Friday, March 02, 2012
ഗുരുവിന്റെ ജീവചരിത്രം ഒരാളല്ല,പലർ എഴുതി
ഗുരുവിന്റെ ജീവചരിത്രം ഒരാളല്ല,പലർ എഴുതി
ഗുരു ജീവിച്ചിരിക്കെ ആ ജീവചരിത്രമെഴുതിയ ഒരേ ഒരാൾ ആശാനാണ് എന്നു മലയാളം വാരിക ഫെബ്രുവരി 10
ലക്കം പേജ് 33 ല് കെ.വി.ശശി(ഗുരുവിനെ ദളിത് വിരുദ്ധനാക്കുമ്പോൾ).ശിവഗിരിയിൽ വച്ചു നൂറു വർഷം മുമ്പു
തന്നെ അയ്യാക്കുട്ടി ജഡ്ജി ആ ജീവചരിത്രം അവതരിപ്പിച്ചു എന്നു ജി.പ്രിയദർശനൻ ഫെബ്രുവരി ലക്കം
ഭാഷാപോഷിണി പഴമയിൽ നിന്നും പംക്തിയിൽ.ദിവ്യശ്രീ നാരായണ ഗുരുസ്വാമി ത്രിപ്പാദങ്ങളിലെ തിരുവുൽസസഭയിൽ
മാ.രാ.ശ്രീ ഉള്ളൂർ കെ.ജി.ഗോപാലപിള്ള അവർകൾ സ്വാമിപാദങ്ങളിലെ ജീവചരിത്രത്തെ സംക്ഷേപിച്ചു വായിക്കയുണ്ടായി
എന്ന വിവേകോദയം ഒൻപതാം വാള്യത്തിലെ റിപ്പോർട്ടു പ്രകാരം ആദ്യ ജീവചരിത്രം എഴുതിയത് ആശാനല്ല എന്നും
ചെമ്പഴന്തിപിള്ളമാരിലെ ഇളംതലമുറയിലെ ഡോ.കെ.ജി.ഗോപാലപിള്ള ആയിരുന്നു എന്നും മുൻ ആർക്കിയോളജി
വിഭാഗം ഡയറക്ടർ അന്തരിച്ച മലയിങ്കീഴ് മഹേശ്വരൻ നായർ അദ്ദേഹത്തിന്റെ ശ്രീനാരായണഗുരുവിന്റെ ഗുരു(1974)
എന്ന ജീവചരിത്രം പേജ് 116-119 ല് .എന്നാൽ അതിനൊക്കെയും മുമ്പ് 1084 ല് തന്നെ വാഴവിള മുറ്റത്ത് നാണു
എന്നൊരാൾ ആ ജീവചരിത്രം വഞ്ചിപ്പാട്ടായി എഴുതിയിരുന്നു.എല്ലാം 1921 നു മുമ്പു ഗുരു ജീവിച്ചിരിക്കെ തന്നെ.
അപ്പോൾ ആശാൻ ഒരേ ഒരാൾ എന്ന ആ ബഹുമതിക്കർഹനല്ല തന്നെ.
ഡോ.കാനം ശങ്കരപ്പിള്ള
Subscribe to:
Post Comments (Atom)
No comments:
Post a Comment