Thursday, October 31, 2013

ബസ്റ്റോട്ടലിലെ ഐക്യകേരളം :കേരളപ്പിറവിസ്മരണ 2013

ബസ്റ്റോട്ടലിലെ ഐക്യകേരളം
കേരളപ്പിറവിസ്മരണ 2013

എസ്.കെ.പൊറ്റക്കാട് 1950 കളിൽ തന്നെ കോട്ടയത്തെ
ബസ്റ്റോട്ടലിൽ ഐക്യകേരളം മൊട്ടിട്ടു കാണുവാൻ കാരണം
കേരളത്തിലെ ബേക്കറികലുടെ,കേക്കുകളുടെ ചരിത്രവുമായി
ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിൽ,തലശ്ശേരിയിൽ മാമ്പള്ളി ബാപ്പു ആണു ആദ്യ
ബേക്കറി തുടങ്ങിയത്.കേരളത്തിൽ ആദ്യമായി കേക്കുണ്ടാക്കുനതും
ബാപ്പു.1880ലാണു സംഭവം.ചിന്നമൺ തോട്ടം സൂപ്രണ്ട് മിസ്റ്റർ
ബ്രൗൺ എന്ന ധ്വരയ്ക്കു ക്രിസ്തുമസ്ആഘോഷിക്കാൻ കേക്ക് വേണം.
തലശ്ശേരിയിലെ ഏക ബേക്കറിയായ
മാമ്പള്ളി റോയൽ ബേക്കറി ഉടമ ബാപ്പുവിനെ
സായിപ്പ് സമീപിക്കുന്നു.
കേക്ക് ഉണ്ടാക്കുന്ന വിദ്യ ബാപ്പുവിനു ബ്രൗൺ പറഞ്ഞു കൊടുക്കുന്നു.
അങ്ങനെ കേരളത്തിലെ ആദ്യ കേക്ക് തലശ്ശേരിയിൽ പിറന്നു.
1880 ക്രിസ്തുമസ്കാലത്ത്.
1939 ല് ബാപ്പുവിന്റെ ബന്ധു എം.പി കരുണാകരൻ കനാൽ ബ്രിഡ്ജിനു
സമീപം കൊച്ചിൻ ബേക്കറി തുടങ്ങി.കൊച്ചി മഹാരാജാവിനു വേണ്ടി
ഹിന്ദു പത്രം വാങ്ങാൻ വന്നിരുന്ന കാറിൽ കൊച്ചിൻ ബേക്കറിയിലെ
റൊട്ടിയും ദിവസം സ്ഥാനം പിടിച്ചു.ഫ്രാൻസിലേക്കു പോകുന്ന കപ്പലുകളിൽ
ഇവിടെ നിന്നു ബ്രഡ് കൊണ്ടു പോയിരുന്നു.
1940 ല് തിരുവനന്തപുരത്ത് ശാന്ത ബേക്കറി മാധവരായർ പ്രതിമയ്ക്കു
സമീപം എം.പി കരുണാകരന്റെ മകന്റെ വക.തുടർന്നു നാഗർ കോവിലിൽ.
അതിനു ശേഷം കോട്ടയത്ത് ബസ്റ്റോട്ടൽ.1944 നവംബർ 15.ഇപ്പോൾ വയസ് 69.
തുടർന്നു ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ.
വീണ്ടും ചുറ്റിക്കറങ്ങി കണ്ണൂരിൽ.
മലബാറിലും കൊച്ചിയിലും തിരുവിതാം കൂറിലും ആധിപത്യം സ്ഥാപിച്ച
മാമ്പള്ളി ബേക്കറിയുടെ ചരിത്രം അറിയാവുന്ന,ബാപ്പുവിനെ അറിയാമായിരുന്ന
പൊറ്റക്കാട് കോട്ടയം ബസ്റ്റോട്ടലിൽ ഐക്യകേരളം 1956 നു മുമ്പേ കണ്ടു
എന്ന കാര്യം ഈ കേരള പീറവി ദിനത്തിൽ ഓർത്തു പോകുന്നു.

അറിയിപ്പ്
---------------------
ഇതെഴുതുന്ന ആൾ ബേക്കറികളുടേയോ ഹോട്ടലുകളുടേയോ കേക്കുകളുടേയോ
പ്രചാരകനൊ അംബാസ്സഡറോ അല്ല.അവയെല്ലാം കഴിയുന്നതും ഒഴിവാക്കണം
എന്നഭിപ്രായക്കാരൻ.ആഹാരകാര്യത്തിൽ രുചിയ്ക്ക് അമിതപ്രാധാന്യം നൽകരുത്.
പോഷകാഹാരം മതിയായ അളവിൽ കഴിക്കണം.കഴിയുന്നതും ബേക്കറി ഭക്ഷണം
ഒഴിവാക്കണം.വെള്ള ബ്രഡ്,പൊറോട്ട(മൈദ നിർമ്മിതം ഒഴിവാക്കണംബ്രൗൺ
ബ്രഡ് ആണു നല്ലത്.കഴിയുന്നതും വീട്ടിലൂണ്ടാക്കുന്ന ഭക്ഷണം കഴിക്കുക.ആവശ്യത്തിനുള്ള
പച്ചക്കറികളും പഴങ്ങളും രാസവളം കൂടാതെ പ്രകൃതി സൗഹൃദ രീതിയിൽ അടുക്കള
തോട്ടം വഴി ഉൽപ്പാദിപ്പിക്കുക.ആരോഗ്യകരമായ ജീവിതം നയിക്കുക.

No comments: