ആരാണീ രാജേന്ദ്രൻ?
എന്താണോർപ്പിക്കപ്പടാൻ മാത്രമുള്ള സംഭാവന?
പൊൻ കുന്നം വർക്കി,പൊൻ കുന്നം ദാമോദരൻ എന്നിവരോടൊപ്പമോ
അതിലും ഉപരിയായോ പ്രശസ്തമാണു പൊൻ കൂന്നത്തെ രാജേന്ദ്ര മൈതാനം.
ആദ്യ പേരുകാർ മണ്ണടിഞ്ഞു.ഇനി എത്രകാലം ഓർമ്മിക്കപ്പെടും എന്നു അറിഞ്ഞുക്കോടാ.
പുതിയ സിവിൽ സ്റ്റേഷനിൽ അവരുടെ പ്രതിമകളോ ഛായാചിത്രങ്ങളൊ വന്നെങ്കിൽ ആയി.
പക്ഷേ രാജേന്ദ്ര മൈതാനം ആചന്ദ്ര കാലം നിലനിൽക്കും.
മൈതാനം എന്നു പറയാൻ ഒന്നുമില്ല.നഗരസിരാകേന്ദ്രത്തിൽ നിന്നും പുരാതന ദാസൻ തീയേറ്ററിലേക്കു
പോയിരുന്ന പഴയ കെ.കെ റോഡിനു സമാന്തര പാതയുടെ(ഇന്നതു പഞ്ചായത്തു ഹാളിനു മുന്വശത്തൂടെ
ചിറക്കടവിലേക്കു പോകുന്നു)ആദ്യത്തെ ഏതാനും വാര മാത്രമാണീ മൈതാനം.
പഴയ വണ്ടി പേട്ട.കുമളിയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്കു പോയിരുന്ന കാളവണ്ടികൾക്കു വിശ്രമിക്കാൻ
ഒരിടം.പന്തു കളിക്കാനോ ഓടാനോ ചാടാനോ മറിയാനൊ ഒന്നും സ്ഥലം തികയാത്ത "മൈതാനം".
പക്ഷേ ഇവിടെ പ്രസംഗിക്കാത്ത രാഷ്ട്രീയ-സാമൂഹ്യ-മത-സമുദായ-സാഹിത്യ നായകരില്ല കേരളത്തിൽ,
മനോരമ ഏജന്റ് ഇട്ടിയവരായുടെ കാലത്ത് എന്നും രാജേന്ദ്രമൈതാന വാർത്തകൾ വന്നിരുന്നു.
മകന്റെ സ്വർണ്ണക്കട തോട്ടടുത്തും.നാട്ടിലെ ഏറ്റവും പ്രായം ചെന്ന നേരെ എതിർവശത്ത്.തൊട്ടടുത്ത് സ്വാതിടൂർസ്,ഡോ.അനൂജിന്റെ ദന്തൽ ക്ലിനിക് എന്നിവ.നേരെ എതിരേ പുതിയകാവു ദേവീക്ഷേത്രം.
ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണത്തിന്റെ സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട കിണർപഞ്ചായത്ത് അധികൃതരാൽ അവഗണിക്കപ്പെട്ടു കാടും പടലും ചുറ്റും ചള്ളയുമായി കിടക്കുന്നു.
അതിലെ വെള്ളമാണു സമീപത്തെചില ഹോട്ടലുകളിൽ കുടിവെള്ളമായി എത്തുന്നത്.സ്മാരകമായി
സ്ഥാപിച്ച ശില അടുത്ത കാലം വരെ ഇവിടെ കണ്ടിരുന്നു.ഇപ്പോൾ എവിടെയെന്നറിഞ്ഞു കൂടാ.സ്വാതന്ത്ര്യ സമരശേനാനിയും അദ്യാപകനുമായിരുന്ന ചോറ്റിയിലെ ചന്ദ്രൻ പിള്ള സാർ മുൻ കൈഎടുത്താണീചെറു മൈതനിക്കു രാജേന്ദ്രമൈതാനം എന്ന പേർ കിട്ടിയത്.
സ്വാതന്ത്ര്യം കിട്ടുന്നതിനു തൊട്ടു മുൻപ്,ചിത്തിരതിരുനാളുംസാക്ഷാൽ സി.പിയും നാടു വാഴും കാലും.രാജേന്ദ്ര മൈതാനം ഇവിടെ മാത്രമല്ല.എറണാകുളത്തും തിരുവനന്തപുരത്തെ പേട്ടയിലും അതുണ്ട്.
പക്ഷേ ആരാണീ രാജേന്ദ്രൻ?
എന്തു കൊണ്ടു രാജേന്ദ്രൻ ഓർമ്മിക്കപ്പെടണം?
രാജേന്ദ്രനു കുത്തി വയ്ക്കാൻ വരുത്തിയ പെൻസിലിൻ
എന്നാദ്ഭുത മരുന്നിനു പിന്നെന്തു സംഭവിച്ചു?
കാത്തിരിക്കുക.
ഡോക്ടറുടെ(ചാപ്പമറ്റത്തിൽ പരമേശ്വരൻ
പിള്ള മകൻ ശങ്കര പ്പിള്ള,സി.പി.എസ്സ്.പിള്ള) യുടെ ക്ലിനിക്

No comments:
Post a Comment