Wednesday, April 08, 2015

നടുവട്ടം ഗോപാലകൃഷ്ണനും ബൗദ്ധ-ക്രൈസ്തവ ബന്ധവും

നടുവട്ടം ഗോപാലകൃഷ്ണനും
ബൗദ്ധ-ക്രൈസ്തവ ബന്ധവും
=============================

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ "എഴുതുന്ന"
വായനക്കാർക്ക് ഇഷ്ടം പോലെ പ്രതികരിക്കാൻ വഹ നൽകിയ ലേഖനമായിരുന്നു
ബൗദ്ധ-ക്രൈസ്തവ ചിന്തകൾ."സംസ്കാരമുദ്രകൾ"(മാളു ബെൻ പബ്ലിക്കേഷൻസ്
അമരവിള നവംബർ 2009)എന്ന ലേഖനസമാഹാരത്തിൽ ലേഖനം അതേ പടി
നൽകിയിരിക്കുന്നു(പേജ്36-39)
1945-ല് ജറുസലേമിൽ നിന്നു 16 മൈൽ കിഴക്കുള്ള ക്വാരത്നിയ മലഞ്ചെരുവിൽ
ബഡോവിയൻസ് എന്ന പ്രാകൃതവർഗ്ഗ യാദവർ കണ്ടെത്തിയ ഗുഹനിരകളിൽ നിന്നു
സമാഹരിച്ച തുകൽചുരുണകളെ ആധാരമാക്കിയുള്ള രസകരമായ ചരിത്രകഥ.
അലക്സാണ്ഡ്രയൻ-ഗ്രീക് ഭാഷയിലെ കൊയ്നാ  ലിപികളിൽ എഴുതപ്പെട്ട ചുരുളുകൾ.

പ്രാൻസ്-ജർമ്മൻ-സ്വീഡൻ-ഇറ്റാലിയൻ-ഗ്രീക്-ഇംഗ്ലീഷ് പണ്ഡിതരും ലിപി വിദഗ്ധരും
അവ വിശദമായി പഠിച്ചു പുസ്തകങ്ങളാക്കി."ചാവുകടൽ ചുരുളുകൾ","ദ എസ്സനേ
ലൈബ്രറി ഓഫ് ക്വമ്രാൻ" എന്ന പേരുകളിൽ അവ ലഭ്യം.
ക്രിസ്തു ജനിക്കും മുമ്പേ ചാവുകടൽ മേഖലകളിൽ ബുദ്ധ-ധർമ്മ പ്രചരണം നടത്തിയ
ബുദ്ധഭിക്ഷുക്കളായിരുന്നു "എസ്സേൻ".സംസ്കൃതത്തിലെ "ഈശ്വം",ഈശാന,ഐശാനം"
എന്നിവയുമായി ബന്ധമുള്ള പദം.പാലസ്തീനിൽ മിക്കയിടങ്ങളിലും അവർ ഉണ്ടായിരുന്നു.
പക്ഷേ പഴയനിയമത്തിൽ അവരില്ല.
കൃസ്തുമതം ജ്ഞാനസ്നാനം സ്വീകരിച്ചത് എസ്സേൻ കൂട്ടായ്മയിൽ നിന്നു മാണത്രേ.
ചുരുളുകളിലെ മുഖ്യൻ ഈനോക്.ഗുരു-ശിഷ്യ സംവാദ രൂപത്തിൽ ധർമ്മോപദേശം
നൽകുന്നു.ചില ചുരുളുകളിൽ പഴയനിയമം ഹീബ്രൂ-അരാമയ്ക് ഭാഷയിലെ മൊഴിമാറ്റം
വരുത്തി നൽകിയിരിക്കുന്നു.പക്ഷേ അവയിലെ പല അനുബന്ധങ്ങളും ഇന്നത്തെ ബൈബിളിൽ
ഇല്ല.
"തേരപുത്ത(സ്ഥവിര ബുദ്ധ),ഈശ്വാനം,മാണിക്കം,ശ്രാമണികം വിഭാഗങ്ങളിലുള്ള
എസ്സേൻ ഭിക്ഷുക്കൾ ആണു ചാവുകടൽ പ്രദേശങ്ങളിൽ പാർത്തിരുന്നത്.ബുദ്ധമതത്തിലെ
പലാനുഷ്ഠാനുങ്ങളും ക്രൈസ്തവ മതത്തിലനുകരിക്കപ്പെട്ടു.
ക്ലൈമാക്സ് ലേഖനത്തിന്റെ അവസാന വാചകമാണ്.
സ്വാമി വിവേകാനന്ദന്റെ വാചകം.
"ശരിയായ കൃസ്ത്യാനി തനി ഹിന്ദുവാണ്.അതുപോലെ
ശരിയായ  നല്ല ഹിന്ദു യഥാർത്ഥ കൃസ്ത്യാനിയും"(പേജ് 39)

