Saturday, May 27, 2023

വെള്ളാളർ എന്ന് പറഞ്ഞാൽ ആര് ?

വെള്ളാളർ എന്ന് പറഞ്ഞാൽ ആര് ? =================================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com
വെള്ളാളർ ആർ എന്നറിയാവുന്നവർ ഭൂമി മലയാളത്തിൽ വിരളം . തികച്ചും അപൂർവ്വം എന്ന് തന്നെ പറയാം .വെള്ളാളർക്കു പോലും അറിയില്ല .അതിനാൽഅവരിൽ മിക്കവരും സമുദായം പറയേണ്ട ആവശ്യം വന്നാൽ “പിള്ള”സമുദായം , കെ.വി .എം. എസ് അല്ലെങ്കിൽ ,നായർ ,അല്ലെങ്കിൽ എൻ. എസ് .എസ് എന്നെല്ലാം പറഞ്ഞു കളയും.എൻ്റെ പ്രിയ സുഹൃത്ത് ,കുറിച്യ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകൻ K.G Prasasu തുടങ്ങിയവർ വെള്ളാളരിൽ ചിലരുടെ നിറം കണ്ടാവണം വെള്ള നിറക്കാർ(ആൾക്കാർ ) എന്ന് പോലും സംശയിക്കുന്നു .സർക്കാർ ഡോക്ടർ ആയി ജോലി നോക്കും കാലം (1980-99) ചിലർ എന്നെ ഒരു നമ്പൂതിരി ആയി കണക്കാക്കിയിരുന്നു . തുറന്നു പറയട്ടെ, വെള്ളാളർക്കിടയിൽ നമ്പൂതിരി സംബന്ധം ഇല്ലായിരുന്നു . “അമ്മി ചവുട്ടി അരുന്ധതി കാണൽ “ എന്ന ആചാരം വിവാഹ സമയത്ത് നടത്തി അരുന്ധതിയെ നോക്കി പ്രതിജ്ഞ ഏകഭർതൃ പ്രതിജ്ഞ എടുക്കുന്നവർ ആയിരുന്നു വെള്ളാള വനിതകൾ( ചേർത്തല ചിദംബരം പിള്ള എന്ന അതിസുന്ദരൻ എഴുതിയ വെള്ളാളരുടെ ആചാരങ്ങൾ എന്ന കൃതി കാണുക ) വെള്ളാളർ എന്നാൽ “വെള്ള നിറമുള്ളവർ” എന്നല്ല ധരിക്കേണ്ടത് . അവരിലും ഇരുനിറ ക്കാരും എന്തിനു കരിപോലെ കറുത്തവരും ഉണ്ട് . തേർസ്റ്റൻ,രങ്കാചാരി (Castes and Tribes of South India Asian Paublications Madras Vol 7) വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവർ വെള്ളാളർ എന്നെഴുതി വച്ച 1900 കാലം മുതൽ പലരും അത് ആവർത്തിക്കാൻ തുടങ്ങി .അപ്പോൾ, വെള്ളം ഇല്ലാതെ കൃഷി ചെയ്യാമോ എന്ന് ചിലർ (അന്തരിച്ച മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള എന്ന “ബ്രാഹ്മണ” വെള്ളാള കുലജാതൻ ചോദിച്ച ചോദ്യം ). മഴവെള്ളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നവർ “കാരാളർ” എന്നും ജലസ്രോതസുകളിൽ നിന്ന് ചാനലുകൾ വെട്ടിയും തടയണ കെട്ടിയും ഹലം (ബലരാമന്റെ കലപ്പ) ഉപയോഗിക്കുന്നവരും “വെള്ളാളർ” എന്നും ചിലർ വ്യാഖ്യാനിച്ചു . ”വെള്ളായ്മ”(തമിഴിൽ കൃഷി ) നടത്തുന്നവർ വെള്ളാളർ എന്ന് മറ്റുചിലർ . വേൽ മുരുകനെ ആരാധിക്കുന്നവർ എന്ന് നസ്രാണി പുരോഹിതൻ ആയിരുന്ന ഫാദർ എച്ച് ഹേരാസ് (Vellalas of Mohonjodaro The Indian Historical Quarterly Vol XIC Calcutta !938 pp 245-255). വേള് ഭരണാധികാരികളുടെ “ആളർ”(കീഴാളർ ,അനുയായികൾ ) ആയിരുന്നു എന്ന് ചരിത്ര ശബ്ദനിഘണ്ടു കാരൻ ഇടപ്പള്ളി തമ്പുരാൻ പാരമ്പര്യം പേറുന്ന വസന്തസഖൻ(കാമദേവ സദൃശ്യൻ ) എന്ന കോളേജ് പ്രൊഫസ്സർ. ഇനിയും പലരും പലതും പറയും എഴുതും .ഇതാ ഇപ്പോൾ കുറിച്യരുടെ പിൻഗാമികൾ എന്ന് മാധ്യമ പ്രവർത്തകൻ K.G Prasadu ( ?K = Kurichyar) ഭാരത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിവരെ പോയും , ഹിമാചൽ പ്രദേശിൽ പോയും സിന്ധു നദീതടവും മധുരയ്ക്ക് സമീപം കീഴ (ല )ടിയിൽ പോയി ഇക്കഴിഞ്ഞ മാർച്ചിൽ (2023) അവിടെയുള്ള ഖനന പരിപാടികളും കണ്ടിരുന്നു . ഖനനത്തിൽ നിന്ന് കിട്ടിയ വസ്തുക്കൾ പ്രദർശിക്കുന്ന മ്യൂസിയവും കണ്ട ,പഠിച്ച വ്യക്തി എന്ന നിലയിൽ വെള്ളാളർ ആരെന്നു പരിചയപ്പെടുത്തട്ടെ .
സംഘ കാലഘട്ടത്തിൽ (ബി സി മുന്നൂറു മുതൽ സി.ഈ മുന്നൂറു വരെ എന്നായിരുന്നു പഴയ ധാരണ .എന്നാൽ അതിപ്പോൾ ബി സി അറുനൂറു വരെ പിന്നോട്ട് പോയിരിക്കുന്നു .ഇനിയും പിന്നോട്ടു പോകാം ) പെറുക്കി തീറ്റി ഒഴിവാക്കി കൃഷി ചെയ്യാൻ ഉറച്ചു 4 x 2 x 1 അനുപാതത്തിലുള്ള ചുടുകട്ട ഇഷ്ടികകളാൽ അതിസുന്ദരൻ വീടുകെട്ടി ,നദീതടങ്ങളിൽ (മരുതം തിണ എന്ന സംഘകാല ഭാഷ )സ്ഥിരതാമസമാക്കിയ സുന്ദരൻമാരും സുന്ദരികളും തുന്നിയ വസ്ത്രധാരികളും ആയിരുന്ന പരിഷ്കൃത ദ്രാവിഡ സമൂഹമാണ് വെള്ളാളർ.അവരുടെ സ്ത്രീകൾ കറപ്പും ചെമപ്പും നിറമുള്ള മണ്കലങ്ങളിൽ ഉടമകളുടെ പേരുകൾ മാൻ കൊമ്പാൽ “കീറി”യിട്ടിരുന്നു .പ്രാചീന തമിഴി (ബ്രഹ്മി )ലിപികളിൽ . ശുചിമുറികൾ ഉള്ള വീടുകൾ .ആധുനിക രീതിയിലുള്ള മൂടിയ ഓടകൾ .അരഞ്ഞാണമുള്ള കിണറുകൾ ,കളിപ്പാട്ടങ്ങൾ ,വിനോദത്തിനുള്ള ചതുരംഗ കട്ടകൾ .ഹാരപ്പയിൽ കണ്ടത് പോലുള്ള ചിത്ര മുദ്രകൾ അവയിൽ “പിള്ള” എന്ന ചിത്രാക്ഷരങ്ങൾ .അറബി നാണയങ്ങൾ .ഇരുമ്പിൽ തീർത്ത ആയുധങ്ങൾ ,സ്വർണ്ണ ജിമിക്കികൾ .നൂൽ നൂക്കാനുള്ള തക്ലി ,തയ്യൽ ഉപകരണം ,ടെറാക്കോട്ട ചിത്രങ്ങൾ ,ജെല്ലിക്കെട്ടിലെ “പൂഞ്ഞി” ഉള്ള കാളകളുടെ മോഡലുകൾ .നർത്തകിയുടെ പ്രതിമ ,? പശുപതി ,ദേവി എന്നിവരുടെ വിഗ്രഹങ്ങൾ , മുരുകൻ എന്ന മുദ്ര എന്നിവയെല്ലാം ഹാരപ്പയിൽ മാത്രമല്ല കീഴടിയിലും ധാരാളമായി കാണാം . അക്ഷര വിദ്യ കരസ്ഥമാക്കിയ സുന്ദര നഗരങ്ങൾ കെട്ടിപ്പൊക്കിയ സംസ്കാര സമ്പന്നർ ആയിരുന്ന വൈഗ ,സിന്ധു ഗംഗാ തടങ്ങളിൽ സംഘകാലത്തുണ്ടായിരുന്ന വെള്ളായമ് കാരായ വെള്ളാളർ എന്ന അതി പ്രാചീന പരിഷ്കൃത “നകരത്താർ “ സമൂഹം .ചെട്ടിനാട് വാസികൾ അവരുടെ പിന് ഗാമികൾ അവരാണ് വെള്ളാളർ .അതിൽ കറുത്തവർ വരും വെളുത്തവരും ഇരു നിറക്കാരും . ഹാരപ്പയിൽ നിന്നും വൈഗ നദീതടത്തിലേക്കു കുടിയേറിയ വെള്ളാളരുടെ ചരിത്രം കുലാലരുടെ (കുശവരുടെ ) സഞ്ചാരവീഥി (Potters Route ) മനസ്സിലാകണമെങ്കിൽ കൊങ്കു വെള്ളാളൻ ആയ ആർ .ബാലകൃഷ്ണൻ IAS ( Rtd Chief Secratary Odisha) എഴുതിയ ഗവേഷണ പ്രബന്ധം മനസ്സിരുത്തി വായിക്കണം.ഒന്നല്ല പലതവണ ( Journey of A Civilization- Harappa to Vaiga Roja Muthayya Reserch Library Publications,Chennai, Pages 324. Price Rs 2400 ) അവരിൽ കുലാലർ എന്ന ആദ്യ കാല വിഗ്രഹ -കല നിർമ്മാതാക്കൾ പൂജാരികൾ ആയിരുന്നു .മധുരമീനാക്ഷി കോവിലിലെ പൂജാരികൾ ബ്രാഹ്മണർ ഓടിക്കും വരെ കുലാല വെള്ളാളർ ആയിരുന്നു .നമ്മുടെ ഗോവിന്ദൻ മാഷിന്റെ പൂർവികർ .അവരിൽ നെയ്ത്തുകാരും തയ്യൽ കാറും ആശാരി മൂശാരി തച്ചൻ കൊല്ല ൻ പണിക്കാർ (ഐകമ്മാളർ എന്ന് പിക്കാലം വിളിക്കപ്പെട്ടവർ .അതിനു ശേഷം വിശ്വകർമ്മജർ എന്ന് വിളിക്കപ്പെട്ടവർ വെള്ളാളരെ ചിലർ വെള്ളാള പിള്ള മാർ എന്ന് വിളിക്കും . ചിലർ വെള്ളാള ചെട്ടികൾ എന്നും. മറ്റുചിലർ വെറും ചെട്ടികൾ എന്നും. ചിലർ കോണക ചെട്ടികൾ എന്ന് പോലും വിളിച്ചിരുന്നു . കൗപീന ധാരണം ആദ്യം തുടങ്ങി, നഗ്നത നെയ്തെടുത്ത തുണിയാൽ ആദ്യം മറച്ചുതുടങ്ങിയത് നദീതട വാസികൾ ആയിരുന്ന വെള്ളാളർ .അവർ നദീതടങ്ങളിൽ പഞ്ഞി മരം നട്ടു .പഞ്ഞി നൂലാക്കി .നൂൽ നെയ്ത കൗപീനം ഉണ്ടാക്കി . തുണി കൊണ്ട് നഗ്നത മറച്ചു തുടങ്ങി . നായർ പെൺകുട്ടികൾ 1900 കാലിൽ കവുങ്ങിൻ കൂമ്പാള ആണ് ഉടുത്തിരുന്നത് എന്നറിയണമെങ്കിൽ വിദ്യാനന്ദ തീർത്ഥ പാദസ്വാമികൾ ,പണ്ഡിറ്റ് സി .രാമകൃഷ്ണൻ നായർ എന്നിവർ ചേർന്നെഴുതിയ തീർത്ഥ പാദസ്വാമികൾ ജീവചരിത്രം രണ്ടാം ഭാഗം പുറം വായിക്കണം .ചിത്രങ്ങൾ കാണുക .ചട്ടമ്പി സ്വാമികൾ കൂമ്പാള ഉടുത്ത പെണ്കുട്ടിയുമൊത്ത് എടുത്ത കുടുംബചിത്രം പോലും ലഭ്യമാണ് . സംഘകാലത്ത് നെയ്ത്ത് തൊഴിലാക്കി മരുതം വെള്ളാളർ പിൽക്കാലം ചാലിയർ അഥവാ പത്മശാലിയർ ആയി എന്നതു ചരിത്രം . സംഘകാല മരുതം തുന്നൽക്കാർ പാണർ . അവർ സൂചി വെള്ളാളർ എന്നറിയപ്പെട്ടു .
ആദ്യകാല സ്വാതന്ത്ര്യ പോരാളി ,”ജയ്ഹിന്ദ്” മുദ്രാവാക്യം കണ്ടെത്തിയ ,നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്‌ടീയ ഗുരു “എംഡൻ “ചെമ്പകരാമൻ പിള്ള സൂചി വെള്ളാളർ വിഭാഗമായ പാണർ ആണത്രേ . അനന്തപുരിയിലെ വിക്ടോറിയാ ജൂബിലി ടൗൺ (വി. ജെ .റ്റി) ഹാളിനു ജയ്ഹിന്ദ് ചെമ്പകരാമൻ പിള്ളയുടെ പേര് നേടാനുള്ള എൻ്റെ ശ്രമത്തിനു തട ഇട്ടതു അനന്തപുരിയിലെ ചില ബ്രാഹ്മണ വെള്ളാള നേതാക്കൾ . .കവടിയാറിൽ അടിപൊളി സ്മാരകമുള്ള വെങ്ങാനൂർ കാരൻ മഹാത്മാ അയ്യങ്കാളിയ്ക്കു ചെമ്പകരാമന്റെ ജന്മ വീടിനു സമീപമുള്ള ഹാളിന്റെ പേരിൽ രണ്ടാം സ്മാരകം . പാവം പാണർ .അവരുടെ സങ്കടം ആരറിവാൻ ? നമ്മുടെ മുൻ മുഖ്യൻ പട്ടം താണുപിള്ള, മുൻആരോഗ്യ മന്ത്രി എൻ കെ ബാലകൃഷ്ണൻ , കായിക താരം പി.ടി ഉഷ,നടി കാവ്യാ മാധവൻ എന്നിവർ നെയ്ത്തുകാരായ മരുതം സമൂഹത്തിന്റെ (അവർ ചാലിയർ എന്നറിയപ്പെട്ടു ) പിൻഗാമികൾ ആവണം . നായന്മാരിൽ പതിനെട്ടോ ഇരുപത്തി ഒന്നോ ഉപജാതികൾ (നായർ ചരിത്ര ദൃഷ്ടിയിലൂടെ പുറം 143-148 ) ഉള്ളപ്പോൾ വെള്ളാളരിൽ നൂറ്റി അൻപതോളം ഉപവിഭാഗങ്ങൾ ഉണ്ട് .പൂർണ്ണ ലിസ്റ്റ് വിക്കിയിൽ ലഭ്യം . പക്ഷെ അവരെല്ലാം സംഘ കാലത്ത് ഒരേ പേരിൽ അറിയപ്പെട്ടു . വെള്ളാളർ അവരിൽ കർഷകർ ആ പേര് നിലനിർത്തി
ഇടയർ യാദവർ ആയി കോൽ കൈവശക്കാരായ അവർ കോൻ ആയി രാജാവ് .വേണാട് രാജാവ് ഉദാഹരണം . കച്ചവടത്തിന് പോയവർ ചെട്ടികൾ ആയി കാലം നിർമ്മിച്ചവർ കുലാലർ (കുശവൻ )ആയി നെയ്ത്തുകാരൻ ചാലിയൻ .തുന്നൽക്കാരൻ പാണൻ . കൽപ്പണി ചെയ്തവൻ കൊത്തൻ ആയി തട്ടിപ്പണി ചെയ്തവൻ ആശാരി മൂശാരി കൊല്ല ൻ ,തട്ടാൻ പ്രാണാപഹാരി (മീശപ്രകാശകൻ -ഭരതൻ പണ്ഡിതൻ ) എന്നിവരൊക്കെ മരുതം വാസികളായ വെള്ളാളരുടെ അവാന്തര വിഭാഗങ്ങൾ ആയിരുന്നു ഒരമ്മ പെറ്റ മക്കൾ ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം ഒരേ ഒരു കടവുൾ എന്ന് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ പറയാൻ കാരണം അതാണ് ശിവരാജയോഗികളുടെ ബൈബിൾ ആയ തിരുമൂലർ തിരുമന്ത്രം പറഞ്ഞ “ഒൻട്രെ കുലം ഒരുവനേ തൈവം .” ശ്രീനാരായണ ഗുരു അത് മലയാളത്തിൽ കവിത ആക്കി ശ്രീനാരായണീയർ അത് മുദ്രാവാക്യമാക്കി തിരുമന്ത്രം മറ്റൊന്ന് കൂടി പാടി ആൻ പേ ദൈവം ഇ ൦ ഗ്‌ളീഷുകാർ അത് GOD IS LOVE എന്നാക്കി കുമാരൻ ആശാൻ മലയാള മൊഴിമാറ്റം നടത്തി സ്നേഹമാണഖില സാരമൂഴിയിൽ തിരുമൂലർ തിരുമന്ത്രം ഇപ്പോൾ മലയാളത്തിൽ കിട്ടും .ഡി.സി ബുക്സ് അത് നൽകും വായിക്കുക , “ഭോഗവും ഭോഗവും യോഗികൾക്ക് ആവാം.” ( ശ്ലോകം 1491പുറം 457) യോഗികൾ കുടുംബജീവിതം നയിക്കണം എന്ന് പാടി തിരുമൂലർ . എത്രയോ വലിയ സത്യം . അയ്യാസ്വാമികൾ ചെയ്തത് കാണുക . ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അത് മനസിലാക്കിയില്ല

No comments:

Post a Comment