തരുസാപ്പള്ളി ചേപ്പേട്-ഒരു പുനർവായന
ഡോ.കാനം ശങ്കരപ്പിള്ള ,പൊൻ കുന്നം
വെള്ളാളരുടെ
നേതൃത്വത്തിൽ, ഒൻപതാം ശതകത്തിൽ
കേരളത്തിൽനിലനിന്നിരുന്ന കാർഷികസംസ്കൃതിയിലേക്കു വിദേശ അറബി-പേർഷ്യൻകച്ചവട സംഘങ്ങൾ
പ്രവേശിച്ച് കുരക്കേണി കൊല്ലത്ത് അങ്ങാടി
സ്ഥാപിക്കുന്നതിന്റെവിവരങ്ങൾ നൽകുന്ന ചെമ്പോലകളാണു തരു(രി)സാപ്പള്ളി പട്ടയംഎന്നറിയപ്പെടുന്ന
ചെമ്പോല ചേപ്പേട്.ഈരേഖയെ കുറിച്ചു നാട്ടിലും മറുനാട്ടിലുമായി നിരവധി പഠനങ്ങൾ
നടന്നു.ഇപ്പോഴുംഅവസാനിച്ചിട്ടില്ല ആ പഠനങ്ങൾ.അന്ധന്മാർ ആനയെ കണ്ടതു പോലെ ആയിരുന്നു
മുൻ കാലത്തെ പഠനങ്ങൾ എല്ലാം.ചിലർ ആദ്യ ഭാഗം മറ്റു ചിലർ അവസാന ഭാഗവും മാത്രം കണ്ടു.ഒന്നായ
ചേപ്പേടിനെ ചിലർ രണ്ടായും മറ്റു ചിലർ മൂന്നായും കണ്ടു.ഗന്ധമറിയാതെ ,കഴുത കുങ്കുമം ചുമന്ന പോലെ .പലരും കൈമാറി
കൈമാറി ഈ ചേപ്പേട് കുങ്കുമത്തെചുമന്നു.യാതൊരവകാശവുമില്ലാത്തവർ പോരാടിഈ കുങ്കുമത്തെ
പകുത്തെടുക്കയും ചെയ്തിരിക്കുന്നു.
അഞ്ച്
ചെമ്പോലകളിലായി,ഒൻപതു വശങ്ങളിൽ,അഞ്ചു തരം ലിപികളിൽ കുരക്കേണി കൊല്ലം കാരനായ "സുന്ദരൻ" എന്ന
വെള്ളാളൻ(വെൾകുല ചുന്ദരൻ)നാരായം കൊണ്ടു വരഞ്ഞു നിർമ്മിച്ച അതിപുരാതന കേരള ചരിത്ര
രേഖയാണു"സെയിന്റ് ത്രേസ്യാപ്പള്ളി
" രേഖകൾ എന്നു ചിലര അവകാശപ്പെടുന്നതരു(രി)സാപ്പള്ളി കരണംതമിഴ്,സംസ്കൃതം,പേർഷ്യൻ,ഹീബ്രു ഭാഷകളിൽ
എഴുതപ്പെട്ട വെള്ളാള ചേപ്പേടിൽവട്ടെഴുത്ത്,ഗ്രന്ഥാക്ഷരം,കുഫിക്,പഹ്ലി,ഹീബ്രു എന്നീലിപികളുള്ള ചെമ്പോലക്കൂട്ടം.രണ്ടു തരം കയ്യക്ഷരം.ഒന്ന് ആദ്യകാല
രേഖയും മറ്റേത് പകർപ്പും ആകാം.എന്നാൽമൊത്തം ശൈലിഒന്ന്. തുടർച്ച നിലനിർത്തുകയും
ചെയ്യുന്നു.രണ്ടും മൂന്നുമൊന്നുമില്ലഒറ്റ രേഖഎന്നു സ്ഥാപിച്ചത് എം.ആർ.രാഘവ
വാര്യരും കേശവൻ വെളുത്താട്ടും2013ല് അവർ
പ്രസിദ്ധീകരിച്ച "തരിസാപ്പള്ളി പട്ടയം" എന്ന കൃതി വായിക്കുക.(എൻ.ബി.എസ്സ് പ്രസിദ്ധീകരണം 140 പേജുകൾ, ഫോട്ടോകളും കാണാം)
കേരളത്തിലെ
സുറിയാനി കൃസ്ത്യാനികൾ,അവർക്കു
