ഇനി നാട്ടിലെങ്ങും പാലാഴി(പാലായി)
നാട്ടിലെങ്ങും പാട്ടായി എന്നു മാത്രമല്ല,നാട്ടിലെങ്ങും പാലായി(പാലാഴി എന്നുമാകാം)
എന്നും സമീപഭാവിയില്‍ നമുക്കു കേള്‍ക്കാന്‍ സാധിക്കും.കുളത്തൂപ്പുഴ, കോലാഹലമേട് എന്നിവിടങ്ങളില്‍ തുടങ്ങിക്കഴിഞ്ഞ
ഹൈടെക് ഡയറി ഫാം പ്രവര്‍ത്തനക്ഷെമമാകുന്നതോടെ കേരളമെമ്പാടും പാലൊഴുകും.
National Project for Cattle and Buffalo Breeding (NPCBB).ആണ് ഈ പരിപാടിയുടെ സൂത്രധാരകര്‍.
ക്ഷീരക്ഷത കൂടിയ ഗോക്കള്‍, മെച്ചപ്പെട്ട കാലിത്തീറ്റി എന്നിവ വഴി പാലുല്‍പ്പാദനം കൂടും.
ആയൂര്‍, മാട്ടുപ്പെട്ടി,വലിയതുറ എന്നീ സ്ഥലങ്ങളിലും ഇത്തരം ഡയറികള്‍ സ്ഥാപിക്കപ്പെടും.
എല്ലാ പശുവിനും മൈക്രോചിപ്,തണുപ്പിക്കാനും ദേഹം ചോറിയാനും യന്ത്ര സഹായം കിട്ടും.
കറവയ്ക്കും യന്തിരന്‍ തന്നെ.ബ്രാന്‍ഡ് നെയിമിലാവും പാല്‍ കിട്ടുക.ദിവസം 5000 ലിറ്റര്‍ പാല്‍ വരെ കിട്ടും.
നമുക്കും പാടാം.ഇനി നാട്ടിലെല്ലാം പാലാഴി.
1 comment:
ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു നിങ്ങളുടെ ബ്ലോഗ്.
ഇവിടെ നിന്നും എനിക്ക് കുറെ കാര്യങ്ങള്‍ കിട്ടി.
നന്ദി.
Post a Comment