ഫാ.തര്യന് നഗര്‍ പി.ഓ
ബീഹാര്‍ ഗയ ജില്ലയിലെ കത്രിസാറായി(മനോരമദിനപ്പത്രം ഡിസംബര്‍ 31 ലക്കം പ്ലീസ് ഒന്നു തറ്റിക്കൂ-3)
യുടെ മുന്‍ ഗാമി കോഴഞ്ചേരി തെക്കേമലയ്ക്കു സമീപം രൂപമെടുത്ത ഫാ.തര്യന് നഗര്‍ ആയിരുന്നു.
അന്‍പതുകളില്‍ ഉല്‍സവപ്പറമ്പുകളിലും പെരുന്നാള്‍ ഇടങ്ങളിലും നൂറുകണക്കിനു വിറ്റഴിഞ്ഞിരുന്ന ,നിറം
പിടിപ്പിച്ച കണ്ണാടിക്കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമാക്കിയിരുന്ന ,ലൈംഗീക ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചതും
പുസ്തകമാക്കി വിറ്റഴിച്ചതും ഫാദര്‍ തര്യന്.പുസ്തകങ്ങളില്‍ ഒന്നാം ഭാഗം ലൈംഗീക ശാസ്ത്രം.രണ്ടാം
ഭാഗം ഉത്തേജക ഉപകരണങ്ങള്‍,മരുന്നുകള്‍,തൈലങ്ങള്‍ എന്നിവയുടെ സചിത്ര പരസ്യങ്ങള്‍.
ആയിരക്കണക്കിനുഓര്‍ഡറുകള്‍ വന്നു നിറഞ്ഞപ്പോള്‍ അവ വി.പി.പി ആയി അയക്കാന്‍ ഒരു പോസ്റ്റ് ഓഫീസ് തന്നെ തുറന്നു
തപാല്‍ വകുപ്പ്.അങ്ങിനെ ഫാ.തര്യന് നഗര്‍ പി.ഓ കോഴഞ്ചേരിയില്‍ ഉടലെടുത്തു.
എവിടെ നിന്നോ വന്നെത്തിയ ഫാദര്‍ തര്യന് ഒരു ദിവസം മുങ്ങി.പിന്നെ പൊങ്ങിയില്ല.
പക്ഷെ ഫാദരിന്റെ അടുത്ത അനുയായിയുടെ സന്താനം വളര്‍ന്നു വലുതായി പില്ക്കാലത്ത് സംസ്ഥാന ചികിസാ സംവിധാനത്തെ
തന്നെ നിയന്ത്രിക്കുന്ന നിലയിലെത്തി എന്നതു ചരിത്രം
Thursday, December 30, 2010
Tuesday, December 07, 2010
ഉള്ളൂര്‍ "വധം"
ഉള്ളൂര്‍ "വധം"
1949 ജൂണ്‍ 15 നു നിര്യാതനായ ഉള്ളൂര്‍ മഹാകവിയുടെ ചരമവാര്‍ത്ത ,ഒരു ദിവസം കഴിഞ്ഞ്
ജൂണ്‍ 17 നു മാതൃഭൂമി ദിനപ്പത്രം ഒന്നാം പേജില്‍ വലിയ ചിത്രത്തോടെ പ്രാധാന്യം കൊടുത്തു
പ്രസിദ്ധീകരിച്ച കാര്യം 88:44 ലക്കം ആഴ്ചപ്പതിപ്പില്‍ എം.ജയരാജ് 96,97 പേജുകളില്‍
തെളിവു സഹിതം നല്കുന്നു.
മഹാകവി മരിക്കും മുമ്പു ,അബോധാവസ്ഥയില്‍ കിടന്നപ്പോള്‍, അദ്ദേഹം അന്തരിച്ചതായി മറ്റൊരു
പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.ബോധം മറഞ്ഞിരുന്നതിനാല്‍ മഹാകവി അതു വായിക്കയോ വായിച്ചു
കേള്‍ക്കയോ ചെയ്തിരിക്കില്ല.അപകടം ആവര്‍ത്തിക്കാതിരിക്കാനാവാം ഒരു ദിവസം കാത്തിരുന്ന
ശേഷം മാത്രം മാതൃഭൂമി ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

Subscribe to:
Posts (Atom)