Thursday, December 24, 2015

TharisaPillay Copper Plates: Bio data of Dr.Kanam Sankara Pillai

TharisaPillay Copper Plates: Bio data of Dr.Kanam Sankara Pillai:                             Biodata of Dr.Kanam Sankara Pillai Dr.Kanam Sankara Pillai @ Dr.K.A.Sankara Pillai, MBBS (1968), DGO,(197...

Saturday, December 12, 2015

ചരിത്ര വായന : എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍

ചരിത്ര വായന : എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍: എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍ ==================================================== കൊല്ലവര്‍ഷാരംഭത്തിലെ മൂന്നു നൂറ്റാ...

Sunday, December 06, 2015

എം.ജി .എസ് എന്ന ചരിത്ര പണ്ഡിതന്‍ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം

എം.ജി .എസ് എന്ന ചരിത്ര പണ്ഡിതന്‍  കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം
================================================================== .
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്ര പണ്ഡിതന്മാരില്‍ പരമോന്നത  സ്ഥാനം വഹിക്കുന്ന ദേഹമാണ് ഡോ .എം.ജി.എസ് നാരായണന്‍. അദ്ദേഹം തന്റെ അതിപ്രശസ്ത , “സംസ്കാരസന്വയം “ (Cultural Symbiosis) എന്ന കൃതിയ്ക്ക്  അതിമനോഹരമായ, അര്‍ത്ഥവത്തായ തലക്കെട്ട് നല്‍കാന്‍ അടിസ്ഥാനമാക്കിയത് ഇളംകുളം കുഞ്ഞന്‍ പിള്ള സാര്‍ സി.ഈ 849 –ല്‍ എഴുതിയത് എന്ന് സ്ഥാപിച്ച തരിസാപ്പള്ളി പട്ടയം ആണെന്നത് സത്യം .
അദ്ദേഹത്തിന്റെ രീതിശാസ്ത്രപ്രകാരം ആഖ്യാനം ചെയ്താണ് .മറ്റാരോക്കയോ നല്‍കിയ ടെക്സ്റ്റ് (Text)വച്ച് എം.ജി.എസ് അഭിപ്രായം രൂപീകരിച്ചത്  ഇടതു വശത്തെ അവയവത്തിനു വലതു വശത്തെ അവയവം ശത്രക്രിയ ചെയ്ത് നീക്കം ചെയ്ത  സൂപ്പര്‍ സ്പെഷ്യലിസ്റ്റ്  സര്‍ജന്‍ ചരിത്രകാരന്‍ ആയി എം.ജി.എസ്. ശസ്ത്രക്രിയ വിജയം .പക്ഷെ അവയവം മാറിപ്പോയി രോഗി മരിക്കയും ചെയ്തിരിക്കുന്നു .
ചേരരാജാക്കന്മാര്‍ക്ക് യുദ്ധം വഴി  കിട്ടിയ കുരക്കേണി കൊല്ലത്ത് ഒരു പട്ടണം (നകരം )പണിയാന്‍ ക്ഷണിച്ചു വരുത്തിയ വിദേശ  അഡാണി ആയിരുന്നു മാര്‍ സപീര്‍ ഈശോ (Mar Sapir Iso) എന്ന് എം.ജി.എസ്
Mar Sapir Iso is described here as the founder of Nagaram, evidently the Mercantile corporation  of Kollam(Cultural Symbiosis –Mar Sapir Iso p 32).
This incident recalls the practical wisdom of the rulers and throws light on the economic-political mobilisation of men .which promoted the spread of ideas ,r eligions and culture………………..
…….in the field of sea-trade as the Brahminical Hindus were by temperament allergic to the sea and left such “vulgar’ professions to the lower   castes or to the foreigners ( ibid p 32).
എം.ജി.എസ്സിന്റെ വാദക്കോട്ട  കാറ്റ് തട്ടിയ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു ആന്‍ക്തില്‍  ഡ്യു പെറോയുടെ(Hyacinte Anquitil Du Perron) പുസ്തകം (Zend Avesta)മലയാളത്തില്‍ ലഭ്യമാകുന്നതോടെ, .തരിസാപ്പള്ളി പട്ടയകാലത്ത് കുരക്കെണികൊല്ലത്ത് ബ്രാഹ്മണര്‍ എത്തിയിരുന്നില്ല എന്നതിന് തെളിവ് തരിസാ പട്ടയം തന്നെയാണ് .ദാനം ച്ചെയ്യുന്ന ഭൂമി വെള്ളാളര്‍ വക. ബ്രഹ്മസ്വം ദേവസ്വം ,ചേരിക്കല്‍ ഭൂമി ഒന്നും ഇല്ല .ഭൂമി കര്‍ഷകര്‍ ആയ വെള്ളാളര്‍ വക മാത്രം .
ആദ്യകാല മലയാള മലബാര്‍ ചരിത്രകാരന്‍, സാക്ഷാല്‍ ഈ.എം എസ് നമ്പൂതിരിപ്പാട് “കേരളം മലയാളികളുടെ  മാതൃഭൂമി”,ചിന്ത  എം.ജി.എസ് മനസ്സിരുത്തി വായിച്ചിട്ടില്ല നിരവധി പതിപ്പുകള്‍ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 1948
2014-പതിപ്പിലെ പുറം 64 നമുക്കൊന്ന് വായിക്കാം .
മഹാഭാരത യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ഭക്ഷണത്തിനുള്ള അരി കേരളത്തില്‍ നിന്നാണയച്ചത് .അത് പോലെ തന്നെ ,ആര്യന്മാര്‍ പഞ്ചാബില്‍ പോലും പ്രവേശിക്കുന്നതിന് മുമ്പ് കേരളം ഫിനിഷ്യാ ,ഈജിപ്ത്  മുതലായ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു.അന്നത്തെ മലയാളികള്‍(നായന്മാര്‍) കപ്പല്‍ ഗതാഗതത്തില്‍ വൈദഗ്ദ്യം സമ്പാദിച്ചുവന്നതിനും സംശയമില്ല .
മലബാറുകാരനായതിനാല്‍ നമ്പൂതിരിപ്പാടിനും മറ്റു മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ പറ്റിയ അതെ  മണ്ടത്തരം പറ്റി .അവര്‍ വെള്ളാളര്‍ എന്ന
സമൂഹത്തെ കുറിച്ചു കേട്ടവര്‍ അല്ല . അവര്‍ വെള്ളാളരെ “നായര്‍” എന്ന് കണക്കാക്കി .
കൃഷി ചെയ്തതും കപ്പല്‍ യാത്ര നടത്തിയതും പായ്ക്കപ്പല്‍ പണി നടത്തിയതും അവയില്‍ ചൈനയില്‍ പോയതും കൊല്ലത്ത് ചീനക്കട(ചിന്നക്കട) നടത്തിയതും ചീനബ്ഭരണി ,ചീന വല ,ചീനച്ചട്ടി എന്നിവ പ്രചരിപ്പിച്ചതും വെള്ളാള വര്‍ത്തകര്‍ (ചെട്ടികള്‍).അങ്ങനെ  സമുദായ ഭ്രഷ്ടര്‍-ധാരിയാ (ഭസ്മം ധരിക്കാത്ത ) ആയ “വെള്ളാളര്‍” (നായര്‍ അല്ല ) സ്ഥാപിച്ച ജൈനപ്പല്ലിയാണ് ധര്യാപള്ളി .
