Wednesday, December 30, 2009

അപൂര്‍വ്വ നീലച്ചന്ദ്രനോടെ അവസാനം

അപൂര്‍വ്വ നീലച്ചന്ദ്രനോടെ അവസാനം

എവിടെയും നീലമയമാണ് ലോകം.
ന്നീലത്താമര.നീലമിഴികള്‍,നീലച്ചിത്രം.
എന്തിന് ആഴിയും ആകാശവും പോലും നീല.
പക്ഷേ മലയാളത്തില്‍ നീലച്ചന്ദ്രനില്ല.
ഇംഗ്ലീഷിലാകട്ടെ ബ്ലൂ മൂണ്‍ പ്രയോഗം സുലഭം.
2009 അവസാന ദിനം നീലച്ചന്ദ്രന്‍ റെ ദിനം ആണ്.
ഒരു വര്‍ഷം 12 വെളുത്ത വാവുകള്‍ വരും.
മൂന്നു കൊല്ലം കൂടുമ്പോള്‍ 13 വെളുത്ത വാവുകള്‍
അത്തരം പതിമൂന്നാം വെളുത്തവാവിനാണ്
ബ്ലൂ മൂണ്‍ എന്നു പറയുക.
2009 ഡിസംബര്‍ 31 ബ്ലൂമൂണ്‍ ദിനമാണ്.
എന്നു മാത്രമല്ല ഈ അപൂര്‍വ്വദിനത്തില്‍
ചന്ദ്രഗ്രഹണം കൂടി വരുന്നു.
തികച്ചും അപൂര്‍വ്വം ആയ ഈ ദര്‍ശനം
നേരില്‍ കാണാന്‍ ഇന്നു നമുക്കു സാധിക്കും.
5-6 ശതകങ്ങള്‍ കൂടുമ്പോഴാണ് ഇത്തരം അവസരം
കിട്ടുക.
ഇന്നു രാത്രി 10.45 നു തുടങ്ങുന്ന ചന്ദ്രഗ്രഹണം
അടുത്തവര്‍ഷം 2.59 ഏ.എമ്മിനാണ് അവസാനിക്കുക.
രണ്ടു ദശകങ്ങളിലായി ഒരു അപൂര്‍വ്വ ഗ്രഹണം.
സദയം കാണുക.

Sunday, December 27, 2009

Wednesday, August 26, 2009

 
Posted by Picasa

എഴുതന്നതെന്തിനെന്നു ചോദിച്ചാല്‍

കൊടുക്കും തോറും ഏറിടുന്ന,
കൊടുക്കന്നവന് ഒന്നും നഷ്ടം
വരാനില്ലാത്ത ഒന്നാണ് അറിവ്.

അറിവ് അതു വായിച്ചതില്‍ നിന്നു
കിട്ടിയതാവാം ,
കണ്ടതില്‍ നിന്നോ
കേട്ടതില്‍ നിന്നോ അനുഭച്ചിതില്‍
നിന്നോ കിട്ടിയതാവാം,ജീവിതാനുഭവം
ആവാം,യാത്രയില്‍ നിന്നു കിട്ടിയതാവാം.
അതു മറ്റൊരാള്‍ക്ക്,മറ്റു പലര്‍ക്ക്
പങ്കു വയ്ക്കുക വളരെ സന്തോഷം
നല്‍കും.അതു എഴുത്തു വഴി ആകാം,
പ്രസംഗം വഴിയാകാം,ക്ലാസുകള്‍
വഴിയാകാം,ചര്‍ച്ചകള്‍ വഴിയാകാം,
വിമര്‍ശനം വഴിയുമാകാം.
ഡോക്ടര്‍
എന്ന പദം ഡോക്കീര്‍ എന്ന ലാറ്റിന്‍
പദത്തില്‍ നിന്നുണ്ടായി എന്നും അതിനര്‍ത്ഥം
ടു ടീച്ച്( ബോധവല്‍ക്കരിക്കുക,പഠിപ്പിക്കുക)
ആണ് എന്നും നാല്‍പ്പതു കൊല്ലം മുമ്പു
മനസ്സിലായതു മുതല്‍ എഴുതുന്നു;
പ്രസംഗിക്കുന്നു.
എഴുതാനുള്ള കഴിവു നഷ്ടമാകുന്നതു വരെ
അതു തുടരും.
ധനം,പേര്‍,സമയം,വിമര്‍ശനം,
ഒന്നും അതിനെ ബാധിക്കില്ല.

Sunday, August 23, 2009

Monday, August 17, 2009

ലാര്‍സന്‍ , റ്റോബ്രോ-അവരെ മാതൃകയാക്കുക

ലാര്‍സന്‍, റ്റോബ്രോ എന്നീ
ഡാനിഷ് എഞ്ചിനീയറന്മാര്‍ സ്ഥാപിച്ച
എഞ്ചിനീയറിംഗ് കമ്പനി മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു
ഭാരതീയര്‍ക്കു ജീവിത മാര്‍ഗ്ഗം നേടി കൊടുത്തു എന്നു നന്ദിയോടെ
നാം ഓര്‍മ്മിക്കണം.
ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍,
എസ്.കെ.റ്റോബ്രോ

എന്നിവര്‍ സിമന്‍റ്‌ വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്
എഞ്ചിനീയറിംഗ് കമ്പനിയായ എഫ്.എല്‍. സ്മിഡ്ത് ആന്‍ഡ് കോ യുടെ
പ്രതിനിധികള്‍ ആയാണ് അവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്.അവരുടെ
മാതൃസ്ഥാപനം കൂട്ടിച്ചേര്‍ക്കലുകളെ തുടര്‍ന്ന്‍ ഏ.സി.സി(അസ്സോസിയേറ്റഡ്
സിമന്‍റ്‌ കമ്പനി ആയി മാറി).
1938 ല്‍ ആണ് ലാര്‍സണും റ്റോബ്രോയും
ചേര്‍ന്നു കമ്പനി തുടങ്ങിയത്.
1946 ല്‍ അത് ലിമിറ്റഡ് കമ്പനിയായിത്തീര്‍ന്നു.
1944 ല്‍ എഞ്ചിനീയറിംഗ് കണ്‍സ്ട്രകഷന്‍ കമ്പനി(ഈ.സി.സി)എന്ന വിഭാഗം
തുടങ്ങി.ഇന്ത്യയിലെ പരമോന്നത നിര്‍മ്മാണ കമ്പനിയായി എല്‍ & ടി
വളര്‍ന്നു.
ലാര്‍സന്‍, റ്റോബ്രോ എന്നീ
ഡാനിഷ് എഞ്ചിനീയറന്മാര്‍ സ്ഥാപിച്ച
എഞ്ചിനീയറിംഗ് കമ്പനി മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു
ഭാരതീയര്‍ക്കു ജീവിത മാര്‍ഗ്ഗം നേടി കൊടുത്തു എന്നു നന്ദിയോടെ
നാം ഓര്‍മ്മിക്കണം.ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍ ,എസ്.കെ.റ്റോബ്രോ
എന്നിവര്‍ സിമന്‍ റ്‌ വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്
എഞ്ചിനീയറിംഗ് കമ്പനിയായ എഫ്.എല്‍. സ്മിഡ്ത് ആന്‍ഡ് കോ യുടെ
പ്രതിനിധികള്‍ ആയാണ് അവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്.അവരുടെ
മാതൃസ്ഥാപനം കൂട്ടിച്ചേര്‍ക്കലുകളെ തുടര്‍ന്ന്‍ ഏ.സി.സി(അസ്സോസിയേറ്റഡ്
സിമന്‍റ്‌ കമ്പനി ആയി മാറി). 1938 ല്‍ ആണ് ലാര്‍സണും റ്റോബ്രോയും
ചേര്‍ന്നു കമ്പനി തുടങ്ങിയത്.1946 ല്‍ അത് ലിമിറ്റഡ് കമ്പനിയായിത്തീര്‍ന്നു.
1944 ല്‍ എഞ്ചിനീയറിംഗ് കണ്‍സ്ട്രകഷന്‍ കമ്പനി(ഈ.സി.സി)എന്ന വിഭാഗം
തുടങ്ങി.ഇന്ത്യയിലെ പരമോന്നത നിര്‍മ്മാണ കമ്പനിയായി എല്‍ & ടി
വളര്‍ന്നു.


