Sunday, November 15, 2015

ഇവിടെ ഈ പൊന്‍കുന്നത്ത് അഞ്ചല്ല എട്ട് ചികിസിക്കുന്ന, ഡോക്ടര്‍ മാര്‍ ,സ്പെഷ്യലിസ്റ്റ് –സൂപ്പര്സ്പെഷ്യലിസ്റ്റ് മുദ്രയുള്ള ഡോക്ടര്‍മാര്‍ ഉള്ള ഒരു വീട് (പുന്നാമ്പറമ്പില്‍-ആനുവേലില്‍ )

ഇവിടെ ഈ പൊന്‍കുന്നത്ത് അഞ്ചല്ല എട്ട്
ചികിസിക്കുന്ന, ഡോക്ടര്‍ മാര്‍ ,സ്പെഷ്യലിസ്റ്റ് –സൂപ്പര്സ്പെഷ്യലിസ്റ്റ് മുദ്രയുള്ള ഡോക്ടര്‍മാര്‍ ഉള്ള ഒരു വീട് (പുന്നാമ്പറമ്പില്‍-ആനുവേലില്‍ )
=======================================

ഡോക്ടര്‍ മുദ്ര വഹിക്കുന്ന അഞ്ചു പേര്‍ ഉള്ള നട്ടാശ്ശേരി “പണിക്കര്‍വീടി”നെ പരിചയപ്പെടുത്തുന്നു രാജേഷ് നോയല്‍ നവംബര്‍ 15 ലക്കം മനോരമയില്‍ (പേജ് 4 Kottayam Edn).പക്ഷെ അതില്‍ നാലുപേരും ചികിസിക്കാന്‍ അര്‍ഹത നേടാത്തവര്‍.
ഇവിടെ പൊന്‍കുന്നത്ത് ഒരേ വീട്ടില്‍ എട്ടു “ചികിസിക്കും ഡോക്ടര്‍” മാരുണ്ട് .
വിവിധ സ്പെഷ്യലിസ്റ്റ് –സൂപ്പര്‍ സ്പെഷ്യലിസ്റ്റ്കള്‍ .ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ എം ,ഡി പുന്നാംപറമ്പില്‍ (ആനുവേളില്‍) പി.എന്‍.ശാന്തകുമാരിയുടെ കുടുംബം നേത്ര രോഗവിദഗ്ദ്ധയായ .ഡോ.ശാന്തകുമാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചില്‍ ( 1961),എന്റെ ഒരു കൊല്ലം സീനിയര്‍ .ഭര്‍ത്താവ്ഫിസിഷ്യന്‍ ഡോ. രാജശേഖരന്‍നായര്‍ MD എന്റെ തിരുവനന്തപുരം ക്ലാസ് മേറ്റ് (1962 ബാച്ച് ).മൂന്നു മക്കള്‍ കണ്ണന്‍ ,ഉണ്ണി ,രാജു (രാജശേഖരന്മാര്‍ ) മെരിറ്റില്‍ കോട്ടയത്ത്‌ തന്നെ പഠിച്ചു എം.ബി.എസ് നേടി .ഒരാള്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്.രണ്ടാമന്‍ യൂറോളജിസ്റ്റ്(MCh) .മൂന്നാമന്‍ ഫെര്‍ട്ടളജിസ്റ്റ് (വന്ധ്യതാ ചികിസ ) മരുമക്കളില്‍ ഒരാള്‍ മയക്കല്‍ വിദഗ്ദ (anesthesiolojist).മറ്റൊരാള്‍ സ്കാനിംഗ് സ്പെഷ്യലിസ്റ്റ്(Sonolojist) .മൂന്നാം മരുമകള്‍ ശിശു രോഗ ചികിസാവിദഗദ.(Pediatrician)
ശാന്ത (നേത്രരോഗ ചികിസാവിടഗ്ദ്ധ ) .സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ആയിരുന്നു .ഭര്‍ത്താവ് ഫിസിഷ്യന്‍ .ഞങ്ങള്‍ 1976-78 കാലത്ത് വൈക്കം താലൂക്ക് ഹോസ്പിറ്റലില്‍ സഹപ്രവര്‍ത്തകര്‍ ആയിരുന്നു .ഇപ്പോള്‍പൊന്‍കുന്നത് സമീപവാസികള്‍ .ഡോ .ശാന്ത എന്റെ ഭാര്യ ശാന്തയുടെ കസിന്‍ .ഇരുവരുടെയും പിതൃ സഹോദരന്‍ പുന്നാമ്പറമ്പില്‍ പി.എന്‍ .കൃഷ്ണപിള്ള പൊന്‍കുന്നത്തെ ആദ്യകാല സര്‍ക്കാര്‍ ഡോക്ടര്‍ അദേഹത്തിന്റെ മക്കള്‍ ഡോ ബാലകൃഷ്ണപിള്ള (ബാലന്‍) എഫ്.ആര്‍.സി.എസ്(FRCS) നേടിയ സര്‍ജന്‍ .മറ്റൊരു മകന്‍ ഡോ .കെ നീലക്ണ്ടപിള്ള (കെ.എന്‍ പിള്ള MD) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗവിദഗ്ദന്‍ .മകന്‍മു രളി കൃഷ്ണന്‍ MD,DM ഇന്റര്‍ വെന്ഷണല്‍ കാര്‍ഡിയോളജിസ്റ്റ് (ദുബായ്).ഡോ.ബാലന്റെ മകന്‍ ഗോപികൃഷനും മരുമകളും ഡെന്റല്‍ സ്പെഷ്യലിസ്റ്റുകള്‍ .
-----------------------------------------
(ഇനി ഒരു സ്വകാര്യം
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എനിക്ക് ഹൃദ്രോഗ ബാധ ഉണ്ടായപ്പോള്‍, ഉടനടി പ്രാഥമിക ചികില്‍സ നല്‍കി വേഗം കാരിത്താസ് ഹോസ്പിറ്റലില്‍ എത്തിച്ചതും അവിടെ നിന്നും ഉടനടി ചികിസ നേടാന്‍ സഹായിച്ചതും ഡോ .ശാന്തയും കുടുംബവും എന്ന് നന്ദിയോടെ ഓര്‍ക്കുന്നു .ഡോ മുരളികൃഷ്ണന്റെ സഹപാഠിയായ ഇന്റര്‍ വെന്ഷനല്‍ കാര്ഡിയോളജിസ്റ്റ് ഡോ .ദീപക് ഡേവിട്സന്‍ (കാരിത്താസ് ) എന്റെ വരവും കാത്തു രാത്രിയില്‍ മുന്‍വശത്ത് തന്നെ നിന്നിരുന്നു എന്നും നന്ദിയോടെ ഓര്‍മ്മിക്കുന്നു . .എന്റെ ശിഷ്ട ജീവിതം മുകളില്‍ പേരുപറഞ്ഞ ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു .നന്ദി ശാന്ത,നന്ദി രാജശേഖരന്‍ നന്ദി മുരളി,നന്ദി ഡോ.ദീപക്, നന്ദി ഗോപി നന്ദി രാജു നന്ദി )

No comments: