Thursday, January 31, 2019

“ഇത്,കുപ്പ കൂനകള്‍ക്ക് തീ കൊടുക്കേണ്ട കാലം

“ഇത്,കുപ്പ കൂനകള്‍ക്ക് തീ കൊടുക്കേണ്ട കാലം” എന്ന തലക്കെട്ടില്‍ പ്രൊഫ..എസ്.കെ വസന്തന്‍ ഡിസംബര്‍ ലക്കം “തന്‍മ” മാസികയില്‍ (കഞ്ഞിക്കുഴി,കോട്ടയം) എഴുതിയ ലേഖനം താല്പ്പര്യ പൂര്‍വ്വം വായിച്ചു. .”ഇന്ന് കേരളം അയ്യാ വൈകുണ്ട സ്വാമികളെ പറ്റി ആലോചിക്കുന്നില്ല” എന്ന വരികള്‍, അങ്ങനെ അങ്ങ് സമ്മതിച്ചു തരാന്‍ പറ്റില്ല .അദ്ദേഹത്തെ അനുസ്മരിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടി (വിഎസ് ഡി പി –വൈകുണ്ട സ്വാമി ധര്‍മ്മ പരിഷത്ത് ) പോലും ഉണ്ട് .അവരുടെ പോസ്റ്ററുകള്‍ കാഞ്ഞിരപ്പള്ളി ,എരുമേലി, പൂഞ്ഞാര്‍ പ്രദേശങ്ങളിലെ അറിയപ്പെടാത്ത ഗ്രാമ വീഥികളിലെ ഭിത്തികളില്‍ പോലും കാണാം .പൂഞ്ഞാര്‍ എം. എല്‍. ഏ ശ്രീമാന്‍ പി.സി ജോര്‍ജ് പാര്‍ട്ടിയുടെ ഒരു ആരാധകന്‍ ആയതു കൊണ്ട് മാത്രം ആകണമെന്നില്ല ആ പോസ്റ്ററുകള്‍ ..കാരണം ഡി.വൈ എഫ് ഏ യുടെ ഹോര്‍ഡിംഗ്കളില്‍ ചട്ടമ്പിസ്വാമികള്‍.  ശ്രീനാരായണ  ഗുരു, അയ്യങ്കാളി എന്നിവര്‍ക്കൊപ്പം അയ്യാ വൈകുണ്ടനേയും (1809-1851) ഇപ്പോള്‍ കാണാറുണ്ട്‌ .എന്നാല്‍ ഗുരുക്കന്മാരുടെ ഗുരു ആയ മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവ്സ്വാമികള്‍ (1814-1909) ,യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ,അദ്ദേഹത്തിന്‍റെ ശിഷ്യ വനിതാ നവോത്ഥാന നായിക ശ്രീമതി ചിന്നമ്മ (വാഴൂര്‍ നിവേദിത ),കാവാലിക്കുളം കണ്ടന്‍ കുമാരന്‍ ,”പുലയ ശിവനെ” പ്രതിഷ്ടിച്ച (1870) കോഴഞ്ചേരി കുറിയന്നൂരിലെ തപസി ഓമല്‍ ,ആദ്യ സ്വാതന്ത്ര്യ സമര സേനാനി ,തിരുവനന്ത പുരംകാരന്‍ “ജയ് ഹിന്ദ്‌” ചെമ്പകരാമന്‍ പിള്ള , കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലങ്ങള്‍ ആയ  തിരുവനന്തപുരം പേട്ടയിലെ “ജ്ഞാന പ്രജാഗരം” (1876)  ,ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885) എന്നിവ സ്ഥാപിച്ച, മനോന്മണീയം സുന്ദരന്‍ പിള്ള തുടങ്ങിയവരെ പ്രൊഫ .എസ്. കെ വസന്തന്‍ മാത്രമല്ല, മറ്റു നീരവധി ലേഖകരും പ്രഭാഷകരും അറിഞ്ഞോ അറിയാതെയോ വിട്ടു കളയുന്നു.
ഒരു കാര്യം എടുത്തു പറയട്ടെ. ലേഖനത്തില്‍ കൊടുത്ത അയ്യാ വൈകുണ്ടന്‍റെ പടം യഥാര്‍ത്ഥ പടമല്ല .വി എസ് ഡി പിക്കാര്‍ക്ക് വേണ്ടി ആരോ വരച്ചതാണ്.ജീവിച്ചിരിക്കുമ്പോള്‍, തന്‍റെ ചിത്രമോ പ്രതിമയോ ഉണ്ടാക്കാന്‍ പാടില്ല എന്ന് ശിഷ്യരോടു വ്യക്തമായി പറഞ്ഞിരുന്ന സന്യാസി ആയിരുന്നു വൈകുണ്ടന്‍ .തന്നെ “അയ്യാ” എന്ന് വിളിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു “അയ്യാവഴി” സ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം .എന്നാല്‍ വിചിത്രം എന്ന് പറയട്ടെ, പാര്‍ട്ടി “അയ്യാ” എന്ന വിശേഷണം ഒഴിവാക്കി ഗുരുത്വ ദോഷം വലിച്ചു വച്ചിരിക്കുന്നു .