പെരുംചോറ്റുടയന്‍ എന്ന വെള്ളാള അരചന്‍ ഭാരത യുദ്ധക്കളത്തില്‍ അന്നദാനം നല്‍കി .കപ്പലോട്ടിയ തമിഴര്‍ വി.ഓ.ചിദംബരം പിള്ള വരെ എല്ലാം വെള്ളാളര്‍(നായരല്ല )എന്നത് മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ എം.ജി.എസ്സിനും ശിഷ്യര്‍ക്കും അജ്ഞാതം
ധരിയാ വെള്ളാളവര്‍ത്തകന്‍ (ചെട്ടികള്‍),പായ്ക്കപ്പല്‍ സഞ്ചാരി “ശബരീശന്‍” (Sabar Iso)  ,സമുദായ ഭ്രഷ്ടനായതിനാല്‍ .ജൈനമതം സ്വീകരിച്ചപ്പോള്‍ പണിയിച്ച ജൈനപ്പള്ളിയാണ് ഞങ്ങള്‍ വെള്ളാളര്‍ “ധര്യാപള്ളി” എന്നും അവര്‍, മലബാര്‍ ചരിത്രകാരന്മാര്‍  “തരിസാപ്പള്ളി” എന്നും ചിലക്രിസ്ത്യാനികള്‍  “സെയിന്റ് ത്രേസ്യാ പള്ളി” എന്നും (കഷ്ടമെന്നു പറയട്ടെ അതില്‍ ഡോ .എം ജി.എസ്സും വരും .ഡോ .ടി., പഴനിയുറെ പി എച്ച് ഡി തീസ്സിസ് പുസ്തകം ആക്കി പെന്ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ എഴുതിയ അവതാരിക കാണുക. പ്രാചീന കൊല്ലത്തെ തേവര്‍ പള്ളി ഇരുന്ന സ്ഥലമാണ്‌ ഇന്നത്തെ “തേവള്ളി” (തേവര്‍ +പള്ളി)ജൈനപ്പള്ളി നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ ആയ് വംശ വെള്ളാള രാജാവ് അവിടെ കൊട്ടാരം പണിയിച്ചു .അതിന്നും നില നില്‍ക്കുന്നു
തരിസാപ്പള്ളി പട്ടയം കൊടുത്തത് വിദേശിയായ മാര്‍ സപീര്‍ ഈശോയ്ക്കല്ല ശ്രീ എം.ജി.എസ് .
അത് നല്‍കിയത് വെള്നാടന്‍ ശബരീശന്‍ (Sabar Iso) എന്ന വേണാട് വര്ത്തകാന്. അതിനു  സാക്ഷികള്‍ പതിനേഴു വേല്‍നാടന്‍ വെള്ളാളരും .ഒപ്പം ആന മുദ്രയും .അവിടെ വിദേശികള്‍ ആരുമില്ല
സാംസ്കാരിക സമന്വയത്തിന് യാതൊരു സ്കോപ്പും തരിസാപ്പള്ളി പട്ടയത്തില്‍ ഇല്ല തന്നെ .വെള്ളാള ചക്രവര്ത്തിയുടെ കാലത്ത് അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് വെള്ളാളരുടെ വക കുറെ സ്ഥലവും ഒപ്പം കുറെ വെള്ളാളര്‍ ,ഈഴവര്‍ ,തച്ചര്‍,വന്ണാര്‍,എരുവിയര്‍ എന്നിവരെ നല്‍കുന്ന പട്ടയം അത് ക്രിസ്ത്യന്‍ പട്ടയമോ കോട്ടയം പട്ടയമോ അല്ല .കുരക്കേണി കൊല്ലം പട്ടയം അഥവാ “വെള്ളാള പട്ടയം”  .



Tuesday, December 01, 2015

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.: നന്ദി ,ഐസ്സക് സാര്‍ നന്ദി. ചരിത്രം എഴുതുന്നവര്‍ ഇപ്പോള്‍ ഏ .ഡി/ബി.സി(AD/BC) എന്നൊന്നും എഴുതാറില്ല എന്നും സി.ഇ / കോമണ്‍ അല്ലെങ്കില്‍ കറന്റ്...

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.: നന്ദി ,ഐസ്സക് സാര്‍ നന്ദി. ചരിത്രം എഴുതുന്നവര്‍ ഇപ്പോള്‍ ഏ .ഡി/ബി.സി(AD/BC) എന്നൊന്നും എഴുതാറില്ല എന്നും സി.ഇ / കോമണ്‍ അല്ലെങ്കില്‍ കറന്റ്...