രാജദത്തമായി ചില അവകാശങ്ങൾ കിട്ടിഎന്നു കാണിയ്ക്കുവാൻ അടിയാധാരമായി ഉയർത്തിക്കാറാറുള്ള,വെള്ളാള നിർമ്മിതമായ ഈ,ഒൻപതാം നൂറ്റാണ്ടു രേഖയിൽ,വെള്ളാളർ(കർഷകർ),ഈഴവർ(കള്ളുചെത്തുകാർ),വണ്ണാർ(അലക്കുകാർഅഥവാ
പടവുപണിക്കാർ),എരുവിയർ(ഉപ്പു
വിളയിക്കുന്നവർ) എന്നീ അദ്ധ്വാൻ ശീലരായ തൊഴിൽകാരെയും അക്കാലത്തെ ഭൂവുടമകളായ
വെള്ളാരയേയും പരാമർശിക്കുന്നു.പക്ഷേ കൃസ്ത്യാനികളെകുറിച്ചു യാതൊരു
പരാമർശനവുമില്ല.ഏ.ഡി.849 കാലത്ത്
കൊല്ലത്ത് കൃസ്ത്യാനികൾ ഇല്ലായിരുന്നുഎന്നു സ്ഥാപിക്കുന്ന രേഖയാണു
തരു(രി)സാപ്പള്ളി ചേപ്പേട് എന്നു വ്യക്തം."എസോദാ തപിരായി ചെയ്വിച്ച തരുസാപ്പള്ളി" എന്നും
"സപീരീശോ ചെയ്വിച്ച
തരിസ്സാപ്പള്ളി"എന്നും ഈ ചേപ്പേടിൽ വ്യത്യ്സ്ത തരങ്ങളിൽ "പള്ളി"
പരാമർശന വിധേയമാകുന്നു."തെവർ(ദേവൻ) ഉള്ള തരീസാപ്പള്ളി കൃസ്ത്യൻ പള്ളി ആകാൻ
വഴിയില്ല താനും."പള്ളി"
എന്നു പറഞ്ഞാൽ "ഹൈന്ദവരുടെ അല്ലാതുള്ള ദേവാലയം" എന്നാണർത്ഥം.ബുദ്ധ-ജൈനഇസ്ലാംയഹൂദ
വിശ്വാസികളുടെ ആരാധനാലയം മലയാളിക്കു "പള്ളി" ആണ്.
വെമ്പല നാട്ടില്
(സംഘകാല നാമം "കുട്ടനാട്",ഇപ്പോഴത്തെ കുട്ടനാടിൽനിന്നുംവ്യ്ത്യ്സ്തമായ സഹ്യാദ്രിസാനുപ്രദേശം
മൊത്തതിലക്കാലത്ത് കുട്ടനാടായിരുന്നു)കാട്ടിൽ വിളയുകയും തമിഴ്നാട്ടിൽനിന്നു കുടിയേറിയ
വെള്ളാളർ എന്നകർഷസമൂഹംമലനാട്ടിൽ കൃഷിചെയ്യുകയും ചെയ്ത കുരുമുളക് എന്ന കറുത്ത
പൊന്നു തേടി "ലന്തപറങ്കിയും ഇങ്കൈരേശിയും കപ്പൽ മാർഗ്ഗം കേരള തീരത്തു
വന്നിരുന്നു.അവരിൽ"കപ്പൽ(ഉഷ്ണപ്പുണ്ണ്,അഥവാ സിഫിലിസ്) കൊണ്ടുവന്ന പറിങ്കികൾ ആയിരുന്നുഏ രേഖയുടെ
ആദ്യ കൈവശക്കാർ.പതിനേഴാം നൂറ്റാണ്ടിൽ ലന്ത(ഡച്ച്) കാർതരിസാപ്പള്ളി ചേപ്പേട്
തട്ടിയെടുത്തു.1758 ല്
കേരളത്തിലെത്തിയ ആങ്ക്തിൽ ദ്യൂപെറോ എന്ന ഫ്രാൻ ൻസുകാരൻ ,പൈതൃകഗവേഷകൻ ഈകരണത്തിലെ നാലുചെമ്പോലകൾഫ്രഞ്ചുഭാഷയിലേക്കു മൊഴിമാറ്റം
നടത്തി.പക്ഷേ അവസാനത്തെ അഞ്ചു പുറങ്ങൾഅദ്ദേഹം കണ്ടതേ ഇല്ല.ഇംഗ്ലീഷ് കാർ
കൊച്ചിക്കോട്ട കൈവശപ്പെടുത്തിയപ്പോൾഈ രേഖയും കൊള്ളയടിക്കപ്പെട്ടു.
