Saturday, September 26, 2015

പ്രിയ സുഹൃത്ത് ജോയി കുളനടയോടു ക്ഷമാപണം

വന്‍ കുടല്‍ കാന്‍സറും ആഹാരശീലവും
(മാറ്റുവിന്‍ ശീലങ്ങളെ )
പ്രിയ സുഹൃത്ത് ജോയി കുളനടയോടു ക്ഷമാപണം )
ഏതാനും ദശകം മുമ്പ് വരെ മലയാളികളുടെ ഇടയില്‍ വന്‍ കുടലിനെ ബാധിക്കുന്നു കാന്‍സര്‍ കാണപ്പെട്ടിരുന്നില്ല .കേരളത്തില്‍ അത്തരം കാന്‍സര്‍ ആദ്യം കണ്ടത് ഒരു വന്ദ്യവയോധികനായ പുരോഹിത ശ്രേഷ്ടനില്‍ ആയിരുന്നു എന്നതു ശ്രദ്ധേയമാണ്.
അമിത മാംസപ്രിയനായിരുന്നു പ്രസ്തുത പുരോഹിതന്‍ .
അതിനു ശേഷം നിരവധി മലയാളികളില്‍ കാന്‍സര്‍ കോളന്‍(Ca Colon)
കണ്ടു തുടങ്ങി .എല്ലാം മാംസഭോജികള്‍ .നാരടങ്ങിയ പച്ചക്കറികള്‍/ഇലക്കറികള്‍ /തൊലിയോട് കൂടിയ പഴങ്ങള്‍ എന്നിവ അപൂര്‍വ്വമായി കഴിക്കുന്നവരില്‍ .
ഓര്മ്മിക്കുക, ആദ്യ കാലങ്ങളില്‍ മലയാളികള്‍ മാംസഭക്ഷണം കഴിച്ചിരുന്നത് ആഴ്ചയില്‍ ഒരേ ഒരു ദിവസം . കൂടെ നാരടങ്ങിയ കപ്പയും മറ്റും ഇഷ്ടം പോലെ മൂക്കറ്റം തട്ടിയിരുന്നു ഇന്നു മൃഗ ഇറച്ചി/അല്ലെങ്കില്‍ ബ്രോയിലര്‍ ചിക്കന്‍ എഴുദിവസവും മിക്കപ്പോഴും ദിവസം മൂന്നു നേരവും വേണം . പഴകി പ്രിട്ജില്‍ ദിവസങ്ങളായി ഇരിക്കുന്ന മൃഗ ഇറച്ചി വീണ്ടും ചൂടാക്കി തട്ടുന്നു മിക്കവരും.
ഏറെ മലം (കണ്ടിക്കണക്കിനു എന്ന് പറയുന്നതാവും ശരി) ഉല്പ്പാദിക്കുന്നവരായിരുന്നു നാം മലയാളികള്‍ .ദിവസവും എഴുനേറ്റാലുടനെ “വെളിക്കിറങ്ങിയവര്‍” അല്ലെങ്കില്‍ “കടവിറങ്ങിയിരുന്നവര്‍”.
കിടപ്പുമുറിയില്‍ കക്കൂസ്സ് വരും മുമ്പ് മലയാളി മലവിസ്സര്‍ജ്ന്ജനം ചെയ്തിരുന്നത് ഒന്നുകില്‍ പുരയിടങ്ങളില്‍ അല്ലെങ്കില്‍ ആറ്റുതീരങ്ങളില്‍.
അതായിരുന്നു അത്തരം ശൈലി വരാന്‍ കാരണം .
(മണ്ണില്‍.കൃഷി ഭൂമിയില്‍, ധാരാളം ഫോസ്ഫെറ്റും (NPK യിലെ P) അങ്ങിനെ കിട്ടിയിരുന്നു .വാര്‍ദ്ധാമോഡല്‍ ഗാന്ദ്ധിയന്‍ കക്കൂസ്സുകളിലേക്ക് തിരിച്ചു പോകണമെന്ന് പറയുന്ന വിദഗ്ധര്‍ അങ്ങ് ബ്രിട്ടനിലുണ്ടിപ്പോള്‍ .കാരണം
ഫോസ്ഫേറ്റ്(P) കിട്ടാനില്ലാതെ വന്ന്‌ അടുത്ത യുദ്ധം അതിനു വേണ്ടിയാകു മത്രേ.യൂറോപ്പ്യന്‍ ക്ലോസറ്റ് ചെയ്യുന്ന ദ്രോഹം )
ഇന്ന്, പലര്‍ക്കും ആഴ്ചയില്‍ ഒന്ന് മാത്രം ടോയിലറ്റില്‍ പോയാല്‍ മതി .
അപ്പോള്‍ ഹനുമാനെ പോലെ “രണ്ടും കഴിഞ്ഞ്‌ വെള്ളവും തൊടാതെ” പോരുകയും ചെയ്യാം .സായിപ്പിനെന്നത് പോലെ അല്‍പ്പം ടിഷ്യു മതി കാര്യം സാധിക്കാന്‍ .സായിപ്പിന്റെ നാട്ടില്‍ പണ്ടേ കോളന്‍കാ ന്‍സറിന്റെ ഉത്സവ മേളമായിരുന്നു .കൊളോസ്റ്റമി (colostomy- വന്കുടലില്‍ നല്ലൊരു ഭാഗം എടുത്തു മാറ്റി കൃത്രിമ മലദ്വാരം വയറിന്റെ വലതു ഭാഗത്ത് കൊണ്ടുവന്നു അവിടെ ചിരട്ട പോലെ ഒരു പാത്രം വച്ചു കൊണ്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥ) യ്ക്ക് വിധേയരായവര്‍ നിരവധി. നമ്മുടെ നാട്ടില്‍ ലയണ്‍-റോട്ടറി-ജൂണിയര്‍ കള്ബ്ബുകള്‍ ഉള്ളത് പോലെ സായിപ്പിന്റെ നാട്ടില്‍ ഓസ്റ്റമി (Ostomy) ക്ലബ്ബുകള്‍ ഉണ്ട് .
സമീപഭാവിയില്‍ കേരളത്തിലും നിരവധി ഓസ്റ്റമി ക്ലബ്ബുകള്‍ രൂപമെടുത്തീക്കാം/എടുക്കും സംശയം വേണ്ട .
ഗുണപാഠം
===============
മാറ്റുവിന്‍ ഭക്ഷണ ശീലങ്ങളെ സ്വയം,
അതല്ലെങ്കില്‍, വേണ്ടിവരാം നിങ്ങള്‍ക്കും ഓസ്റ്റ്മിക്രിയ

No comments:

Post a Comment