എല്‍& ടി യില്‍ ജോലിക്കായി കയറിയ മിക്ക
മലയാളികളും ജോലിക്കാരായി
തന്നെ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞു.
പലരും ഇന്നും ജോലിക്കാരായി തുടരുന്നു.
ലാര്‍സന്‍ ,റ്റോള്‍ബ്രോ ഇവരുടെ മാതൃക സ്വീകരിച്ച്
ഏതാനും മലയാളികള്‍ക്കെങ്കിലും
സ്വന്തം സ്ഥാപനം തുടങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
അല്ലെങ്കില്‍ തന്നെ നല്ല കാര്യങ്ങള്‍ പകര്‍ത്താന്‍ നാം മലയാളികള്‍
ഒരിക്കലും ശ്രമിക്കില്ലല്ലോ?
മറ്റുള്ളവരെ വിമര്‍ശിക്കുക,
സ്വയം ഒന്നും നിര്‍മ്മിക്കാതിരിക്കുക,തുടങ്ങാതിരിക്കുക,
അതു നമ്മുടെ സംസ്കാരം.

Thursday, August 13, 2009

How Cinese are preparing to defeat us....

ചൈനാക്കാര്‍ നമ്മെ തോല്‍പ്പിക്കാന്‍ പോകുന്നത്.....

ജാംബവാന്‍റെ കാലത്തെ രാവണന്‍ വക പുഷപവിമാനത്തേയും
ഹനുമാന്‍ സൂര്യനു നേരേ പഴമെന്നു കരുതി പറന്ന കാര്യവും
ഗണപതിയുടെ തലയില്‍ ആനത്തല പറിച്ചു നട്ടകാര്യവും താമരയിലയില്‍
ശുക്ലം അയച്ചു കൃത്രിമോല്‍പ്പദനം നടത്തിയ കാര്യവുമൊക്കെ പൊക്കി
പറഞ്ഞു പൊങ്ങച്ചവും പാരമ്പര്യവും പറഞ്ഞു നമുക്കിരുക്കാം.

സായിപ്പിന്‍റെ ഭാഷ നല്ലതിന്‍ വണ്ണം കുട്ടികള്‍ പഠിക്കാതിരുന്നാല്‍
മലയാളമാഹാത്മ്യവും ചൊല്ലി ഇരുന്നാല്‍ മലയാളിക്കുട്ടികള്‍ക്കു
വിദേശങ്ങളില്‍ കിട്ടിയിരുന്ന്‍ അജോലികള്‍ മുഴുവന്‍ ചൈനാക്കാര്‍
തട്ടിക്കൊണ്ടു പോകും.ഇപ്പോള്‍ തന്നെ അവര്‍ അതിനു തയാറായീക്കഴിഞ്ഞു.
മൈതാനങ്ങളില്‍ അവിടെ യുവാക്കള്‍ മതികെട്ടലും ചങ്ങലപിടുത്തവും
ആയി മുദ്രാവാഖ്യം മുഴക്കി തൊണ്ട പൊട്ടിക്കാതെ ആഗ്ലേയ ഭാഷ
നല്ലതിന്‍ വണ്ണം ഉരുവിട്ടു പഠിച്ചു.
ഒരു പത്രവാര്‍ത്ത:

Mickey Mouse has a new job in China:
teaching kids how to speak English at new schools

വിപ്രോയുടെ അസീം പ്രേംജിയെ പോലുള്ളവര്‍ ഇതു ചൂണ്ടിക്കാണിച്ചിട്ടും
നാം.നമ്മുടെ സര്‍ക്കാര്‍ അതറിഞ്ഞ മട്ടില്ല.
PRESS TRUST OF INDIA

Kolkata, April 4 China would emerge as the biggest threat to India i
n the coming years in the field of it outsourcing, chairman of Wipro Limited Azim Premji said.

Speaking at an interactive session organised by the eastern regional council of FICCI,
the it billionaire said that although English language was a major constraint
for the Chinese at the moment, this handicap was likely to be overcome in the next five to ten years, he said.

Premji said that the Chinese were very hard working, competitive, and dedicated, as a result of which they were able to overcome any odds by dint of labour.

He said that China had chalked out a massive programme on primary education with focus on training in English.

Premji warned that India should not remain complacent and the it companies and the government should invest in quality processing and other related areas to stay ahead in global competition.
മറ്റൊരു വാര്‍ത്ത:
Looking at how the Chinese are obsessed with learning to speak English
these days, Indian IT companies fear that their dominance in BPO services
could be a thing of the past. In fact, around two months back, Wipro chief
Azim Premji had openly said that China will become a major threat to India
in the BPO services space.

That could be true in the long run. But in the short term, China may not be such
a threat to the fledgling Indian IT companies. The major impediment is the poor
quality of English. According to Chinese government sources, less than 0.05% of
China’s population can speak English. And it will take at least two decades for
the number to inch up. Even among those who speak the language, a mere 10-20% can
converse fluently.

The Chinese government is doing its best to promote English literacy in the
country. There are plans to introduce English as a second subject in most
primary schools. At present, it is just an optional subject.

Wednesday, August 12, 2009

Tuesday, August 11, 2009

"ആഫ്ടര്‍ യൂ"

"ആഫ്ടര്‍ യൂ"

ബാബു പോള്‍-രണ്ടാം ഭാഗം

കുറെ നാളുകള്‍ക്കു മുമ്പു വായിച്ചതാണ്.
ഓര്‍മ്മപ്പിശകു വരാം.

"പഹലേ ആപ്" എന്ന വിഷയത്തില്‍ മസൂറിയില്‍
ബാബു പോളിനും മറ്റും ക്ലാസ് എടുക്കന്ന
സമയത്തെ സംഭവ വിവരണം എന്നു തോന്നുന്നു.
കൂടെയുണ്ടായിരുന്ന സര്‍ദാജി ട്രയിനിയുടെ ഭാര്യയുടെ
വയറ്റില്‍ കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പഹലേ ആപ്
പഹലേ ആപ് ("താന്‍ മുമ്പേ,താന്‍ മുമ്പേ") എന്നു
മൊഴിഞ്ഞ് വെളിയിലേക്കു വരാന്‍ മടിക്കുന്നതായി
ഒരു പരാമര്‍ശനം.പ്രസവദിനം നീണ്ടു പോകുന്നു.

എനിക്കൊന്നും മനസ്സിലായില്ല.ആരോടു ചോദിക്കാന്‍.
ഐ.ഏ.എസ്സ് കാരില്‍ നേരില്‍ പരിചയമുള്ളവരില്ല.
ഇന്ന്‍ ഞാനെഴുതുന്നതിലെ തെറ്റുകള്‍ തിരുത്തിത്തരുന്ന,
അന്ന്‍ ഏറെ ജോലിത്തിരക്കുള്ള(ഇപ്പോള്‍ റിട്ടയാര്‍ഡ്
ഗവേണ്മെന്‍റ്‌ സെക്രട്ടറി,) പി.സി.സനല്‍കുമാര്‍ എന്ന ഓര്‍ക്കുട്ട്
സുഹൃത്തിനോടു ചോദിക്കാനും മടി.

കഴിഞ്ഞ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി രണ്ടു മാസം
ബ്രിട്ടനില്‍ ചുറ്റിക്കറങ്ങാന്‍ അവസരം വന്നപ്പോള്‍ പണ്ട്
ബാബു പോള്‍ പറഞ്ഞ "പഹലേ ആപ്" എനിക്കു പിടി
കിട്ടി. എവിടെ ചെന്നാലും, ഡോര്‍ തുറന്നു കയറേണ്ടുന്ന
ഇടങ്ങളിലെല്ലാം, മുന്നെ പോകുന്ന സായിപ്പ് അല്ലെങ്കില്‍
മദാമ്മ,പ്രായഭേദമന്യേ വാതില്‍ തുറന്ന്‍, "ആഫ്ടര്‍ യൂ"
എന്നു പറഞ്ഞ് വാതില്‍ തുറന്നു പിടിച്ച് നമ്മെ കടത്തി
വിടുന്നു. അതിനു ശേഷം മാത്രം അകത്തു പ്രവേശിക്കുന്നു.
എത്ര തിരക്കുപിടിച്ച സ്ഥലത്തും അതാണ് ബ്രിട്ടീഷ് മര്യാദ.

ഐ.സി.എസ്സ് മോഡലില്‍ കുതിരസവാരിയും മറ്റും
നിര്‍ബന്ധമാക്കിയ ഐ.ഏ.എസ്സ് ട്രയിനിംഗില്‍ അതു
ഹിന്ദിവല്‍ക്കരിച്ചതാവണം പഹലേ ആപ്.താങ്കള്‍ക്കു ശേഷം മാത്രം.
ആ ശിക്ഷണംഐ.ഏ.ഏസ്സുകാര്‍ക്കു മാത്രം സ്വീകരിക്കാന്‍
ഉദ്ദേശിച്ചു നടത്തുന്നതാവില്ല. അവര്‍ പില്‍ക്കാലത്തു ഭരിക്കാന്‍
പോകുന്ന ഭൂമി മലയാളത്തിലെ എല്ലാ പ്രജകള്‍ക്കും
കൂടി പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാവണം
എന്നെനിക്കു തോന്നുന്നു.

സംസ്ഥാന സാസ്കാരിക വകുപ്പു
തലവന്‍ വരെ എത്തിയ ശ്രീ,ബാബുപോള്‍ "താങ്കള്‍
മുമ്പേ" എന്ന നല്ല പെരുമാറ്റ രീതി മലയാളികളുടെ ഇടയില്‍
പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്തില്ല എന്നെനിക്കു പരാതിയുണ്ട്.
മറ്റുള്ളവരുടെ കാര്യം നമുക്കു മറക്കാം.

തീര്‍ച്ചയായും സായിപ്പില്‍ നിന്നും പകര്‍ത്താവുന്ന നല്ല
പെരുമാറ്റമാണ് "ആഫ്ടര്‍ യൂ".

PART ONE

Saturday, August 08, 2009

കണ്ടു പഠിക്കട്ടെ ദേശസ്നേഹം

കണ്ടു പഠിക്കട്ടെ ദേശസ്നേഹം
ലോക ശ്രദ്ധ നേടിയ രണ്ടിന്ത്യന്‍ നേതാക്കള്‍
ഗാന്ധിയും നെഹൃവും.
ലോകശ്രദ്ധ പിടിച്ചു വാങ്ങിയ ആദ്യ മലയാളി
വി.കെ.ക്രിഷ്ണമേനോന്‍
പിന്നെ കെ.പി.എസ്സ്.മേനോന്‍,സര്‍ദാര്‍ കെ.എം
പണിക്കര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന്‍ ഏക ഗ്ലോബല്‍
മലയാളി ശശി തരൂര്‍
ഇന്ത്യന്‍ പ്രസിഡന്‍റ്‌ പദവിയില്‍ എത്തിയ
ആദ്യ മലയാളി,ആദ്യ ദളിത്
എല്ലാവരും ബ്രിട്ടനില്‍ പഠിച്ചവര്‍.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും
(പ്രോളിറ്ററേറ്റ് എന്ന്‍ ആംഗ്ലേയം)വേണ്ടി അഹോരാത്രം
കഷ്ടപ്പെട്ടു കുളയട്ടയെ പോലെ അനുദിനം വളര്‍ന്നു
വലുതാകുന്ന്‍ നേതാക്കള്‍ അടങ്ങിയ സി.പി.എം
അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് പോലും
ബ്രിട്ടനില്‍ പഠിച്ചവര്‍.പിക്കാലത്ത് കമൂണിസ്സത്തോടു
വിടപറഞ്ഞ കീര്‍ണറുടെ,അവര്‍ ഒരിക്കലും നന്നാകില്ല
എന്നു കേണ,ശപിച്ച ,കീര്‍ണറുടെ അരുമ ശിഷ്യന്‍.
നേതാവകണമെങ്കില്‍ ബ്രിട്ടനില്‍ തന്നെ പഠിക്കണം
എന്ന യാതാര്‍ത്ഥ്യം മന്‍സ്സിലാക്കി മകനെ ബേമിംഗാമില്‍
തന്നെ വിട്ട ,സാമൂഹ്യ നീതിയുടെ അഭിനവ ആചാര്യന്‍
മിന്നല്‍ പിണറായിക്കു നല്ല നമസ്കാരം.അണികള്‍
അദ്ദേഹത്തെ കണ്ടു പഠിക്കട്ടെ ദേശസ്നേഹം

Friday, August 07, 2009

കാനത്തിലെ കുട്ടികള്‍ അന്‍റാര്‍ട്ടിക്കയില്‍


കാനത്തിലെ കുട്ടികള്‍ അന്‍റാര്‍ട്ടിക്കയില്‍

ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കു ക്ലാസ്
എടുക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്
.
ഇന്റര്‍ ആക്ടീവ്.കോട്ടയം ജില്ലയില്‍ മുന്നൂറോളം വരുന്ന
ഒരു സദസ്സില്‍ നിങ്ങള്‍ക്കാരാകണം എന്നു ചോദിച്ചു.
എഴുനേറ്റു നിന്നു മറുപടി പറഞ്ഞത് രണ്ടു
പേര്‍.
രണ്ടു പേര്‍ക്കും ടീച്ചറന്മാര്‍ ആയാല്‍ മതി.
അതില്‍ കവിഞ്ഞ ഒരു ലക്ഷ്യം ആ കുട്ടികളില്‍
ഒരാള്‍ക്കു പോലും ഇല്ല.

കാനത്തില്‍ ഞാന്‍ പഠിച്ച സി.എം.എസ് സ്കൂളില്‍
3 വര്‍ഷം മുമ്പു മുഖ്യാതിഥി ആയിപ്പോയി.
ഏ.ഏഫ് പെയിന്‍റര്‍ എന്ന മിഷണറി
130 കൊല്ലം മുമ്പു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍
ആബിയിലെ സ്തോത്രക്കാഴ്ചയില്‍ നിന്നു
കിട്ടിയ സംഭാവന കൊണ്ടു കെട്ടിയുണ്ടാക്കിയ
പ്രൈമറിസ്കൂള്‍.പിന്നെ വളര്‍ന്നു.ഞാന്‍
പടിക്കുമ്പോള്‍ തേര്‍ഡ് ഫോം വരെ.ഇന്ന്‍
ഹൈസ്കൂള്‍.

പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു ലോകത്തില്‍
ഏതു രാജ്യത്തെ കുട്ടികളുമായി താരതമ്യ
പെടുത്തിയാലും അവരുമായി മല്‍സരിച്ചാലും
അവരുടെ എല്ലാം മുന്നില്‍ എത്താന്‍ ആയിരിക്കണം
നിങ്ങളുടെ പരിശ്രമം.
അതിനു ദിവസവും ഹിന്ദു പത്രം വായിക്കണം.
കുറിപ്പുകള്‍ എഴുതണം. ബി.ബി.സി ന്യൂസ്
എന്നും കേള്‍ക്കണം. ശാലോം ടി.വി.യിലെ
ബി പ്ലസ് കാണണം എന്നിങ്ങനെ കുറേയേറെ
കാര്യങ്ങള്‍.
(അതെല്ലാം തുറന്നു പറഞ്ഞതിന് അവിടത്തെ
ഒരു ടീച്ചര്‍ അവസാന കാപ്പികുടി സമയത്ത്
എന്നോടു പരിഭവിച്ചു)

പതുവുപോലെ നാം നന്നാകണമെങ്കില്‍
ഗാന്ധിജി പറഞ്ഞ ക്വിറ്റ് ഇന്ത്യാ
നാമുംസ്വീകരിക്കണം.കഴിയുന്നതും വേഗം
നമ്മുടെ നാടു വിടുക.പഠിക്കാനാവാം.
ജോലിക്കാവാം.
അതിനു വേണ്ട പ്രായോഗിക പര്‍ശീലനം നേടുക.
എവിടെ പോകാനും ആഷ്റ്റേലിയായിലോ
അന്‍ റാര്‍ട്ടിക്കയിലോ എവിടെ പോയാലും
വേണ്ടില്ല കാനം കാര്‍ അവിടെ എത്തണം
ഞാന്‍ പരഞ്ഞവസാനിപ്പിച്ചു.കാപ്പികുടിച്ചു.
പിരിഞ്ഞു.
പിറ്റേ ദിവസം. മനോരമ ഞായര്‍ ആദ്യ പേജ്
കണ്ട ഞാന്‍ അന്തം വിട്ടിരുന്നു.
അതേ കാനത്തിലെ രണ്ടു ചെറു കുട്ടികള്‍
റിഷിയും സുരവിയും
അന്‍റാര്‍ട്ടിക്കയില്‍ എത്തി.അവരുടെ യാത്രാവിവരണം
വി.കെ,കൃഷ്ണമേനോന്‍ തുടങ്ങി വച്ച പെങ്വിന്‍
പ്രസിദ്ധീകരിക്കയും ചെയ്ത വാര്‍ത്ത ഒരു പേജ്
നിറയെ.
ഇതിപ്പരം ഒരു സന്തോഷം.കണ്ണു നിറഞ്ഞു പോയി

Saturday, August 01, 2009

Friday, July 31, 2009

വെബ് സേര്‍ച്ചിങ്ങിനൊരു വഴികാട്ടി

വെബ് സേര്‍ച്ചിങ്ങിനൊരു വഴികാട്ടി

Type words into the entry box that you want to search for,
then click [Go].

Exact Phrase: "..."

You can search for exact phrases by surrounding them
in double quotes. Punctuation must be the same to be found
between words, for example "Smith, John"

Boolean Operators: + -

Use + in front of each word or a quoted phrase that you require.
Use - in front of each word that you want to exclude.

Boolean Expressions: AND OR NOT ( )
Use AND, OR, NOT, (, and ) to form a Boolean expression.
AND requires, OR allows, NOT excludes.
Use double quotes to protect the words "and", "or", or "not" in a phrase.
Examples:
Query Gets the documents with
stock market 'stock' or 'market' or both
"stock market" the phrase 'stock market'
+stock +market 'stock' and 'market'
+stock -market 'stock' but not 'market'
+president -"United States" 'president' but not 'United States'
(stock OR market) AND NOT president 'stock' or 'market', and without 'president'

Capitalization doesn't matter. The ranked results will come from a total
match on the words and phrases which you supply, so try to think of several
specific terms for your topic and spell them correctly. It may help to include
important plurals and derived words too, like
[address addresses contact contacting information].

Thursday, July 30, 2009

പ്രകാശ് കാരേട്ടും ഗുരു വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനും

പ്രകാശ് കാരേട്ടും ഗുരു വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനും

സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറിയും
പാലക്കാടന്‍
നായര്‍ കുടുംബാഗവുമായ പ്രകാശ്
ഏഡിന്‍ ബറോയില്‍
പ്രൊഫ. വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനരുടെ
പ്രിയ ശിഷ്യനായിരുന്നു.
ബ്രിട്ടനിലെ പഠനവും താമസവും
മഹാതമാ ഗാന്ധി,നെഹൃ,രാജീവ്
ഗാന്ധി എന്നിവര്‍ക്കു ഗുണം ചെയ്തു എന്ന നമുക്കറിയാം.



ബ്രിട്ടനിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരനും
അവിടത്തെ കമ്മ്യൂണിസ്റ്റ്
പാര്‍ട്ടി ഹിസ്റ്റോറിയന്‍ ഗ്രൂപ്പ് അംഗവുമായിരുന്ന കീര്‍ണന്‍,

1913-2009)മെര്‍സി നദ്ദിക്കരയിലെ ആഷ്ടണില്‍ ജനിച്ചു.
മാഞ്ചെസ്റ്റര്‍
ഗ്രാമര്‍ സ്കൂളില്‍ പഠനം.കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും.
പിന്നീട് ഇന്ത്യയില്‍ എത്തി ലാഹോറില്‍ സിക്ക് സ്കൂളില്‍
അധ്യാപകന്‍.1946 ല്‍ തിരിച്ചു പോയി.
എഡിന്‍ബറോ യൂണി
വേര്‍സിറ്റിയില്‍ മോഡേണ്‍ ഹിസ്റ്ററി വിഭാഗം മേധാവിയും
ആയി.1977 ല്‍ റിട്ടയര്‍ ചെയ്തു.സ്പാനീഷ് ആഭ്യന്തര
യുദ്ധ്ത്തെക്കുറിച്ചുള്ള ചലച്ചിത്രത്തില്‍ അഭിനയിച്ചു.

1934 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന കീര്‍ണന്‍
1959 ല്‍ രാജി വച്ചു.ഹംഗറിയിലെ സമരം അടിച്ചമര്‍ത്തിയതാണ്
കാരണം.എണ്‍പതാം വയസ്സില്‍ അദ്ദേഹം
Shakespeare: Poet and Citizen
എന്ന പുസ്തകം രചിച്ചു.
താമസ്സിയാതെ രണ്ടാം ഭാഗം
Eight Tragedies of Shakespeare(1996)
2009 ഫെബ്രുവരിയില്‍ അന്തരിച്ചു.

അദ്ദേഹത്തിന്‍റെ വചനം കാരാട്ട്
ശ്രദ്ധിച്ചുവോ?
"I waited in hopes the party might improve.
It didn't."
 
Posted by Picasa

Tuesday, July 14, 2009

Sunday, June 07, 2009

ഇംഗ്ലീഷ് സംസാരിക്കുക

ഇംഗ്ലീഷ് സംസാരിക്കുക
 


കന്നടയേയും പുരാതനഭാഷയായി അംഗീകരിച്ചതുപോലെ
മലയാളത്തേയും പുരാതനം എന്നംഗീകരിച്ച് ഭാഷാവികസനത്തിനായി
ഫണ്ട് അനുവദിക്കണം എന്നു വാദിക്കാന്‍ ,ഹിന്ദുദിനപ്പത്രത്തിലെ
തന്റെ കോളത്തില്‍ എഴുതുന്ന ടി.പി രാജീവന്‍ 7.6.09 ല്‍
എഴുതുന്നു:

മലയാളികള്‍ ആയ കമലാദാസ്,ശശിതരൂര്‍ അരുന്ധതി റോയ്,അനിതാനായര്‍
എന്ന നാഗരീകര്‍മാത്രമല്ല,
സംഗീതാ ശ്രീനിവാസന്‍,ഇന്ദു നായര്‍,ആദിത്യ ശങ്കര്‍,പി.ഏ.നൗഷാദ്
എന്നീ ഗ്രാമീണരും മലയാളത്തില്‍ മാത്രം എഴുതാതെ ഇംഗ്ലീഷില്‍ എഴുതുന്നതിനാല്‍
"കേരളത്തെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ മാതൃഭൂമി" എന്നു മേലില്‍
വിശേഷിപ്പിക്കേണ്ടി വരും
എന്നു കളിയാക്കുന്നു.മലയാളത്തിലും ഇംഗ്ലീഷിലും നന്നായി
എഴുതുന്ന രാജീവനെപ്പോലുള്ള
ഒരാള്‍ ഈ വാദം ഉന്നയിക്കുന്നതു വിചിത്രം.
മലയാളഭാഷയ്ക്ക് ആവശ്യത്തിനു വികസനം ആയി.
നമ്മുടെ കുട്ടികള്‍ക്ക് ആംഗ്ലേയ ഭാഷ സംസാരിക്കാനുള്ള നൈപുണ്യം വളരെക്കുറവാണ്.
കമ്മ്യൂണിക്കേഷന്‍ സ്കില്ല്‍ മോശം.ചൈനയില്‍ മൈതാനങ്ങളില്‍ ആളുകളെ കൂട്ടി
അവരെ സ്പോക്കന്‍ ഇംഗ്ലീഷ് പഠിപ്പിക്കയാണ് സര്‍ക്കാര്‍.നമ്മുടെ അടുത്ത തലമുറ
വിദേശരാജ്യങ്ങളില്‍ പോയി രക്ഷപെടണമെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാനുള്ള
അവരുടെ കഴിവു കൂട്ടണം.ടോം വടക്കന്റേയും ശശി തരൂരിന്റേയും
മലയാളത്തെ കളിയാക്കാനാണ് സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ നാം മലയാളികള്‍ക്കു
താല്‍പ്പര്യം(കാരാട്ട് എന്ന മലയാളിയുടെ മലയാളത്തെ അവര്‍ കാണുന്നുമില്ല
ശശി തരൂരിനെ കുട്ടികള്‍ മാതൃകയാക്കണം എന്നു ഞാന്‍ പറയാനുള്ള പ്രധാനകാര്യം
ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പ്രാവീണ്യമാണ്.കെ.ആര്‍.നാരായണന്‍ എന്തിന്‌,
ഏ.പി.ജെ അബ്ദുല്‍ കലാം പോലും അക്കാര്യത്തില്‍ മോശം.ആന്‍ടണി.വി.എസ്സ്
എന്നിവര്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ കുനിഞ്ഞിരിക്കാന്‍ നമുക്കു തോന്നാറില്ലേ?

മലയാളത്തെ വികസിപ്പിക്കാനല്ല നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷ് സംസാരം നന്നാക്കി
അവരെ വിശാലലോകത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കയാണ്
വേണ്ടത്.ഇംഗ്ലീഷ്കാരെക്കാള്‍ നന്നായി ഇംഗ്ലീഷ് എഴുതുകയും സംസാരിക്കയും
ചെയ്യുന്നവരുടെ മാതൃഭൂമി എന്നു വിളിക്കപ്പെടാന്‍ വേണ്ട നടപടികളാണ്
കേന്ദ്ര കേരള സര്‍ക്കാരുകള്‍ എടുക്കേണ്ടത്. ഈ വാ​സ്തവം ഏറ്റവും നന്നായി
അറിയാവുന്ന ശശിതരൂര്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവും നടപടികളും
സ്വീകരിക്കുമെന്നു കരുതുന്നു.ബോസ്റ്റണ്‍ നഗരിയുമായി തിരുവനന്തപുരത്തിനു
നാഗരികബാന്ധവം(സൗഹൃദം) പ്ലാന്‍ ചെയ്യൂന്ന തരൂരിന്‍ ഇക്കാര്യത്തിലും
കുറേ ചെയ്യാന്‍ കഴിയട്ടെ.അതിനായി കൂട്ടുകാരും ബോധവല്‍ക്കരണം തുടങ്ങുക
Posted by Picasa

Wednesday, June 03, 2009

പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍


Son in childhood

with Grandson
പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

ജോലിത്തിരക്കിനാലും സംഘടനാപ്രവര്‍ത്തനം,ആരോഗ്യബോധവല്‍ക്കരണം
എന്നിവയിലെ താല്‍പര്യം എന്നിവയാലും മക്കള്‍ക്കു ശൈശവത്തിലും
കൗമാരത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല.ആ കുറവു
ഒരു പരിധി വരെ വാമഭാഗം ശ്രദ്ധിച്ചതിനാല്‍ മക്കളുടെ കാര്യത്തില്‍
ഇന്നു പശ്ചാത്താപിക്കേണ്ടി വരുന്നില്ല.
മക്കളെ ഡോക്ടറന്മാര്‍ ആകാന്‍ പ്രോല്‍സാഹിപ്പിച്ചില്ല എന്നു പറഞ്ഞുകൂടാ.
ജവഹര്‍ ലാല്‍ നെഹൃവിനെ അനുകരിച്ചെന്നു പറയട്ടെ,
'ഒരു ഡോക്ടര്‍ മകള്‍ച്ചയച്ച കത്തുകള്‍','ഒരു ഡോക്ടര്‍ മകനയച്ച കത്തുകള്‍'
തുടങ്ങി താനെഴുതിയ ലേഖനപരമ്പരകള്‍ തീര്‍ച്ചയായും അവര്‍ വായിച്ചിരിക്കണം.
ആരോഗ്യസേവനം തൊഴിലാക്കാന്‍ അതവരെ പ്രേരിപ്പിച്ചിരിക്കാം.
മെറിറ്റില്‍ തന്നെ പിതാവു പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു
തന്നെ അവര്‍ ഡോക്ടറന്മാരായി. ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്നും മെംബര്‍ഷിപ്
നേടിയ രണ്ടുമക്കളും തന്നെക്കാള്‍ വലിയ ഡോക്ടറന്മാരായിക്കഴിഞ്ഞു.

സ്കൂള്‍-കോളേജു പഠനകാലങ്ങളില്‍ മാതൃകാപുരുഷന്മാര്‍ ഉണ്ടായിരുന്നില്ല.
വാഴൂര്‍ കുതിരവട്ടം സ്കൂളിലെ കവിയൂര്‍ ശിവരാമപിള്ള ,കോട്ടയം സി.എം. എസ്സ്.
കോളേജിലെ അമ്പലപ്പുഴ രാമവര്‍മ്മ എന്നിവര്‍ ഏറെ ഇഷ്ടപ്പെട്ട അധ്യാപകര്‍ ആയിരുന്നു.
അവരെപ്പോലെ മലയാള അദ്ധ്യാപകര്‍ ആകണം എന്നു ചിന്തിച്ചിരുന്നു എന്നു തോന്നുന്നു.
മലയാളഭാഷയോടുള്ള താല്‍പര്യം അവരാണ് ജനിപ്പിച്ചത്.തൊഴില്‍ രംഗത്ത് അതു ഗുണം
ചെയ്തോ ദോഷം ചെയ്തോ എന്നു സംശയം.
മലയാളത്തിനോട് അത്ര താല്‍പര്യം കാട്ടതിരിക്കയും
ഇംഗ്ലീഷില്‍കൂടുതല്‍ ശ്രദ്ധിക്കയും ചെയ്തിരുന്നുവെങ്കില്‍ വിദേശരാജ്യങ്ങളില്‍ ഉന്നതപദവിയിലെത്തിയ
ചില സഹപാഠികള്‍ക്കൊപ്പമോ അവരേക്കാള്‍ ഔന്ന്യത്തിലോ എത്തിയേനേ.ഏതായാലും
അതിലും താഴെയാകനിടവരില്ലായിരുന്നു. പുതുതായി തുടങ്ങിയ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു
വൈദ്യശാസ്ത്രപഠനം എന്നതിനാല്‍ മാതൃകയാക്കാന്‍ പറ്റിയ മുതിര്‍ന്ന ഡോക്ടര്‍മാര്‍
ചുരുക്കമായിരുന്നു.ഉന്നതപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയിരുന്നുവെങ്കില്‍ താന്‍ തീര്‍ച്ചയായും
റോള്‍ മോഡല്‍ ആക്കുക യൂക്കെയില്‍ നാഷണല്‍ ഹെല്‍ത്തു സര്‍വ്വീസ് തുടങ്ങിയ
അന്യൂറുന്‍ ബീവാന്‍ എന്ന രാഷ്ട്രീയക്കാരനെ ആയിരുന്നേനെ.വെയില്‍സ്തലസ്ഥനമായ
കാര്‍ഡിഫ് സന്ദര്‍ശിച്ചതു പോലും അദ്ദേഹത്തി പ്രതിമയോടൊപ്പം നിന്നൊരു ഫോട്ടോ
എടുക്കാനായിരുന്നുവല്ലോ.


കൊച്ചുമക്കള്‍ ജനിച്ചു മുത്തഛനായപ്പോള്‍ ജോലിഭാരം കുറഞ്ഞു.കുറച്ചു.ധാരാളം സമയം.
ജീവിതാനുഭവങ്ങള്‍ ഏറെ. ഇംഗ്ലീഷിനു പ്രാധാന്യം കൊടുക്കേണ്ടതി ആവശ്യകത
തികച്ചും ബോധ്യമായി. കൊച്ചുമക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം .
പക്ഷേ പേരക്കിടങ്ങള്‍ രണ്ടും 5200 മൈല്‍ അകലെ യൂക്കെയില്‍.കൊച്ചുമകള്‍ അഞ്ചുവര്‍ഷം
കൂടെയുണ്ടായിരുന്നു.കൊച്ചുമകനാകട്ടെ ഏതാനും ആഴ്ചകളും.9,7 വയസ്സുകാരായ
കൊച്ചുമക്കള്‍ രണ്ടുപേരും ഇന്ന്‍ യൂക്കെയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. മിക്കദിവസങ്ങളിലും
സ്കൈഫു വഴി നേരില്‍കാണും സംസാരിക്കും.സംവദിക്കും.


മക്കള്‍ക്കു റോള്‍ മോഡലുകളെ കാട്ടിക്കൊടുത്തിരുന്നില്ല.തന്നെ കണ്ടു പഠിക്കൂ എന്നൊരഹന്ത
ആയിരുന്നുവോ ആവോ?അതോ അക്കാര്യം ശ്രദ്ധയില്‍ പെടാതെ പോയോ?
ഓര്‍ക്കുന്നില്ല. അറിവും പക്വതയും വന്ന കാലത്തു പേരക്കിടാങ്ങള്‍ക്ക്
റോള്‍ മോഡലുകളെ കാട്ടിക്കൊടുക്കുകു മുത്തഛന്‍റെ കടമയെന്നു കരുതുന്നു.
ഡോ.ബാബു പോള്‍ എഞ്ചിനീയറിംഗ് പഠനത്തിനു പോകുന്ന കൊച്ചുമകന്
എഴുതിയ കത്ത് ബ്ലോഗില്‍ കണ്ടപ്പോള്‍ എത്ര നല്ല മുത്തഛന്‍ എന്നു തോന്നി.
വിവരം ഒരു ബ്ലോഗില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

1962 ല്‍ മെഡിസിനും എഞ്ചിനീയറിഗിനും ഒന്നിച്ചഡ്മിഷന്‍
കിട്ടുമ്പോള്‍ തിരുവനന്തപുരം എഞ്ചിനീയറിഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു
ഡി.ബാബുപോള്‍.അതിനു മുമ്പു തന്നെ വിദേശയാത്ര നടത്തി കേരളഭൂഷണത്തില്‍ യാത്രാവിവരണം എഴുതി
പ്രസിദ്ധനായിരുന്ന ബാബു പോള്‍.അദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ കൊച്ചു മകനെ ഉപദേശിച്ചാലോ?
പക്ഷേ,എന്തോ ഒരു പോരായ്മ്മ.

കെ.ആര്‍.നാരായണന്‍.ഏ.പി.ജെ അബ്ദുള്‍കലാം തുടങ്ങിയ വന്ദ്യവയോധികരെ ചൂണ്ടിക്കാട്ടിയാല്‍
ഈ പ്രായത്തില്‍ കുട്ടികള്‍ സ്വീകരിക്കുമോ? അയ്യേ,അപ്പൂപ്പന്മാര്‍ എന്നു പറയുകില്ലേ?
രാജീവ് ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ ചൂണ്ട്ക്കാട്ടാമായിരുന്നു. രാഹുല്‍
അതിമാത്രം വളര്‍ന്നു എന്നു പറയാറായിട്ടില്ല താനും.
ലോകാന്തരവലയം ആവിഷ്കരിച്ച ടീം ബര്‍ണര്‍ ലീയെ ആയാലോ എന്നാലോചിച്ചിരുന്നു.

അങ്ങിനെ ഇരിക്കവേ ലോകസഭാ തെരഞ്ഞെടുപ്പുവരുന്നു. അപ്പോഴാ​ണ് സന്തോഷം
തോന്നിയത്.കാത്തിരുന്ന മാതൃകാപുരുഷന്‍ അവതരിക്കുന്നു. കുട്ടികള്‍ക്കെല്ലാം
ഇഷ്ടപ്പെടുന്ന,മാതൃകയാക്കാവുന്ന സുമുഖന്‍,സുന്ദരന്‍,പ്രസന്ന വദനന്‍,സംസാരപ്രിയന്‍
,നെറ്റ്സേവി എല്ലാം എല്ലാമായ ശശി തരൂര്‍ എന്ന മലയാളി പ്രതിഭ.
തിരുവനന്തപുരം കാരുടെ പുതിയ എം.പി.ഇന്ത്യാക്കരുടെ വിദേശകാര്യ സഹമന്ത്രി.

ഗാന്ധിയോ നെഹൃവോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ വിദേശവിദ്യാഭ്യാസം
കിട്ടിയിരൂന്നുവെങ്കിലും ആഗോള പൗരന്മാരായിരുന്നില്ല.
കൃഷ്ണമേനോനും കെ.ആര്‍.നാരായണനും മാത്രം അവകാശപ്പെടാവുന്ന യോഗ്യതയാണത്.
ഇപ്പോള്‍ ശശിതരൂരുരിനും.ഇന്ത്യയില്‍ മടങ്ങി എത്തിയ ശേഷമാണ് നെഹൃ എഴുതിത്തുടങ്ങിയത്.
തരൂരാകട്ടെ,രാഷ്ട്രീയത്തില്‍ കയറും മുമ്പേ ആഗോള പ്രസിദ്ധനായ എഴുത്തുകാരനും കോളമിസ്റ്റും
ബ്ലോഗറും ആയിക്കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ പി.എച്ച്.ഡി നേടിയ അതി സമര്‍ത്ഥന്‍.

ലണ്ടന്‍ സന്ദര്‍ശനവേളയില്‍ കൊച്ചുമക്കളെ നെഹൃ പഠിച്ചിരുന്ന ഹാരോ പബ്ലിക് സ്കൂളും
ഗാന്ധിജി പഠിച്ചിരുന്ന കിംഗ്സ് കോളേജും നെഹൃവും കെ.ആര്‍.നാരായണനു പഠിച്ചിരുന്ന
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സും പഠനം നടത്തിയ എഡിന്‍ബറോ യൂണിവേര്‍സിറ്റിയും
രാജീവും സോണിയായും വഞ്ചി തുഴഞ്ഞിരുന്ന കേംബ്രിഡ്ജിലെ കാം നദിയും സര്‍ ഐസക് ന്യൂടന്റെ
തലയില്‍ ആപ്പിള്‍ വീഴ്ത്തിയ ആപ്പ്ഈല്‍ മരം നിന്ന സ്ഥലവും ജെ.കെ.റോളിഗ് മുലകുടി മാറാത്ത
കുഞ്ഞുമായി ഇരുന്നെഴുതിത്തുടങ്ങിയ കോഫിഹൗസ് ടേബിളും
കൃഷ്ണ മേനോന്‍ പ്രസംഗിച്ചു പഠിച്ച സ്പീക്കേര്‍സ് കോര്‍ണറും ഷേക്സ്പീയര്‍ വസതിയും
വേര്‍ഡ്സ്വര്‍ത്ത് വസതിയും സ്കോട്ട് സ്മാരകവും
ഒക്കെ കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞതു വലിയൊരു ഭാഗ്യം തന്നെ.

അവരുടെ മാതാപിതാക്കള്‍ക്ക് അതിനുള്ള സമയവും സാവകാശവും
കിട്ടിയിരുന്നില്ല . അവര്‍ക്കു മക്കള്‍ ഡോക്ടറന്മാര്‍ ആവണം എന്നു കണ്ടേക്കാം
മുത്തഛനായ തനിക്കങ്ങനെ ഒരാഗ്രഹം ഇല്ല. എന്നാല്‍ ഇതുവരെ അവര്‍ക്കു ഒരു
റോള്‍ മോഡലിനെ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ആ ദുഖവും ഇല്ലാതായി.മിടുക്കരായ കുട്ടികളുടെ മാതാപിതാക്കല്‍ എല്ലാം
വോട്ടു ചെയ്കവഴി വന്‍ഭൂരിപക്ഷം നേടിയ തരൂര്‍ തീര്‍ച്ചയായും അവര്‍ക്കൊരു
മാതൃകാപുരുഷന്‍ തന്നെ. എത്രയോ വര്‍ഷത്തിനു ശേഷമാണ് മലയാളിയായ
ഒരു മാതൃകാപുരുഷനെ നമുക്കു കിട്ടുന്നത്.
നന്ദി ശ്രീ തരൂര്‍.
ആഗോള മലയാളിയായ അങ്ങേയ്ക്കു നമോവാകം.ഇനിയും ഉയരങ്ങിളിലെത്തി
ഞങ്ങളുടെ പേരക്കിടാങ്ങളുടെ ആദരവു നേടുക.അമ്മ മലയാളത്തിനഭിമാനമാവുക.

Monday, June 01, 2009


മനോന്മണീയം സുന്ദരനാര്‍

മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ്രൊഫ. സുന്ദരംപിള്ള എം.ഏ എന്നു മലയാളികളും വിളിച്ചിരുന്ന
തത്വശാസ്ത്രപ്രൊഫസറെക്കുറിച്ച് പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ എഴുതിയ ഭാഗത്തിന് അല്‍പം കൂട്ടിച്ചേര്‍ക്കല്‍.


തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എ.ഏ ബിരുദം(തത്വശാസ്ത്രം)
നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.ഏ.സുന്ദരന്‍ പിള്ള (1855-1897)എന്നാണറിയപ്പെട്ടിരുന്നത്.

ശിവരാജയോഗി തൈക്കാട് അയ്യസ്വാമികളുമൊത്ത് തിരുവനന്തപുരത്ത് അദ്ദേഹം ശൈവപ്രകാശ സഭതുടങ്ങി.
അദ്ദേഹത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങോട്ടു വന്നു സന്ദര്‍ശിക്കയായിരുന്നു. പ്രൊഫസറുടെ ഗുരുവായിരുന്ന
ഹാര്‍വ്വി സായിപ്പിന്‍റെ സ്മരണക്കായി പേരൂര്‍ക്കടയിലെ ആയിരമേക്കര്‍ വരുന്ന കുന്നില്‍ അതിമനോഹരമായ
ഒരു ബങ്ലാവ്(ഹാര്‍വ്വി ബങ്ലാവ്)പണിയിച്ച് അതിലായിരുന്നു അദ്ദേഹം താമസ്സിച്ചിരുന്നത്.മരുതിമൂട് എന്നായിരുന്നു
അക്കാലത്തെ സ്ഥലനാമം. നാണുവും(പില്‍ക്കാലത്തു ശ്രീനാരായണഗുരു)കുഞ്ഞന്‍ ചട്ടമ്പിയും(പില്‍ക്കാലത്തു ചട്ടമ്പി സ്വാമികള്‍)
ഹാര്‍വ്വി ബങ്ലാവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.പ്രൊഫസ്സറുടെ പത്നി ശിവകാമി അമ്മ
അവര്‍ രണ്ടുപേരുടേയും പോറ്റമ്മയും ആയിരുന്നു.

സി.വി.രാമന്‍ പിള്ള,ആര്‍ ഈശ്വരപിള്ള, കെ.പി ശങ്കര മേനോന്‍, പോള്‍ ഡാനിയല്‍ എന്നിവര്‍ സുന്ദരന്‍ പിള്ളയുടെ
ശിഷ്യരായിരുന്നു.തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചത്
അതിന്‍റെ ആദ്യ മേധാവിയായിത്തീര്‍ന്ന സുന്ദരന്‍ പിള്ളയാണ്.പേരൂര്‍ക്കടയില്‍ അഞ്ചലാഫീസ്സും പോലീസ് സ്റ്റേഷനും
തുടങ്ങാന്‍ കാരണം പ്രൊഫസ്സറായിരുന്നു.

തമിഴ്നാട്ടിലെ ദേശീയഗാനം അദ്ദേഹത്തിന്‍റെ മനോന്മണീയത്തിലെ ആദ്യഗാനമാണ്.പത്തു പാട്ട്,തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്മാര്‍ ,
ന്നൂറ്റൊകൈ വിളക്കം എന്നിവയും പ്രസിദ്ധം.ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസ്സൈറ്റിയിലെ അംഗമായിരുന്നു.
ഏക മകന്‍ തിരുക്കൊച്ചി ധനമന്ത്രിയായി ത്തീര്‍ന്ന പി.എസ്.നടരാജപിള്ളയാണ്
സി.പി രാമസ്വാമി അയ്യരെ ആദ്യമായി തിരുവിതാംകൂറില്‍കൊണ്ടുവന്നത്.സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതോടെ
പി.എസ്സ് നടരാജപിള്ളയുടെ ശത്രുവായി മാറിയ സി.പി,പിതാവ് ആര്‍ജ്ജിച്ചു നല്‍കിയ ആയിരമേക്കര്‍ ഹാര്‍വ്വിപുരം
കുന്നും അതിലെ ബങ്ലാവും സര്‍ക്കാരിലേക്കു കണ്ടുകെട്ടി. പേരൂര്‍ക്കറ്റയിലെ ഏഴുസെന്‍റിലെ
ഓലപ്പുരയില്‍ മന്ത്രിയായിരുന്നപ്പോഴും താമസ്സിച്ചിരുന്ന നടരാജപിള്ളയാണ് നമ്മുടെ ബഡ്ജറ്റുകള്‍ക്കു
അടിസ്ഥാനമിട്ടതും ഭൂപരിഷ്കരണം നടപ്പിലാക്കന്‍ ശ്രമിച്ചതും.കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും ആരാജ്യസ്നേഹി ശ്രമിച്ചു.
ചര്‍ച്ചയ്ക്കായി അങ്ങോട്ടു ചെന്ന പി.എസ്സിനെ ജനറല്‍ മാനേജരായിരുന്ന വാട്ടര്‍മാന്‍ എന്ന സായിപ്പ് അധിക്ഷേപിക്കാന്‍ ശ്രമിച്ചതും
ക്ഷമാപൂര്‍വ്വം പെരുമാറി സായിപ്പിന്‍റെ ആദരവ് സമ്പാദിച് ച്പി.എസ്സ് മടങ്ങിയതിന് അന്നത്തെ കോട്ടയം സബ്കളക്ടര്‍
(പിന്നീട് പ്രധാനമന്ത്രി ഓഫീസ്സിലെ പ്രധാനി)പി.സി.അലക്സാണ്ടര്‍ സാക്ഷി.ഒപ്പം കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോനും.

ഇന്ന്‍ ഹാര്‍വ്വിപുരം ഒരു കോളനിയാണ്.'ബ്രിട്ടോ ഇന്‍ഡ'ക്സ് നോക്കി ചിക്കന്‍ഗുനിയായെ പ്രതിരോധിച്ചു
വാര്‍ത്താപ്രാധാന്യം നേടിയ ഹാര്‍വ്വിപുരം കോളനി പി.എസ്സ്.നടരാജപിള്ളയുടെ പിത്രുസ്വത്താണെന്നറിയാവുന്നവര്‍
വിരളമായിരിക്കും.
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്തു ജീവിച്ചു മണ്ണടിഞ്ഞ
മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്കോ മകന്‍ നടരാജപിള്ളയ്ക്കോ തിരുവനന്തപുരത്തു സ്മാരകമില്ല.
അവരുടെ വകയായിരുന്ന ഹാര്‍വ്വിപുരം എന്ന കോളനിയ്ക്കെങ്കിലും അവരുടെ പേര്‍
'സുന്ദരനടരാജപുരം' എന്നു പേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കുമോ?'

Wednesday, May 27, 2009

Saturday, May 23, 2009

Wednesday, May 20, 2009