Thursday, February 16, 2023
ജീവചരിത്രം തെക്കൻ തിരുവിതാം കൂർ വീക്ഷണം
ഡോ .കാനം ശങ്കരപ്പിള്ള
9447035416
ചരിത്രം വ്യത്യസ്ത വീക്ഷണ കോണുകളിൽ
എഴുതപ്പെടാറുണ്ട് .
പാശ്ചാത്യ ഭാരതീയ വീക്ഷണരീതികൾ
ആര്യ ദ്രാവിഡ വീക്ഷണങ്ങൾ
ഗാന്ധിയൻ മാർക്സിയൻ വീക്ഷണങ്ങൾ
തിരുവിതാം കൂർ മലബാർ വീക്ഷണങ്ങൾ
തെക്കൻ, വടക്കൻ ,മധ്യ ,കേരളവീക്ഷണങ്ങൾ
സംഘി കൊങ്ങി കമ്മി വീക്ഷണങ്ങൾ
എന്നിങ്ങനെ
ഇപ്പോൾ ഇതാ ജീവചരിത്രങ്ങളും
അങ്ങനെ വിവിധ വീക്ഷണ രീതികളിൽ
പി.എസ് .സി പരീക്ഷകൾ ക്കു തയാർ
എടുക്കുന്നവർക്ക് വേണ്ടി നിരവധി വീഡിയോ
ജീവചരിത്രങ്ങൾ നമുക്ക് ലഭ്യമാണ് .
ഒരു തെക്കൻ തിരുവിതാംകൂർ തയാറാക്കിയ
ഒരു തൈക്കാട് അയ്യാവ് ഗുരു വീഡിയോ
നമുക്ക് കാണാം .
1.“അയ്യാ” ഗുരു എന്ന പ്രയോഗം തന്നെ തെറ്റാണ്
അയ്യാ വൈകുണ്ഠന്റെ ശിഷ്യൻ എന്ന തോന്നൽ
ഉളവാക്കുന്ന വിശേഷണം.
തമിഴ് വംശജൻ ആയിരുന്ന സുബയ്യ പണിക്കർ
എന്ന ശിവരാജയോഗിയെ തിരുവനന്തപുരം
വാസികൾ വിളിച്ചിരുന്നത് തൈക്കാട് “അയ്യാവ്”
എന്നും സൂപ്രണ്ട് “അയ്യാവ്” എന്നും ആയിരുന്നു .
“അയ്യാവ്” എന്നത് തമിഴിൽ പിതാവ് .
അയ്യാ വൈകുണ്ഠ സ്വാമികളുടെ “അയ്യാ”
വഴിയുമായി “ശിവരാജ”യോഗിക്കു ബന്ധം ഒന്നും ഇല്ല.
2.സുബ്ബയ്യൻ ജനിച്ചത് കന്യാകുമാരി ജില്ലയിൽ അല്ല.
അദ്ദേഹം ജനിച്ചത് നകലാപുരം എന്ന ദേശത്ത്
നകലാപുരം തമിഴ് നാട്ടിലെ ചെങ്കൽ പേട്ടയിൽ ആണ് .പിൽക്കാലം ആന്ധ്രാ ഇപ്പോൾ കർണാടക സംസ്ഥാനം .
ചെങ്കൽ പേട്ട കന്യാകുമാരിയിൽ അല്ല .
കന്യാകുമാരിക്ക് സമീപവും അല്ല .
ചുരുക്കത്തിൽ അദ്ദേഹം തെക്കൻ തിരുവിതാം കൂർ കാരനല്ല .
3.”അയ്യാ വൈകുണ്ഠന്റെ ശിഷ്യൻ ആയിരുന്നു
അയ്യാവ് സ്വാമികൾ “
ഹിമാലയൻ നുണ .
അയ്യാവൈകുണ്ഠന്
പഞ്ചപാണ്ഡവൻ മാരുടെ പേരിൽ അഞ്ചു ശിഷ്യർ മാത്രം .
വൈഷണവ ഗുരുവായ അയ്യാ വൈകുണ്ഠന്
ശിവരാജയോഗിയായ ശിഷ്യൻ ഉണ്ടാവില്ല.
4.തൈക്കാട് അയ്യാവിനു “ഗുരുവിന്റെ ഗുരു “ എന്നൊരു
ബഹുമതി ഉണ്ടെന്നും ഗുരുവായ വൈകുണ്ഠ സ്വാമികളെ
ഹഠയോഗം പഠിപ്പിച്ചതിനാൽ ശിഷ്യൻ ഗുരുവിന്റെ
ഗുരു ആയി എന്ന് തെക്കൻ തിരുവിതാം കൂർ ഭാഷ്യം
തൈക്കാട് അയ്യാവിനുള്ള വിശേഷണം
“ഗുരുക്കന്മാരുടെ ഗുരു “
“ആചാര്യ ത്രയത്തിന്റെ ആചാര്യൻ” എന്നുമാണ്
ഗുരുവിന്റെ ഗുരു എന്നല്ല.
അയ്യാവൈകുണ്ഠൻ ,ചട്ടമ്പി സ്വാമികൾ ,
ശ്രീനാരായണ
ഗുരു എന്നിവരുടെ ഗുരു ആയതിനാൽ അയ്യാവ്
“ഗുരുക്കന്മാരുടെ ഗുരു” ആയി .
ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,
മഹാത്മാ അയ്യങ്കാളി
എന്നീ മൂന്നു ആചാരായൻ മാരുടെ ഗുരു ആയതിനാൽ
“ആചാര്യ ത്രയത്തിന്റെ ആചാര്യൻ”
ആയി വിശേഷിപ്പിക്കപ്പെടുന്നു ശിവരാജയോഗി
തൈക്കാട് അയ്യാവ് സ്വാമികൾ .
5. തൈക്കാട് അയ്യാവ് സ്വാമികൾ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും
കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പിൽ എത്തി
അയ്യാവൈകുണ്ഠ സ്വാമികളെ വന്ദിച്ചിരുന്നു
എന്ന് ഡോ ജോയി ബാലൻ പി.എച് ഡി തീസിസിൽ .
6.”സ്വാതി തിരുനാളിന്റെ ഭരണകാലത്തു
അയ്യാവ് സ്വാമികൾ തൈക്കാട് റസിഡൻസി സൂപ്രണ്ട്
ആയിരുന്നു” .ഹിമാലയൻ തെറ്റ് .
1873- 1909 കാലത്തു മാത്രം ആയിരുന്നു
തൈക്കാട് അയ്യാവ് റസിഡൻസിയിൽ സൂപ്രണ്ട് ആയിരുന്നത് .
അതിനു മുൻപ് സുബ്ബയ്യൻ ബ്രിട്ടീഷ് മലബാറിൽ ആയിരുന്നു .
തൈക്കാട് അയ്യാവ് സൂപ്രണ്ട് അയ്യാവ്
എന്നൊക്കെയുള്ള പേരുകൾ
ഉണ്ടായത് 1873 നു ശേഷം .ആദ്യം അദ്ദേഹം മാനേജർ ആയിരുന്നു .
പിൽക്കാലത്താണ് സൂപ്രണ്ട് ആയത് .
7.അവർണ്ണർ അദ്ദേഹത്തെ “പണലി പറയൻ “
എന്ന് വിളിച്ചിരുന്നു എന്നുമൊരു വീഡിയോക്കാരൻ .
അനന്തം ,അജ്ഞാതം ഈ വീഡിയോകൾ
പറയുന്ന കാര്യങ്ങൾ
8.തൈക്കാട് അയ്യാസ്വാമികൾ മരുത്വാ മലയിൽ
പോയി തപസ് അനുഷ്ടിച്ചു .
തെറ്റ് .ശിഷ്യരായ കുഞ്ഞൻ ,നാണു എന്നിവരെ
ശിഷ്യ ആയ കൊല്ലത്തമ്മ യെ കൂടി മരുത്വാ മലയിലേക്കു
തപ്സിനു വിട്ടു .
റസിഡൻസി സൂപ്രണ്ട് പദവിയിൽ ഇരിക്കെ
കുടുംബജീവിതം നയിച്ചിരുന്ന അയ്യാവ് സ്വാമികൾ
തപസ് ചെയ്യാൻ പോയില്ല
ശിവരാജയോഗം എന്തെന്ന് പറയുന്ന തിരുമന്ത്രം
വായിക്കാത്തതാണ് വിഡ്ഢിത്തരം എഴുതാൻ കാരണം
“യോഗവും ഭോഗവും യോഗികൾക്കാവാം
എന്ന് തിരുമൂലർ തിരുമന്ത്രം .
(പുറം 457 തന്ത്രം 5 ശ്ലോകം 1491
“യോകവും പോകവും യോകി കർക്ക് ആകുമാൽ” )
“ഭോഗിയായ”,കുടുംബജീവിതം നയിച്ചിരുന്ന
അയ്യാവ് സ്വാമികൾ തപസ് അനുഷ്ഠിക്കാൻ
ഒരിടത്തും പോയിട്ടില്ല .
തൈക്കാട് അയ്യാവിനെ കുറിച്ചുള്ള
ഡോക്കുമെന്ററിയിലും ഈ തെറ്റ് പറ്റിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment