ശിവൻസ്,ബാവൻസ് പിന്നെ മറ്റു ചില സ്റ്റുഡിയോകളും
ഇക്കഴിഞ്ഞ വെള്ളീയാഴ്ച്ച മാതൃഭൂമി ചാനലിൽ ശിവൻസ് സ്റ്റുഡിയോ ശിവനുമായുള്ള ഇന്റർവ്യൂ
കാണാനിടയായി.ആദ്യം സംഗീതതിലായിരുന്നു ശിവനു താൽപ്പര്യം.പിന്നീട് ചിത്ര രചനയിൽ.അപ്പോൾ
ആരോ പറഞ്ഞു ചിത്രരചനയിൽ പേരേടുക്കണമെങ്കിൽ കൊട്ടാരത്തിലെ തമ്പുരാനായി ജനിക്കണം.ചിത്ര
രചനയിൽ വാസനയുള്ളവർ ഫോട്ടോഗ്രാഫിയിലും വിജയിക്കും എന്നാരോ പറഞ്ഞു കൊടുത്തു.ഫോട്ടോ
ഗ്രാഫിയിൽ ശിവൻ വെന്നിക്കൊടി പാറിച്ചു.സ്റ്റുഡിയോ,സ്റ്റിൽ ഫോട്ടോഗ്രാഫർ,സ്വപ്നം തുടങ്ങിയ ചലച്ചിത്രങ്ങൾ
എല്ലാം വൻ വിജയം.മക്കളൂം പിതാവിന്റെ പാത പിന്തുടർന്നു വിജയം കൊയ്യുന്നു.
ശനിയാഴ്ച കോട്ടയത്തിനു പോയി.ശാന്തയ്ക്ക് ഏതാനും ബ്ലൗസുകൾ തൈപ്പിക്കണം.ഒരു കാലത്ത്
ഭരണങ്ങാനം ഇടപ്പാടി രാധ ആയിരുന്നു ഇഷ്ടപ്പെട്ട തയ്യൽ ക്കാരി.പിന്നീടത്ത് കഞ്ഞിക്കുഴിയിലെ/കൊച്ചിയിലെ പാരീസ്സും
കഞ്ഞിക്കുഴി മാഞ്ഞൂരാൻസിനു സമീപമുള്ള സ്വപനയും ആയി.ബ്ലൗസ് തുണി എടുക്കാൻ ഒന്നുകിൽ ബീനാ
കണ്ണന്റെ ശീമാട്ടി അല്ലെങ്കിൽ കല്യാൺ.ടൗണീൽ പോയാൽ വീണ്ടൂംതിരിച്ചു കഞ്ഞിക്കുഴിയ്ക്കു വരണം.അതിനാൽ
കഞ്ഞ്നിക്കുഴിയിൽ അടുത്ത ഇട തുടങ്ങിയ ബാവൻസിൽ കയറിയാലോ എന്നു ഞാൻ.ശാന്ത സമ്മതിച്ചു.
അങ്ങനെയാണു ബാവൻസ് റ്റെക്സ്റ്റയിലിൽ കയറുന്നത്.ശാന്ത തുണി തെരയുന്നതിനിടയിൽ കൗണ്ടറിനു സമീപമുള്ള
സെറ്റിയിൽ ഇരുന്നു.ശീമാട്ടി/കല്യാൺ എന്നിവിടങ്ങളിലെ പോലെ പത്രങ്ങൾ ഇട്ടിട്ടില്ല.തനിയെ ഇരുന്നു മുഷിയുന്നതു
കണ്ടാവണം ഉടമ അടുത്തേക്കു വന്നു: എവിടെന്നു വരുന്നു എന്നായി.
തുടർന്നുള്ള സംസാരത്തിൽ ബാവൻസ് ബാവന്റെ മകൻ പ്രസാദ് ആണെന്നു പറഞ്ഞു.
ബാവനേയ്മ് ബാവൻസിനേയും 1960മുതൽ അറിയാം.വൈ.എം.സി.ഏയുടെ അടുത്തുള്ള ചെറിയ സ്റ്റുഡിയോ.
സ്കൂളീൽ പഠിക്കുന്ന കാലത്ത് ഗ്രൂപ്പ് ഫോട്ടോകൾക്കു വരുന്നത് കോട്ടയത്ത് എൻ.എം ഏബ്ബ്രഹാം സ്റ്റുഡിയോ.
നാടകനടനായരുന്ന എന്റെ പ്രീയൂണിവേർസിറ്റി സഹപാഠി വൈക്കംകാരൻ ഷംസുദീനാണു ബാവൻസ് പരിചയപ്പെടുത്തിയത്.
ഷംസുദ്ദീൻ,വി.പബ്ലീഷേർസ് മൂസാക്കുട്ടി,തോമസ് മാത്യു,ഞാൻ എന്നിവർ അഭിനയിച്ച നാടകത്തിനു സമ്മാനം കിട്ടിയപ്പോൾ
കോളേജ് മാഗസനിൽ കോടുക്കാൻ ഫോട്ടോ ഏറ്റുപ്പിച്ചത് ബാവൻസിൽ നിന്നും.ബാവന്റെ അനുജൻ ജേക്കബ് ജോൺ
അന്നു കോളേജിലുണ്ട്.
ഇന്നു ബാവനു 84 വയ്സ്സ്.സ്റ്റുഡിയോ തുടങ്ങുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും നിരുൽസാഹപ്പെടുത്തി.ബാവൻ
മുന്നോട്ടൂ തന്നെ പോയി.അൻപതുകളിലായിരുന്നു തുടക്കം.അതിനു മുമ്പു തുടങ്ങിയവയും പിന്നീടു വന്ന ആന്റണീസ്,ലേഖ
ബീറ്റാൾ എന്നിവയെ കടത്തി വെട്ടി ബാവൻസ് പ്രസിദ്ധമായി.മക്കളുടെയും കൊച്ചു മക്കളുടേയും നിരവധി ഫോട്ടോകൾ
ബാവൻസിൽ ഉടലെടുത്തു.
ബാവന്റെ മകളുടെ ഭർത്താവ് മോളോപറമ്പിൽ കുര്യൻ(മേളം) ആണെന്നതു പ്രസാദ് പറഞ്ഞപ്പോഴാണു മൻസ്സിലായത്.
മ്മൂന്നാണ്മക്കൾ.സ്റ്റുഡിയോക്കു പുറമേ കൺസ്ട്രകഷൻ,റ്റെക്സ്റ്റൈൽസ് എന്നിവയും.മൂന്നു പേരും പങ്കാളികൾ.
മറക്കാൻ പറ്റാത്ത സ്റ്റുഡിയോ ആണു വൈക്കത്തെ അംബിക.....

No comments:
Post a Comment