അതെങ്ങനെയോ
പിൽക്കാലത്ത കോട്ടയംസെമിനാരിയിൽ എത്തിക്കപ്പെട്ടു.സമുദായ തർക്കങ്ങളെ തുടർന്നു
ചെമ്പോലക്കൂട്ടംപങ്കു വയ്ക്കപ്പെട്ടു.പകുതി ഇപ്പോൾ തിരുവല്ല ബിഷപ്പിന്റെ
കൈയ്യിലാണ്.ചുരുക്കത്തിൽ സപീരോശയുടെ ഏതെങ്കിലും പിന് ഗാമിയുടെ കൈവശമാണീകരണം
എന്നാർക്കും പറയാൻസാധിക്കില്ല.കൊള്ളയടിക്കപ്പെട്ട ഒരു തൊണ്ടിക്കരണംരണ്ടു കൂട്ടർ
പങ്കിട്ടു കൈവശം വയ്ക്കുന്നു.
1806 ല്
പ്രസിദ്ധീകരിക്കപ്പെട്ട "റോയൽ ഏഷ്യാറ്റിക് സൊസൈറ്റി
ജേർണലി"ന്റെആദ്യലക്കത്തിൽ ഈ വെള്ളാള ച്ചേപ്പേടിനെ കുറിച്ച് ആദ്യ ചെറുകുറിപ്പ്
അച്ചടിച്ചു വന്നു.ക്യാപ്റ്റൻ ചാൾസ് സ്വാന്റൺ 1843 ല് അതേ ജേണൽ ഏഴാം വാള്യം പതിനാലാം ലക്കത്തിൽ ഈ കരണത്തെ
കുറിച്ചു ലേഖനവും രേഖാചിത്രവും പ്രസിദ്ധീകരിച്ചു.കോട്ടയം സി.എം.എസ്സ്കോളേജ്
പ്രിൻസിപ്പാൾ ബഞ്ചമിൻ ബയ് ലിയുടെ സഹായത്തോടെ എഫ്.സി.ബ്രൗൺ
തയാറാക്കിയപതിപ്പായിരുന്നു അച്ചടിച്ചു വന്നത്.(ഇന്നത്തെ അറിവു വച്ചു നോക്കിയാൽ
അതെല്ലാം"അബദ്ധം"
എന്നു വാര്യരും കേശവൻ വെള്ളാട്ടും അവരുടെകൃതിയിൽ (തരിസ്സപ്പള്ളിപ്പട്ടയം.എൻ.ബി.എസ്സ്2013)
എഴുതുന്നു.)ചേപ്പേട് ആറാം ഏട്ടിൽ ഒപ്പുകൾ
ആണെന്നും അതിൽ 11 എണ്ണംകുഫിക്കിൽഎന്നും
10 എണ്ണം സുറിയാനിയിൽ
എന്നും 4എണ്ണം ഹീബ്രുവിൽ എന്നും
കണ്ടെത്തിയ ത്സ്വാൻസ്റ്റൺ
ആയിരുന്നു.അതിലെ കുഫിക്ക് ഭാഗം വായിച്ചു കൊടുത്തത് ഷക്സ്പീയർ എന്ന പണ്ഡിതനും.
ആദ്യ ഏടുകളിൽ
വട്ടെഴുത്തും കുറെ ഭാഗത്ത് ഗ്രന്ഥാക്ഷരവും ഉണ്ടെന്നു കണ്ടെത്തിയതുംഅവ വായിച്ചെടുത്തതും
റവ്.ഹെർമൻ ഗുൻ ദെർത്തായിരുന്നു.1844 ല് മദിരാശി
ജേർണൽഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസ് ലക്കം മുപ്പതിൽ അതച്ചടിച്ചു വന്നു.രേഖ
ഇംഗ്ലീഷിലേക്കുമൊഴിമാറ്റം ചെയ്യപ്പെട്ട് അച്ചടിക്കപ്പെട്ടു.പക്ഷേ അതിലും
അബദ്ധങ്ങൾഎന്നു വാര്യരും വെളുത്താട്ടുംവെളിപ്പെടുത്തുന്നു അവരുടെ ഗ്രന്ഥത്തിൽ.ജൂതർ
ക്രിസ്ത്യാനികൾക്കു മുൻപേ കേരളത്തിൽ എത്തിയിരുന്നുഎന്നു ഗുന്ദേർത്ത് സ്ഥാപിച്ചത് ഈ
തീട്ടൂരം വായിച്ചാണ്.വില്യം ലോഗൻ മലബാർ മാന്വലിൽ പുരാലിപി വിധഗ്ദൻ ഏ.സി.ബേണലിന്റെ
കാലഗണനപ്രകാരംതരു(രി) സാപ്പള്ളി ചേപ്പേട് ഏ.ഡി 824 ല് വിരചിതമായി എന്നു കണ്ടെത്തി.അതും അബദ്ധം എന്നുതെളിയിച്ചത്
ഇളങ്ങുളം കുഞ്ഞൻ പിള്ള.
1920 ല് ഗോപിനാഥ റാവു
ഈ തീട്ടൂരം തിരുവിതാം കൂർ ആർക്കിയോളജിക്കൽ
സീരീസ്സിൽ(ടീ.ഏ.എസ്സ്)രണ്ടാം വാള്യത്തിൽ മൊഴിമാറ്റം നൽകി പ്രസിദ്ധീകരിച്ചു.അതു വരെ
ഒന്നായായി കണ്ടിരുന്ന ചേപ്പേടിനെറാവു രണ്ടായി കണ്ടു.കയ്യക്ഷരത്തിലെ വ്യത്യാസം
കാരണം 1,4 ഏടുകളെ ഒന്നായും 2,3,5 ഏടുകളെമറ്റൊരു തീട്ടൂരമായും റാവു
വിവരിച്ചു.ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ പത്താം നൂറ്റാണ്ടിന്റെആരംഭം
ആവണം രചനാകാലം എന്നും ഗോപിനാഥ റാവു സ്ഥാപിച്ചെടുത്തു.ഇളങ്ങുളം കുഞ്ഞൻ പിള്ള
റാവുവിനെ അനുകൂലിച്ചു ഒന്നായ തീട്ടൂരത്തെ രണ്ടായി കണ്ടു.എന്നാൽ രണ്ടും ഒരേ കാലത്തു
രണ്ടാളുകളാൽ രചിക്കപ്പെട്ടത് എന്നു സ്ഥാപിച്ചു വയ്ക്കയും ചെയ്തു.
എന്നാൽ എഴുതിയ
വർഷം ഏ.ഡി 849 എന്നു കൃത്യമായി കണ്ടെത്തി.ആദ്യഭാഗം സാക്ഷാൽ രചനയുംരണ്ടാം
ഭാഗം പകർപ്പുമായതിനാലാവണം കയ്യക്ഷരങ്ങളിൽ വ്യത്യാസം എന്നും കുഞ്ഞൻ പിള്ള
വ്യാഖ്യാനിച്ചു.എം.ജി.എസ്സും ഒന്നായ പട്ടയത്തെ രണ്ടായി കണ്ടു.എന്നാൽ പശ്ചിമേഷ്യന്
വ്യാപാരവുമായിതരിസ്സാപ്പള്ളി ചേപ്പേടിനെബന്ധപ്പെടുത്തിയ ബഹുമതി എം.ജി.എസ്സിനു
സ്വന്തം.അർത്ഥ ശാസ്ത്രം മുതലുള്ള ഭാരതീയ രാഷ്ട്രമീമാംസാ പാരമ്പര്യം അദ്ദേഹം
തരു(രി) സാപ്പള്ളി ചെമ്പോളകളിൽ കണ്ടെത്തിഎന്നത് അതിമഹത്തായ ഒരു നേട്ടമത്രേ.ചേപ്പേടിനെ
വീണ്ടും ഒന്നായി കാണാനുള്ള ഭാഗ്യം,നിയോഗം
രാഘവാര്യർക്കും കേശവൻ വെള്ളാട്ടിനുമാണു കിട്ടിയത്.ഉപ്പു വിളയിക്കുന്നവർ എന്നർത്ഥം
വരുന്ന"എരുവിയർ" എന്നു പദം വായിച്ചെടുത്തതിനെതുട്ർന്നായിരുന്നു ഈ വൻ
നേട്ടം കൊയ്തത്.നാം,മലയാളികൾ,ഈരണ്ടു ചരിത്ര ഗവേഷകരോട്അങ്ങെയറ്റം
കടപ്പെട്ടിരിക്കുന്നു.അതൊടെ തരു(രി) സാപ്പള്ളിച്ചേപ്പേട്അർത്ഥപൂർണ്ണമായി.
കൈരളി
ഭാഗ്യവതിയായി.
മുൻ കാലങ്ങളിൽ
കേരളത്തിൽ നടത്തപ്പെട്ട പഠനങ്ങൾ ആദ്യഭാഗമായ ഇന്ത്യൻഏടുകളിൽ ഒതുങ്ങി.വിദേശപഠനങ്ങൾ
രണ്ടാമത്തെ പശ്ചിമേഷ്യൻ ഒപ്പുകളിലുംഒതുങ്ങി എന്നതാണു
പരമാർത്ഥം.ഇന്ത്യൻ-പശ്ചിമേഷ്യൻ ഭാഗങ്ങൾക്കു തുല്യപ്രാധാന്യം നൽകി ഒരു
ശാസ്ത്രീയചരിത്രപഠനം യൂ.കെയിലെ ലസ്റ്ററിലുള്ളഡി.മോണ്ട് യൂണിവേസിറ്റിയിൽ
ഡോ.എലിസബേത്ത് ലാംബോൺ എന്നമഹതിയുടെനേതൃത്വത്തിൽ നടന്നു വരുകയാണ്.ഇന്ത്യാ
സമുദ്രത്തിലെ പുരാതന വ്യാപാര വീഥികളുംഅവയുടെബന്ധങ്ങളുമാണവരുടെവിഷയം.വിവിധരാജ്യങ്ങളിലെചരിത്രപണ്ഡിതർഅവരെ
സഹായിക്കുന്നു.കേരളത്തിൽനിന്നു എം.ആർ.രാഘവ വാര്യരും കേശവൻവെളുത്താട്ടും അവരെ
സഹായിക്കുന്നു.
പഠനം
പൂർത്തിയാകുന്നതോടെ, ഒൻപതാം
നൂറ്റാണ്ടിൽ "വേൾ" നാടെന്നവേണാടു ഭരിച്ചിരുന്ന അയ്യൻ അടികൾ എന്ന
വെള്ളാള("വേൾ") രാജാവ്വെല്ലാള("വേൾ") കുലജാതനായ സുന്ദരനെ
കൊണ്ട് ഭൂവുടമകളായ വെള്ളാളരുടെകൃഷിസ്ഥലം വിദേശ കച്ചവടസംഘങ്ങൾക്കു കൂടാൻ ഒരിടവും
ഒപ്പം അവർക്ക്അന്നം കിട്ടാൻ കൃഷി ചെയ്യാൻ നാലു വെള്ളാള കുടുംബങ്ങളേയും
ദാനംചെയ്യുന്ന തരു(രി)സാപ്പള്ളി തീട്ടൂരം സിറിയൻ കൃസ്ത്യൻ ചേപ്പേട്
എന്നല്ലഅറിയപ്പെടേണ്ടത് എന്നും അതിനനുയോജ്യമായ പേർ "വെള്ളാള ചേപ്പേട്" എന്നണെന്നും
അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.