“മുത്തുക്കുട്ടി എന്ന പേര്‍ മാറ്റേണ്ടി വന്നു” എന്ന് പ്രഫസ്സര്‍ എഴുതിയത് ശരിയല്ല .പൊന്നുമാടന്‍ -വെയിലാള്‍ ദമ്പതിമാര്‍ പുത്രനിട്ട പേര്‍ “മുടി ചൂടും പെരുമാള്‍ “എന്നായിരുന്നു .അവര്‍ണ്ണര്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അവര്‍ രണ്ടാമത് ഇട്ട പേര്‍ ആയിരുന്നു “മുത്തുക്കുട്ടി” എന്നത് .പിന്നീട് സ ന്യാസി ആയപ്പോള്‍ (1833)സ്വയം  സ്വീകരിച്ച പേരാണ് വൈകുണ്ടന്‍ എന്നത് .ജയിലില്‍ കിടന്നിരുന്ന മുത്തുക്കുട്ടിയെ സ്വാതി തിരുനാള്‍ വെറുതെ അങ്ങ് വിടുക ആയിരുന്നില്ല .മലബാറില്‍ നിന്നും അയ്യാ സ്വാമികള്‍ എന്ന് പിന്നീട് അറിയപ്പെട്ട, സുബ്ബയ്യനെ ഒതുവാര്‍ ചിദംബരം പിള്ള വഴി ക്ഷണിച്ചു വരുത്തി  നിരീക്ഷണം നടത്തി ആത്മജ്ഞാനം കിട്ടിയ ആള്‍ എന്നറിഞ്ഞ ശേഷം (1839) വിട്ടയയ്ക്ക ആയിരുന്നു .ആ അവസരത്തില്‍ ആണ് സ്വാതി തിരുനാളും അയ്യാ വൈകുണ്ട നും “ബാലാസുബ്രഹ്മണ്യ മന്ത്രം” എന്ന പതിനാലക്ഷരമന്ത്രം  ഓതിക്കിട്ടി ശിഷ്യര്‍ ആയത് .അതോടെ വൈകുണ്ടര്‍ ശൈവന്‍ ആയി മാറി .അദ്ദേഹം സ്ഥാപിച്ച ആരാധനാലത്തില്‍ വിഗ്രഹം ഇല്ല പക്ഷെ മുരുകന്‍റെ ഒരു വേല്‍ (ശൂലം ) ഉള്ളതായി കാണാം .സ്വാതി തിരുനാളിലെ അനന്തപുരി നീചന്‍ എന്ന് വിളിച്ച സ്വാമികള്‍ റസിഡന്റിനെ  വെണ്ണീചന്‍ എന്ന് വിളിച്ചു. .അദ്ദേഹം സ്ഥാപിച്ച  ക്ഷേത്രങ്ങള്‍ “നിഴല്‍തങ്കല്‍” എന്നറിയപ്പെടുന്നു. അദ്ദേഹം കുഴിപ്പിച്ച കിണര്‍ “മുന്തിരി കിണര്‍” എന്ന് വിളിക്കപ്പെട്ടു. .അവര്‍ണ്ണ വിഭാഗത്തില്‍പെട്ട ആര്‍ക്കും അവിടെ നിന്ന് വെള്ളം കോരാമായിരുന്നു .ചാന്നാര്‍ സമരത്തില്‍ അദ്ദേഹം  പങ്കു വഹിച്ചില്ല .ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിന് പ്രായം പന്തണ്ട് വയസ്സ് മാത്രം .രണ്ടാം ഘട്ടത്തില്‍ അദ്ദേഹം സമാധി ആയിക്കഴിഞ്ഞു .അവര്‍ണ്ണ വിഭാഗങ്ങളെ (നാടാര്‍ ,കോനാര്‍ ,പറയര്‍ ,പുലയര്‍ ,നാവിദര്‍ എന്നറിയപ്പെട്ടിരുന്ന ബാര്‍ബര്‍ ) ഒന്നിച്ചു കൂട്ടി “സമത്വ സമാജം” സ്ഥാപിച്ചു (1939) അവരെ ഒന്നിച്ചു കൂട്ടി “സമപന്തിഭോജനം” നടത്തി ”ഉമ്പാച്ചോര്‍ “ ഭക്ഷിച്ചു .    എന്നിവയാണ് അദ്ദേഹത്തിന്‍റെ നവോത്ഥാന സംഭാവനകള്‍ .അതാകട്ടെ, കാറല്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1948)എഴുതുന്നതിനു പന്ത്രണ്ടു കൊല്ലം മുമ്പും ..കാവിനിറത്തില്‍ ഉള്ള തുണിയില്‍ വെള്ള നിറത്തില്‍ കത്തുന്ന വിളക്ക് ആണ് അദ്ദേഹം ഉയര്ത്തിയിരുന്ന കൊടി. (അന്പുക്കൊടി ) .ശിഷ്യരെ അന്പുകൊടി മക്കള്‍ എന്ന് വിളിച്ചു. .അവര്‍ക്ക് പാര്‍ക്കാന്‍ “തുവയല്‍ പതികള്‍ “ സ്ഥാപിച്ചു .ചാന്നാട്ടികളെ നഗ്നരാക്കിയ സംഭവം നാരാണംമൂടു ചന്തയില്‍ ആയിരുന്നില്ല .പന്തളത്തിന് സമീപം ഉള്ള “ചാരുംമൂട്‌” എന്ന സ്ഥലത്തായിരുന്നു അത് നടന്നത് .
കൂടുതല്‍ അറിയാന്‍ വായിക്കുക
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം:
Mob: 9447035416 Email:drkanam@gmail.com
Blog:www.charithravayana.blogspot.in

1 comment:

  1. I'm really impressed with your blog. Thanks for writing this article. I like the way you explain this. Keep sharing your knowledge with us. It really helps us.
    Laparoscopic Surgeon in Noida

    ReplyDelete