രണ്ടായ (കൊച്ച്) ഉമ്മനേയും തൊമ്മനേയും ഒന്നെന്നു കണ്ട്...
ഇടമറുകു ജോസഫ് നാസ്തികനും (ആര്.കെ ദാമോദരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ജനുവരി 30 ലക്കം)
യുക്തിവാദിയും എന്നതിനു പുറമേ ഒരു ചരിത്രകാരനും
പത്രപ്രവര്‍ത്തകനും (മനോരമ ഈയര്‍ബുക് അദ്ദേഹത്തിന്റെ പരിശ്രമഫലം ആയിരുന്നു)
ആയിരുന്നു.മാവേലിക്കര പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി(കോണ്ട്രാക്ടര്) യെ
കുറിച്ചു ഇടമറുക് എഴുതിയ സചിത്രലേഖനം അവിശ്വസിക്കേണ്ട കാര്യമില്ല.
ആര്‍ട്ടിസ്റ്റ് രാജാ രവിവര്‍മ്മ ഭീമസേനനെ വരയ്ക്കാന്‍ മോഡല്‍ ആക്കിയ പോളച്ചിറയ്ക്കല്‍
കൊച്ചുമ്മന്‍ ഇരുപതാം നൂറ്റാണ്ടില്‍,1904 കാലത്തെ ശബരിമല പുനര്‍നിര്‍മ്മാണകാലത്തു
കോണ്ട്രാക്ടര് ആയിരുന്നു.
എന്നാല്‍ ഡോ.എസ്.കെ നായര്‍ പറയുന്ന കൊച്ചുമ്മന്‍,ആലങ്ങാടു കാരുടെ കൂടെപ്പോയ
കൊച്ചുമ്മന്‍, പുരാതനകാലത്ത് അയ്യപ്പന്റെ ജീവിതകാലത്ത്,അതായത് വാവര് ജീവിച്ചിരുന്ന കാലത്ത്
പതിനാലാം നൂറ്റാണ്ടില്‍ (പന്തളം രാജവംശം തിരുവിതാം കൂറില്‍ കുടിയേറിയത്
പതിമൂന്നാം നൂറ്റാണ്ടില്‍) ആര്‍ത്തുങ്കല്‍ ജീവിച്ചിരുന്നതായി അദ്ദേഹം ആഖ്യായികയില്‍ പറഞ്ഞ
കൊച്ചുതൊമ്മന്‍ ആവണം.രണ്ടും രണ്ടു പേര് .ശ്രീ.രവിമേനൊന്റെ ലേഖനത്തില്‍
ശബരിമല പുനര്‍നിര്‍മ്മിതി കാലഘട്ടം വ്യക്തമാക്കാതെ വന്നതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണ യാണ്
ശ്രീ.ആര്.കെ .ദാമോദരനെ വിമര്‍ശിക്കാന്‍ ഇടവന്നത്.അതില്‍ ഖേദിക്കുന്നു.
ഡോ.നായരുടെ കൊച്ച് തൊമ്മന് (ആര്.കെയുടേയും) ജീവിച്ചിരുന്ന ആളോ കല്‍പ്പിതകഥാപാത്രമോ എന്നറിവില്ല.
സി.വിയുടെമാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപദ്മനാന്‍ഭന്‍( ഭ്രാന്തന് ചാന്നാന്‍) പോലെ
ആഖ്യായികയിലെ ഒരു കല്‍പ്പിതകഥാപാത്രവും ആകാം.ഡോ.എസ്.കെ.
നായരല്ലാതെ ആരെങ്കിലും ഈ കൊച്ചു തൊമ്മനെ കുറിച്ചു എഴുതിയതായും അറിവില്ല.
പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി 100 കൊല്ലം മുമ്പു മാവേലിക്കരയില്‍
ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു.മരണം 1907 ല്‍.അതു ചരിത്രസത്യം.
No comments:
Post a Comment