Thursday, October 31, 2013

കോട്ടയത്തെ 69 തികയുന്ന ബസ്റ്റോട്ടൽ

കോട്ടയത്തെ 69 തികയുന്ന ബസ്റ്റോട്ടൽ

ആയിരത്തി തൊള്ളായിരത്തി അറുപതു
മുതൽ കോട്ടയത്തെ ബസ്റ്റോട്ടലിൽ പോകാറുണ്ട്.
സെന്റ്രൽ കവലയിൽ,നഗരഹൃദയത്തിൽ
പെട്ടെന്നു ശ്രദ്ധയിൽ വരാത്തവിധം ഒതുങ്ങി
കാർ പാർക്കിംഗ്,ബോർഡിംഗ് സൗകര്യത്തോടെ
ബേക്കറിയും രണ്ടു നിലകളിൽ രസ്റ്റോറന്റുമായി
രുചികരമായ ബേക്കറി-ഭോജന വസ്തുക്കൾ
നകിവരുന്ന കോട്ടയത്തീഅദ്യകാല ഹോട്ടൽ
തൂറന്നത് എന്റെ ജന്മവർഷത്തിൽ 1944
നവംബർ15നായിരുന്നു.
കോട്ടയം മേഡിക്കൽ കോളേജിന്റെ ആദ്യ
ഓഫീസ് തൊട്ടടുത്ത കോ ഓപ്പറേറ്റീവ് കെട്ടിടത്തിൽ ആയിരുന്നു
ആദ്യം പ്രവർത്തിച്ചിരുന്നത്.
കോട്ടയത്തെ രണ്ടാം ബാച്ചു വിദ്യാ ർഥികൾ ആയിരുന്ന
ഞങ്ങൾ 50 പേർ ബയൊകെമിസ്റ്റ്രി അധ്യാപകനായിരുന്ന
ഡോ.സി.ആർ.സോമന്റെ(പ്രൊഫ.സി.ഐ.പരമേശ്വരൻ
നായരുടെ മകൻ)നേതൃത്വത്തിൽ തിരുവനന്തപുരത്തു
നിന്നും കോട്ടയ്ത്തേക്കു പഠനം മാറി വരുമ്പോൾ,
ആദ്യദിനം ഭക്ഷണത്തിനു കയറിയത് ബസ്റ്റോട്ടലിൽ.
അന്നു കോട്ടയത്തെ ഒരു ധനാഢ്യനായ ഹാലി
തോമസ് ഹോട്ടലിൽ ഉണ്ടായിരുന്നു.മുഴുവൻ വിദ്യാർഥികളും
കഴിച്ച ഭക്ഷണത്തിന്റെ ബിൽ അദ്ദേഹം നൽകി.അദ്ദേഹത്തിന്റെ
മകളുടെ വല്യ ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക
എന്നത്.വീട്ടുകാർ എതിരു നിന്നതിനാൽ അതു നടന്നില്ല
എന്നൊരു ദുഖസ്മരണ കൂടി ഹാലിമാത്യൂ നടത്തി.
കൊട്ടയത്തെ ഈ ഹോട്ടലിന്റെ പരസ്യം അനപതുകളിൽ
കേരള ഭൂഷണം വിശേഷാൽ പതിപ്പുകളിൽ
നൽകിയിരുന്നത് എസ്.കെ.പൊറ്റക്കാടിന്റെ
രണ്ടു വരി കവിത നൽകിയായിരുന്നു:
ഐക്യകേരളമാദ്യം മൊട്ടിട്ടു കണ്ടേൻ ഞാൻ,
സൗഖ്യസൗരഭം തൂകും കോട്ടയം ബസ്ടോട്ടലിൽ.
എന്തു കോണ്ടാണു എസ്.കെ അങ്ങനെ
എഴുതാൻ,പാടാൻ കാരണം?

No comments: