വൈക്കം സ്മരണ
വൈക്കത്തു താമസ്സിക്കുന്ന കാലം അടുത്തു പരിചയമായ ഒരു പാടു
പേർ,അവരിൽ പലരും ഇന്നില്ല,മനസ്സിൽ മായാതെ നിക്കുന്നു.
കുണ്ടറാലിൻഡിലെ S.N.നായരുടെ സഹോദരി രാജമ്മയുടേയും
മകൻ രാധാകൃഷ്നന്റേയും പുതിയ വീട്ടിൽ ആയിരുന്നു ആദ്യ താമസം.S.N,നായരുടെ
പിതാവും റിട്ട്.ഹെഡ്മാസ്റ്ററും ആയ ശങ്കരപ്പിള്ള സാർ ആയിരുന്നു ഇന്നു
ബേമിംഗാമിലെ ഫിസിഷ്യൻ ആയ എന്റെ മകളെ എഴുത്തുനിരുത്തിയത്.
കുറെ നാൾ കഴിഞ്ഞ് ഞങ്ങൾ എതിരു വശമുള്ള അഡ്വേ.ഉതുപ്പിന്റെ
(High Court)കുടുംബ വീട്ടിലേക്കു താമസ്സം മാറ്റി.
വൈക്കത്ത അക്കാലത്താണ് ലയൺസ് ക്ലബ്ബ് തുടങ്ങുന്നത്.
കൂട്ടിപരമ്പിലെ ജോർജ് പ്രസിഡന്റ്.ഞാൻ ചാർട്ടർ വൈസ് പ്രസിഡന്റ്.
രാധാകൃഷ്ണൻ ട്രഷറർ.ഹിന്ദുസ്ഥാൻ പേപ്പർ ലിമിറ്റഡിലെ ചീഫ്
ട്രാൻസ്പോർട്ട് ഓഫീസ്സർ പണിക്കർ അടുത്ത സുഹൃത്തായി.അദ്ദേഹമാണ്
എന്റെ ആദ്യകാർ ഫിയറ്റ് വാങ്ങാൻ സഹായിച്ചത്.
വൈക്കം കാരൻ പി.എസ്സ്.ശ്രീനിവാസൻ എന്ന അമന്ത്രുയുമായി അടുത്തുപരിചയപ്പെട്ടു.
അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ഉല്ലല പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്സ്കൃ.ഷ്ണനാണ് ആദ്യമായി ഒരു പൊതു യോഗത്തിൽ ക്ലാസ് എടുക്കാൻ അവസരംതന്നത്.
ഉല്ലല വച്ചു കൂടിയ ആ പൊതു യോഗത്തിൽ മുന്നൂറിൽ പരം ആളുകൾ ക്ലാസ്കേട്ടിരിക്കണം.
വിഷയം പേയ് ബാധ(അക്കാലത്തായിരുന്നു അതേ വിഷയത്തിൽ ജനയുഗം ലേഖനങ്ങൾ വന്നിരുന്നത്.
പി.എസ്സിന്റെ ഇളയ അനുജൻ നടരാജന്റെ ഭാര്യ ഞങ്ങളുടെ സിസ്റ്റർ ആയിരുന്നു.തീയേറ്ററിൽ പരിചയ സമ്പന്ന.
പിൽക്കാലത്ത് എം.ജി യൂണിവേർസിറ്റി വൈസ്ചാൻസലർ ആയ ജാസ്മി അന്നു വിധ്യാർത്ഥി.മാതാപിതാക്കൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
അക്കാലത്ത ആദ്യമായി എം.എൽ ഏ ആയ എം.കെ.കേശവൻ
(എം.എൽ.ഏ അജിതിന്റെ പിതാവ്.അജിത് അന്നു പയ്യൻസ്)
തുടങ്ങി പിന്നെ പലരും.
നാടക വേദികളിൽ അഭിനയിക്കാതെ ജീവിച്ച കാലായ്ക്കൽ കുമാരൻ,
വൈക്കംസുകുമാരൻ,അനുജൻ (വൈക്കം മെഡിക്കൽസ്)എന്നീ ജനാർദ്ദന
സഹോദരർ (അവരുടെപിതാവ് ഗോപാലപിള്ള ആണു ചട്ടമ്പി സ്വാമികളുടെ
ഏറ്റവും നല്ല ജീവചരിത്രം എഴുതിയത്.വൈക്കം മാളവിക ജോൺ
ടി.വി പുരത്തുതാമ്സ്സിച്ചിരുന്ന മഹാകവി പാലാ നാരായണന്നായർ
അയൽ വാസി തങ്കപ്പൻ,ജനയുഗം ഏജന്റ്( പേർ മറന്നു)എന്നിങ്ങനെ
നിരവധി പേരിന്നുംസ്മരണയിൽ.
നീലകണ്ഠ വിലാസം ടെക്ടൈൽ,കൂടാലി,പടിഞ്ഞാറെ നടയിലെ പാളേങ്കോടൻ
പച്ചക്കറിക്കടാങ്ങനെ പിന്നെ പലതും.
എന്നാൽ അക്കാലത്ത് പരിചയപ്പെടാൻ സാദിക്കാതെ പോയ ഒരു വ്യക്തിഉണ്ടായിരുന്നു വൈക്കം അംബികാമാർകറ്റിലെ
ദളിത ബന്ധു
എൻ,കെ ,ജോസ്.