ഫാദർ തര്യൻ ഒരു സ്മരണ
കോഴഞ്ചേരി തെക്കേമലയ്ക്കടുത്ത് ഫാദർ
തര്യൻ നഗർ പി.ഓ എന്നൊരു പോസ്റ്റ്
ഓഫീസ്സുണ്ട്.ആ പോസ്റ്റ് ഓഫീസ്സിന്റെ
സ്ഥാപനന്ത്തിനു പിൻന്നിൽ ഒരു ചരിത്രമുണ്ട്.
തൊള്ളായിരത്തി അൻപതുഅകളിൽ,ഇന്നു
അറുപതു കഴിഞ്ഞ കിളവന്മാർക്കു,അവരുടെ
ബാല്യകൗമാരപ്രായത്തിൽ ലൈംഗീക അറിവു
കൊച്ചു പുസ്തകം വഴി പറഞ്ഞു കൊടുത്തിരുന്ന
ലൈഗീകവിദ്യാഭ്യാസവിദഗ്ധൻ ആയിരുന്നു
ഫാദർ തര്യൻ.എങ്ങനെ എന്തു ഫാദർ ആയെന്നോ
എവിടെ നിന്നു വന്നുവെന്നോ അവസാനം എങ്ങോട്ടൂ
പോയോ എന്നറിഞ്ഞു കൂടാത്ത അരത്ഭുതമനുഷ്യ
ജീവി.അക്കാലത്ത് പെരുനാളുകൾക്കും ഉൽസവങ്ങൾക്കും
ചിന്തിക്കടക്കാർ ഫാദർ തര്യന്റെ കൊച്ചു പുസ്തകങ്ങൾ
ചക്കാത്തിൽ തുറന്നു വായിക്കാതിരിക്കാൻ വെളിച്ചം
കടന്നു പോകുന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു
വിൽപ്പനയ്ക്കു വയ്ക്കുമായിരുന്നു.ആറണ,എട്ടണ,പത്തണ
ഒക്കെ കൊടുത്താൽ ഒരു കോപ്പി കിട്ടും.കൗമാരക്കാർ
വീട്ടിൽ നിന്നും ചില്ലറകട്ടെടുത്ത് ഒന്നോ രണ്ടൊ കോപ്പി
ഒളിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു രാത്രിയിൽ വായിക്കും.
ചിലർ കൂട്ടുകാർക്കു പകുതി വിലയ്ക്കോ സൗജന്യമായോ
കൊടുക്കും.ഞാനും വായിച്ചു ചിലത്.
ആദ്യ പകുതി ലൈംഗീക വിജ്ഞാനം.ഹെലൻ എന്ന നേർസ്
എൻ.ബി.എസ്സ് വഴി പ്രസൂതികാ ശാസ്ത്രം എഴുതും മുമ്പു
പ്രസവത്തെ കുറിച്ചും ലൈംഗീകബന്ധത്തെ കുറിച്ചും
ഉൽപ്പാദന അവയവങ്ങളെക്കൂറിച്ചും അവയുടെ വെളിയിൽ
പറയാൻ കൊള്ളുന്ന പേരുകളും പരിചയപ്പെടുത്തിയത്
ഈ ഫാദർ തര്യൻ ആയിരുന്നു.
രണ്ടാം പകുതി കാറ്റലോഗുകൾ.പുരുഷലിംഗം.സ്ത്രീ സ്തനം
ഇവ വലുപ്പമുള്ളതാക്കാനുള്ള ഉപകരണം.വാക്വം മാസ്സേജ്
ലൈഗീക ശേഷി കൂട്ടാനുള്ള ചില ലേപങ്ങൾ എന്നിവയുടെ
ലിസ്റ്റും വിലവിവരവും വി.പി.പി ആയയയ്ക്കാനുള്ള
വിലാസവും മറ്റും.
അങ്ങനെ വന്ന ഓർഡറുകളുടെ ബാഹുല്യം കൂടിയപ്പോൾ
അന്നത്തെ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് അച്ചന്റെ സ്ഥാപനത്തിനു
മാത്രമായി ഒരു പി. ഓ തുടങ്ങി.
അടുത്ത കാലം വരെ ഉണ്ടായിരുന്നു.ചിലപ്പോൾ ഇപ്പോഴും കാണും.
ഫാദർ തര്യനെ ഓർമ്മിക്കുവാൻ കാരണം നമ്മുടെ ആരോഗ്യമന്ത്രി
മാരുടെ യോഗ്യത പറയാനാണെന്നറിയുക.
ഫാദർ തര്യ്ന്റെ ആശ്രിതയായ ഒരു വനിതയുടെ മകൻ.ഫാദർ
തര്യനെ മാതൃകാ പുരുഷനായി കണ്ടു ചെറുകിട ചികിൽസ തൂടങ്ങിയ
ഒരു പയ്യൻസ് പിന്നീട് വളർന്നു വലുതായി രാഷ്ട്രീയ നേതാവായി,
എം.എൽ.ഏ ആയി പലതവണ.
എന്തിനു നമ്മുടെ കേരളത്തിൽ മന്ത്രിയുമായി.
ആരോഗ്യവകുപ്പു മന്ത്രി.ഒരിക്കലല്ല.രണ്ടു തവണ.

No comments:
Post a Comment