Wednesday, February 16, 2011

എഴുത്തുകാരനായ കഥ

ഏറെ സ്വാധിന്നിച്ച നിരവധി അദ്ധ്യാപകശ്രേഷ്ഠരുണ്ട്.പിതൃസഹോദരന്‍ ഷണ്മുഖവിലാസം ആറുമുഖം പിള്ള
80 വര്‍ഷം മുമ്പു സ്ഥാപിച്ച കാനം കൊച്ചുകാഞ്ഞിരപ്പാറ പ്രൈമറിസ്ക്ലൂളിലെ അദ്ധ്യാപകദമ്പതികള്‍

മണിമംഗലം
എം.എന്‍.ശങ്കരപ്പിള്ളയും ഭാര്യ ദേവകിഅമ്മയും.സാരോപദേശകഥകള്‍ പറഞ്ഞു തന്നത് ദേവകി അമ്മ സാര്‍.പൊന്‍
കുരിശു തോമ്മയുടേയും ആനവാരി രാമന്‍ നായരുടേയും പാറുക്കുട്ടി ആനയുടേയും ബഷീറിയന്‍ കഥകളും വിക്രമന്റെ
ഹാസ്യലേഖനങ്ങളും വന്നിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു വായിക്കാന്‍ തന്നിരുന്നത് ശങ്കരപ്പിള്ള സാര്‍.കയ്യെഴുത്തു മല്‍സരത്തിനു
ചേരാന്‍ പ്രേരിപ്പിച്ചതും അദ്ദേഹം.
അഞ്ചാം ക്ലാസ്സുകഴിഞ്ഞ മധ്യവേനല്‍ അവധിയ്ക്കു ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ക്ലാസ് എടുത്ത പതിനാലാം മൈലിലെ
പി.കെ.കോശി സാര്‍.പതിനാലാം മൈലില്‍ നോവല്‍റ്റി ക്ലബ്ബ് എന്ന വായനശാലയും സ്പോര്‍ട്ട്സ് ക്ലബ്ബും തുടങ്ങിയ കോശി സാര്‍
പുസ്തകങ്ങളുടെ വിസ്തൃതലോകം പരിചയപ്പെടുത്തി.1955 മുതല്‍ മൂന്നുവര്‍ഷത്തെ മിഡില്‍ സ്കൂള്‍ പഠനം 149 വര്‍ഷം മുമ്പു സ്ഥാപിതമായ
കാനം സി.എം.എസ്സ് സ്കൊല്ലില്‍.ജനപ്രിയ സാഹിത്യകാരന്‍ കാനം ഈ.ജെ.ഫിലിപ് കുറേക്കാലം അധ്യാപനം നടത്തിയ സ്കൂള്‍.
അദ്ദേഹത്തിന്റെ ഭാര്യ പി.ഐ.ശോശാമ്മ ആയിരുന്നു ഒന്നാം ഫോറത്തിലെ ക്ലാസ്സ് ടീച്ചര്‍.ഈ.ജെ സാറിന്റെ ആദ്യകൃതി ബാഷ്പോദകം


എന്ന കവിതാസമാഹാരം ശോശാമ്മ സാര്‍ കുട്ടികളുടെ ഇടയില്‍ വിറ്റിരുന്നു.മനോരമയില്‍ ഈ അരയേക്കര്‍ നിന്റേതാണ്‌,പമ്പാനദി നദി
പാഞ്ഞൊഴുകുന്നു തുടങ്ങിയ നീണ്ടകഥകള്‍ വരുന്നത്‌ അടുട്തവര്‍ഷം.അവ വായിച്ച്പ്രചോദനം കൊണ്ട് ബാലരശ്മി എന്ന പേരില്‍ സ്കൂളില്‍
ഒരു കയ്യെഴുത്തു മാസിക സ്വത്തം കയ്പ്പടയില്‍ എഴുതി പ്രസിദ്ധീകരിച്ചു.കാര്‍ട്ടൂണിസ്റ്റ് നാഥന്റെ അനുജന്‍ ഗോപി എന്ന സഹപാഠിയും സഹായിച്ചു.
നാഥന്റെ വരകള്‍ പൊതുജനമാദ്യം കാണുന്നത് ഞങ്ങളുടെ ബാലരശ്മി വഴിയാണ്‌.

അക്കാലത്ത് കേരളഭൂഷണം പത്രത്തിനായിരുന്നു മദ്ധ്യതിരുവിതാം കൂറില്‍ ഏറെ പ്രചാരം.കേരള ഭൂഷണം വിശേഷാല്‍ പ്രതി ഏറെ പ്രസിദ്ധം.മദിരാശിയില്‍
നിന്നും ഡോ.എസ്.കെ നായര്‍ ചെറുപ്പത്തില്‍ പേരച്ചിടിച്ചു കാണാന്‍ പെട്ട പെടാപ്പാടിനെ കുറിച്ചു സുദീര്‍ഘമായ ഒരു ലേഖനം ആ വര്‍ഷത്തെ കേരളഭൂഷണം വിശേഷാല്‍ പ്രതിയില്‍ എഴിതിയിരുന്നു.പേരച്ചടിച്ചു കാണാണം എന്നൊരു മോഹം തോന്നി.ഹിന്ദിയില്‍ നല്ല അറിവുനേടിയിരുന്നതിനാല്‍ രണ്ടു ക്ലാസ് മുകളില്‍ പഠിച്ചിരുന്ന സഹോദരി പാറുക്കുട്ടിയുടെ ഹിന്ദി ഉപപാഠപുസ്ഥകത്തിലെ ദീര്‍ഘമായ ഒരു കഥ ആശയാനുവാദം നടത്തി കേരള ഭൂഷണം പത്രത്തിനയച്ചു.കെ.സി.സഖറിയാഎന്ന പത്രാധിപര്‍ ജി,വിവേകാനന്ദന്റെ യക്ഷിപ്പറമ്പു എന്ന ജനപ്രിയ നോവല്‍ വന്നുകൊണ്ടിരുന്ന വാരാന്ത്യപ്പതിപ്പില്‍ മറ്റൊരു പേജില്‍ എന്റെ കഥ വള്ളിപുള്ളി ഭേദമില്ലാതെ അച്ചടിച്ചു വിട്ടു.അങ്ങനെ പന്ത്രണ്ടാം വയസ്സില്‍
വന്‍ കിട എഴുത്തുകാരുടെ പേരിനൊപ്പം എന്റെ പേരും അച്ചടിച്ചു വന്നു.സ്കൂളിലും നാട്ടിലും എഴുത്തുകാരനായി അറിയപ്പെടുന്നതില്‍ ശങ്കരപ്പിള്ള-ദേവകിയമ്മ ദമ്പതികളും കോശി സാറും ഗണ്യ്യമായ പങ്കു വഹിച്ചു.രണ്ടാം
ഫോററത്തില്‍ ക്ലാസ് ടീച്ചര്‍ ആയിരുന്ന പി.കെ.നൈനാനും (പാതിപ്പലം) പാഠ്യേതര വിഷയങ്ങളില്‍ താലപ്പര്യം ഉണര്‍ത്തി.തീര്‍ത്ഥപാദസ്വാമികളുടെ ശിഷ്യന്‍ 1953 ല്‍ സ്ഥാപിച്ച വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്‍.വി ഹൈസ്
കൂളിലെ കവിയൂര്‍ ശിവരാമപിള്ള മലയാള സാഹിത്യത്തില്‍ താല്‍പ്പര്യം വളര്‍ത്തി.എഴുത്തിനെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിച്ചു.1960 ലെ സ്കൂള്‍ വാര്‍ഷികത്തിനു മുഖ്യാഥിതി ആയെത്തിയ പ്രൊഫ.നഫീസാ ഉമ്മാള്‍(തിരുവനന്തപുരം)
പ്രസംഗത്തില്‍ ഏറെ സമയം ചെലവഴിച്ചത് സ്കൂളിലെ കയ്യെഴുത്തു മാസികയില്‍ വന്ന തന്റെ ലേഖനത്തെ കുറിച്ചായിരുന്നു.
കേരളത്തിലെ ആദ്യ കോളേജ് ആയ കോട്ടയം സി.എം.എസ്സ് കോളേജില്‍ ആയിരുന്നു പ്രീ ഡിഗ്രിപഠനം.മലയാളം വിഭാഗത്തിലെ അമ്പലപ്പുഴ രാവവര്‍മ്മയും വല്ലാതെ സ്വാധീനിച്ചു.ആദ്യ കോളേജ് മാസിക ആയ വിദ്യാസംഗ്രഹ
ത്തിലേയ്ക്കു തയാറാക്കിയ ആത്മകഥാസാഹിത്യം മലയാളത്തില്‍ എന്ന പഠനം അതുവരെ മലയാളത്തില്‍ ഇറങ്ങിയ മുഴുവന്‍ ആത്മകഥകളും,അന്നു ജനയുഗം വാരികയില്‍ വന്നിരുന്ന പൊന്‍ കുന്നം വര്‍ക്കിയുടെ വഴിത്തിരിവു
വരെ ഉള്‍പ്പെടുത്തി ആയിരുന്നു.രാമവര്‍മ്മ സാരിന്റെ സ്വാധീനം ആയിരുന്നു കാരണം.
ആ വര്‍ഷം വാഴൂര്‍ എം.എല്‍ ഏയും ആരോഗ്യമന്ത്രിയുമായിരുന്ന വൈക്കം വേലപ്പന്‍ കോട്ടയത്ത് മെഡിക്കല്‍ കോളേജ് തുടങ്ങി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ കോളേജിലെ മലയാളം അദ്ധ്യാപകന്‍ ആയിത്തീരുമായിരുന്നു.
പ്രീ,ഡിഗ്രിയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്നു എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്റ്റുമായിരുന്നു.രണ്ടിനും കിട്ടി.കുടുംബത്തില്‍ നിന്നും ആദ്യം ഡോക്ടര്‍ ആയ മീനാക്ഷിഅമ്മയുടെ പിതാവ് അഡ്വേ.പി.പിശങ്കരപ്പിഌഅയുടെ ഉപദേശം സ്വീകര്‍കിച്ചു മെഡിസിനു പോകുക ആയിരുന്നു.
അധ്യാപകര്‍ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ശിഷ്യര്‍ക്കു പകര്‍ന്നു കൊടുക്കുന്നതില്‍ ആനന്ദം കണ്‍റ്റെത്തുന്നു.ചികിസകര്‍ ആകട്ടെ തങ്ങളുടെ അറിവു പകര്‍ന്നു കൊടുക്കാന്‍ താല്‍പ്പര്യം കാട്ടിയിരുന്നില്ല.അധ്യാപകന്‍ ആകാന്‍ കഴിയാതെ പോയ ദുഖം ഡോക്ടര്‍ എന്ന പദം ഗുരു,അധ്യാപകന്‍ എന്നെല്ലാം അര്‍ഥം പറയാവുന്നെ ഡോക്കീര്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണെന്നു മനസ്സിലായപ്പോള്‍ മാഞ്ഞു പോയി.

ആരോഗ്യബോധവല്‍ക്കരണത്തിനായി മലയാള പത്രമാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത് അങ്ങിനെയാണ്‌.
വിജ്ഞാനകൈരളിയിലെ എന്‍.വി.കൃഷ്ണവാര്യരും എസ്.ഗുപ്തന്‍ നായര്‍ സാറും ഗണ്യ്യമായി സഹായിച്ചിട്ടുന്റെങ്കിലും കവിയൂര് ശിരാമപിള്ള സാറും
ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനും നല്‍കിയ പ്രോല്‍സാഹനം അവിസ്മരണീയം .അവര്‍ ഇരുവരും
ഒരുകാലത്ത് തിരുവനതപുരം സംസ്കൃത കോളേജില്‍ സഹപാഠികള്‍ ആയിരുന്നു എന്നറി യുന്നതാകട്ടെ ഈ അടുത്ത
കാലത്തും.മലയാളത്തില്‍ മെഡിക്കല്‍ ജേര്‍ണലിസം വളര്‍ത്താന്‍ അവരെല്ലാം സഹായിച്ചു.



പില്‍ക്കാലത്ത് വൈദ്യവിദ്യാഭ്യാസകാലത്ത് കൂടെ പഠിച്ച എം.വി(വേലയുധന്‍) പിള്ള,എം.എസ്.അലക്സാണ്ടര്‍ എന്നിവരൊക്കെ
അമേരിക്കയിലും ഇംഗളണ്ടിലും വളരെ ഉന്നത പദവികളില്‍ എത്തി.മലയാളത്തിനു കൂടുതല്‍ പ്രാധ്യാന്യം കല്‍പിച്ച താന്‍ ആംഗ്ലേയ
ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കാര്യമായി ശ്രദ്ധിച്ചില്ല.അതൊരു ന്യൂനതയായി.മലയാളത്തില്‍ പ്രാഗല്‍ഭ്യം നേടിയാല്‍ കേരളത്തില്‍
ഒതുങ്ങാം.ആഗ്ലേയഭാഷയില്‍ നല്ല പ്രാവീണ്യം നേടിയാല്‍ ആഗോളതലത്തില്‍ ഉയരാം. ഈ വാസ്തവം പറഞ്ഞുതരാന്‍ എന്റെ അധ്യാപക്ര്‍ക്കു
കഴിയാതെ പോയി.വളര്‍ന്നു വരുന്ന തലമുറ മലയാളത്തെ തഴയണമെന്നു പറയുന്നില്ല,എന്നാല്‍ ഇംഗ്ലീഷില്‍ ആശയസംവേദനം നടത്താന്‍
കൂടുതല്‍ കഴിവു നേടണം.എന്നാല്‍ ആഗോള തലത്തില്‍ ഉന്നതിയിലെത്താം

No comments: