Tuesday, November 15, 2011

Thursday, November 10, 2011

ജാതി ചിന്തനം

ജാതി ചിന്തനം
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
Sivarajayogi Thycaud Ayya Swamikal
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

Wednesday, November 09, 2011

ജാതി ചിന്തനം

ജാതി ചിന്തനം
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

Thursday, October 27, 2011

Wednesday, October 26, 2011

Friday, October 14, 2011

Cause of death of Malayalam Poet Vayalar Ramavarmma

Sunday, August 07, 2011

യയാതിപുരം: Pon Farm: 7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍

യയാതിപുരം: Pon Farm: 7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍: "Pon Farm: 7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍ : '7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍ നാഷണല്‍ ഇനോവേഷന്‍ ഫൗണ്ടെഷന്‍ , കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് എന്ന..."

Saturday, March 19, 2011

Wednesday, February 16, 2011

എഴുത്തുകാരനായ കഥ

ഏറെ സ്വാധിന്നിച്ച നിരവധി അദ്ധ്യാപകശ്രേഷ്ഠരുണ്ട്.പിതൃസഹോദരന്‍ ഷണ്മുഖവിലാസം ആറുമുഖം പിള്ള
80 വര്‍ഷം മുമ്പു സ്ഥാപിച്ച കാനം കൊച്ചുകാഞ്ഞിരപ്പാറ പ്രൈമറിസ്ക്ലൂളിലെ അദ്ധ്യാപകദമ്പതികള്‍

മണിമംഗലം
എം.എന്‍.ശങ്കരപ്പിള്ളയും ഭാര്യ ദേവകിഅമ്മയും.സാരോപദേശകഥകള്‍ പറഞ്ഞു തന്നത് ദേവകി അമ്മ സാര്‍.പൊന്‍
കുരിശു തോമ്മയുടേയും ആനവാരി രാമന്‍ നായരുടേയും പാറുക്കുട്ടി ആനയുടേയും ബഷീറിയന്‍ കഥകളും വിക്രമന്റെ
ഹാസ്യലേഖനങ്ങളും വന്നിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു വായിക്കാന്‍ തന്നിരുന്നത് ശങ്കരപ്പിള്ള സാര്‍.കയ്യെഴുത്തു മല്‍സരത്തിനു
ചേരാന്‍ പ്രേരിപ്പിച്ചതും അദ്ദേഹം.
അഞ്ചാം ക്ലാസ്സുകഴിഞ്ഞ മധ്യവേനല്‍ അവധിയ്ക്കു ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ക്ലാസ് എടുത്ത പതിനാലാം മൈലിലെ
പി.കെ.കോശി സാര്‍.പതിനാലാം മൈലില്‍ നോവല്‍റ്റി ക്ലബ്ബ് എന്ന വായനശാലയും സ്പോര്‍ട്ട്സ് ക്ലബ്ബും തുടങ്ങിയ കോശി സാര്‍
പുസ്തകങ്ങളുടെ വിസ്തൃതലോകം പരിചയപ്പെടുത്തി.1955 മുതല്‍ മൂന്നുവര്‍ഷത്തെ മിഡില്‍ സ്കൂള്‍ പഠനം 149 വര്‍ഷം മുമ്പു സ്ഥാപിതമായ
കാനം സി.എം.എസ്സ് സ്കൊല്ലില്‍.ജനപ്രിയ സാഹിത്യകാരന്‍ കാനം ഈ.ജെ.ഫിലിപ് കുറേക്കാലം അധ്യാപനം നടത്തിയ സ്കൂള്‍.
അദ്ദേഹത്തിന്റെ ഭാര്യ പി.ഐ.ശോശാമ്മ ആയിരുന്നു ഒന്നാം ഫോറത്തിലെ ക്ലാസ്സ് ടീച്ചര്‍.ഈ.ജെ സാറിന്റെ ആദ്യകൃതി ബാഷ്പോദകം


എന്ന കവിതാസമാഹാരം ശോശാമ്മ സാര്‍ കുട്ടികളുടെ ഇടയില്‍ വിറ്റിരുന്നു.മനോരമയില്‍ ഈ അരയേക്കര്‍ നിന്റേതാണ്‌,പമ്പാനദി നദി
പാഞ്ഞൊഴുകുന്നു തുടങ്ങിയ നീണ്ടകഥകള്‍ വരുന്നത്‌ അടുട്തവര്‍ഷം.അവ വായിച്ച്പ്രചോദനം കൊണ്ട് ബാലരശ്മി എന്ന പേരില്‍ സ്കൂളില്‍
ഒരു കയ്യെഴുത്തു മാസിക സ്വത്തം കയ്പ്പടയില്‍ എഴുതി പ്രസിദ്ധീകരിച്ചു.കാര്‍ട്ടൂണിസ്റ്റ് നാഥന്റെ അനുജന്‍ ഗോപി എന്ന സഹപാഠിയും സഹായിച്ചു.
നാഥന്റെ വരകള്‍ പൊതുജനമാദ്യം കാണുന്നത് ഞങ്ങളുടെ ബാലരശ്മി വഴിയാണ്‌.

