Tuesday, October 13, 2015

പത്താം പിറന്നാള്‍ ദിവസത്തെ അനുഭവം

  ന്യൂസ് ഫീഡ്

  പത്താം പിറന്നാള്‍ ദിവസത്തെ അനുഭവം
  ===================================
  വിവരാവകാശനിയമം-2005 അതിന്റെ പത്താം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കുചേരാന്‍ ഇന്നലെ കോട്ടയം കലക്ടരെറ്റിലെ ജില്ലാ ലേബര്‍ ഓഫീസ്സര്‍ മുമ്പാകെ പോയിരുന്നു.
  കാഞ്ഞിരപ്പള്ളി ലേബര്‍ ഓഫീസര്‍ക്ക്,
  “ഒറ്റ ടാപ്പിംഗ് തൊഴിലാളി മാത്രമുള്ള ഒരു നാമമാത്ര റബര്‍ കര്‍ഷകന്‍ വിലയിടിവിനെ തുടര്‍ന്ന്‍ വെട്ടു നിര്‍ത്തിയാല്‍, ടാപ്പിംഗ് തൊഴിലാളിക്ക് ജോലി നഷ്ടമാകുന്നതിനാല്‍ എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കണമോ? ,എങ്കില്‍ അതെത്ര?
  അതിനെ സംബന്ധിച്ച നിയമത്തിന്റെ പ്രസ്ക്തഭാഗങ്ങളുടെ കോപ്പി അയച്ചു തരുക”
  എന്നൊരു അഭ്യര്‍ത്ഥന പത്തുരൂപാ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ച് മുപ്പതു ദിവസം മുമ്പ് നല്‍കിയിരുന്നു
  .ആദരണീയയായ കാഞ്ഞിരപ്പള്ളി (വനിതാ) ലേബര്‍ ഓഫീസ്സര്‍ കൃത്യം മുപ്പതാം ദിവസം (മറുപടിനല്കേണ്ട അവസാന ദിവസം) നല്‍കിയ മറുപടി ഏതു ക്ഷമാശീലനെയും ദേഷ്യം പിടിപ്പിക്കാവുന്ന ഒന്നായിരുന്നു .സാമ്പത്തിക സഹായം “നല്‍കാവുന്നതാണ്” .പ്രസക്ത നിയമം ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ലേബര്‍ ഡിപ്പാര്‍ട്ട് വെബ്സൈറ്റ് കാണുക .
  അപ്പീല്‍ കൊടുക്കണമെങ്കില്‍ കോട്ടയം ജില്ലാ ലേബര്‍ ഓഫീസ്സര്‍
  (ജെനറല്‍ ) മുമ്പാകെ മുപ്പതു ദിവസത്തിനുള്ളില്‍ പരാതികൊടുക്കണം എന്ന അടിക്കുറുപ്പും .
  നല്‍കാവുന്നതാണെന്ന് പറഞ്ഞാല്‍ “നല്കാതിരിക്കയും ചെയ്യാമല്ലോ” എന്ന് ഈയുള്ളവന്റെ മലയാളഭാഷാ പരിജ്ജാനം പറയുന്നു .നിയമത്തിന്റെ കോപ്പി നല്‍കിയിട്ടുമില്ല
  തുടര്‍ന്നു യഥാവിധി അപ്പീല്‍ നല്‍കി .മുപ്പതാം ദിവസം ഫോണ്‍കാള്‍
  പിറന്നാള്‍ ദിവസം ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം .
  അങ്ങനെ ഹാജര്‍ വയ്ക്കാന്‍ എത്തിയതാണ് .
  രണ്ടു മൂന്നാവര്‍ത്തി വായിച്ച “വിവരാവകാശനിയമം” എന്ന പുസ്തകം
  അഡ്വേ.ഡി.ബി .ബിനു (കൊച്ചി ) മൂന്നാം പതിപ്പ് (നിയമ സമീക്ഷ, കൊച്ചി 2006 കയ്യില്‍ എടുത്തിരുന്നു
  “വിവരം ഇല്ലാത്ത” ലേബര്‍ ഓഫീസ്സര്‍ ആണെങ്കില്‍ അത് നല്‍കാന്‍ ഒരു ആധികാരിക ഗ്രന്ഥം വേണമല്ലോ
  എടുത്തത് നന്നായി എന്ന് മനസ്സിലായി ചെന്ന ഉടന്‍തന്നെ
  കാഞ്ഞിരപ്പള്ളിയിലെ വനിതയ്ക്കുള്ള “വിവരം” പോലും ജില്ല ഓഫീസിലെ പുമാന് ഇല്ല എന്ന് മനസ്സിലായി
  .
  ആദ്യ ചോദ്യം : “എന്താവ്ശ്യത്തിനാണീ വിവരം ?”
  ആദരണീയനായ ഓഫീസ്സരുടെ ശുദ്ധ “വിവരക്കേട്”.
  അങ്ങനെ ഒരു ചോദ്യം പാടില്ല .
  ആവശ്യം എന്തുമാകട്ടെ .
  അതവര്‍ വെളിപ്പെടുത്തേണ്ട എന്ന് നിയമം
  ലേബര്‍ ഓഫീസ്സര്‍ അല്ല “പ്ലാന്റെഷന്‍” വകുപ്പാണ് മറുപടി നല്‍കേണ്ടതാണെന്ന് പെന്‍ഷന്‍ കുഴിയിലേക്ക് കാല്‍ നീട്ടി ഇരിക്കുന്നതിനാല്‍, നിയമം പഠിച്ചു കൊച്ചിയില്‍ വക്കീലാകാന്‍ സന്നതെടുക്കാന്‍ വേഷം വാടകയ്ക്കെടുക്കാന്‍ തയ്യാറെടുക്കുന്ന മുതിര്‍ന്ന ജില്ലാ ലേബര്‍ വകുപ്പ് സാരഥി (ഇനിയിപ്പോള്‍ അതിനു ഒരു ലക്ഷം രൂപാ ഫീ ആയും നല്‍കേണ്ടി വരും എന്ന സങ്ക്ടപ്പെടലും നെടുവീര്‍പ്പും അതിനിടയില്‍ )
  .
  അങ്ങിനെ ആണെങ്കില്‍ തന്നെ ലേബര്‍ ഓഫീസ്സര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം ,അപേക്ഷനെ ഇട്ടു “വട്ടം കരക്കരുത്” എന്ന് വിവരാകാശ നിയമം (ആ വിവരം ഓഫീസര്‍ക്കില്ല എന്നോ?
  ശുദ്ധ “വിവരക്കേട്”)
  മുതിര്‍ന്ന ജില്ലാ ഓഫീസരുടെ മറുപടിയും തൃപ്തികരമാകാന്‍ വഴിയില്ല
  അത് കിട്ടാന്‍ ഇനി മുപ്പതു ദിവസം വരെ കാത്തിരിക്കണം .
  തൃപ്തികരമെല്ലെങ്കില്‍, “രണ്ടാം അപ്പീല്‍” സംസ്ഥാന ലേബര്‍ ഓഫീസ്സര്‍ക്ക് നല്‍കാന്‍ നിയമം പരാതിക്കാരന് അവസരം നല്‍കുന്നു .
  അത് 90 ദിവസത്തിനുള്ളില്‍ മതിയാകും
  അങ്ങനെ മൂന്നു മാസത്തിനിടയില്‍ ഒന്ന് തിരുവനന്തപുരത്തിനും പോകണം
  നന്ദി,
  വിവരാവകാശ നിയമമേ നന്ദി .

No comments: