Tuesday, August 25, 2015

കൊടുത്താല്‍ ഇംഗ്ലണ്ടിലും കിട്ടും

കൊടുത്താല്‍ ഇംഗ്ലണ്ടിലും കിട്ടും




കേരളത്തില്‍ ഒരു ഡോക്ടര്‍, ബിരുദാനന്തര പരീക്ഷ പാസ്സായാല്‍, ബിരുദ സര്‍ട്ടിഫിക്കേറ്റ് കയ്യില്‍ കിട്ടുംമുമ്പു തന്നെ “കണ്സല്ട്ടന്റ് സ്പെഷ്യലിസ്റ്റ്” എന്ന ബോര്‍ഡ് വീട്ടു പടിക്കല്‍ തൂക്കും .അങ്ങിനെ കാട്ടി ലറ്റര്‍ പാഡും അടിപ്പിക്കും .അതിനാരുടെയും അനുവാദം വാങ്ങേണ്ട.സ്വയം അങ്ങ്  ഡിക്ലെയര്‍ ചെയ്‌താല്‍ മാത്രം മതി. എന്നാല്‍ നാം സ്വീകരിച്ച, ഇംഗ്ലീഷ് ചികിസാരീതി ആവിഷ്കരിച്ച ഇംഗ്ലണ്ടില്‍, ആ വേലയോന്നും നടക്കില്ല .
കണ്സല്ട്ടന്റ് ആകണമെങ്കില്‍, അതിനുള്ള അംഗീകാരം മെഡിക്കല്‍ ബോര്‍ഡ് നല്‍കണം . അതിനുള്ള പരീക്ഷ (എഴുത്തും വാചായും ഒരുപോലെ) അതികഠിനം .മുന്‍ കാലങ്ങളില്‍ ഇംഗ്ലണ്ടില്‍ മലയാളി ഡോക്ടര്‍മാര്‍ പോയിരുന്നത് ഉപരി പ0നത്തിനും പരിലനത്തിനും മാത്രം ആയിരുന്നു. അവിടെ ജോലി കിട്ടുക വിഷമം .കിട്ടിയാല്‍ തുച്ഛമായ  വേതനം. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാട്. നാട്ടിലോട്ടയക്കാന്‍ ഒന്നും കാണില്ല. നാട്ടില്‍  നിന്ന് വരുത്തണം .പക്ഷെ അതും പാട് .
പഴയ കാലത്തെ ഡോക്ടര്‍മാര്‍ ,എഴുപതു കഴിഞ്ഞ എന്റെ തലമുറയിലെ എന്റെ സതീര്ഥ്യര്‍, അവിടെ കഴിയുന്നത് ഒന്നുകില്‍ ജി.പി(GP)) ആയിട്ട് . അല്ലെങ്കില്‍ സായിപ്പിനിഷ്ടമില്ലാത്ത സൈക്കിയാട്രി- ജീരിയാട്രിക്സ് (psychiyatry/Geriyatrics) കണ്സല്ട്ടന്റായി . കുറെ വര്ഷം മുമ്പ് മുതല്‍, അതി സമര്ഥരായ അപൂര്‍വ്വം ഇന്ത്യാക്കാര്‍ക്ക്, കത്തി കയ്യാളുന്ന വിഭാഗമല്ലെങ്കില്‍, കണസല്ട്ടന്റ്റ് പദവി നല്‍കാന്‍ തുടങ്ങി. മെഡിസിന്‍ ,പീടിയാട്രിക്സ്‌ , ഗുഹ്യരോഗചികിസ-എയിഡ്സ്  എന്നിവയില്‍. എന്നാല്‍ സായിപ്പിലും മാദാമ്മയിലും കത്തി വയ്ക്കെണ്ടുന്ന സര്‍ജറി , ഗൈനക്ക് , ഓര്‍ത്തോ എന്നിവയിലൊന്നും ഇന്ത്യാക്കാരന് കണ്സല്ട്ടന്റ് ആകാന്‍ കഴിയുമായിരുന്നില്ല .
ഞാനിത് എഴുതാന്‍ കാരണം, ദീപിക വിശേഷാല്‍ പ്രതിയില്‍ ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ ഡോ.ജോസ്  ചാക്കോ പെരിയപുറം (ഒരു കോട്ടയം മെഡിക്കല്‍ കോളേജ് ഉല്‍പ്പന്നം )എഴുതിയ അനുഭവം
–“നന്മയുടെ മരത്തില്‍ നന്മയെ കായ്ക്കു “- എന്ന ലേഖനം വായിച്ചു എന്നതാണ് (പേജ് 100-102)
ഡോ.ജോസ് \ ചാക്കോ പെരിയപുറം ഇംഗ്ലണ്ടില്‍ പരിശീലനം നടത്തിയ കാലത്ത് മലയാളി അല്ലാത്ത ഒരു സുഹൃത്തിനെ (ആന്ധ്രാക്കാരന്‍ ഡോ.സുരേഷ് ) പണം നല്‍കി സഹായിച്ച കാര്യവും അത് മൂലം തനിക്കു വന്ന ബുദ്ധിമുട്ടും വിവരിക്കുന്നു ഹൃദ്യമായി തന്നെ.  എന്നാല്‍ സഹായം കിട്ടിയ ആ ഡോക്ടര്‍, ആന്ധ്രാക്കാരന്‍ സുരേഷ് പില്‍ക്കാലത്ത്, തന്റെ മൂത്ത സഹോദരന്‍ മാത്യൂ പെരിയപുറത്തെ ”പെരിയപുരം” എന്ന പേര്‍ കണ്ടു സഹായിച്ചു (പീഡി യാട്രിക്സ് ആവണം ) കണ്സല്ട്ടന്റായി അവരോധിക്കുന്ന അനുഭവം ഗൃഹാതുരതയോടെ എഴുതുന്നു . ഡോ.സുരേഷ് എന്ന, ആന്ധ്രാക്കാരന്‍,  ഇംഗ്ലണ്ടിലെ വലിയ ഡോക്ടര്‍ ചെയര്‍മാന്‍ , ജോസ് ചാക്കോ  പെരിയപുരത്തില്‍   നിന്ന് പണ്ട്  സഹായം ലഭിച്ച  ആളല്ലാതിരുന്നുവെങ്കില്‍, മാത്യൂ  പെരിയപുരത്തിന് കണ്സല്‍ട്ടന്റ് പദവി കിട്ടില്ല . ആഗോള തലത്തില്‍, ഏഴുപേരുമായി ആയിരുന്നു കടുത്ത  മത്സരം .