Friday, November 08, 2013

മംഗലത്തു വറുഗീസ്സും മംഗളവും മിത്രൻ നമ്പൂതിരിപ്പാടുപിന്നെ ഞാനും.

മംഗലത്തു വറുഗീസ്സും മംഗളവും
മിത്രൻ നമ്പൂതിരിപ്പാടും  പിന്നെ ഞാനും.

തൊള്ളായിരത്തി അറുപതിൽ കോട്ടയം സി.എം.എസ്സ്
കോളേജിൽ പ്രീ യൂണിവേർസിറ്റിയ്ക്കു പഠിപ്പുമ്പോൾ
മംഗലം വറുഗീസ് ദീപികപത്രത്തിലെ എഴുത്തു കാരനല്ലത്ത
ഒരു ജോലിക്കാരൻ ആയിരുന്നു.വീട്ടിലും ബന്ധുക്കളുടെ
ഇടയിലും എഴുത്തു ജോലി എന്ന ധാരണ.ബന്ധത്തിലുള്ള
ഒരച്ചൻ, കൊളംബിയർ അച്ചനെ കാണാനെത്തുന്നു.
സൽക്കരിക്കാൻ
കാപ്പി വാങ്ങി വരാൻ പറഞ്ഞത്, വറുഗീസിനോട്
.ബന്ധുവായ
അച്ചനെ കാ പ്പിയുമായി സമീപിക്കാൻ മടിച്ച വറുഗീസ് വെളിയിലിറങ്ങി
ദീപികയ്ക്കെതിരെയുള്ള ഒരു പീടിക മുറി വാടകയ്ക്കെടുത്തു.
ഒരു പഴയ പ്രസ്സ് വാങ്ങി.പുസ്തകപ്രസാധനരംഗത്തേക്കു
കുതിച്ചു ചാടി.ചങ്ങനാശ്ശേരി മുളകുപാടം സൈക്കിൾ ഷാപ്പ്
ഉടമയൂടെ മക ൻ ആന്റണിയുടെ കന്നി നോവൽ കന്നി പ്രസിദ്ധീകരണം.

പിന്നെ നടന്നത്ച രിത്രം.മനോരമ വാരികയെ കടത്തി വെട്ടി സർക്കുലേഷനിൽപതിനാലു ലക്ഷം
.ഗൗണാർ എന്ന കവണാർ എന്ന മീനച്ചിൽ ആറിന്റെ
തീരത്ത് സ്ഥലം വാങ്ങി കെട്ടിടം കെട്ടി.മംഗളത്തിന്റെ ഒരോ
വളർച്ചയിലും മണർകാട് പാപ്പന്‍റെ  (എന്റേയും)
എന്ന പോലെ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ
ജോതിഷവും പൂജയും
ഉണ്ടായിരുന്നു.ആ റ്റു തീരത്ത് പത്രം തുടങ്ങന്നതു
മിത്രൻ നമ്പൂതിരിപ്പാട്
സമ്മതിച്ചില്ല.എം.ഡി വറുഗീസ്അച്ചായന്‍    നമ്പൂതിരി പ്പാട് വാക്യം കേള്‍ക്കാതെ  കെട്ടിടം കെട്ടി.പത്രം ഇറക്കി
പരസ്യം ശൂന്യം .സൌജന്യമായി പരസ്യം കൊടുത്തു തുടങ്ങി
പക്ഷേ,
ഏറ്റില്ല.
മിത്രൻ ജയിച്ചു.മംഗളം തോറ്റു.
മംഗളത്തിന്റെ വളർച്ചയിൽ നമ്പൂതിരിപ്പാടെന്ന പോലെ
വനിതാ മാസിക കന്യകയുടെ വളർച്ചയുടെ പിന്നിൽ
എന്റെ കരങ്ങൾ
ഉണ്ടായിരുന്നു.പാചകഗ്രന്ഥങ്ങളിൽ മിസ്സസ് കെ.എം .മാത്യു
എന്ന പോലെ കന്യകയിൽ ക്ലാരമ്മ വറുഗീസിന്റെ ആയിരുന്നു
പേർ.പക്ഷേ യഥാ ർത്ഥ പത്രാധിപർ അകാലത്തിൽ അന്തരിച്ച
എൻ.പി.ഗോപിനാഥ്.
ഗോപിയെ ഒരു പാടു സഹായിച്ചു.
മലയാളത്തിൽ ആദ്യമായി കുട്ടിമാസ്സിക
ബോണസ് ആയി
ഇറക്കിയത് ഞങ്ങളുടെ കൂട്ടുശ്രമം.
ഗർഭിണികൾക്കൊരു വഴികാട്ടി.
ഗോപി പിരിഞ്ഞതോടെ കന്യകയെ
ഞാനുപേക്ഷിച്ചു.
ആ കന്യക കുറെ നാൾ മുൻപൊരു ചതി ചെയ്തു.
കാമിലാരി വൈദ്യന്‍റെ
പത്മ നാഭ വൈദ്യന്‍റെ  ഒരിന്റർ വ്യൂ
ഏതോ പുതു മുഖം
എഴുതി അച്ചടിച്ചു വിട്ടു.
കാമിലാരി ഡോക്ടർ ശങ്കരപ്പീള്ള പരീക്ഷിച്ചു ഫലമെന്നു
സർട്ടിഫൈ ചെയ്ത അത്ഭുത മരുന്നെന്നും മറ്റും.

വാസ്തവത്തിൽ എന്താണു കഥ?
എങ്ങിനെയാണ് കോട്ടയം ഗാന്ധി മുക്കിലെ
ഫെയര്‍ ടെക്സ് ഉടമ
പില്‍ക്കാലത്ത്
ഫെയര്‍ ഫാര്‍മ ഉടമയായി
അഞ്ചു കോടിയുടെ
വൈറസ് വീട് കെട്ടി
അതൊരു വലിയ കഥ 

No comments: