ദീർഘ ദർശിയായ ഡോ.സി.എം.ഫ്രാൻസ്സിസ്
ജോസ് കെ.മാണിയുടെ ശ്രമഫലമായി ഞങ്ങളുടെ (എന്റേയും രണ്ടു മക്കളുടെയും
മെഡിക്കൽ ആത്മവിദ്യാലയം)കോട്ടയം മെഡിക്കൽ കോളേജ് ആൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട്
ആയി ഉയർത്തപ്പെട്ടാൽ ആദ്യം സന്തോഷിക്കുക സ്പെഷ്യൽ ഓഫീസ്സറും ആദ്യ പ്രിൻസിപ്പലും
ഫിസിയോളജി വകുപ്പു മേധാവിയുമായിരുന്ന ഭിന്ന ശേഷി മാത്രം(പോളിയോ വന്നതിനാൽ)
തൃശ്ശൂർക്കാരൻ ഡോ.സി.എം.ഫ്രാൻസ്സിസ് ആയിരിക്കും.
ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജിനു തിരുവനന്തപുരത്തെ സ്ഥലം പോരാ കുറഞ്ഞത്
300 ഏക്കർ വേണം എന്ന വാശി പിടിച്ചു ഞങ്ങളുടെ പ്രാൻസ്സീസ് സാർ(പൊറിഞ്ചു എന്നു
ചില കുസൃതികൾ വിളിച്ച പ്രിയ സാർ))മുന്നൂറു കിട്ടിയില്ലെങ്കിലും 290 കിട്ടി.കുറേ
പോലീസ് സ്റ്റേഷനും കുറേ ബസ്സ്റ്റേഷനും കൊടുത്തു.എന്നാലും 256.നൂറേക്കർ ഇപ്പോഴും
വെറുതേ കിടക്കുന്നു.തീർച്ചയായും ഞങ്ങളുടെ കോളേജ് ആൾ ഇന്ത്യാ നിലവാരത്തിലെത്തും.
താൽക്കാലിക ഷെഡുകളിൽ വൈദ്യ ശാസ്ത്രത്തിന്റെ ഹരിശ്രീ എഴുതി തുടങ്ങിയ 1962 ബാച്ചിനഭിമാനിക്കാം.
വാഴൂർ എം.എൽ.ഏ ആയിരുന്ന വൈക്കം വേലപ്പന്റെ കാലത്താണ് കോട്ടയം മെഡിക്കൽ കോളേജ്
തുടങ്ങാൻ തീരുമാനമായത്.ആർ.ശങ്കർ മുഖ്യമന്ത്രി. കൊട്ടയത്തിനും മണർകാടിനുമിടയിൽ വടവാതൂരെ
വിസ്തൃതമായകുന്നിലെ റബ്ബർ തോട്ടം എടുക്കാനായിരുന്നു ആദ്യ തീരുമാനം.ആർപ്പൂക്കരയിൽ
വേണമെന്നു വാശി പിടിച്ചത് ഏറ്റുമാനൂരെം.എൽ.ഏ ജോസഫ് പൊടിപാറ.സ്വന്ത താൽപ്പര്യമായിരുന്നു
മുഖ്യം.താൽക്കാലിക ഷെഡ്ഡിലേക്കു പോകുന്ന വഴിയുടെ കിഴക്കു ഭാഗം പൊടിപാറയുടെ വക ആയിരുന്നു.
അതിൽ തൊടാതെ അതൊനോടടുത്ത് 300 ഏക്കർ സർക്കാരിനെ കൊണ്ടെടുപ്പിക്കാൻ പൊടിപാറയ്ക്കു
കഴിഞ്ഞു.150 കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു.വീടുകളിൽ ചിലത് മിനിസ്റ്റീരിയൽ സ്റ്റാഫിനു താമസ്സിക്കാനായി
നിലനിർത്തിയിരുന്നു ഞങ്ങൾ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ.
കുടിയിറക്കപ്പെട്ടവർക്ക് അക്കാലത്ത നക്കാപ്പിച്ച ആയിരിക്കും കൊടുത്തത്.
അവർക്ക്,അവരുടെ സന്തതി പരമ്പരകൾക്കെന്തു സംഭവിച്ചു?
ആരും അന്വേഷിച്ചു കാണില്ല.
മനോരമയ്ക്ക് ഒരു അന്വേഷണം നടത്താൻ വകയുണ്ട്.
അവർക്ക് മെഡിക്കൽ കോളേജിൽ ചികിൽസയ്ക്കു മുൻ ഗണന എങ്കിലും നൽകപ്പെടാറുണ്ടോ?
ആരോടൂ ചോദിക്കാൻ......

No comments:
Post a Comment