Wednesday, October 30, 2013

എരുമേലി പേട്ടതുള്ളൽ

38/39 കൊല്ലം മുമ്പു 1975 ജനുവരി 5 നു പുറത്തിറങ്ങിയ
ജനയുഗം വാരിക.എരുമേലി,എരുമേലി പേട്ടതുള്ളൽ
എന്നിവയുടെ ചരിത്രം വിവരിക്കുന്ന സചിത്ര-മാപ്പുസഹിത

ലേഖനം.

എന്തു കൊണ്ടാണ 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരി
മലയിലേക്കു പോകുന്ന ഹൈന്ദവഭക്തർ മുഴുവൻ ഒരു മുസ്ലിം
ദേവാലയത്തിൽ കയറി ആരാധന നടത്തി,അവിടത്തെ പുരോഹിതൻ
നൽകുന്ന കുരുമുളകു പ്രസാദം വാങ്ങി,കുളിക്കാതെ തന്നെ
അയ്യപ്പന്റെ അമ്പലത്തിൽ(എരുമേലി വലിയമ്പലം) കയറി ആരാധന
നടത്തുന്നതെന്നു കണ്ടു പിടിക്കാനുള്ള ഒരു ശ്രമം.
38 കൊല്ലം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ,എരുമേലിയുടെ ചരിത്രത്തിൽ
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടയ്മയുടെ കാര്യത്തിൽ
ഒരു കൃതി ഉണ്ടായില്ല എന്നത് അത്ഭുതം.
എരുമേലി രവീന്ദ്രൻ(ദേവജ എഡിറ്റർ) ചരിത്രം എഴുതുന്നു,
എഴുതുന്നു എന്നുപറയുന്നതല്ലാതെ ഇതു വരെ അതു വെളിച്ചം കണ്ടില്ലഎഴുപതുകളുടെ മദ്ധ്യകാലത്ത്,കാഞ്ഞിരപ്പള്ളി
ബ്ലോക്കിലെ,എരുമേലി ഹെൽത്ത് സെന്റർ
മെഡിക്കൽ ഓഫീസ്സർ ആയിരിക്കെ,പൊൻ കുന്നത്തെ
അഡ്വേ.പി.ആർ.രാജാഗോപാൽ,ഇടതുപക്ഷസഹയാത്രികനും
എരുമേലി ദേവസം ബോർഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
ചന്ദ്രശേഖരൻ നായർ,ചെമ്പകത്തിങ്കൽ കുഞ്ഞപ്പൻ
(സില്വസ്റ്റർ ഡോമനിക്) എന്നിവരു മൊത്ത് എരുമേലി
ഡവലപ്മെന്റ് സൊസ്സൈറ്റി(ഈ.ഡി.സി) എന്നൊരു
സൊസ്സൈറ്റി ഉണ്ടാക്കി.എർമേലിയുടെ വികസനം ,അതായിരുന്നു
ലക്ഷ്യം.
ആ സംഘടനയ്ക്കു വേണ്ടി എരുമേലി പേട്ട തുള്ളൽ മാർകറ്റ്
ചെയ്യാൻ വേണ്ടി എഴുതിയ,വിവാദം ഉണ്ടാക്കാനുള്ള ഒരു
ലേഖനം ആയിരുന്നു ജനയുഗത്തിലെ പേട്ട തുള്ളൽ.അക്കാലത്ത്
മലയാളത്തിൽ ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ള വാരിക
ആയിരുന്നു കൊല്ലത്തു നിന്നും കാംബിശ്ശേരി കരുണാകരൻ
എന്ന പത്രാധിപപത്രാധിപർ എഡിറ്റർ ആയി പുറത്തിറങ്ങിയ
ജനയുഗം വാരിക.
ആലപ്പുഴ പേട്ട സംഘം പേട്ട തുടങ്ങുന്നതിനു മുനു ആകാശത്തിൽ
ഒരു പരുന്തു വട്ടമിട്ടു പറക്കുമെന്നും അതു കാണാതെ പ്രസ്തുത
സംഘം പേട്ട തുള്ളൽ തുടങ്ങില്ലാ എന്നും ആലങ്ങാടു പേട്ട സംഘം
പേട്ട തുള്ളുമ്പോൾ ആകാശത്ത്,നട്ടുച്ചയ്ക്കു നക്ഷത്രം ഉദിക്കുമെന്നും
ലേഖനത്തിൽ എഴുതിയിരുന്നു.
ലേഖനം വന്ന ലക്കത്തിൽ ആമുഖ കുറിപ്പിൽ കാമ്പിശ്ശേരി
ഇടമറുകു ജോസഫ് എന്ന യുക്തി വാദി ഇവ രണ്ടും ശരിയാണോ
എന്നു പരീക്ഷിക്കണം എന്നെഴുതി.
ഇടമറുക് ആ ദൗത്യം ഏറ്റെടുത്തു...

1 comment:

rajeev said...

ആ അന്വേഷണത്തിന്റെ റിസൾട്ട്‌ എന്തായി..?