അക്കാലത്ത് കേരളഭൂഷണം പത്രത്തിനായിരുന്നു മദ്ധ്യതിരുവിതാം കൂറില്‍ ഏറെ പ്രചാരം.കേരള ഭൂഷണം വിശേഷാല്‍ പ്രതി ഏറെ പ്രസിദ്ധം.മദിരാശിയില്‍
നിന്നും ഡോ.എസ്.കെ നായര്‍ ചെറുപ്പത്തില്‍ പേരച്ചിടിച്ചു കാണാന്‍ പെട്ട പെടാപ്പാടിനെ കുറിച്ചു സുദീര്‍ഘമായ ഒരു ലേഖനം ആ വര്‍ഷത്തെ കേരളഭൂഷണം വിശേഷാല്‍ പ്രതിയില്‍ എഴിതിയിരുന്നു.പേരച്ചടിച്ചു കാണാണം എന്നൊരു മോഹം തോന്നി.ഹിന്ദിയില്‍ നല്ല അറിവുനേടിയിരുന്നതിനാല്‍ രണ്ടു ക്ലാസ് മുകളില്‍ പഠിച്ചിരുന്ന സഹോദരി പാറുക്കുട്ടിയുടെ ഹിന്ദി ഉപപാഠപുസ്ഥകത്തിലെ ദീര്‍ഘമായ ഒരു കഥ ആശയാനുവാദം നടത്തി കേരള ഭൂഷണം പത്രത്തിനയച്ചു.കെ.സി.സഖറിയാഎന്ന പത്രാധിപര്‍ ജി,വിവേകാനന്ദന്റെ യക്ഷിപ്പറമ്പു എന്ന ജനപ്രിയ നോവല്‍ വന്നുകൊണ്ടിരുന്ന വാരാന്ത്യപ്പതിപ്പില്‍ മറ്റൊരു പേജില്‍ എന്റെ കഥ വള്ളിപുള്ളി ഭേദമില്ലാതെ അച്ചടിച്ചു വിട്ടു.അങ്ങനെ പന്ത്രണ്ടാം വയസ്സില്‍
വന്‍ കിട എഴുത്തുകാരുടെ പേരിനൊപ്പം എന്റെ പേരും അച്ചടിച്ചു വന്നു.സ്കൂളിലും നാട്ടിലും എഴുത്തുകാരനായി അറിയപ്പെടുന്നതില്‍ ശങ്കരപ്പിള്ള-ദേവകിയമ്മ ദമ്പതികളും കോശി സാറും ഗണ്യ്യമായ പങ്കു വഹിച്ചു.രണ്ടാം
ഫോററത്തില്‍ ക്ലാസ് ടീച്ചര്‍ ആയിരുന്ന പി.കെ.നൈനാനും (പാതിപ്പലം) പാഠ്യേതര വിഷയങ്ങളില്‍ താലപ്പര്യം ഉണര്‍ത്തി.തീര്‍ത്ഥപാദസ്വാമികളുടെ ശിഷ്യന്‍ 1953 ല്‍ സ്ഥാപിച്ച വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്‍.വി ഹൈസ്
കൂളിലെ കവിയൂര്‍ ശിവരാമപിള്ള മലയാള സാഹിത്യത്തില്‍ താല്‍പ്പര്യം വളര്‍ത്തി.എഴുത്തിനെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിച്ചു.1960 ലെ സ്കൂള്‍ വാര്‍ഷികത്തിനു മുഖ്യാഥിതി ആയെത്തിയ പ്രൊഫ.നഫീസാ ഉമ്മാള്‍(തിരുവനന്തപുരം)
പ്രസംഗത്തില്‍ ഏറെ സമയം ചെലവഴിച്ചത് സ്കൂളിലെ കയ്യെഴുത്തു മാസികയില്‍ വന്ന തന്റെ ലേഖനത്തെ കുറിച്ചായിരുന്നു.
കേരളത്തിലെ ആദ്യ കോളേജ് ആയ കോട്ടയം സി.എം.എസ്സ് കോളേജില്‍ ആയിരുന്നു പ്രീ ഡിഗ്രിപഠനം.മലയാളം വിഭാഗത്തിലെ അമ്പലപ്പുഴ രാവവര്‍മ്മയും വല്ലാതെ സ്വാധീനിച്ചു.ആദ്യ കോളേജ് മാസിക ആയ വിദ്യാസംഗ്രഹ
ത്തിലേയ്ക്കു തയാറാക്കിയ ആത്മകഥാസാഹിത്യം മലയാളത്തില്‍ എന്ന പഠനം അതുവരെ മലയാളത്തില്‍ ഇറങ്ങിയ മുഴുവന്‍ ആത്മകഥകളും,അന്നു ജനയുഗം വാരികയില്‍ വന്നിരുന്ന പൊന്‍ കുന്നം വര്‍ക്കിയുടെ വഴിത്തിരിവു
വരെ ഉള്‍പ്പെടുത്തി ആയിരുന്നു.രാമവര്‍മ്മ സാരിന്റെ സ്വാധീനം ആയിരുന്നു കാരണം.
ആ വര്‍ഷം വാഴൂര്‍ എം.എല്‍ ഏയും ആരോഗ്യമന്ത്രിയുമായിരുന്ന വൈക്കം വേലപ്പന്‍ കോട്ടയത്ത് മെഡിക്കല്‍ കോളേജ് തുടങ്ങി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ കോളേജിലെ മലയാളം അദ്ധ്യാപകന്‍ ആയിത്തീരുമായിരുന്നു.
പ്രീ,ഡിഗ്രിയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്നു എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്റ്റുമായിരുന്നു.രണ്ടിനും കിട്ടി.കുടുംബത്തില്‍ നിന്നും ആദ്യം ഡോക്ടര്‍ ആയ മീനാക്ഷിഅമ്മയുടെ പിതാവ് അഡ്വേ.പി.പിശങ്കരപ്പിഌഅയുടെ ഉപദേശം സ്വീകര്‍കിച്ചു മെഡിസിനു പോകുക ആയിരുന്നു.
അധ്യാപകര്‍ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ശിഷ്യര്‍ക്കു പകര്‍ന്നു കൊടുക്കുന്നതില്‍ ആനന്ദം കണ്‍റ്റെത്തുന്നു.ചികിസകര്‍ ആകട്ടെ തങ്ങളുടെ അറിവു പകര്‍ന്നു കൊടുക്കാന്‍ താല്‍പ്പര്യം കാട്ടിയിരുന്നില്ല.അധ്യാപകന്‍ ആകാന്‍ കഴിയാതെ പോയ ദുഖം ഡോക്ടര്‍ എന്ന പദം ഗുരു,അധ്യാപകന്‍ എന്നെല്ലാം അര്‍ഥം പറയാവുന്നെ ഡോക്കീര്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണെന്നു മനസ്സിലായപ്പോള്‍ മാഞ്ഞു പോയി.

ആരോഗ്യബോധവല്‍ക്കരണത്തിനായി മലയാള പത്രമാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത് അങ്ങിനെയാണ്‌.
വിജ്ഞാനകൈരളിയിലെ എന്‍.വി.കൃഷ്ണവാര്യരും എസ്.ഗുപ്തന്‍ നായര്‍ സാറും ഗണ്യ്യമായി സഹായിച്ചിട്ടുന്റെങ്കിലും കവിയൂര് ശിരാമപിള്ള സാറും
ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനും നല്‍കിയ പ്രോല്‍സാഹനം അവിസ്മരണീയം .അവര്‍ ഇരുവരും
ഒരുകാലത്ത് തിരുവനതപുരം സംസ്കൃത കോളേജില്‍ സഹപാഠികള്‍ ആയിരുന്നു എന്നറി യുന്നതാകട്ടെ ഈ അടുത്ത
കാലത്തും.മലയാളത്തില്‍ മെഡിക്കല്‍ ജേര്‍ണലിസം വളര്‍ത്താന്‍ അവരെല്ലാം സഹായിച്ചു.



പില്‍ക്കാലത്ത് വൈദ്യവിദ്യാഭ്യാസകാലത്ത് കൂടെ പഠിച്ച എം.വി(വേലയുധന്‍) പിള്ള,എം.എസ്.അലക്സാണ്ടര്‍ എന്നിവരൊക്കെ
അമേരിക്കയിലും ഇംഗളണ്ടിലും വളരെ ഉന്നത പദവികളില്‍ എത്തി.മലയാളത്തിനു കൂടുതല്‍ പ്രാധ്യാന്യം കല്‍പിച്ച താന്‍ ആംഗ്ലേയ
ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കാര്യമായി ശ്രദ്ധിച്ചില്ല.അതൊരു ന്യൂനതയായി.മലയാളത്തില്‍ പ്രാഗല്‍ഭ്യം നേടിയാല്‍ കേരളത്തില്‍
ഒതുങ്ങാം.ആഗ്ലേയഭാഷയില്‍ നല്ല പ്രാവീണ്യം നേടിയാല്‍ ആഗോളതലത്തില്‍ ഉയരാം. ഈ വാസ്തവം പറഞ്ഞുതരാന്‍ എന്റെ അധ്യാപക്ര്‍ക്കു
കഴിയാതെ പോയി.വളര്‍ന്നു വരുന്ന തലമുറ മലയാളത്തെ തഴയണമെന്നു പറയുന്നില്ല,എന്നാല്‍ ഇംഗ്ലീഷില്‍ ആശയസംവേദനം നടത്താന്‍
കൂടുതല്‍ കഴിവു നേടണം.എന്നാല്‍ ആഗോള തലത്തില്‍ ഉന്നതിയിലെത്താം

