കൊടുക്കും തോറും ഏറിടുന്ന,
കൊടുക്കന്നവന് ഒന്നും നഷ്ടം
വരാനില്ലാത്ത ഒന്നാണ് അറിവ്.
അറിവ് അതു വായിച്ചതില്‍ നിന്നു
കിട്ടിയതാവാം ,
കണ്ടതില്‍ നിന്നോ
കേട്ടതില്‍ നിന്നോ അനുഭച്ചിതില്‍
നിന്നോ കിട്ടിയതാവാം,ജീവിതാനുഭവം
ആവാം,യാത്രയില്‍ നിന്നു കിട്ടിയതാവാം.
അതു മറ്റൊരാള്‍ക്ക്,മറ്റു പലര്‍ക്ക്
പങ്കു വയ്ക്കുക വളരെ സന്തോഷം
നല്‍കും.അതു എഴുത്തു വഴി ആകാം,
പ്രസംഗം വഴിയാകാം,ക്ലാസുകള്‍
വഴിയാകാം,ചര്‍ച്ചകള്‍ വഴിയാകാം,
വിമര്‍ശനം വഴിയുമാകാം.
ഡോക്ടര്‍
എന്ന പദം ഡോക്കീര്‍ എന്ന ലാറ്റിന്‍
പദത്തില്‍ നിന്നുണ്ടായി എന്നും അതിനര്‍ത്ഥം
ടു ടീച്ച്( ബോധവല്‍ക്കരിക്കുക,പഠിപ്പിക്കുക)
ആണ് എന്നും നാല്‍പ്പതു കൊല്ലം മുമ്പു
മനസ്സിലായതു മുതല്‍ എഴുതുന്നു;
പ്രസംഗിക്കുന്നു.
എഴുതാനുള്ള കഴിവു നഷ്ടമാകുന്നതു വരെ
അതു തുടരും.
ധനം,പേര്‍,സമയം,വിമര്‍ശനം,
ഒന്നും അതിനെ ബാധിക്കില്ല.
No comments:
Post a Comment