വെബ്ചോരണം കണ്ടെത്താനും ഇനി മാർഗ്ഗം
സാഹിത്യചോരണം മലയാളികൾക്കു വാർത്തയല്ല.
പുനത്തിൽ കുഞ്ഞബ്ദുള്ള ടാഗോറിൽ നിന്നും മോഷ്ടിക്കുന്നതിനും
എത്രയോ മുമ്പു മഹാകവി കുമാരനാശാൻ ഒരു ചെറുകവിയായിരുന്ന
കുഴിത്തുറ സീ.എം.അയ്യപ്പൻപിഌഅയുടെ പ്രസൂനചരമം മോഷ്ടിച്ചു.
കേരളാ പോലീസ് വകുപ്പിൽ സാഹിത്യ നിരൂപകൻ കൂടിയായ
ഗവേഷകൻ ഡോ.അടൂർ സുരേന്ദ്രൻ അതു കണ്ടെത്തും വരെ അതു
പരമരഹസ്യമായിരുന്നു എന്നു മാത്രം.
ആധുനിക കാലത്ത് ലോകാന്തരവലയത്തിൽ വെബ്ചോരണം
വ്യാപകമാണ്.പ്രത്യേകിച്ചും വിദ്യാർത്ഥികൾ പ്രോജക്റ്റ് വർക്കുകളിൽ.
അത്തരം വെബ്ചോരണം കണ്ടെത്താനും സംവിധാനം വരുന്നു.
Barry Calvert( nLerning) കണ്ടെത്തിയ Turnitin
അതിനു സഹായിക്കും.
കുഴിത്തുറ സീ.എം.അയ്യപ്പൻ പിള്ള
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മലയാളകവി.പന്തളം കേരളവര്‍മ്മയുടെ "കവന കൗമുദിയില്‍( ൧൦൮൦ കര്‍ക്കിടകം ലക്കം) ഇദ്ദേഹത്തിന്‍റെ 'പ്രസൂന ചരമം" എന്ന കവിത വന്നു. അതു ചെത്തി മിനുക്കി വിപുലീകരിച്ചതഅണ് രണ്ടു വര്‍ഷത്തിനു ശേഷം "വിവേകോദയ"ത്തില്‍ വന്ന "വീണപൂവ്" എന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ തന്‍റെ ഡോക്റ്ററല്‍ തീസ്സിസ് വഴി സ്ഥാപിച്ചിട്ടുണ്ട്.
കേരളപോലിസ്സിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഡോ.ആടൂര്‍ സുരേന്ദ്രന്‍.അദ്ദെഹത്തിന്‍റെ തീസിസ്സിന്‍റെ ചുരുക്കം ൧൯൮൭ ജൂലൈ ൧൯-൨൬ ലക്കം മാതൃഭൂമി ആശ്ചപ്പതിപ്പില്‍ വന്നിരുന്നു.
അയ്യപ്പന്‍പിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തില്‍ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിന്‍ അണയല്‍ ആയി കലിപ്പിച്ചപ്പോള്‍ ആശാന്‍ പൂവിന്‍റെ മരണത്തെ നവദീപം എണ്ണ വറ്റി പുകഞ്ഞു വാടി അണഞ്ഞു എന്നാക്കി.അയ്യപ്പന്‍ പിള്ളയുടെശ്ലോകത്തിലെ"ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാന്‍ പകര്‍ത്തി.അയ്യപ്പന്‍ പിള്ള ഉപയോഗിച്ച "വസന്തതിലകം" തന്നെ ആശാനും ഉപയോഗിച്ചു.ചുരുക്കത്തില്‍ വീണപൂവിന്‍റെ മൂലകം അയ്യപ്പന്‍പിളളയുടെ പ്രസൂനചരം തന്നെ എന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതലറിയാൻ
Guardian News Ltd 2010
Wednesday, June 23, 2010
Wednesday, June 16, 2010
Sunday, June 13, 2010
Subscribe to:
Comments (Atom)