Tuesday, January 25, 2011

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും




കേരളാ ക്രൂഷ്ചേവ് എം.എന്‍. ഗോവിന്ദന്‍ നായരുടെ അപദാനങ്ങള്‍ എം.എസ്സ്.രാജേന്ദ്രന്‍,ഈ .ചന്ദ്രസശേഖരന്‍ നായര്‍,
പുര്യയി ചന്ദ്രന്‍,വി.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മലയാളം ജനുവരി 7 ലക്കത്തില്‍ എണ്ണിപ്പാടിയത് സന്തോഷപൂര്‍വ്വം വായിച്ചു.
പന്തിഭോജനം, പന്തളം ചേരിക്കലിലെ ഹരിജന്‍ സ്കൂള്‍,ജനയുഗം പത്രം, ഒരിന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ്
ഏകകക്ഷി ഭരണം,പിന്നെ കൂട്ടുകക്ഷി ഭരണം, ലക്ഷം വീടു-ഓണത്തിന്‌ ഒരു പറ അരി പദ്ധതികള്‍, ഇടുക്കി അണക്കെട്ട്,ഉഴാന്‍
ട്രാക്ടര്‍ എല്ലാം എല്ലാം ജനസൗഹൃദപരിപാടികള്‍.എന്നാല്‍ അത്രതന്നെ ജനസൗഹൃദമല്ലാത്ത,ജനവിരുദ്ധ എന്നു തന്നെ പറയാവുന്ന
ഒന്നു രണ്ടു പരിപാടികള്‍ കൂടി ആ തന്ത്രജ്ഞന്‍ നടപ്പാക്കി എന്ന കാര്യം മറച്ചുവച്ചു.
തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവ്,തൊഴിലാളി നേതാവ്
ടി.വി തോമസ് കേരള മുഖ്യമത്രിയാകാതെ നോക്കി.ഒരു പക്ഷേ ടി. വി ആയിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്നു വരുകില്‍
ഭരണചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം വരും എന്നു എം.എന്‍ പ്രവചിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും അമ്പരന്നു എന്നതു വാസ്തവം.
എന്നാല്‍ അതിനു സഹായമായ വലിയൊരു തന്ത്രം മറച്ചു വയ്ക്കപ്പെട്ടു.സ്വന്തം ഭാര്യാപിതാവ് ചാലയില്‍ കെ.എം.പണിക്കര്‍
നല്‍കിയ വന്‍സഹായം.ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കേരളാംബികയുടെ കണം കാലുകള്‍-
നാഞ്ചിനാടുള്‍പ്പെടുന്ന തെക്കന്‍ തിരുവിതാം കൂര്‍- നിഷ്കരുണം വെട്ടിമാറ്റിയ ക്രൂര കര്‍മ്മം.സംസ്ഥാനപുനസംഘടനാ കമ്മീഷന്‍
ചെയര്‍മാന്‍ എന്ന നിലയില്‍ പണിക്കര്‍ അഡ്ഡേഹം പുത്രീഭര്‍ത്താവിനു കൊടുത്ത സ്ത്രീധനം.
പണിക്കരുടെ ഈ ക്രൂരപ്രവൃത്തിയെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത്,വിചിത്രമെന്നു പറയട്ടെ, ഒരു പാലാക്കാരന്‍ നസ്രാണി ആയിരുന്നു.
എം.പി ആയിരുന്ന പി.ടി ചാക്കോയെ പണം കൊടുത്തു രാജിവയ്പ്പിച്ച,തിരുവിതാം കൂര്‍ ഝാന്‍സി റാണി അക്കാമ്മ ചെറിയാനു
കോണ്‍ഗ്രസ്സ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണക്കാരനായ,ഇടുക്കിയില്‍ ഒരണക്കെട്ട് എന്ന ആശയം കൊണ്ടു വന്ന,പാലാപ്പട്ടണത്തിനു
പേര്‍ നല്‍കിയ പാലാത്തു ചെട്ടിയാരുടെ ആദ്യ കാല ആശ്രിതന്‍, സാക്ഷാല്‍ കൊട്ടുകാപ്പള്ളി ജോര്‍ജ് തോമസ്.പാര്‍ ല മെന്റില്‍ കൊട്ടുകാപ്പള്ളി
അക്കാലത്തു നടത്തിയ പ്രസംഗം, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം എന്നവസാനിപ്പിച്ച ശശിതരൂരിന്റെ വിടവാങ്ങല്‍ പ്രസംഗവുമായി
തട്ടിച്ചാല്‍ ഒന്നു മഹാമേരു ; മറ്റേത് വെറും ചുണ്ടെലി.മലയാളപാഠാവലിയില്‍ ചേര്‍ക്കേണ്ട പ്രസംഗം സി.കേശവന്റെ കോഴഞ്ച്ചേരി പ്രസ്ംഗമോ
വേലുത്തമ്പിയുടെ കുണ്ടറപ്രസംഗമോ ശശിതരൂരിന്റെ പ്രസംഗമോ അല്ല കൊട്ടുകാപ്പള്ളിയുടെ അന്നത്തെ പാര്‍ ല മെന്റ് പ്രസംഗമാണ്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
ഈ പ്രസംഗം മുഴുവനായി നല്‍കിയിട്ടുണ്ട്.ഏതാനും ഭാഗം താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗില്‍ വായിക്കാം.
http://trivandrum2009.blogspot.com/2009/08/blog-post_1630.html

Monday, January 24, 2011

രണ്ടായ (കൊച്ച്) ഉമ്മനേയും തൊമ്മനേയും ഒന്നെന്നു കണ്ട്...

രണ്ടായ (കൊച്ച്) ഉമ്മനേയും തൊമ്മനേയും ഒന്നെന്നു കണ്ട്...

ഇടമറുകു ജോസഫ് നാസ്തികനും (ആര്‍.കെ ദാമോദരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ജനുവരി 30 ലക്കം)
യുക്തിവാദിയും എന്നതിനു പുറമേ ഒരു ചരിത്രകാരനും
പത്രപ്രവര്‍ത്തകനും (മനോരമ ഈയര്‍ബുക് അദ്ദേഹത്തിന്റെ പരിശ്രമഫലം ആയിരുന്നു)
ആയിരുന്നു.മാവേലിക്കര പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി(കോണ്ട്രാക്ടര്‍) യെ
കുറിച്ചു ഇടമറുക് എഴുതിയ സചിത്രലേഖനം അവിശ്വസിക്കേണ്ട കാര്യമില്ല.
ആര്‍ട്ടിസ്റ്റ് രാജാ രവിവര്‍മ്മ ഭീമസേനനെ വരയ്ക്കാന്‍ മോഡല്‍ ആക്കിയ പോളച്ചിറയ്ക്കല്‍
കൊച്ചുമ്മന്‍ ഇരുപതാം നൂറ്റാണ്ടില്‍,1904 കാലത്തെ ശബരിമല പുനര്‍നിര്‍മ്മാണകാലത്തു
കോണ്ട്രാക്ടര്‍ ആയിരുന്നു.

എന്നാല്‍ ഡോ.എസ്.കെ നായര്‍ പറയുന്ന കൊച്ചുമ്മന്‍,ആലങ്ങാടു കാരുടെ കൂടെപ്പോയ
കൊച്ചുമ്മന്‍, പുരാതനകാലത്ത് അയ്യപ്പന്റെ ജീവിതകാലത്ത്,അതായത് വാവര്‍ ജീവിച്ചിരുന്ന കാലത്ത്
പതിനാലാം നൂറ്റാണ്ടില്‍ (പന്തളം രാജവംശം തിരുവിതാം കൂറില്‍ കുടിയേറിയത്
പതിമൂന്നാം നൂറ്റാണ്ടില്‍) ആര്‍ത്തുങ്കല്‍ ജീവിച്ചിരുന്നതായി അദ്ദേഹം ആഖ്യായികയില്‍ പറഞ്ഞ
കൊച്ചുതൊമ്മന്‍ ആവണം.രണ്ടും രണ്ടു പേര്‍ .ശ്രീ.രവിമേനൊന്റെ ലേഖനത്തില്‍
ശബരിമല പുനര്‍നിര്‍മ്മിതി കാലഘട്ടം വ്യക്തമാക്കാതെ വന്നതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണ യാണ്‌
ശ്രീ.ആര്‍.കെ .ദാമോദരനെ വിമര്‍ശിക്കാന്‍ ഇടവന്നത്.അതില്‍ ഖേദിക്കുന്നു.

ഡോ.നായരുടെ കൊച്ച് തൊമ്മന്‍ (ആര്‍.കെയുടേയും) ജീവിച്ചിരുന്ന ആളോ കല്‍പ്പിതകഥാപാത്രമോ എന്നറിവില്ല.
സി.വിയുടെമാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപദ്മനാന്‍ഭന്‍( ഭ്രാന്തന്‍ ചാന്നാന്‍) പോലെ
ആഖ്യായികയിലെ ഒരു കല്‍പ്പിതകഥാപാത്രവും ആകാം.ഡോ.എസ്.കെ.
നായരല്ലാതെ ആരെങ്കിലും ഈ കൊച്ചു തൊമ്മനെ കുറിച്ചു എഴുതിയതായും അറിവില്ല.
പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി 100 കൊല്ലം മുമ്പു മാവേലിക്കരയില്‍
ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു.മരണം 1907 ല്‍.അതു ചരിത്രസത്യം.

Thursday, January 20, 2011

ടാങ്ക്മനുഷ്യന്‍

മധുരമനോഹര മനോജ്ഞ ചൈനയിലെ


മഴയത്തു നനഞ്ഞു നിന്ന ,രാജന്‍ എന്ന യുവാവിനെകുറിച്ചു
മലയാളത്തില്‍ എത്രയോ എഴുതപ്പെട്ടു.എത്ര ചലച്ചിത്രം.
മധുരമനോഹര മനോജ്ഞ ചൈനയിലെ ആ പാവം ടാങ്ക്മാനെ കുറിച്ചെഴുതാന്‍
ഒരേ ഒരു സക്കറിയാ മാത്രം.
http://www.youtube.com/watch?v=qV-tk8CrqCQ

Tuesday, January 18, 2011

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.
കേരളഭൂഷണം പത്രക്കാര്‍ സി.ഐ.ഏയുടെ പണം വാങ്ങി എന്ന വാരാന്ത്യം ജയശങ്കറിന്റെ പരാമര്‍ശം
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 88:46 പേജ്27) ശരിയാണെന്നു തോന്നുന്നില്ല. കേരളദ്ധനി സ്ഥാപകനുനായ
ഡോ.ജോര്‍ജ് തോമസ് (പിന്നീടദ്ദേഹം കേരളഭൂഷണവും ഭാര്യ റേച്ചല്‍ തോമസ് കാനം ഈ.ജെ തുടങ്ങിയ
മനോരാജ്യം ആഴ്ചപ്പതിപ്പും വിലയ്ക്കു വാങ്ങി എന്നതു സത്യം) പണം വാങ്ങി എന്നാണ്‌ കോട്ടയം സംസാരം.

ഞങ്ങള്‍ തിരുവിതാംകൂര്‍ കാര്‍ വായിച്ചു തുടങ്ങിയത് പി.സി.കോരുതിന്റെ പൗരദ്ധ്വനിയും സ്വരാജ് ശങ്കുണ്ണിപ്പിള്ളയുടെ
ദേശബന്ധുവും ആണെങ്കിലും മനസ്സില്‍ താലോലിച്ച ആദ്യ പത്രം ഏ.വി. ജോര്‍ജിന്റെ( മുന്‍ എം.പി.വര്‍ക്കി ജോര്‍ജിന്റെ പിതാവ്)
കേരളഭൂഷണം ആയിരുന്നു എന്നു ഗൃഹാതുരത്വത്തോടെ ,ആദരോവോടെ ഓര്‍മ്മിക്കുന്നു.കെ.ആര്‍ .രവിയുടെ നിയമസഭാവലോകനം,
വാരാന്ത്യപ്പതിപ്പിലെ ജി.വിവേകാനന്ദന്റെ യക്ഷിപ്പറമ്പ് എന്നിവ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.കെ.ബാലകൃഷ്ണന്റെ കൗമുദി വിശേഷാല്‍
പ്രതികള്‍ക്കു മുമ്പ് അരങ്ങു തകര്‍ത്തിരുന്നു കേരളഭൂഷണം വിശേഷാല്‍ പതിപ്പുകള്‍. തങ്കപ്പന്റെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍
മുഖച്ചിത്രം. വള്ളത്തോള്‍,ജി, പി,കേസരി,കുറ്റിപ്പുഴ,കെ.പി.പദ്മനാഭന്‍ തമ്പി തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാര്‍.
അന്ന്‍ മനോരമ ഒന്നുമല്ല.മാതൃഭൂമി ആഴ്ചപ്പതിപ്പു കിട്ടുമെങ്കിലും ദിനപ്പത്രം തിരുവിതാംകൂറില്‍ വിരളം.
ഇന്നും ആദരോവോടെ ഓര്‍മ്മിക്കുന്ന,ഞങ്ങള്‍ തിരുവിതാംകൂര്‍ കാരില്‍ സാഹിത്യവാസന വളര്‍ത്തിയ കേരളഭൂഷണത്തെ
തെറ്റായി ചിത്രീകരിച്ചതു കണ്ടു ദുഖം തോന്നി.
കേരളദ്ധ്വനി സ്ഥാപകന്‍ ഡോ.ജോര്‍ജു തോമസ് ചെയ്ത കുറ്റം ഏ.വി.ജോര്‍ജിന്റെ കേരളഭൂഷണത്തിന്റെ തലയില്‍ ചാരിയത്
ശരിയായില്ല.

Tuesday, January 11, 2011

സ്വാമി വിവേകാനന്ദനും മനോന്മണീയം സുന്ദരന്‍ പിള്ളയും



സാമി വിവേകാന്ദന്റെ ജന്മദിനമായ 2011 ജനുവരി12 നു മനോരമ പഠിപ്പുരയില്‍ ഉത്തിഷ്ഠത ജാഗ്രത
എന്ന പേരില്‍ വന്ന സചിത്രലേഖനത്തില്‍ ചട്ടമ്പി സ്വാമികളുമായി നടത്തിയ സംഭാഷണം
ഉള്‍പ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ പണ്ഡിതാഗ്രേസനും പഠനം കൊണ്ടു തത്വചിന്തകനായി വളര്‍ന്ന,തിരുവിതാം കൂറിലെ
ആദ്യ എ.എ ക്കാരന്‍, പ്രൊഹസ്സര്‍ സ്ഥാനം ലഭിച്ച ആദ്യ നാല്‌ ഇന്താക്കാരില്‍ ഒരാള്‍,ആദ്യ തിരുവിതാംകൂര്‍
പ്രൊഹസ്സര്‍,മനോന്മണീയം എന്ന നാടകത്തിന്റെ കര്‍ത്താവ്,തിരുക്കൊച്ചി ധനകാര്യമന്ത്രി പി.എസ്സ്.നടരാജപിള്ള
യുടെ പിതാവ് തുടങ്ങി പലവിധത്തില്‍ പ്രസിദ്ധനായിരുന്ന മനോന്മണീയം സുന്ദരന്‍പിള്ളയെ പേരൂര്‍ക്കടയിലെ
അദ്ദേഹത്തിന്റെ വാസസ്ഥലമായ ഹാര്‍വ്വിപുരം ബംഗ്ലാവ് തപ്പിപ്പിടിച്ചു ചെന്ന്‍ സ്വാമികള്‍ സംവാദം നടത്തിയ
കാര്യം പരാമര്‍ശിക്കാതെ വിട്ടു എന്നു ചൂണ്ടിക്കാണിക്കട്ടെ.

