“ഇനി വേണ്ടത് പെരുംകര്‍ഷകനെ” എന്ന തലക്കെട്ടില്‍
സുഗതകുമാരി ടീച്ചര്‍ ഒക്ടോബര്‍ 8- ലക്കം മാതൃഭൂമി
ദിനപ്പത്രത്തില്‍ എഴുതിയ അഭിപ്രായം എന്നെ ഞെട്ടിച്ചു.
നമുക്കു വേണ്ടത് എം.ഏ യൂസഫ് അലിയോടു താരതമ്യ
പ്പെടുത്താവുന്ന വന്‍കിട, “പെരുംകര്‍ഷക”രേയല്ല
എന്ന് ടീച്ചര്‍ മനസ്സിലാക്കുന്നില്ല.
എന്ന് ടീച്ചര്‍ മനസ്സിലാക്കുന്നില്ല.
അവനവന്,അല്ലെങ്കില്‍ അവനവന്റെ കുടുംബത്തിന്, അല്ലെങ്കില്‍ അവരവരുടെ റസിഡന്റ്റ് കോളനിക്ക്,അല്ലെങ്കില്‍ പഞ്ചായത്ത് വാര്‍ഡിനു ആവശ്യമായ ധാന്യംനാടന്‍ കിഴങ്ങുകള്‍ ,നാടന്‍ പഴങ്ങള്‍, നാടന്‍ പച്ചക്കറികള്‍ ,നാടന്‍ ഇലക്കറികള്‍ ഇവ സുഭാഷ പലേക്കര്‍ (Subhash Palekar) പ്രചരിപ്പിക്കുന്ന പ്രകൃതി സൌഹൃദ ആത്മീയ കൃഷി (ZBNSF) രീതിയില്‍ ചെയ്യുന്ന ചെറുകിട കര്‍ഷകരെയാണ് .ജോലിയും ഉല്പ്പന്നവും പരസ്പരം പങ്കുവയ്ക്കുന്ന “മാറ്റാള്‍” കര്‍ഷ്കരെയാണ് .
മുണ്ടക്കയം മടിക്കാങ്കല്‍ ഔസ്സെപ്പച്ചനെ പോലുള്ള പ്രകൃതി സൌഹൃദ കര്‍ഷകരെയാണ് നമുക്കാവശ്യം. കൃഷിയില്‍ നമുക്ക് വന്‍കിടക്കാര്‍ വേണ്ട.സ്വയം തൊഴില്‍ കാരാണ് വേണ്ടത്.
വന്‍കിട കര്‍ഷകര്‍ നമ്മെ കൊല്ലാതെ കൊല്ലും .
ഡോ.കാനം ശങ്കരപ്പിള്ള
ചീഫ് കോ-ഓര്ഡിനെറ്റര്‍
പൊന്‍കുന്നം ഫാര്മേര്സ് ക്ലബ്ബ് (പൊന്ഫാം)
9447035416 drkanam at gmail.com
നന്ന്
ReplyDelete