Saturday, October 18, 2014

രണ്ടു സാംസ്കാരിക സമ്മേളനങ്ങൾ

രണ്ടു സാംസ്കാരിക സമ്മേളനങ്ങൾ
ഇന്നലെ (ഒക്ടോ 17 വെള്ളി)യും ഇന്നും (18ശനി)
ഓരോ സാഹിത്യസാംസ്കാരിക സമ്മേളനങ്ങളിൽ
പങ്കെടുത്തു.
ഇന്നലെ വാഴൂർ കൊടുങ്ങൂരിൽ പഞ്ചായത്ത് ഹാളിൽ
ഡോൺ ബുക്സ് "മണീയമാവൻ" എന്നു നാട്ടുകാർ സ്നേഹപൂർവ്വം
വിളീക്കുന്ന പിറ്റനാൽ അയ്യപ്പൻപിള്ള ഉണ്ണിക്കൃഷ്ണൻ നായർക്കു
പ്രഥ്മ മാനവ സേവാ പുരസ്കാരം നൽകുന്ന ചടങ്ങ്.

മുഖ്യ പ്രാഭാഷകനും പുരസ്കാര ധാതാവും മുൻ മന്ത്രിയും കവിയും
സാഹിത്യപ്രവർത്തക സഹകരണ സംഘത്തെ പുനർജീവിപ്പിക്കയും
ചെയ്ത ജി.സുധാകരൻ.അധ്യകഷൻ ഡോ.എൻ.ജയരാജ് എം.ഏൽ.ഏ
അനിൽ വേഗ ഡോൺ ബുക്സിന്റേതായി പ്രസിദ്ധീകരിച്ച
 10 പുസ്തകങ്ങൾ
പ്രാകാശിപ്പിച്ചത് ഡോ.ജെ.പ്രമീളാദേവി.
കാർട്ടൂണിസ്റ്റ് നാഥൻ തുടങ്ങി
10 പേർ പുസ്തകം ഏറ്റുവാങ്ങി.
തന്റെ നിയമസഭാപ്രസംഗങ്ങൾ (ഭാഗം2) പ്രസാധനം ചെയ്ത അനിൽ
ജയരാജ് എം.എൽ .ഏയുടെ നിയമസഭാ പ്രസംഗങ്ങളും
പുസ്തമാക്കണംഎന്ന ആവശ്യം ജി.സുധാകരൻ മുന്നോട്ടൂ വച്ചു.

വനീതാ കമ്മീഷൻ അംഗം ഡോ.പ്രമീളാ ദേവി പതിവു പോലെ
ഇത്തവണയുംവെട്ടിത്തിളങ്ങി.
വനിതകളുടേതായി മലയാളത്തിൽ കേട്ടിട്ടുള്ള ഏറ്റവും
 നല്ല പ്രസംഗങ്ങൾ
എന്റെ അയൽക്കാരിയുടേത് എന്നു പലപ്പോഴും ഞാൻ
പറയാറുണ്ട്.അവറിക്കോർഡ് ചെയ്ത് യൂ ട്യൂബിൽ ഇടേണ്ടവ ആണെന്നു ഞാൻ പല തവണപറഞ്ഞിട്ടുമുണ്ട്.ചെയ്യുന്നില്ല എന്നാണു
തോന്നുന്നത്.അതു വലിയ നഷ്ടം തന്നെ.
ഒന്നു രണ്ടു ചെറുഭാഗങ്ങൾ എന്റേതായി യൂട്യൂബിൽലഭിക്കും.
യൂ.എൻ അസംബ്ലി ഹാളില്മുഴങ്ങിയ ആവാക്കുകൽ മലയാളികൾക്കെല്ലാംകേൾക്കാൻ കഴിയേണ്ടതാണ്.

ആശംസനേരുമ്പോൾ പി.ടി.ചാക്കോയ്ക്കു ശേഷം
വാഴൂരിൽനിന്നുണ്ടായ
പ്രസാധകനെന്നു അനിൽ വേഗയെ ഞാൻ വിശേഷിപ്പിച്ചു.
പി.ടി .ചാക്കോ തുടങ്ങിയ എൻ.ബി.എസ്സ്(പിന്നീട്പൊങ്കുന്നം
 വർക്കിയ്ക്കുംകിഴക്കേ മുറിയ്ക്കും അതു വിൽക്കപ്പെട്ടൂ) പുസ്തകം ഒന്നും പ്രസിദ്ധീകരിച്ചില്ലഎന്ന് അനിൽ.

