Thursday, June 26, 2014

കുഞ്ഞോപ്പു തോമ്മാ

കൃത്യമായി പറഞ്ഞാൽ കുഞ്ഞോപ്പു തോമ്മാ വീട്ടുവേലി കുടുംബാംഗമായിരുന്നില്ല.
പൊൻ കുന്നം തൊട്ടിപ്പീടികയിലെ കുഞ്ഞ് ചങ്ങനാശ്ശേരിയിലെ മുക്കാടൻ കുഞ്ഞായ പോലെ
ഒരു പേരു മാറ്റം.ഭാര്യ വീടായിരുന്നു വീട്ടുവേലി.അവിടെ ദത്തു നിന്നു കുഞ്ഞോപ്പു.
കാഞ്ഞിരപ്പള്ളിയിലെ ഇലവുങ്കൽ കുടുംബാഗ്മായിരുന്ന തോമ്മാമാപ്പീള വീട്ടുവേലികുന്നേൽ
ഉതുപ്പിന്റെ മകൾ മറിയാമ്മയെ കല്യാണം കഴിച്ച് അവിടെ ദത്തിനു നിന്നു.സർക്കാർ ഉദ്യോഗസ്ഥരെ
കൈമണി അടിക്കുന്നതിൽ സമർഥനായിരുന്നു തോമ്മാ.അന്നത്തെ പോലീസ് ആമ്യൻ രാമൻ  പണ്ടാലയെ
ആ മിടുക്കൻ ആദ്യം കയ്യിലാക്കി.വിശാഖം തിരുനാളിന്റെ എഴുനെള്ളത്ത് അങ്ങനെ ചോർത്തിക്കിട്ടി
തോമ്മായ്ക്ക്.
ഇന്നത്തെ അബ്കാരികൾക്കു പകരം കറുപ്പിനും മദ്യത്തിനും കോണ്ട്രാക്ടർ മാരായിരുന്നു.ചിനാക്കാരെ
മാത്രമല്ല ഭാരതീയരേയും കറപ്പുതീറ്റിക്കാരാക്കാൻ സായിപ്പു ശ്രമിച്ചിരുന്ന കാലം.പൊൻ കുന്നത്തെ
കറുപ്പുമദ്യ ലോബി വീട്ടുവേലികുന്നേൽ പാപ്പൻ വക്കീലായിരുന്നു.അവർക്കു പലചരക്കു പീടികയുണ്ടായി.
പൊൻ കുന്നത്തു നിരവധി "പീടിക"ള് ഉണ്ടായിരുന്നു.അവരുടെ ലിസ്റ്റ് പിന്നാലെ.ഹിൻഡുക്കളിൽ നല്ല പങ്കും
വീട്ടുവേലികുന്നേൽ പീടികയിലെ പറ്റുകാരായിരുന്നു.ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടെങ്കിലും മണ്ണിലിറങ്ങാത്ത
മടിയന്മാരായിരുന്നു അവരിൽ നല്ല പങ്കും.വർഷാവസാനം കരക്കടകത്തിൽ പറ്റുതീർക്കാൻ കയ്യിൽ പണം
(കാശ്) ഇല്ലാതെ വരുമ്പോഴെല്ലാം ഹിന്ദുക്കൾ ഏക്കർ കണക്കിനു പറമ്പുകൾ വീട്ടുവേലി കുന്നേൽ കാർക്കെഴുതി
കൊടുക്കും.അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് പൊൻ കുന്നത്തും പരിസരങ്ങളിലുമായി അവർക്ക് 5000
(അതേ,അയ്യായിരം തന്നെ) ഏക്കർ പറമ്പുകൾ കൈവശമായി.

No comments: