Tuesday, August 11, 2009

"ആഫ്ടര്‍ യൂ"

"ആഫ്ടര്‍ യൂ"

ബാബു പോള്‍-രണ്ടാം ഭാഗം

കുറെ നാളുകള്‍ക്കു മുമ്പു വായിച്ചതാണ്.
ഓര്‍മ്മപ്പിശകു വരാം.

"പഹലേ ആപ്" എന്ന വിഷയത്തില്‍ മസൂറിയില്‍
ബാബു പോളിനും മറ്റും ക്ലാസ് എടുക്കന്ന
സമയത്തെ സംഭവ വിവരണം എന്നു തോന്നുന്നു.
കൂടെയുണ്ടായിരുന്ന സര്‍ദാജി ട്രയിനിയുടെ ഭാര്യയുടെ
വയറ്റില്‍ കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പഹലേ ആപ്
പഹലേ ആപ് ("താന്‍ മുമ്പേ,താന്‍ മുമ്പേ") എന്നു
മൊഴിഞ്ഞ് വെളിയിലേക്കു വരാന്‍ മടിക്കുന്നതായി
ഒരു പരാമര്‍ശനം.പ്രസവദിനം നീണ്ടു പോകുന്നു.

എനിക്കൊന്നും മനസ്സിലായില്ല.ആരോടു ചോദിക്കാന്‍.
ഐ.ഏ.എസ്സ് കാരില്‍ നേരില്‍ പരിചയമുള്ളവരില്ല.
ഇന്ന്‍ ഞാനെഴുതുന്നതിലെ തെറ്റുകള്‍ തിരുത്തിത്തരുന്ന,
അന്ന്‍ ഏറെ ജോലിത്തിരക്കുള്ള(ഇപ്പോള്‍ റിട്ടയാര്‍ഡ്
ഗവേണ്മെന്‍റ്‌ സെക്രട്ടറി,) പി.സി.സനല്‍കുമാര്‍ എന്ന ഓര്‍ക്കുട്ട്
സുഹൃത്തിനോടു ചോദിക്കാനും മടി.

കഴിഞ്ഞ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി രണ്ടു മാസം
ബ്രിട്ടനില്‍ ചുറ്റിക്കറങ്ങാന്‍ അവസരം വന്നപ്പോള്‍ പണ്ട്
ബാബു പോള്‍ പറഞ്ഞ "പഹലേ ആപ്" എനിക്കു പിടി
കിട്ടി. എവിടെ ചെന്നാലും, ഡോര്‍ തുറന്നു കയറേണ്ടുന്ന
ഇടങ്ങളിലെല്ലാം, മുന്നെ പോകുന്ന സായിപ്പ് അല്ലെങ്കില്‍
മദാമ്മ,പ്രായഭേദമന്യേ വാതില്‍ തുറന്ന്‍, "ആഫ്ടര്‍ യൂ"
എന്നു പറഞ്ഞ് വാതില്‍ തുറന്നു പിടിച്ച് നമ്മെ കടത്തി
വിടുന്നു. അതിനു ശേഷം മാത്രം അകത്തു പ്രവേശിക്കുന്നു.
എത്ര തിരക്കുപിടിച്ച സ്ഥലത്തും അതാണ് ബ്രിട്ടീഷ് മര്യാദ.

ഐ.സി.എസ്സ് മോഡലില്‍ കുതിരസവാരിയും മറ്റും
നിര്‍ബന്ധമാക്കിയ ഐ.ഏ.എസ്സ് ട്രയിനിംഗില്‍ അതു
ഹിന്ദിവല്‍ക്കരിച്ചതാവണം പഹലേ ആപ്.താങ്കള്‍ക്കു ശേഷം മാത്രം.
ആ ശിക്ഷണംഐ.ഏ.ഏസ്സുകാര്‍ക്കു മാത്രം സ്വീകരിക്കാന്‍
ഉദ്ദേശിച്ചു നടത്തുന്നതാവില്ല. അവര്‍ പില്‍ക്കാലത്തു ഭരിക്കാന്‍
പോകുന്ന ഭൂമി മലയാളത്തിലെ എല്ലാ പ്രജകള്‍ക്കും
കൂടി പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാവണം
എന്നെനിക്കു തോന്നുന്നു.

സംസ്ഥാന സാസ്കാരിക വകുപ്പു
തലവന്‍ വരെ എത്തിയ ശ്രീ,ബാബുപോള്‍ "താങ്കള്‍
മുമ്പേ" എന്ന നല്ല പെരുമാറ്റ രീതി മലയാളികളുടെ ഇടയില്‍
പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്തില്ല എന്നെനിക്കു പരാതിയുണ്ട്.
മറ്റുള്ളവരുടെ കാര്യം നമുക്കു മറക്കാം.

തീര്‍ച്ചയായും സായിപ്പില്‍ നിന്നും പകര്‍ത്താവുന്ന നല്ല
പെരുമാറ്റമാണ് "ആഫ്ടര്‍ യൂ".

PART ONE

2 comments:

അങ്കിള്‍ said...

ബാബു പോൾ ഒരു ബ്ലോഗറായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

Unknown said...

Dear Doctor,
It is nice to see the stories of Nanchinadian vellala community and its roots. As a renowned doctor, all my best wishes for your effort in compiling the traditions and stories of the group.
I am from Ullala, Vaikom now in Abudhabi.
Regards,
Jayakumar