എങ്കിൽ വാഴൂരിൽ നിന്നുള്ള ആദ്യ പ്രസാധൻ
എന്ന ബഹുമതിഅനിൽ വേഗായ്ക്കുസ്വന്തം.
കേരളത്തിലെ.ഈ.എസ്.ഐ ഒഴികെയുള്ള എല്ലാവിധ ആതുരാലയങ്ങളിലുംജോലി നോക്കിയ എനിക്കു ആദ്യം ജോലി ചെയ്യേണ്ടീ വന്നത്,പാമ്പാടി ബ്ലോക്കിലെമുണ്ടൻ കുന്നു ഹെൽത്ത് സെന്ററിലായിരുന്ന കാര്യം ഞാൻ ഓർമ്മിച്ചു.യാഥാസ്ഥിതികകത്തോലിക്കരുടെ ഇടയിൽ കുടുംബാസൂത്രണ പ്രവർത്തനങ്ങൾ നടത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു.
നിരവധി പ്രശ്നങ്ങൾ.അന്നു സഹായമായി നിന്നത് പിതൃതുല്യനായ പിറ്റനാൽ അയ്യപ്പൻപിള്ള ആയിരുന്നു എന്നു ഞാനനുസ്മരിച്ചു.അന്നദ്ദേഹം പാമ്പാടി ബ്ലോക്കിലെ ബി.ഡി.സിചെയർമാൻ ആയിരുന്നു.അദ്ദേഹത്തിന്റെ അളിയൻ വി,ജി.നായർ ചേട്ടൻ,മകളുടെ
ഭർത്താവ് മറ്റക്കര ദാമോദരൻ നായർ എന്നിവരും ഏറെ സഹായിച്ചു.
എല്ലാവരും സ്മരണയിൽ മാത്രം.മറ്റക്കരയുടെ മകളുടെ ഭർത്താവ് മേവട തമ്പാൻ വൈദ്യന്റെമകൻ ഡോ.ഗോപാല കൃഷ്ണൻ സഹ ഡോക്ടറുമായിരുന്നു.
പള്ളിക്കത്തോട് മിഡ്വൈഫറി സെന്റർ അയ്യപ്പൻ പിള്ള ചേട്ടന്റെ കെട്ടിടത്തിൽ ആയിരുന്നു.പിൽക്കാലത്ത പള്ളിക്കത്തോട്ടിലെ നിരവധി സ്ഥാപങ്ങൾക്കു അയ്യപ്പൻ പീള്ള ചേട്ടൻസ്ഥലം സംഭാവന ചെയ്തു.
ആധുനിക പള്ളിക്കത്തോടിന്റെ പിതാവ് എന്ന സ്ഥാനത്തിനു സർവ്വധായോഗ്യനാണുപിറ്റനാൽ അയ്യപ്പൻപീള്ള.

തിരിയിൽനിന്നു കൊളുത്തിയ പന്തമാണു മണിയമ്മാവൻ.
വാഴൂർ ഹെൽത്ത് സെന്ററിനു സ്ഥലംസൗജന്യമായി നൽകിയത്
മണിയമ്മാവൻഎന്ന ഉണ്ണി.
മുത്തച്ചൻ വടുതല കൊച്ചുപിള്ള സൗജന്യമായി നൽകിയ സ്ഥലത്താണു പുളിക്കൽ കവലയിലെസെന്റ് പീറ്റേർസ് പള്ളി.മൂന്നു തലമുറയിലും പെട്ടവർ നിരവധി സ്ഥാപങ്ങൾക്കും
പ്രസ്ഥാനങ്ങൾക്കും സ്ഥലവും സാമ്പത്തിക സഹായവും നൽകി
പ്രായം കൊണ്ടു മണിയമ്മാവനെന്റെ അനിയൻ
ഉണ്ണിയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.

അമ്മയാകാനൊരുങ്ങുമ്പോൾ
എന്ന എന്റീൻ.ബി.എസ്സ് പുസ്തകത്തിനു
പുറംചട്ട രൂപകൽപ്പന ചെയ്തത് അനിൽ വേഗ.
അതിമനോഹരമായിഅതു ചെയ്തു.
മലയാള പുസ്തകങ്ങളിലെ ഏറ്റവും മനോഹരമായ പുറംചട്ട
അതാവണം.ഒരു മൽസരമുണ്ടായിരുന്നുവെങ്കിലൊന്നാം സ്ഥാനം
കിട്ടുമായിരുന്നു എന്നു തോന്നുന്നു.
അനിലും അനിലിന്റെ ഡോൺ ബുക്സിനും
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

ഇന്നലെ(ഒക്ടോബർ 18)ചിറക്കടവു പഞ്ചായത്തിലെ കേരളോൽസവം
അനുബന്ധിച്ചുള്ള സാംസ്കാരിക യോഗമായിരുന്നു.ഉൽഘാടകൻ നോവലിസ്റ്റ്
ജോർജ് ഓണക്കൂർ.മുഖ്യ പ്രഭാഷകൻ ഏഴുമറ്റൂർ രാജരാജ വർമ്മ.കവി പി.മധു,
പൊൻ കുന്നം സെയ്തുമുഹമ്മദ് തുടങ്ങിയവർ ആശംസ.യോഗത്തിനു മുൻപ്
കുറേ സമയം മധു,ഓണക്കൂർ ,വർമ്മ എന്നിവരുമായി സല്ലാപം.
ഓണക്കൂറിനെ പരിചയപ്പെടുന്നത് 30 വർഷം മുൻപ് 1984 ല്.പരിചയപ്പെടുത്തിയത്
മാവേലിക്കരയിൽ നിന്നു പട്ടം ചാരാച്ചിറയിലേക്കു കുടിയേറിയ എന്റെ പ്രിയ
സുഹൃത്ത് ,മൻശാസ്ത്രജ്ഞൻ,"മനശാസ്ത്ര-കുടുംബജീവിതം" മാസികളുടെ എഡിറ്റർ
ഡോ.പി.എം മാത്യു വെല്ലൂർ."സെൽഫ് മേഡ് മേൻ",എന്നു പറഞ്ഞാണു വെല്ലൂർ
ഓണക്കൂറിനെ പരിചയപ്പെടുത്തിയത്,("തന്നെപ്പോലെ" എന്നു വെല്ലൂർ പറയാതെ
പറഞ്ഞു.ഇപ്പോൾ വാർധ്യക്യത്തിന്റെ പടുകുഴിയിലാണ്ട്,ഓർമ്മക്ഷയം ബാധിച്ചു
കഴിയുകയാണത്രേ.കാണാനുള്ള കരുത്തില്ലാത്തതിനാൽ ഓണക്കൂർ കാണാൻ പോകാറില്ല.
(ശരിയാണ്,അടുത്ത കാലത്ത് ,വാഴൂർ കുതിരവട്ടം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ
പനച്ചിക്കൽ പി.ആർ.ഗോവിന്ദൻ നായർ സാറിന്റെ അവസ്ഥ കണ്ടപ്പോഴുമെനിക്ക് വിഷമം
തോന്നി.സാർ അൻപതിലേറെ വർഷം കഴിഞ്ഞിട്ടും എന്നെ തിരിച്ചറിഞ്ഞതിൽ സന്തോഷവും
തോന്നി).
പി.എം.മാതുവിന്റെ ഭാര്യാ പിതാവ്,അളിയൻ ഡോ.കുര്യൻ തോമസ് എന്നിവരുടെ
മനർകാടുള്ള വീടിനടുത്തായിരുന്നു 1970 കാലത്ത് കോട്ടയം ജില്ലാ ആശുപത്രിയിൽ
ജോലി നോക്കുന്ന കാലത്ത താമസ്സിച്ചിരുന്നത്.ഡോ.കുര്യൻ തോമസ് എനിക്കു മുൻപേ
എരുമേലിയിൽ ഡോക്ടർ ആയിരുന്നു.
ഡോക്ടരുടെ സഹോദരിയായ ,പി.എം.മാതുവിന്റെ ഭാര്യ, യൗവ്വനത്തിൽ തന്നെ
കാഴ്ച നട്ടപ്പെട്ട ഒരു മഹതി ആയിരുന്നു.അവസാന കാലത്ത മാത്രമാണ് മാതൂ സാർ
ഒരു ലേഖനത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്.പക്ഷേ അവരുടെ "കുടുംബജീവിതം"
ഒരല്ലലുമില്ലാതെ കടന്നു പോയി.പല തവണ അവരുടെ ആതിഥ്യം അനുഭവിച്ചു.

രാജാരാജവർമ്മയുടേ ലേഖനങ്ങളും പ്രഭാഷണങ്ങളും ആസ്വദിക്കാറുണ്ടെങ്കിലും കാണുന്നത്
ആദ്യം.എക്.കെ ജോസഫ് എന്ന ചിറക്കടുകാരന്റെ ജീവചരിത്രം "ഇങ്ങനെയും ഒരാൾ"
എന്ന പേരിൽ എഴുതി എന്നറിയാമായിരുന്നു.അത് വായിക്കാൻ കഴിഞ്ഞ്നില്ല.രണ്ടദ്ധ്യായം
ചിറക്കടവിനെ കുറിച്ചാണെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം.പുസ്തകം താമസ്സിയാതെ
വാങ്ങണം.ജോസഫ് സാറിന്റെ ഭാര്യാഗൃഹത്തിൽ പോയിരുന്നു ചേർത്തല ജോലി നോക്കുമ്പോൾ.
എന്നാൽ സാറിനെ പരിചയപ്പെടാനോ ചിറക്കടവിലെ വീട്ടിൽ പോകാനോ സാധിച്ചില്ല.വലിയ
നഷ്ടം.
പി.മധു സംസാരിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ആദ്യ കാല നാടകനടി കളരിപ്ലാക്കൽ
ഗൗരി അമ്മ(85) ചേച്ചിയെ കുറിച്ചും അവർ അംഗമായിരുന്നു പൊൻ കുന്നം പീപ്പീൽസ്
തീയേറ്ററിനെ കുറിച്ചും.കെ.പി.സി.സി സ്ഥാപിതമാകും മുൻപേ പൊങ്കുന്നത്തുണ്ടായിരുന്നു
മറ്റൊരു പീപ്പിൾസ് തീയേറ്റർ എന്നറിഞ്ഞത് അപ്പോൾ.
അന്തരിച്ച മുരളി മോഹൻ,ബാലചന്ദ്രൻ എന്നീസാംസ്കാരിക നായരെ സ്മരിക്കാനും പി.മധു
മറന്നില്ല.

No comments: