Thursday, November 28, 2013

ചായ് വ് ഇടത്തോട്ടു തന്നെ

ചായ് വ് ഇടത്തോട്ടു തന്നെ
ഡോക്ടറുടെ രാഷ്ട്രീയ ചായ് വ് എങ്ങോട്ടെന്നു അപൂർവ്വമായിട്ടാണെങ്കിലും
ചിലർ ചോദിക്കാറുണ്ട്.ജനയുഗത്തിൽ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന
കാലത്ത്,വൈക്കം താലൂക്കാശുപത്രിൽ ജോലി ചെയ്യുമ്പോൾ, വലതനുഭാവി
എന്നു മിക്കവരും കണക്കാക്കിയിരുന്നു. ഇടതു നേതാവു അഡ്വേ.കാനം ശിവൻ
പിള്ളയുടെ കസിൻ എന്ന നിലയിൽ ചിലർ ഇടതനുഭാവിയായി കണക്കാക്കി.

ദീപിക,മനോരാജ്യം എന്നിവയിൽ എഴുതി കൊണ്ടിരുന്ന കാലത്ത ചിലർ
കേരള കോൺഗ്രസ്സ് കാരനെന്നു കരുതിയതായറിയാം.കാനം ഈ.ജെ.തുടങ്ങിയ
മനോരാജ്യം പിൽക്കാലത്ത് റേച്ചൽ തോമസ് വിലയ്ക്കു വാങ്ങി.(ഇടമറുകായിരുന്നു
എഡിറ്റർ. കമ്മ്യൂണിസ്റ്റു കാർക്കെതിരെ പ്രക്ഷോഭണം നടത്താൻ കോട്ടയം പത്രം
അമേരിക്കൻ ഡോളർ വാങ്ങി എന്നു മനോരമയെ പരോക്ഷമായി സൂചിപ്പിക്കും
വിധം നമ്മുടെ പിണറായി സഖാവു പറയുന്നതു വാസ്തവത്തിൽ സത്യമല്ല.ഡോളർ
വാങ്ങിയത് ഏതോ വിഷയത്തിൽ ഡോക്ടരേറ്റു നേടിയ ഒരു ജോർജ് തോമസ്
ആയിരുന്നു.പത്രം കേരളദ്ധ്വനിയും.കോട്ടയം സി.എം.എസ്സ് കോളേജിൽ പ്രീയൂണിവേർസിറ്റി
പഠനം നടത്തും കാലം, ഞാൻ താമസ്സിച്ചിരുന്ന ബന്ധുവീടിന്റെ അതേ കോമ്പൗണ്ടിലാണു
കേരളദ്ധ്വനി പത്രാധിപർ എം.എസ്സ്.ചന്ദ്രശേഖര വാര്യർ താമസ്സിച്ചിരുന്നത്).
ഡോ.ജോർജ്തോമസ്സിന്റെ ഭാര്യയും സി.എം.എസ്സ് കോളേജിലെ അധ്യാപികയുമായിരുന്ന
റേച്ചൽ തോമസ് പിൽക്കാലത്ത് മനൊരാജ്യം വിലയ്ക്കു വാങ്ങി.പിന്നീട് ഗുഡ്നൈറ്റ്
മോഹനും.ഇന്നതില്ല. ഡോ.ജോർജ് തോമസ് പിൽക്കാലത്ത് കേരളകോൺഗ്രസ്സ്കാരനായി.
വിമോചനസമരത്തിനായി അമേരിക്കൻ ഡോളർ വാങ്ങിയതിനു കമ്മ്യൂണിസ്റ്റ് ശാപം
കിട്ടിയതാണോ എന്നറിയില്ല ഡോ.ജോർജ് തോമസ്സിന്റെ കുടുംബം ശപിക്കപ്പെട്ട
ഒന്നായി മാറി എന്നതാണു വാസ്തവം.