എന്തിനാണ് നടുവട്ടം സ്വാമികളെ ഉദ്ധരിച്ചത്?
ബൗദ്ധൻ എന്നാൽ ഹിന്ദുവോ?
ഹിന്ദു എന്നാൽ ബൗദ്ധനോ?
ഡോ.നടുവട്ടത്തിന്റെ മനസ്സിലിരിപ്പ് മനസ്സിലാകുന്നില്ല.
എഴുതിയ വായനക്കാർ അതു കണ്ടുവോ?

72 പദവികൾ

72 പദവികൾ
നസ്രാണികൾക്കു(? ജൂതർക്കു) "ദാനം" നൽകിയ 72 പദവികളെകുറിച്ച് ക്രൈസ്തവചരിത്രക്കരന്മാർ
പറയാറുണ്ട്."അവകാശങ്ങൾ" എന്നു ചിലർ
1.അടിമ
2.അന്മൂലം (അതെന്താണാവോ?)3.അറപ്പുര4.ആനമേൽ നീർമണ്ണ്
5.ആർപ്പ്6.ആലവട്ടം(വെഞ്ചാമരം പിറകേ വരും)7.ഇടുപടി പടിപ്പുര
8.ഉച്ചിപ്പൂവ്
9.ഇടമ്പിടി ശംഖ്10.കച്ച 11.കച്ചപ്പുറം 12.കനകമുടി 13.കാൽച്ചിലമ്പ്14.കുതിരസവാരി
15.കുഴൽ16.കൈത്തള17.കൊടി 18.ചൺനമേൽക്കട്ടി19.ചെംകൊമ്പ്20.ചെല്ലി21.തകിൽ
22.തണ്ട്(ആന്ദോളം)23.തഴ24.തീണ്ടലകറ്റൽ 25.തൂക്കുമഞ്ചം26.തൊങ്ങൽ27.തോൾവല
28.നഗരത്തോണം(എന്തോ ആവോ)നഗരത്തോരണം ആകുമോ?
29.നടയും നടത്തം 30.നന്താവിളക്ക്31.നാങ്കുപ്പരിഷയ്ക്കുടമ32.നായാട്ടുഭോഗം(വെടി ഇറച്ചി ആകാം)
33.നാലുക്കുരവ34.നെടിയകുടം35.നെട്ടൂർ പെട്ടി(ആഭരണപ്പെട്ടി) 36.നെറ്റിപ്പട്ടം 37.നേർവാൾ
38.പകല്വിളക്ക്39.പഞ്ചവട്ടം 40.പഞ്ചവർണ്ണക്കുട 41.പഞ്ചവാദ്യം42.പട്ടുചട്ട 43.പട്ടുമുണ്ട്
44.പട്ടുറുമാൽ.45.പണിപ്പുടവ46.പതക്കം 47.പന്തല് വിതാനം 48.പരവതാനി 49.പതിനേഴുപരിഷയ്ക്കുടമ
50.പല്ലക്ക് 51.പാവാട 52.മണക്കോലം 53.മദ്ദളം 54.മുടിക്കീഴാഭരണം 55.മുങ്കൈ 56.മുങ്കൈയ്യില്പതക്കം
57.മുഞ്ചൊല്ല് 58.മുറ്റൂലം(എന്തോ ആവോ)59 .മുരശു 60.മെതിയടി61.രാജഭോഗം 62.രാജസമക്ഷം ഇരിപ്പ്
63.വലം പിരി ശംഖ്64.വിരിപന്തൽ 65.വീണ 66.വീരശ്രുംഗല67.വീരത്തണ്ട്68.വീരംദ്ദളം 69.വീരവാദ്യം
70.വെഞ്ചാമരം 71.ശംഖ്(ഇടമ്പിരി ആവണം)72.ഹസ്തകടകം(കൈവള)

Wednesday, April 01, 2015

പാർശ്വവല്ക്കരിക്കപ്പെട്ട കേരളചരിത്രകാരൻമാർ

പാർശ്വവല്ക്കരിക്കപ്പെട്ട കേരളചരിത്രകാരൻമാർ




മാദ്ധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ തന്റെ പിതാവ് അന്തരിച്ച
പി.ഗോവിന്ദപ്പിള്ള എം.എൽ.ഏ ആയിരുന്ന കാലത്ത്, വിഭജനത്തിനു ശേഷം,
വലതു കമൂണീസ്റ്റ് നേതാവ് സാക്ഷാൽ എം.എൻ.ഗോവിന്ദൻ നായർ അസ്സംബ്ലിയിൽ
വച്ചു പരസ്യമായി വാരിയ സംഭവം സരസ്മായി എഴുതി.

' താൻ അല്ലെങ്കിലും പാരമ്പര്യമായി നമ്പൂതിരി കാര്യസ്ഥനല്ലേ?"
എന്നായിരുന്നു ഈ.എം.എസ്സിനെ സപ്പോർട്ട് ചെയ്തതിനു പി.ജിയോടു
ചോദിച്ചത്.
(പി.ജിയുടെ മുത്തഛൻ എതോ മനയിലെ കാര്യസ്ഥൻ ആയിരുന്ന ചരിത്രം എം.എന്നു
മാത്രം അറിയാമായിരുന്നു)
നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാർ നമ്പൂതിരി കാര്യസ്ഥൻ മാരോ അമ്പലവാസികളോ
ആണെന്നു കാണാം.
അവരെഴുതുന്ന ചരിത്രം നമ്പൂതിരി ഗ്രാമങ്ങൾ ,രാജാക്കൾ,നർത്തകികൾ,
വേശ്യകൾ,പടയാളികൾഎന്നിവരിൽ ഒതുങ്ങുന്നു.
അധ്വാന വിഭാഗത്തിന്റെ ചരിത്രം അവരെഴുതുന്നില്ല.
അരിവാളും നെല്ക്കതിരുമേന്തിയ കർഷകരായ വെള്ളാളർ,

നാടാർ,ഈഴവർ, ദളിതർ,മല അരയർ,
വിശ്വകർമ്മജർ,ഗുപ്തർ(മൂത്താന്മാർ) എന്നിവരുടെ ഒന്നും
ചരിത്രം അവരെഴുതുകയില്ല.

അവരെ കുറിച്ചറിയണമെങ്കിൽ താഴെപ്പറയുന്നവരെ വായിക്കണം
പൊന്നപ്പാപിള്ള(ചെങ്ങന്നൂർ),വി.ആർ.പരമേശ്വരൻ പിള്ള-വെള്ളാളചരിത്രം
ഡോ.രാജയ്യൻ(നാടാർ ചരിത്രം)
ദളിതബന്ധു എൻ.കെ ജോസ്,(ആദിമ കേരളക്രൈസ്തവർ)
കണ്ണാട്(മല അരയർ)
ഡി.ദയാനന്ദൻ-(അവർണ്ണ രാജാക്കന്മാർ)
ശശികുമാർ വാകത്താനം(വിശ്വകർമ്മജർ)
ഈ.പി.കേശവഗുപ്തൻ(ഗുപ്തന്മാർ-മൂത്താന്മാർ) "ദേശായനം"
വായില്ലാകുന്നിലപ്പൻ ദേശചരിത്രം