പി.സുബ്ബയ്യാപിള്ള കേരള സാംസ്കാരിക വകുപ്പിനു വേണ്ടി 1991 ല്‍ പ്രസിദ്ധീകരിച്ച പി.എസ്സ്.നടരാജപിള്ളയുടെ
ജീവചരിത്രം പേജ് 18 ല്‍ ഈ സംഭവം വിവരിക്കപ്പെടുന്നു.കൊച്ചുമകന്‍ പ്രൊഫ.സുന്ദാരം പിള്ള തിരുനെല്‍ വേലി
എം.ഡി.ടി.ഹിന്ദുകോളേജ് ശതാബ്ദി (1976) സോവനീറിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്(പേജ് 18)
തിരുവിതാം കൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചതും ആദ്യ മേധാവി ആയിത്തീര്‍ന്ന സുന്ദരം പിള്ള ആയിരുന്നു.
അദ്ദേഹത്തിന്റെ മനോന്മണീയം നാടകത്തിലെ അവതരണ ഗാനമാണ്‌ തമിഴ്നാട്ടിലെ ദേശീയഗാനം.തിരുനെല്‍ വേലിയിലെ
എം.എസ്സ് (മനോന്മണീയം സുന്ദര്‍നാര്‍) യൂണിവേര്‍സിറ്റി അദ്ദേഹത്തിന്റെ സ്മരണക്കായ് ജയലളിത സര്‍ക്കാര്‍ സ്ഥാപിച്ചതാണ്‌.
സുന്ദരം പിള്ള വക ആയിരം ഏക്കര്‍ ഹാര്‍വ്വിപുരം കുന്നു സര്‍.സി.പി പി.എസ്സ്.നടരാജപിള്ളയോടുള്ള വാശി തീര്‍ക്കാന്‍ കണ്ടുകെട്ടി.അതിന്നു
ഹാര്‍വ്വിപുരം കോളനി ആണ്‌.ചിക്കന്‍ ഗുനിയായെ തടഞ്ഞു നിര്‍ത്തി വന്‍ വാര്‍ത്താപ്രാധാന്യം നേടിയ പ്രദേശം. സുന്ദരന്‍ പിള്ള
മകന്‍ പി.എസ്സ്.നടരാജപിള്ള എന്നിവരുടെ സ്മരണ നില നിര്‍ത്താന്‍ ഹാര്‍വ്വിപുരം കോളനിയുടെ പേര്‍ സുന്ദരം നടരാജപുരം
എന്നാക്കി മാറ്റാന്‍ അധികൃതര്‍ ശ്രദ്ധിക്കണം

Thursday, December 30, 2010

ഫാ.തര്യന്‍ നഗര്‍ പി.ഓ

ഫാ.തര്യന്‍ നഗര്‍ പി.ഓ
ബീഹാര്‍ ഗയ ജില്ലയിലെ കത്രിസാറായി(മനോരമദിനപ്പത്രം ഡിസംബര്‍ 31 ലക്കം പ്ലീസ് ഒന്നു തറ്റിക്കൂ-3)
യുടെ മുന്‍ ഗാമി കോഴഞ്ചേരി തെക്കേമലയ്ക്കു സമീപം രൂപമെടുത്ത ഫാ.തര്യന്‍ നഗര്‍ ആയിരുന്നു.
അന്‍പതുകളില്‍ ഉല്‍സവപ്പറമ്പുകളിലും പെരുന്നാള്‍ ഇടങ്ങളിലും നൂറുകണക്കിനു വിറ്റഴിഞ്ഞിരുന്ന ,നിറം
പിടിപ്പിച്ച കണ്ണാടിക്കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമാക്കിയിരുന്ന ,ലൈംഗീക ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചതും
പുസ്തകമാക്കി വിറ്റഴിച്ചതും ഫാദര്‍ തര്യന്‍.പുസ്തകങ്ങളില്‍ ഒന്നാം ഭാഗം ലൈംഗീക ശാ​‍സ്ത്രം.രണ്ടാം
ഭാഗം ഉത്തേജക ഉപകരണങ്ങള്‍,മരുന്നുകള്‍,തൈലങ്ങള്‍ എന്നിവയുടെ സചിത്ര പരസ്യങ്ങള്‍.
ആയിരക്കണക്കിനുഓര്‍ഡറുകള്‍ വന്നു നിറഞ്ഞപ്പോള്‍ അവ വി.പി.പി ആയി അയക്കാന്‍ ഒരു പോസ്റ്റ് ഓഫീസ് തന്നെ തുറന്നു
തപാല്‍ വകുപ്പ്.അങ്ങിനെ ഫാ.തര്യന്‍ നഗര്‍ പി.ഓ കോഴഞ്ചേരിയില്‍ ഉടലെടുത്തു.
എവിടെ നിന്നോ വന്നെത്തിയ ഫാദര്‍ തര്യന്‍ ഒരു ദിവസം മുങ്ങി.പിന്നെ പൊങ്ങിയില്ല.
പക്ഷെ ഫാദരിന്റെ അടുത്ത അനുയായിയുടെ സന്താനം വളര്‍ന്നു വലുതായി പില്‍ക്കാലത്ത് സംസ്ഥാന ചികിസാ സംവിധാനത്തെ
തന്നെ നിയന്ത്രിക്കുന്ന നിലയിലെത്തി എന്നതു ചരിത്രം

Tuesday, December 07, 2010

ഉള്ളൂര്‍ "വധം"

ഉള്ളൂര്‍ "വധം"

1949 ജൂണ്‍ 15 നു നിര്യാതനായ ഉള്ളൂര്‍ മഹാകവിയുടെ ചരമവാര്‍ത്ത ,ഒരു ദിവസം കഴിഞ്ഞ്
ജൂണ്‍ 17 നു മാതൃഭൂമി ദിനപ്പത്രം ഒന്നാം പേജില്‍ വലിയ ചിത്രത്തോടെ പ്രാധാന്യം കൊടുത്തു
പ്രസിദ്ധീകരിച്ച കാര്യം 88:44 ലക്കം ആഴ്ചപ്പതിപ്പില്‍ എം.ജയരാജ് 96,97 പേജുകളില്‍
തെളിവു സഹിതം നല്‍കുന്നു.
മഹാകവി മരിക്കും മുമ്പു ,അബോധാവസ്ഥയില്‍ കിടന്നപ്പോള്‍, അദ്ദേഹം അന്തരിച്ചതായി മറ്റൊരു
പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.ബോധം മറഞ്ഞിരുന്നതിനാല്‍ മഹാകവി അതു വായിക്കയോ വായിച്ചു
കേള്‍ക്കയോ ചെയ്തിരിക്കില്ല.അപകടം ആവര്‍ത്തിക്കാതിരിക്കാനാവാം ഒരു ദിവസം കാത്തിരുന്ന
ശേഷം മാത്രം മാതൃഭൂമി ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

Wednesday, November 03, 2010

ഇനി നാട്ടിലെങ്ങും പാലാഴി(പാലായി)