വിഭവങ്ങൾ പരസ്പരം
പങ്കു വച്ചിരുന്ന,സർവ്വരേയുംതുല്യരായി
കണക്കാക്കിയിരുന്ന, കാർഷിക
സംസ്കൃതിയിലേയ്ക്ക്പണം ഒരുക്കൂട്ടാനുള്ള ത്വര മാത്രമുള്ള വൈദേശിക കച്ചവടക്കൂട്ടാ യ്മകൾക്ക്,തരകന്മാർക്ക്,കാലെടുത്തു വയ്ക്കാൻ അയ്യനടികൾ എന്ന വേൾനാടരചൻഅവസരം
നൽകി മണ്ടത്തരം കാട്ടി എന്നതിന്റെ തെളിവാണ് ഏ.ഡി.849-ല് വേൽകുല സുന്ദരനാൽ വരയപ്പെട്ട തരു(രി) സാപ്പള്ളിചേപ്പേട്.തരു(രി)സാപ്പള്ളി
എന്നത്വിദേശവ്യാപാരക്കൂട്ടത്തിന്,സംഘത്തിന്,ഒത്തുകൂടാനുള്ള"ഒരിടം" (ഹാ) മാത്രമാണെന്നു
കരുതേണ്ടിയിരിക്കുന്നു.വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട അറബിപേർഷ്യൻ കച്ചവട
സംഘങ്ങൾക്കു മൊത്തതിൽ ഒരാരാധനാലയംപണിയാനുള്ള സാധ്യത ചോദ്യം ചെയ്യപ്പെടുന്നു.കൂട്ടായമയ്ക്ക്"
ഒരിടം"മാത്രമായിരിക്കണം തരു(രി)സാപ്പള്ളി."പള്ളി പിരിയുക" എന്നു പറഞ്ഞാൽ പള്ളിയിലേക്കു വന്ന കൂട്ടം പിരിയുന്നുഎന്നാണല്ലോ ഇന്നുമർത്ഥം."തരിസാപ്പള്ളി നാം
ഇന്നുദ്ദേശിക്കുന്ന കൃസ്ത്യൻ പള്ളി(ചർച്ച്)യാവില്ല.
ചെമ്പോലകൾക്കുപല പകർപ്പുകൾ ഉണ്ടായിരുന്നിരിക്കും.ഓരോ കൂട്ടായ്മയ്ക്കും ഒന്നുവീതം.നാം
ഇന്നു കാണുന്ന ചെമ്പോല ഫ്രഞ്ചുകാരുടെ കൈവശം ഇരുന്നതാണ്.കൈമറിഞ്ഞും
കൊള്ളയടിക്കപ്പെട്ടും വീണ്ടു
കൈമറിഞ്ഞും അവസാനം പങ്കുവയ്ക്കപ്പെട്ടുമവ കോട്ടയത്തും തിരുവല്ലയിലുമെത്തി.സിറിയൻ കൃസ്ത്യാനികൾക്കു
മാത്രമായി അതിൽ
ഒന്നുമേ ഇല്ല.അക്ഷരവിദ്യകളിലും കരണം ചമയ്ക്കലിലുംസ്ഥലത്തിന്റെ അതിർ നിർണ്ണയത്തിലും
വെള്ളാളരുടെ പ്രാവീണ്യം വെളിവാക്കുന്നു ,ഈ പുരാതന വട്ടെഴുത്ത് തീട്ടൂരം.
തീട്ടൂരം ചമച്ച
വേൾകുല സുന്ദരൻ മറ്റു ചില രേഖകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തെക്കൻ
ആർക്കാട്ടിലെ തിരുനാമല്ലൂർ ക്ഷേത്രത്തിലെ ശിലാശാസനത്തിൽ ചോളരാജ്യത്തെഉദ്യോഗസ്ത്ഥനായ
കേരളീയനായ മലൈനാടു കണ്ടിയൂർ
വെൾകുല ചുന്ദരനെ കാണാം.
രണ്ടും
ഒരാളാവണമെന്നു വിശ്വവിജ്ഞാന കോശം (എൻ.ബി.എസ്സ്,വാള്യം 3 പേജ് 567)
.jpg)
.jpg)
.jpg)
No comments:
Post a Comment