Wednesday, October 11, 2023

ഹാരപ്പയിൽ നിന്നും തമിഴ് നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കുടിയേറിയ വെള്ളാളർ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹ

ഹാരപ്പയിൽ നിന്നും തമിഴ് നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കുടിയേറിയ വെള്ളാളർ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹ ഡോ .കാനം ശങ്കരപ്പിള്ള ,പൊൻകുന്നം

മൊബയിൽ :9447036416

ഈമെയിൽ : drkanam@gmail.com

കേരളത്തിലെ അതിപുരാതനമായ ദ്രാവിഡ ജനസമൂഹം ആയ വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും ഇല്ല എന്നത് ശരിയാണ് .

എന്നാല് അവയ്‌ക്കെല്ലാം മുൻപ് രചിക്കപ്പെട്ട പതിറ്റുപ്പത്ത് , (Ten Idylls),പുറനാനൂറ് ,അകനാനൂറ് തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മൃഗപരിപാലകരും ദേശ വിദേശ വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ ,നാഗരികരായ ,കരകൗശല വിദ്യക്കാരായ അക്ഷര ജ്ഞാനികളായ,വസ്ത്ര ധാരികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു.

കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട കൃഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ അഞ്ച് എണ്ണം .

നദീതടങ്ങളിലുള്ള “മരുത” നിലത്ത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടു കെട്ടി കൃ ഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്" എന്നറിയപ്പെട്ടു .

“പതിറ്റു പത്ത്” വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം കൃഷി ചെയ്തിരുന്നവര് "കാരാളര്". നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി. അവര് "വെള്ളാളര്" എന്നറിയപ്പെട്ടു.

അവരാണ് ആദ്യമായി ആസൂത്രിത നഗരങ്ങള് നിര്മ്മിച്ച അക്ഷര ജ്ഞാനികള്.

"നഗരത്തെ പോലെ സുന്ദരി"എന്ന ചിലപ്പതികാര ഉപമ കാണുക .( ഡോ.ആര് ബാലക്രുഷ്ണന് ഐ.ഏ.എസ്സിന്റെ യൂടൂബ്‌ പ്രഭാഷണം കേള്ക്കുക) https://youtu.be/93mqRKgoezU. വേദങ്ങളിലും ഇതിഹാസങ്ങളിലും നഗരങ്ങൾ ഇല്ല എന്നോർക്കുക .

1876 ല് തിരുനെല് വേലിയിലെ ആദിച്ചനല്ലൂരില് നിന്നു ഡോ ജാഗോര് കണ്ടെത്തിയ പുരാവസ്തുക്കള് മുഴുവന് ബര്ലിന് മ്യൂസിയത്തിലായി.

Some Early Soverigns of Travancore എന്ന പ്രബന്ധം വഴി തിരുവിതാംകൂറിന്റെ ശാസ്ത്രീയ ചരിത്ര പിതാവായി മാറിയ, Age of Thirunjana Sambandhar എന്ന പ്രബന്ധം വഴി ശാസ്ത്രീയ ദക്ഷിണേന്ത്യന് ചരിത്ര പിതാവായി മാറിയ,ആലപ്പുഴക്കാരന്, തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദധാരി,മനോന്മണീയം പെരുമാള് സുന്ദരം പിള്ള ( Tamilisn Antiquary https://archive.org/details/in.ernet.dli.2015.202576 കാണുക )1890 കളില് എഴുതി:-"യഥാര്ഥ ഭാരത ചരിത്രം എഴുതണമെങ്കില് തെന്നിന്ത്യയിലെ നദീതടങ്ങളില് ഉല്ഖനന പഠനങ്ങള് നടത്തണം".

പക്ഷേ പഠനം നടന്നത് സിന്ധു ഗംഗാ തടങ്ങളില് സര് ജോണ് മാര്ഷലിന്റെ നേത്രുത്വത്തില്.

അതാകട്ടെ 1920 നു ശേഷവും.

മാര്ഷല് ഹാരപ്പന് നാഗരികത കണ്ടെത്തി. അത് വെള്ളാള സംസ്ക്രുതി എന്ന് സ്ഥാപിച്ചത് സഖാവ് പി. ഗോവിന്ദപ്പിള്ളയുടെ ചരിത്ര അദ്ധ്യാപകന് പ്രൊ.എച്ച് ഹേരാസും. https://www.facebook.com/622760475/posts/10157995870960476/ വായിക്കുക. ഭാരത സര്ക്കാര് റവ.ഫാദര് ഹേരാസിന്റെ സ്മരണ നിലനിര്ത്താന് തപാല് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട് .വേലനെ ,വേൽ മുരുകനെ ആരാധിക്കുന്നവർ മുഴുവൻ വെള്ളാളർ എന്നാണു റവ. ഫാദർ എച്ച്. ഹേരാസ് എന്ന ഇന്തോളജിസ്റ് പറയുന്നത് .

വെള്ളാളകുലം ആ ജസ്യൂട്ട് പുരോഹിതനെ ഒരു കാലത്തും മറക്കില്ല.തങ്ങളുടെ പഴമയേയും പെരുമയേയും മാലോകരെ അറിയിച്ചത് ആ പരോഹിതന് ആണല്ലോ.

2021 ൽ താമ്രപര്ണ്ണി നദീതട( മരുതം തിണ) ത്തില് നിന്നും 3200 വര്ഷം പഴക്കമുള്ള കലത്തില് നെല് വിത്ത് കണ്ടെത്തി എന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴ് നാട് നിയമസഭയെ അറിയിച്ചു.

മധുരയില് നിന്ന് 12 കിലോമീറ്റര് അകലെ വൈഗ നദിതടമായ (മരുതം തിണ) കീല(ഴ)ടിയില് നടന്നു വരുന്ന ഉല്ഘനനം 2023 അവസാനം ഒന്പതാം ഘട്ടം .മാർച്ചിൽ പതിനെട്ടു കോടി ചെലവഴിച്ചു സ്റ്റാലിൻ സർക്കാർ അവിടെ ഒരു മ്യൂസിയം സ്ഥാപിച്ചു ഖനനത്തിൽ കിട്ടിയ പുരാവസ്തുക്കൾ സംരക്ഷിച്ചു വരുന്നു .വെള്ളിയാഴ്ച അവധി ദിവസം .ഒരു ദിവസം മുഴുവൻ കാണാനുള്ള വക അവിടെയുണ്ട് ,ഫീസ് നിസ്സാരം .

തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കുള്ള കീഴടി(കീലടി ) പ്രാചീന മധുരാപുരി ആയിരിക്കണം. അവിടെ കണ്ടെത്തിയ വസ്തുക്കളില് ചിലത് ഫ്ളോറിഡയില് ബീറ്റാ കാര്ബണ് പരിശോധകള് നടത്തി കാലനിര്ണ്ണയം നടത്തി . അവയ്ക്ക് 3200 വര്ഷത്തില് കുറയാത്ത പഴക്കം .

4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്,ജലസേചന ചാലുകള്, ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു.

തുണി നെയ്യാനും തുന്നാനും ഉള്ള ഉപകരണങ്ങള്, അളവുതൂക്ക കട്ടികള് ,വിനോദ ഉപകരണങ്ങള്, അച്ചുകള് ,മുദ്രകള്,ജല്ലിക്കെട്ട് പൂഞ്ഞി കാളകളുടെ ചിത്രം, സ്വര്ണ്ണ ലോലക്കുകള് ,അറബി നാണയങ്ങള് എന്നിവ അക്കാലത്തെ കര്ഷക- അജപാലക-ചെട്ടി(വ്യാപാരി)- ചാലിയ- പാണ-കുശവ -ഐന് കമ്മാള ദ്രാവിഡ വെള്ളാള സമൂഹത്തിന്റെ പഴമയും പെരുമയും കാട്ടുന്നു.വെള്ളാള കുലത്തിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന പല വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നും അവരുടെ ഇടയിൽ അവർണ്ണ സവർണ്ണ വ്യത്യാസം ഉണ്ടായിരുന്നില്ല എന്നും പ്രത്യേക ജാതിയും ഇല്ലായിരുന്നു എന്ന സത്യം മ്യൂസിയം നമ്മെ ഓർമ്മിപ്പിക്കുന്നു .

കൂടതലറിയാന് മലയാളത്തിലും ഇംഗ്ളീഷിലും തമിഴിലും കിട്ടുന്ന കീഴടി യൂട്യൂബ് വിഡിയോകള് കാണുക.കേള്ക്കുക. https://youtu.be/Zp18nG4mfa8 "ഹാരപ്പ മുതല് വൈഗവരെയുള്ള യാത്ര" ഡോ.ആര് ബാലക്രുഷ്ണന് എഴുതിയ പഠനം (റോജാ മുത്തയ്യ റിസേർച് ലൈബ്രറി ചെന്നൈ പ്രസിദ്ധീകരണം വായിക്കുക. https://youtu.be/NZI9SqRcMJc

എൻ്റെ പ്രിയ സ്നേഹിതൻ അന്തരിച്ച ശ്രീ എം ചിദംബരൻ പിള്ള.കണ്ണാട്ടു പറമ്പിൽ തയാറാക്കിയ വെള്ളാളരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും 1995 ജനുവരിയിൽ ചേർത്തല ഇന്ദിരാ ജനാർദ്ധനൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു .അതിന്റെ കോപ്പികൾ ഇപ്പോൾ ലഭ്യമല്ല .എൻ്റെ കൈവശമുണ്ടായിരുന്ന കോപ്പി എൻ്റെ പ്രിയ സുഹൃത്ത് ഹരികുമാറിന് നൽകി .ഹരികുമാർ ഇളയിടം ഇന്ദിരാ ജനാർദ്ധനൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അനുവാദം വാങ്ങി ആ അപൂർവ ഗ്രൻഥം പുനഃ പ്രസിദ്ധീകരിക്കാൻ തയാർ ആയതിൽ എനിക്ക് ഏറെ സന്തോഷം .

വെള്ളാളർ എന്ന അതി പ്രാചീന ദ്രാവിഡ സമൂഹത്തെ കുറിച്ച് അവർക്കു പോലും കാര്യമായ വിവരമില്ല .വെള്ളാളർ എന്ന ദ്രാവിഡ സമൂഹത്തെ കുറിച്ച് വായനക്കാർക്കു മുൻപിൽ ഏതാനും ചില കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം തന്ന ശ്രീ .ഹരികുമാറിന് നന്ദി .

No comments:

Post a Comment