ഇനി നാട്ടിലെങ്ങും പാലാഴി(പാലായി)
നാട്ടിലെങ്ങും പാട്ടായി എന്നു മാത്രമല്ല,നാട്ടിലെങ്ങും പാലായി(പാലാഴി എന്നുമാകാം)
എന്നും സമീപഭാവിയില്‍ നമുക്കു കേള്‍ക്കാന്‍ സാധിക്കും.കുളത്തൂപ്പുഴ, കോലാഹലമേട് എന്നിവിടങ്ങളില്‍ തുടങ്ങിക്കഴിഞ്ഞ
ഹൈടെക് ഡയറി ഫാം പ്രവര്‍ത്തനക്ഷെമമാകുന്നതോടെ കേരളമെമ്പാടും പാലൊഴുകും.
National Project for Cattle and Buffalo Breeding (NPCBB).ആണ്‌ ഈ പരിപാടിയുടെ സൂത്രധാരകര്‍.
ക്ഷീരക്ഷത കൂടിയ ഗോക്കള്‍, മെച്ചപ്പെട്ട കാലിത്തീറ്റി എന്നിവ വഴി പാലുല്‍പ്പാദനം കൂടും.
ആയൂര്‍, മാട്ടുപ്പെട്ടി,വലിയതുറ എന്നീ സ്ഥലങ്ങളിലും ഇത്തരം ഡയറികള്‍ സ്ഥാപിക്കപ്പെടും.
എല്ലാ പശുവിനും മൈക്രോചിപ്,തണുപ്പിക്കാനും ദേഹം ചോറിയാനും യന്ത്ര സഹായം കിട്ടും.
കറവയ്ക്കും യന്തിരന്‍ തന്നെ.ബ്രാന്‍ഡ് നെയിമിലാവും പാല്‍ കിട്ടുക.ദിവസം 5000 ലിറ്റര്‍ പാല്‍ വരെ കിട്ടും.
നമുക്കും പാടാം.ഇനി നാട്ടിലെല്ലാം പാലാഴി.

Sunday, October 31, 2010

Who is missing?

 


All these Keralites appear in stamps;
but not the First and the Great Social Reformer of Kerala,
namely MAHAGURU SIVARAJAYOGI THYCAUD AYYSVAMIKAL,
who introduced Panthibhojan(interdining) 140 years back
in Thycaud,Trivandrum.
Posted by Picasa

Friday, October 29, 2010

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍
തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലി നാട്ടിലും അതിനുശേഷം
വടക്കും കൂറിലുംലയിച്ചു.

കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നു വെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു..വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളും വെള്ളാളര്‍ ആയിരുന്നു

Friday, October 22, 2010

Tuesday, October 19, 2010

ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും

ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന ശബരിമല അഗ്നിബാധയെ തുടര്‍ന്ന്‍ അന്നത്തെ
തിരുക്കൊച്ചി മുഖ്യമന്ത്രി ശ്രീ.സി.കേശവന്‍ പറഞ്ഞ അഭിപ്രായത്തെ പിന്തുടരുന്നവര്‍ സഖ്മൂഹത്തില്‍ കുറവല്ല എന്നു
മാത്രുഭൂമി ആഴ്ചപ്പതിപ്പു 88:33 ലക്കം വായനക്കാരുടെ കത്തില്‍ ചിറയിന്‍ കീഴ് ആര്‍.പ്രകാശന്‍.അഭിപ്രായപ്രകടനത്തെ
തുടര്‍ന്ന്‍ സി.കേശവനും കുട്ംബത്തിനും ഉണ്ടായ ദുരന്താനുഭവങ്ങള്‍,അഗ്നിഭാധയുടെ സൂത്രധാരന്‍ എന്നു നാട്ടുകാര്‍ പറയുന്ന
കാഞ്ഞിരപ്പള്ളിക്കാരന്‍ വന്മുതലാളിയുക്കു വന്ന വന്വീഴ്ച എന്നിവയെകുറിച്ച് ശ്രീ .പ്രകാശന്‍ ഒന്നുകില്‍ അജ്ഞന്‍,അല്ലെങ്കില്‍
അവ വായനക്കാരില്‍ നിന്നു മറച്ചു വയ്ക്കുന്നു.അഗ്നിക്കിരയായ ക്ഷേത്രം വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ വിശ്വാസികളെ
ആകര്‍ഷിക്കുന്നു.പരസ്പരം കൊമ്പുകോര്‍ത്തു പോരാടിയ അംബാനിമക്കളെ ഒരുമിപ്പിക്കാന്‍ മാതാവു ശബരിമല ദര്‍ശനം
നടത്തി വിജയം വരിക്കുന്നു.വിശ്വാസികളുടെ എണ്ണം എങ്ങിനെ കൂടാതിരിക്കും.?

Monday, October 11, 2010

രണ്ടു സ്വപ്നമാര്‍

Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit,THQ Hospital,Vaikom(1978)

രണ്ടു സ്വപ്നമാര്‍

ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.

വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോ​ട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.

Broadligament Svapna

ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.

പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.

"Shorodkar"Svapna

ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.

Monday, October 04, 2010

ബ്ലോഗ്ജാലകവും വേണം

ബ്ലോഗ്ജാലകവും വേണം
ബ്ലോഗെഴുതുന്ന മലയാളികളുടേയും അവര്‍ പരസ്യപ്പെടുത്തുന്ന മലയാള-ആംഗ്ലേയ ബ്ലോഗുകളുടേയും എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു.അവയുടെ സെന്‍സ്സസ് എടുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം അറിവായിട്ടില്ല.ലോകസാഹിത്യത്തിലെ ദൈനംദിന തുടിപ്പുകള്‍ സാധാരണക്കാരായ മലയാളി വായനക്കാരില്‍ എത്തിക്കാന്‍ സാഹിത്യവാരഫലം വഴി പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ക്കു കഴിഞ്ഞിരുന്നു.കൃഷ്ണന്‍ നായര്‍ സാറിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവു നികത്താന്‍ ഒരു പരിധിവരെ കലാകൗമുദിയിലെ അക്ഷരജാലകം വഴി എ,കെ.ഹരികുമാറിനു കഴിയുന്നു.
സാഹിത്യവാരഫലം അരങ്ങു തകര്‍ത്തിരുന്ന കാലത്ത് ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകളോ ബ്ലൊഗുകളോ രൂപം കൊണ്ടിരുന്നില്ല.ഇന്നു ലോകമെമ്പാടുമുള്ള മലയാളികളെ കൂട്ടിയിണക്കാന്‍ കൂട്ടം പോലുള്ള സൗഹൃദകൂട്ടയ്മകള്‍ 30 എണ്ണം എങ്കിലും ഉണ്ട്.ഒന്നാമന്‍ കൂട്ടം(http://www.koottam.com/) തന്നെ.അംഗബലം 2.1 ലക്ഷത്തിലേറെ.ഇത്തരം കൂട്ടയ്മകള്‍ നിരവധി ബ്ലോഗെഴുത്തുകാരെ സൃഷ്ടിച്ചു കഴിഞ്ഞു.പലതും ശ്രദ്ധേയം.ചില ബ്ലോഗുകളെ ഹരികുമാര്‍ അക്ഷരജാലകത്തിലൂടെ അവതരിപ്പിച്ചു. ചിത്രകാരന്‍ എന്ന മുഖം മൂടി ബ്ലോഗറെ ആണ്‌ ഹരികുമാര്‍ ഏറെ ഇഷ്ടപ്പെടുന്നത്.ട്വിറ്ററേച്ചര്‍ തുടങ്ങിയ പുതുപുത്തന്‍ സാഹിത്യരൂപങ്ങളേയും
അദ്ദേഹം വായനക്കാര്‍ക്കു പരിചയപ്പെടുത്തി.മാതൃഭൂമി ആഴ്ചപ്പതിപ്പു എല്ലാലക്കത്തിലും ബ്ലൊഗനയിലൂടെ ഒരോ ബ്ലോഗിനെ അവതരിപ്പിക്കുന്നു.കൊടകരപുരാണം പോലെ ചിലത് പുസ്തരൂപത്തില്‍ വന്നുകഴിഞ്ഞു.എന്നാല്‍ 40 കഴിഞ്ഞ മലയാളികളില്‍ ബ്ലൊഗി.നെ കുറിച്ചറിവുള്ളവര്‍ കുറവാണ്‌.മുതിര്‍ന്ന പൗരരില്‍ തീരെ കുറവും.കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ രൂപകല്‍പ്പന ചെയ്ത യയായിപുരം (http://elderskerala.blogspot.com/) എന്നമുതിര്‍ന്നവരുടെ ബ്ലോഗ് കൂട്ടായ്മയില്‍ അംഗസംഖ്യ 13 മാത്രം
ഇംഗ്ലീഷില്‍ നന്നായി ബ്ലൊഗ് ചെയ്യുന്ന മലയാളികള്‍ ഉണ്ട്.അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ മാഡി ,പാറായില്‍ തരകന്‍ തുടങ്ങിയവര്‍ ഉദാഹരണം. ചെമ്പകരാമന്‍ പിള്ള,സ്മാര്‍ത്തവിചാരം,പഴശ്ശിരാജാ,ചീനവല തുടങ്ങിയ ബ്ലൊഗുകള്‍ എഴുതിയ മാഡി ആണ്‌ ഇവരില്‍ മുമ്പന്‍.
അക്ഷരജാലകത്തില്‍ ഒരു സ്ഥിരം ഖണ്ഡിക (ബ്ലോഗ് ജാലകം) മലയാളം ബ്ലോഗുകളേയും മലയാളി ബ്ലോഗര്‍മാരേയും പരിചയപ്പെടുത്താ

