പി.ജിയുടെ അജ്ഞത
====================
കേരളനവോത്ഥാനം നാലാം സഞ്ചയിക മാദ്ധ്യമ പര്‍വ്വം(രണ്ടാം പതിപ്പ് (2013പേജ് 77) ഇങ്ങനെ നമുക്ക് വായിക്കാം .
.” 1905 നോടടുത്ത കാലത്ത് സദാനന്ദസ്വാമി എന്നൊരു സന്യാസി തിരുവനന്തപുരം നഗരത്തെയാകെ ഇളക്കി മറിച്ചുകൊണ്ട് ആസ്ഥാ നമുറപ്പിച്ചിരുന്നു. ഇന്നത്തെപോലെ പോലെതന്നെ ദിവ്യത്വം കല്‍പ്പിച്ചു സദാനന്ദനികടത്തി ലേക്ക് തിരുവനന്തപുരം പട്ടണവാസികള്‍, എന്നുതന്നെ പറയാം,ആബാലവൃന്ദം ഒഴുകിത്തൂ ടങ്ങി .ഇദ്ദേഹമാണ് സി.വി.രാമന്പില്ലയ്ക്ക് ധര്മ്മരാജായിലെ ഹരിപഞ്ചാന സൃഷ്ടിക്കും യാഗശാലയ്ക്കും കരുക്കള്‍ ഒരുക്കി കൊടുത്തതെന്നു സി.വിയുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ സദാനന്ദനെക്കുറിച്ചു കേരളന്‍ 1905 -ലെ ഒന്നാം പുസ്തകം നാലാം ലക്കത്തില്‍ “ചില വനരീഭാവങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതി.( കേരളപത്രപ്രവര്‍ത്തന ചരിത്രം 1985പുറം 204-205)
“കാവിവസ്ത്രം മൂടി നടക്കുന്ന “വരെക്കുരിച്ചു ഇപ്പോള്‍ പോലും ഏ തെങ്കിലും പത്രം ഇങ്ങന എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് സംശ യമാണ് .ഒടുവില്‍ ആരും അറിയാതെ ഈ സ്വാമി സ്ഥലം
വിട്ടുവത്രേ ‘’
എന്നെഴുതിപ്പിടിപ്പിച്ചുഅന്തരിച്ച നമ്മുടെ പ്രിയ സഖാവ് പി.ജി .
മാര്‍ക്സിറ്റ് വീക്ഷണത്തിന്റെ ന്യൂനത ആണെന്നു തോന്നുന്നില്ല, പ്രായമേറിയപ്പോള്‍ പി.ജിയുടെ വായനയുടെ വ്യാപ്തി കുറഞ്ഞതാവണം തെറ്റായ ഈ വിലയിരുത്തലിനു കാരണം .
ഹിന്ദു സമൂഹത്തെ ന്യൂനവിഭാഗം ആയിപ്പോകാതെ,കൃസ്തുമത മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തിയ മാഹാത്മാ അയ്യങ്കാ.ളിയുടെ ഏറ്റവും വലിയ പിന്‍ബലം ഈ “ഹരിപഞ്ചാനന്‍” ആയിരുന്നു തിരുവനന്തപുരം നായന്മാര്‍ക്ക് ഇദ്ദേഹം കള്ളസന്യാസി ആയിരുന്നുവെങ്കിലും പെരുന്ന
നായന്മാരുടെ ഇഷ്ട ദേവന്‍ ആയിരുന്നുഅദ്ദേഹം .സമുദായാചാര്യനായി പെരുന്നക്കാര്‍ക്ക്
“ഹരിപഞ്ചാനനെ” അവരോധിക്കാനായിരുന്നു താല്‍പ്പര്യം .
രഹസ്യ പോളിംഗ് പോലും നടന്നേനെ .ചട്ടമ്പി സ്വാമികളുടെഅവസോരിചിത ഇടപെടല്‍ അതൊഴിവാക്കി ആചാര്യനേ വേണ്ട,”കുരു വേണ്ട”
എന്ന് പറഞ്ഞു എന്നത് ചരിത്രം .
സദാനന്ദ സ്വാമികളെ (കൊട്ടാരക്കര ) ശരിക്കും വിലയിരുത്തി, രണ്ടു അയ്യങ്കാളി ജീവചരിത്രം നമുക്ക് ലഭ്യമാണ് .
അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് ബുദ്ധ ബുക്സ് അങ്കമാലി.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ തെക്കെഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെട്ടിരുന്ന യതി വര്യനായിരുന്നു കൊട്ടാരക്കരയിലെ സദാനന്ദ സ്വാമികള്‍ (1877-1924).അദ്ദേഹം സ്ഥാപിച്ചതാണ് മുന്നൂര്‍ ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന സദാനന്ദപുരം അവധൂതാശ്രമം .കൊച്ചിയില്‍ ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം പുത്തന്‍ വീട്ടില്‍ ജനിച്ച രാമനാഥ മേനോന്‍ ആണ് സദാനനന്ദ സ്വാമികളായി മാറിയത് .ഭസ്മം ധരിച്ച കൌപീന ധാരിമാത്രമായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത് .കണ്ണൂര്‍ ,തലശ്ശേരി ,കോഴിക്കോട് ,ചിറ്റൂര്‍ ,പാലക്കാട്, ഇടപ്പള്ളി,വൈക്കം ,അമ്പലപ്പുഴ , തിരുവനന്തപുരം ,ശിചീന്ദ്രം ,കന്യാകുമാരി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം മാറിമാറി പ്രത്യക്ഷപ്പെട്ടു .ആരെന്നോ എവിടെ നിന്ന് വരുന്നുവെന്നോ എന്ന് പോതുജനഗള്‍ക്ക് അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല .മലബാറിലെ കുതിരവട്ടത്ത് തമ്പാന്മാരില്‍ ഒരാളായിരുന്ന കുഞ്ഞിക്കുട്ടന്‍ തമ്പാന്‍ ,വരവൂര്‍ കരുണാകര മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അന്വേഷിച്ചു കേരളം മുഴുവന്‍ ചുറ്റി .പക്ഷെ അദ്ദേഹം അപ്പോള്‍ തമിഴ് നാട്ടിലേക്ക് കടന്നിരുന്നു .രാമനാഥപുറത്തെ തായുമാനവര്‍ സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹം കുറെ നാള്‍ തങ്ങി .പിന്നെ ജ്ഞാനിയാര്‍ മലയിലെ ഗുഹയില്‍ രണ്ടുവര്‍ഷം തപസ്സിരുന്നു .മൌനി ആയിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ പുതുക്കോട്ടയിലെ ഒരു സമ്പന്നന്‍ പരിചരിച്ച് പോന്നു .കുറെ നാള്‍ തമ്പാനും ആ ഗുഹയില്‍ കഴിഞ്ഞു .പിന്നെ സ്വാമികളെ ചിറ്റൂരിലേക്ക് കൊണ്ടുപോയി ..തുടര്‍ന്നു മൌനഭംഗം നടത്തി സ്വാമികള്‍ ശിഷ്യര്‍ക്കുപദേശം കൊടുക്കാന്‍ തുടങ്ങി .”ജ്ഞാനാവശിഷ്ടം”, ത്രിപുരാരഹസ്യം, ശങ്കരഗിരിജയം തുടങ്ങിയ സംസ്ക്രത കൃതികള്‍ മൊഴിമാറ്റം നടത്തിയ, വരവൂര്‍ ശാമു മേനോന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയി .തുടര്‍ന്നു നിരവധി കരകളില്‍ അവര്‍ ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു .എല്ലാ സമുദായത്തില്‍ പെട്ട ഹിന്ദു ജനങ്ങള്‍ക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്‌ഷ്യം ..തുടര്‍ന്നു ചിറ്റൂര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി കരകളില്‍ അദ്ദേഹം സഞ്ചരിച്ചു .32 മഠങ്ങള്‍ക്ക് സ്ഥലം ലഭിച്ചു എന്നാല്‍ എല്ലായിടത്തും മഠം സ്ഥാപിക്കപ്പെട്ടില്ല .
അവ കേന്ദ്രമാക്കി “ചില്‍സഭ “ എന്ന കൂട്ടായ്മ തുടങ്ങി .അതിന്റെ ആസ്ഥാനമായിരുന്നു .കൊട്ടാരക്കരയിലെ സദാനന്ദപുരം അവധൂതാശ്രമം .ചില്സഭയുടെ രക്ഷാധികാരി ശ്രീമൂലം തിരുനാള്‍ ആയിരുന്നു .തമിഴ്-മലയാളം ഭാഷകളില്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നാടെങ്ങും നടത്തി അനേകം ശിഷ്യര്‍ ഉണ്ടായി ഹിന്ദു മതാചാര്യന്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അന്നത്തെ പ്രമാണിമാര്‍ നായര്‍ ,ഈഴവന്‍ എന്നിങ്ങനെ സ്വസമുദായത്തിന്റെ ലേബലില്‍ പ്ര വര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു .സ്വാമിയാകട്ടെ “ഹിന്ദു “ എന്ന് മാത്രം അറിയപ്പെടാന്‍ ശ്രമിച്ചു .അത് തിരുവനന്തപുരത്തെ നായര്‍ പ്രഭുക്കള്‍ക്ക് സഹിച്ചില്ല .ഹിന്ദു സമുദായത്തിന്റെ മൊത്തം ആചാര്യന്‍ ,ധര്മ്മനിഷ്ടനായ സന്യാസി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ കഴിയാഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു .സി.വി.രാമന്‍പിള്ള ആകട്ടെ അദ്ദേഹത്തെ കളിയാക്കിധര്മ്മരാജായില്‍ “ഹരിപഞ്ചാന”നെ സൃഷ്ടിച്ചു തൃപ്തിയടഞ്ഞു .കേരളന്‍ ,സ്വദേശാഭിമാനി എന്നിവയില്‍ അദ്ദേഹത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകള്‍ വന്നുകൊണ്ടിരുന്നു .അവ വായിച്ച പി.ഗോവിന്ദപ്പിള്ള അതെല്ലാം വാസ്തവം എന്ന് കരുതി തന്റെ നാവോഥാന പുസ്തകം നാളില്‍ എഴുതി വച്ച് മോശക്കാരനായി ..സ്വാമികള്‍ മേസ്മരിസം പ്രയോഗിക്കും ആരും കാണാന്‍ പോകരുത് എന്നെല്ലാം പ്രചരണം നടന്നു .സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കേരളനില്‍ സദാനന്ദ സ്വാമികളോട്
“ജത്മലാനി മോഡലില്‍” നൂറു ചോദ്യങ്ങള്‍ ചോദിച്ചു ലേഖനം എഴുതി അത് “വൈറല്‍” ആക്കി .അക്കാലത്ത് സ്വാമികള്‍ ശ്രീകണ്ടേശ്വരത്തായിരുന്നു താമസം .പക്ഷെ അദ്ദേഹം കുലുങ്ങിയില്ല .രാജകീയ സൗഹൃദം ഉണ്ടായിരുന്ന അദ്ദേഹം കൊട്ടാരക്കരയില്‍ മുന്നൂര്‍ ഏക്കര്‍ പതിപ്പിച്ചെടുത്ത് അതില്‍ ആശ്രമം കെട്ടി .എം.സി.റോഡരുകില്‍ വെട്ടിക്കവല (നാല്‍പ്പത്തി മൂന്നാം മൈല്‍ ) ആശ്രമം സ്ഥാപിക്കാന്‍ പ്രാക്കുളം പരമേശ്വരന്‍ പിള്ള ,മാര്‍ത്താണ്ടാന്‍തമ്പി എന്നിവര്‍ നിര്‍ലോഭം സഹായിച്ചു. തമിഴ് നാട്,സിലോണ്‍ ,രംഗൂണ്‍,കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാപാരികളായ നിരവധി നാട്ടുക്കൊട്ട ചെട്ടികള്‍ സ്വാമികളുടെ ആരാധകരും ശിഷ്യരും ആയി .ആശ്രമാത്തോടു ചേര്‍ന്ന് വൈദ്യശാല ,നെയ്ത്തുശാല പാഠശാല ക്ഷേത്രം ഇവയും സ്ഥാപിതമായി .വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു . രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാര്‍ഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണം നടത്തി .കേരളത്തില്‍ ആദ്യമായി പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു എന്നാ കാര്യം പി.ജി അറിഞ്ഞില്ല .മൈക്ക് വേണ്ടാത്ത സ്വാമി ,മേശപ്പുറത്ത് ഇരുന്നു ഉച്ചത്തില്‍ നിരവധി മണിക്കൂറുകള്‍ സ്വാമികള്‍ പ്രസംഗിച്ചു പോന്നു.എട്ടു മണിക്കൂര്‍ വരെ നീളുന്ന പ്രഭാഷണ പരമ്പരകള്‍
അത്തരം ചിലപ്രഭാഷണങ്ങള്‍ ഒളിച്ചു കേട്ട അയ്യങ്കാളിയുടെ ബന്ധു തോമസ് വാധ്യാര്‍ അയ്യങ്കാളിയെ സ്വാമികളുടെ പ്രഭാഷണം ഒളിച്ചിരുന്നു കേള്‍ക്കാന്‍ പ്രേരിപ്പിച്ചു .
ആ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വലിയ സംഭവം ആയി മാറി എന്നതും പി.ജി അറിയാതെ ,അദ്ദേഹം അന്തരിച്ചു .കഷ്ടം .
No comments:
Post a Comment