കാനം എന്ന ജന്മനാടിലെ എന്നേക്കാൾ പ്രായമുള്ള
എന്റെ തലമുറയിൽ പെട്ട യുവാക്കൾ സമീപനാടു
കളിലെ യുവാക്കളെക്കാൾ രാഷ്ട്രീയ പ്രബുദ്ധത
ഉള്ളവരായിയുന്നു.എനിക്കോർമ്മയുള്ളകാലത്ത്
കാനം എന്ന കുഗ്രാമത്തിൽ രണ്ടു വായനശാലകൾ
ഉണ്ടായിരുന്നു.രണ്ടും ഗാന്ധിഭക്തരുടെ. ഒന്നു
മഹാത്മാ.ടി.കെ.കൃഷ്ണന്നായർ(കാനം കുട്ടിക്കൃഷ്ണൻ
എന്ന ഞങ്ങളുടെ ആദി കവി.മുരളി ആദ്യകവിതാസമാഹാരം)
കെ.കെ.പ്രഭാകരൻ നായർ.കെ.സി(പിന്നീട് അഡ്വേ.കാനം)
ശിവൻ പിള്ള തുടങ്ങി കാനത്തിന്റെ വടക്കൻ മധ്യഭാഗങ്ങളിലെ
പിള്ള-നായർ-കീഴാള ഗ്രൂപ്പായിരുന്നു മഹാത്മായുടെ സജീവ
പ്രവർത്തകർ.നേതാക്കൾ ചങ്ങനാശ്ശേരി എൻ.എസ്.എസ്സ് കോളേജിൽ
പഠനം നടത്തിയിർന്നവർ.ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ
കാറൽ മാർക്സിന്റെ ജീവചരിത്രവും മലബാർ കെ.ദാമോദരന്റെ
പാട്ടബാക്കിയും വായിച്ച് ആവേശം കൊണ്ട അവരെല്ലാം
സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു.അപൂർവ്വമായുണ്ടായിരുന്ന
ഈഴവ-ആശാരി-മൂശാരി-കൊല്ല-തട്ടാൻ വിഭാഗവും ഏറെയുണ്ടായിരുന്നപു-പ ഏ വിഭാഗങ്ങളും പിള്ള-നായർ വിഭാഗത്തിന്റെ കൂടയായിരുന്നു.
കാനത്തിന്റെ തെക്കു ഭാഗത്തുണ്ടായിരുന്ന കൃസ്ത്യൻ വിഭാഗം(അന്നു
മാപ്പിള മാർ) കാനം ഈ.ജെ.ഫിലിപ്,തോട്ടാപ്പറമ്പിൽ ബേബി,പെരുമ്പ്രാതാഴെബേബി,വേണാട്ടു കൊച്ചു എന്നിവരുടെ നേതൃത്വത്തിൽ 
ബാപ്പുജിഎന്ന പേരിൽ കാനം തെക്കും ഭാഗത്തായി മറ്റൊരു വായനശാലയുംനടത്തി കൊണ്ടു പോയിരുന്നു.തകഴി,ദേവ്,ബഷീർ,മുൽക്ക് രാജ് ആനന്ദ്,നാഗവള്ളി,പൊൻ കുന്നം വർക്കി,ഡി.എം.പൊറ്റക്കാട് മാക്സിം ഗോർക്കി തുടങ്ങിയ കൃതികൾ ഞാൻ വായിക്കുന്നത് മഹാത്മാ ഗ്രന്ഥശാലയിൽ നിന്നും.

മഹാത്മാ ഗ്രന്ഥ ശാലയുമായി ബന്ധപ്പെട്ട യുവാക്കൾ
പിന്നീട് ജനാധിപത്യമുന്നണി,പിന്നെ ഐ.മു എന്ന
ഐക്യമുന്നണി പിന്നെ കമ്മ്യൂണിസ്റ്റ് അനുഭാവികളായി
മാറി.അവരെ അങ്ങനെ മാറ്റുന്നതിൽ മാതൃവഴിയിൽ
എന്റെ കസിൻസായ സ്റ്റാലിൻ ശങ്കരപ്പിള്ള,പി.ടി.ചാക്കോ
യുടെ നീചപ്രവർത്തിയാൽ ജീവപര്യന്തം ജയിലിൽ കിടക്കേണ്ടി
വരുകയും അതു കഴിഞ്ഞു ആതമഹത്യചെയ്യുകയും ചെയ്യേണ്ടി
വന്ന കല്ലൂർ രാമൻപിള്ള ജൂണിയര്, നല്ലമുട്ടം പദ്മാനാഭപിള്ള
അതി ഭീകരനായ പോലീസ് ഇസ്പെക്ടറെ നല്ല മുട്ടൻ പട്ടി എന്നു
വിളിച്ച കോട്ടയം ഭാസി,കടയനിക്കാടു പുരുഷൻ എന്നിവർക്കും
പങ്കുണ്ട്.അവരിൽ സ്റ്റാലിൻ ശങ്കരപ്പിള്ളയൂടെ തൊണ്ടയിൽ നിന്നാണു
നാട്ടിൽ ആദ്യമായി ഇങ്കിലാബ് എന്ന വിളി കേൾക്കുന്നത്.
പിൽക്കാലത്ത കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന ഗണപതിയാർ
കോവിലുകളുടെ പുനർനിർമ്മാണം.മലനാടിന്റെ ചരിത്രം എന്നിവയിൽ
കൂടുതൽ ശ്രദ്ധ പതിപ്പിച്ച സ്റ്റാലിൻ ഗണപതി ശങ്കരപ്പിള്ള ആയിമാറി.
സ്വാഭാവികമായും എനിക്കും കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം
തോന്നി.അൻപതിയേഴിൽ കുതിരവട്ടം സ്കൂളിൽ എസ്.എഫ് രൂപീകരണ
ത്തിനായി ചേർന്ന ആദ്യ യോഗം എന്റെ അദ്ധ്യക്ഷതയിൽ ആയിരുന്നു.
പ്രസിശന്റായി എന്റെ പേർ ഏകകണ്ഠമായി ഉയർന്നു.ഞാൻ സമ്മതം
മൂളി.തിരിച്ചു നാട്ടിൽചെന്നപ്പോൾ എന്റെ കസിനായ രാജപ്പൻ പിള്ള
പറഞ്ഞു: പഠിക്കാൻ മിടുക്കനായ നീ ഒരിക്കലും രാഷ്ടീയത്തിൽ കയറരുത്.
പഠിക്കാൻ മോശമായവർക്കുള്ളതാണു രാഷ്ട്രീയം.ഞാൻ ആ വാക്കുകൾ
കേട്ടു.അനുസരിച്ചു.അതിൽ സന്തോഷം.ആ കസിൻ ഇന്നില്ല.അകാലത്തിൽ
അന്തരിച്ചു.

പക്ഷേ,എന്റെ രാഷ്ട്രീയവീക്ഷണവും വോട്ടു ചെയ്തും
തമ്മിൽ ബന്ധമൊന്നുമില്ല.കാനം രാജേന്ദ്രൻ നിന്നപ്പോഴെല്ലാം
നാട്ടുകാരൻ,അയൽക്കാരൻ,ചെറുപ്പം മുതൽ അറിയാവുന്ന
ആൾ എന്ന നിലയിൽ വോട്ടു നൽകി.അവസാനമൽസരത്തിലും
അങ്ങിനെ തന്നെ ചെയ്തു.പക്ഷേ തെറ്റായി പോയി എന്നു
തോന്നി.അത്തവണ ജയിച്ചത് കുറുപ്പുസാറിന്റെ മകൻ ജയരാജ്.
പിതാവിനെ കടത്തി വെട്ടിയ മകൻ.നിരവധി തവണഎം.എൽ ഏ
യും മന്ത്രിയും ആയ പിതാവിനേക്കാൾ ജനസമ്മതി ആർജ്ജിക്കാൻ
കുറഞ്ഞ നാൾ കൊണ്ടു ജയരാജിനു കഴിഞ്ഞു.അടുത്തതവണ
വോട്ട് ജയരാജനു നൽകി.വാഴൂരും കാഞ്ഞിരപ്പള്ളിയും തെരഞ്ഞെടുത്തു
വിട്ട ജനപ്രതിനിധികളിൽ ഏറ്റവും ജനകീയൻ ഡോ.എൻ.ജയരാജ്
തന്നെ.കീഴാളാരിൽ പെട്ട ആളെ മുഖ്യമന്ത്രിയാക്കുമെന്നു പ്രഖ്യാപനം
വരാത്ത പക്ഷം അടുത്ത തവണയും വോട്ട് ഡോ.ജയരാജനായിരിക്കും.
പഞ്ചായത്ത് വാർഡിൽ ഉഷാ കൃഷ്ണപിള്ള(ബി.ജെ.പി) ബ്ലോക്ക് തലത്തിൽ
പുഴയനാൽ അമ്മിണീ അമ്മ(ഇടത്) ജില്ലാതലത്തിൽ സുരേഷ് കുമാർ(കോൺഗ്രസ്സ്)
എന്നിങ്ങനെയാവും വോട്ട്.അതിൽ കക്ഷി രാഷ്ട്രീയമില്ല.സ്ഥാനാർത്തിയുടെ
പ്രവർത്തനം .അതു മാത്രം.പാർലമെന്റിൽ ആന്റോ അന്റണിയ്ക്കു
നൽകണമോ എന്നത് ആരാണു എതിരാളി എന്നതിനെ ആശ്രയിച്ചിരിക്കും.
അവസാന വാചകം
------------------

വോട്ടു ചെയ്യുന്നതു രാഷ്ട്രീയപരിഗണന വച്ചല്ല.

No comments:

Post a Comment