Saturday, August 28, 2010

Thursday, August 12, 2010

135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം

135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം

മലയാളം വാരിക 30 ജൂലൈ 2010 ലക്കത്തിൽ എവിടെ പൊതുസമൂഹം? എന്ന കത്തെഴുതിയ ടി.ആർ.തിരുവിഴാംകുന്ന് ഈഴവനെ കണ്ടാൽ കുളിക്കേണ്ടിയിരുന്നതിനാൽ, മഹാരാജാവ് ഡപ്യൂട്ടി സ്പീക്കർ ആയിരുന്ന സഹോദരൻ അയ്യപ്പനു ദർശനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവച്ച സംഭവം വിവരിക്കുന്നു.തുടർന്ന് അയിത്തത്തിനെതിരെ ശബ്ദമുയർത്തിയവരെകുറിച്ചു പറയുമ്പോൾ വൈകുണ്ഠസ്വാമി,ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ,ബ്രഹ്മാനന്ദസ്വാമി ശിവയോഗി എന്നിവരെ പേരെടുത്തു സ്മരിക്കുന്നു.എന്നാൽ ആദ്യമൂന്നു പേരുൾപ്പടെ 51 ശിഷ്യരുടെ ആധ്യാത്മികഗുരുവായിരുന്ന കേരളത്തിലെ ആദ്യസാമൂഹ്യപരിഷ്കർത്താവു ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികളെ- തിരുമൂലരുടെ തിരുമന്ത്രം മലയാളികൾക്കു പരിചയപ്പെടുത്തിയ- അതിലെ "അൻപേശിവം","ഒന്റേ കുലം ഒരുവനേ ദൈവം" -എന്ന ഉപദേശങ്ങൾ പരിചയപ്പെടുത്തിയ തൈക്കാട് അയ്യാവിനെ- തമസ്കരിച്ചു.135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം
1814-1909 കാലത്തു ജീവിച്ചിരുന്ന ആ യോഗിവര്യൻ135 വർഷം മുൻപു ബ്രാഹ്മണരോടും തന്നോടുമൊപ്പം അയ്യങ്കാളിയെ തൈപ്പൂയ സദ്യക്കു കൂടെയിരുത്തി ലോകത്തിൽ തന്നെ ആദ്യമായി പന്തിഭോജനം
തുടങ്ങി വച്ചു.തിരുവനന്തപുരത്തെ സവർണ്ണർ അയ്യാവിനെ "പാണ്ടിപ്പറയൻ" എന്നു വിളിച്ചപ്പോൾ
"ഇന്ത ഉലകത്തിലേ ഒരേഒരു ജാതി ഹാൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ" എന്നു ശിഷ്യരെ പഠിപ്പിച്ചു.ശിഷ്യൻ നാണുഗുരു സ്വാമികൾ ആ ഉപദേശം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി
"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്നു പാടിയത് അയ്യാഗുരു സമാധി ആയി 11 വർഷം കഴിഞ്ഞ്
1920 -ൽ മാത്രവും എന്നോർക്കുക.
ബ്ളോഗ് കാണുക:
http://keralavellalas.blogspot.com/
ഡോ.കാനം ശങ്കരപ്പിള്ള,നീലകണ്ഠനിലയം,പൊൻ കുന്നം
മൊബൈൽ:9447035416

Monday, August 09, 2010





Tuesday, July 13, 2010

കുട്ടിക്കാലത്തെ ലണ്ടന്‍ യാത്രകള്‍

കുട്ടിക്കാലത്തെ ലണ്ടന്‍ യാത്രകള്‍

ചെറുപ്പത്തില്‍ ഫസ്റ്റ്‌ ഫോമില്‍
ഇപ്പോഴത്തെ ആറാം സ്റ്റാന്‍ഡേര്‍ഡ്‌)
ആണ്‌ ഇംഗ്‌ളീഷ്‌ പഠിച്ചു തുടങ്ങിയത്‌.
ഇംഗ്ലണ്ടിന്‍റെ തലസഥാനമായ ലണ്ടനെ അക്കാലം മുതല്‍
നേര്‍സറിപാടുകളിലല്ലാതെ
മറ്റു ചില സന്ദര്‍ഭത്തിലും പാരാമര്‍ശിക്കുന്നതു കേട്ടു തുടങ്ങി.

ടോയിലറ്റില്‍ പോകുന്നതിനും അന്നു നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നു.
ലണ്ടനും ടോയിലറ്റും തമ്മിലെന്തു ബന്ധം എന്നു പലപ്പോഴും അലോചിച്ചിരുന്നു.
ഉത്തരം കിട്ടിയിരുന്നില്ല.
ലോകത്തിനു മഹത്തായ സംഭാവന നല്‍കിയ 175 വ്യക്തികളെക്കുറിച്ചുല്ല
ഒരു പുസ്തകം ബ്രിട്ടനില്‍ വച്ചു വായിക്കാന്‍ ഇടയായി.
തുടര്‍ന്നു കാരണം പിടികിട്ടി.

നിസ്സാരമെന്നു തോന്നാവുന്ന ചില കണ്ടുപിടുത്തങ്ങള്‍
ലോകത്തെ മാറ്റി മറിക്കും.ഗതി മാറ്റും.
ചെറിയ കണ്ടു പിടുത്തം വഴി ലോകത്തിനു
മഹത്തായ സംഭാവന നല്‍കിയ വ്യക്തിയാണ്‌
ഒന്നാം എലിസബേത്‌ രാജ്ഞിയുടെ കൊട്ടാരത്തിലെ അന്തേവാസി ആയിരുന്ന
ജോണ്‍ ഹാരിങ്ങ്‌ടണ്‍(1561-1612).

ബ്രിട്ടനിലെ ബാത്‌ എന്ന സ്ഥലത്തിനു സമീപമുള്ള കെന്‍സ്റ്റണില്‍ ആണു ജനനം.
എഴുത്തുകാരനും പരിഭാഷകനും ആയിരുന്നു.
എലിസബേത്‌ രാജകുമാരിയുടെ വളര്‍ത്തു മകന്‍.
യൂറോപ്യന്‍ രീതിയിലുള്ള ടോയിലറ്റ്‌(വാട്ടര്‍ ക്ലോസറ്റ്( ഇദ്ദേഹമാണ്‌ കണ്ടു പിടിച്ചത്‌.
വീടിനുള്ളിലെ വൃത്തിയില്‍ അങ്ങനെയാണ്‌ ആധുനികവല്‍ക്കരണം നടന്നത്‌.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ ഒരു മുന്നേറ്റം ആയിരുന്നു അത്‌.
അജാക്സ്‌ എന്ന പേരില്‍ 1589 ല്‍ ഹാരി ടോയിലറ്റ്‌ നിര്‍മ്മിച്ചു.
ആരും സ്വീകരിച്ചില്ല.
അവസാനം എലിസബേത്‌ രാജ്ഞി തനിക്കായി ഒരെണ്ണം പണിയിപ്പിച്ചു.
എന്നിട്ടും സാധാരണ ജനം അതു സ്വീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു.

വിക്ടോറിയ രാജ്ഞിയുടെ കാലത്ത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
വ്യവസായിയക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍,പ്രചരിപ്പിക്കാന്‍
ലണ്ടനില്‍ ഒരു വര്‍ഷം നീണ്ടു നിന്ന
ഒരു വ്യാവസായിക പ്രദര്‍ശനം
( അത്തരത്തില്‍ ലോകത്തില്‍ ആദ്യത്തേത്‌)
ആരമ്‌ഭിച്ചു.
ലോകത്തിന്റെ നാന ഭാഗങ്ങളില്‍ നിന്നും ജനം ലണ്ടനിലേക്കു
പ്രവഹിച്ചു.
അന്നാണ്‌ പൊതു കക്കൂസ്സുകളുടെ ആവശ്യം മനസ്സിലാകുന്നത്‌.
ഹാര്‍നിഗ്ടണ്‍ കണ്ടു പിടിച്ച വാട്ടര്‍ ക്ലോസറ്റ്കല്‍ നൂറു കണക്കിന്‌
ലണ്ടന്‍ നഗരിയില്‍ നിര്‍മ്മിക്കപ്പെട്ടു.

തുടര്‍ന്നു ലോകജനത കക്കൂസ്സുകളെക്കുറിച്ചറിഞ്ഞു.
യൂറോപ്യന്‍ ടോയിലറ്റ്‌ -വാറ്റര്‍ ക്ലോസറ്റ്‌- ലോകമെങ്ങും പ്രചരിച്ചു.

( നമ്മുടെ പദ്മനാഭപുരം കൊട്ടാരത്തില്‍
കല്ലുകൊണ്ടു നിര്‍മ്മിച്ച ക്ലോസറ്റ്‌ കാണാം.)

1852-1900 കാലത്ത് ലണ്ടനില്‍
മാത്രമേ ടോയിലറ്റുകള്‍ ഉണ്ടായിരുന്നുല്ലു.
ലണ്ടനില്‍ പോയാല്‍ കക്കൂസ്സില്‍ പോകാം.
അതാവണം ടോയിലറ്റില്‍ പോകുന്നതിനു പണ്ട്‌ നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നത്‌

ലോകജനത മൊത്തം ഹാരിംഗടണനോടു കടപ്പെട്ടിരിക്കുന്നു.
വാട്ടര്‍ ക്ലോസറ്റ്‌ ഇല്ലായിരുന്നുവെങ്ങില്‍
നമ്മുടെ വീടുകളുടെ ഗതി എന്താകുമായിരുന്നു?

തീര്‍ച്ചയായും മഹത്തായ
ഒരു ചെറിയ,എന്നാല്‍ വലിയ കണ്ടുപിടുത്തം
എലിസബേത്‌ രാജ്ഞി സര്‍ സ്ഥാനം നല്‍കി ജോണ്‍ ഹാരിങ്ങ്ടണെ ആദരിച്ചു.
First Public Lavatory of the World
London's first public lavatory was opened in 1852.
It was known as Public Waiting Room.
It was in No 95 Fleet Street.
Started by the Royal Society of Arts
at the instigation of Sir.Samuel merton Peto,
who built Nelson's Column,and Sir Henry Cole, who among other
distinctions,produced first Christmas cards.
Admission costed twopence,prohibitive sum in those days.
"Spending a penny" was not sufficient until 1855 when first
Municipal lavatory opened outside the Royal exchange.

കഷ്ടം: നമുക്ക്‌ ഇത്തരം ഒരു ചെറിയ കണ്ടുപിടുത്തം
പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Saturday, July 10, 2010

സൈക്കിളുകളിലേയ്ക്കു മടങ്ങുക

സൈക്കിളുകളിലേയ്ക്കു മടങ്ങുക
മധുരമനോഹര മനോ ഞ്ജ ചൈനയിൽ നിന്നും പകർത്താൻ
നല്ലൊരു
പാഠം.
http://www.thehindu.com/sci-tech/energy-and-environment/article509639.ece
ചൈനയിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം കൂടുന്നു.കൂട്ടുന്നു.
എവിടെ ചെന്നാലും സൈക്കിൾ വാടകയ്ക്കു കിട്ടും.തിരിച്ചറിയൽ
കാർഡു കാട്ടിയാൽ മതി. 24 മണിക്കൂറും കിട്ടും.വാടക 14 രൂപ.
എവിടെയും തിരിച്ചേല്പ്പിക്കാം.പണ്ടു മെഡിക്കൽ കോളേജിൽ
പ്രൊഫസ്സർ മാധവൻ നായർ,പി.കെ.ആർ വാര്യർ എന്നിവർ
സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാലം ഓർമ്മയിൽ തെളിയുന്നു.
നമുക്കും സൈക്കിളിലേക്കു മടങ്ങാം. നല്ലൊരു സർക്കുലർ റോഡ്
ഉള്ള പത്തനം തിട്ട നഗരത്തിൽ ചുറ്റും സൈക്കിൾ,കാൽ നടക്കാർ
എന്നിവയ്ക്കു പ്രത്യേകപാതകളും നെടുനീളെ ചോലമരങ്ങളും
ഉണ്ടാകാൻ വേണ്ട പരിപാടികൾ ആവിഷ്കരിക്കണം എന്നൊരു
നിർദ്ദേശം പത്തനം തിട്ടയിൽ ജനിച്ചു പത്തനംതിട്ട കളക്ടർ ആയ
ഒരാൾക്കു ഞാൻ ഒരിക്കൽ വച്ചു.ഫലിതപ്രിയനായ ആഡെഹത്തിൻ റെ
കമൻ റ്‌ നിർദ്ദേശം ഒട്ടും ഫലിതമില്ലാത്തത് എന്നായിരുന്നു.