ഗ്രാമക്ഷേത്ര പ്രദക്ഷിണം അഥവാ
കോട്ടയം ജില്ലയിലെ നാലമ്പല ദർശനം
കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപമുള്ള രാമപുരം പഞ്ചായത്തിലെ
15 കിലോമീറ്റർ ചുറ്റളവിലുള്ള,ശരാശരി 3 കിലോമീറ്റർ അകലത്തിൽ
സ്ഥിതിചെയ്യുന്ന് അരാമ-ലക്ഷ്മണ-ഭരത- ശത്രുഘ്ന ക്ഷേത്രങ്ങൾ ഒരു
ദിവസം രാവിലെ ഉച്ചപൂജയ്ക്കു മുമ്പായി ദർശിച്ച് വീണ്ടു രാമപുരത്തു
വന്നു ശ്രീരാമസ്വാമിയെ വണങ്ങുന്ന ഗ്രാമക്ഷേത്രപ്രദിക്ഷണമാണു കോട്ടയം
ജില്ലയിലെ നാലമ്പല ദർശനം.തൃശ്ശൂർ ജില്ലയിലും ഇതു പോലെ നാലമ്പങ്ങൾ
ഉണ്ടെങ്കിലുംകൂടുതൽ ദൂരങ്ങളിൽ സ്ഥിതി ചെയ്യുന്നു.
കുടുംബ-ദേശ-ഗ്രാമക്ഷേത്രങ്ങൾ ഉള്ളതിൽ നാലമ്പലം ഗ്രാമക്ഷേത്രത്തിൽ പെടുന്നു.
ഇവയിലെ രാമപുരം ശ്രീരാമക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു കുചേലവൃത്തം
വഞ്ചിപ്പാട്ട് രചിച്ചരാമപുരത്തു വാര്യർ.വർത്തമാന പുസ്തകം എന്ന ഏഷ്യൻ
ഭാഷയിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെഴുതിയ ഗോവർണ്നദോർ എന്ന പാറേമ്മാക്കൽ
തോമ്മ കത്തനാരും രാമപുരം കാരനായിരുന്നു.ലളിതാംബികാന്തർജനം,എൻ,മോഹൻ,
ഏഴാച്ചേരി രാമചന്ദ്രൻ എന്നിവരും ഈ രാമപുരത്തിന്റെ എഴുത്തുകാർ.
മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെ പേടിച്ച് പാലാ രാമപുരത്തും ഒളിവിൽ
താമസ്സിച്ചിരുന്നു.രാമയ്യനുമായി ആശയവിനിമയം ചെയ്തിരുന്നത് "മൂലഭദ്രം" എന്ന
ഗൂഢഭാഷ വഴി."മാർത്താണ്ഡ വർമ്മ എന്ന ആഖ്യായികയിൽ സി.വി.രാമൻപിള്ള
ഈ കോഡ് ഭാഷ നൽകിയിട്ടുണ്ട്.
തിരിച്ചു തിരുവനന്തപുരത്തെത്തിയ മാർത്താണ്ഡവർമ്മ അമ്മ മഹാറാണിയേയും
നാലമ്പല ദർശനത്തിനയയക്കും.കുതിരവണ്ടി പോകയില്ലാത്തതിനാൽ അമ്മ മഹാറാണിയ്ക്കു
മൂന്നു കിലോമീറ്റർ നടന്നു മേതിരിയിൽ പോകേണ്ടി വന്നു.വിഷമിച്ച റാണി പിന്നീട്
മേതിരിയിലേക്കു റോഡ് വെട്ടിച്ചു എന്നു ചരിത്രം.
പ്രാചീന കൊണ്ടാട് പിന്നീട് രാമപുരം
2.കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം
രാമപുരത്തിനു 3 കിലോമീറ്റർ തെക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന "കൂടെപ്പുലർന്ന"
ലക്ഷ്മണന്റെ പ്രതിഷ്ഠ ഉള്ള കൂടപ്പുലം.ആ സഹോദരൻ ചെന്നിരുന്ന 'ചെന്നിരി"
വില്ലു ചാരിയ "വില്ലുകുഴി"കുടിയിരുന്ന "കുടിയിരിപ്പു മല" നായാട്ടു നടത്തിയ
"നായാട്ടുകുന്ന്" എന്നിവ ഈ വഴിയരുകിൽ കാണപ്പെടുന്നു.കാക്കൂർ കാഞ്ഞിരിപ്പള്ളി
വക ക്ഷേത്രം.
3.അമനകര ഭരതൻ(ഭരതകര)
അഞ്ചു നമ്പൂതിരി കുടുംബങ്ങളുടെ "ഐമനകര" അമനകർ ആയി.പുനം,പുതിയേടം,താമരമംഗലം
എന്നീ നമ്പൂതിരി കുടുംബങ്ങളുടെ ഉടമയിലൂള്ള ക്ഷേത്രം.പടിഞ്ഞാറോട്ടു ദർശനം.
അരമണി,ശംഖ്, ചതുർബാഹു സമർപ്പണം എന്നിവയാണുവഴിപാടുകൾ
തൊട്ടടുത്ത് ഭദ്രകാളിക്ഷേത്രം.മഞ്ഞൾ പറ വഴിപാട്.
4.മേതിരി ശത്രുഘ്നൻ
അമനകരയിൽ നിന്നും 3 കിലോമീറ്റർ വടക്കു കിഴക്ക്.കൊണ്ടമറുക്,പുനം,ചാങ്ങനശ്ശേരി
എന്നീനമ്പൂതിരി കുടുംബം വക.ശത്രുഘ്നൻ ഇരുന്ന മെയ് (ശരീരം ) തിരി മേതിരി
ആയെന്നു പറയപ്പെടുന്നു.കൊണ്ടമറുക് കുടുംബത്തിന്റെ പരദേവത പോർക്കലി ഭഗവതി
തൊട്ടടുത്ത്.
ഉച്ച വരെ ശത്രുഘ്നനും അതിനു ശെഷം സന്താനഗോപാല മൂർത്തിയുമായി കണക്കാപ്പെടുന്ന
വിഗ്രഹം .
നാാലമ്പലങ്ങളുടേയും നിർമ്മാണം ഒരു പോലെ.ആയിരം വർഷം മുമ്പു നിർമ്മിക്കപ്പെട്ടവ.
ഭരതസ്വാമിയുടെ കുളം പ്രസിദ്ധം.രാമ-ഭരതന്മാർ ഇവിടെ ആറാടുന്നു.ഇവിടെ നടത്തപ്പെടുന്ന
"മീനൂട്ട്' പ്രസിദ്ധം.
മേതിരിയിൽ ജീണ്ണോദ്ധാരണം നടക്കുന്നു.
ചുറ്റമ്പല ഭിത്തിയിൽ രാമായണം-സന്താനമൂർത്തി കഥാ സന്ദരഭങ്ങൾ ത്രിമാന രീതിയിൽ
കൊത്തി വരുന്നു.

No comments:
Post a Comment