Monday, September 16, 2013

അന്ന് അങ്ങനെ ഒരു വേണ്ടാതീനം ചെയ്തു.

അന്ന് അങ്ങനെ ഒരു വേണ്ടാതീനം ചെയ്തു.
സംസാരമദ്ധ്യേ ഒരിക്കൽ അനീഷ് പറഞ്ഞു.മലയാളത്തിൽ മെഡിക്കൽ ജേർണലിസം കൊണ്ടു വന്നതു പേരപ്പനാണെന്നാണല്ലോപറയുന്നത്?

അനീഷ് എന്നു പറഞ്ഞാൽ  അനീഷ് ആനിക്കാട് എന്ന അനീഷ്കുമാർ.എന്റെ അമ്മയുടെഇളയ സഹോദരിയുടെ കൊച്ചു മകൻ.എന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകന്റെ കൊച്ചു മകനുമാണ് .എന്റെ അമ്മ ആനിക്കാട് ഇളമ്പള്ളിയിലെ കല്ലൂർ രാമൻപിള്ള സീനിയറിന്റെ മൂത്ത മകൾ.അനീഷിന്റെ അമ്മൂമ്മ എന്റെ അമ്മയുടെ ഇളയ സഹോദരി.കൂരാലി-പള്ളീക്കത്തോട് വെട്ടിച്ചകരപ്രമാണി കല്ലൂർ രാമൻപിള്ളയുടെ സഹോദരിയുടെ പുത്രനായിരുന്നു കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് വക്കീൽ എസ്.രാമനാഥപിള്ള.മലയാള ചലച്ചിത്രലോകത്തിൽ നാലുതലമുറ സംഭാവന നടത്തിയ കുടുംബം.60 വർഷം മുമ്പു തിരമാല നിർമ്മിച്ചു.മകൻ പി.ആർ.എസ്സ്.പിള്ള സംവിധായകനും പിന്നീട് കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ എ,.ഡിയുമായി.മകൻ ശങ്കർ മോഹൻ നടൻ.ഇപ്പോൾ അന്തർദ്ദേശീയഫിലിം ഫെസ്റ്റിവൽ ചെയർമാൻ.നാലാം തലമുറയിലെ അരുൺ ശങ്കർ ജയരാജിന്റെ കാമൽ സഫാരിയിലെ നായകൻ.

No comments: