Tuesday, March 07, 2023
നവോത്ഥാന പേരുകൾ
ഡോ .കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
പച്ചക്കുതിര 2023 മാർച്ചു ലക്കത്തിൽ നവീകരണം
എന്ന തലക്കെട്ടിനടിയിൽ “ഭാഷയിലെ നവോത്ഥാനങ്ങൾ”
എന്ന പേരിൽ ഡോ .പി ഏ .അബുബക്കർ എഴുതിയ
ലേഖനം താല്പര്യപൂർവ്വം വായിച്ചു .
സമുദായ നാമങ്ങളിൽ വന്ന നവോത്ഥാനം അദ്ദേഹം
കാണാതെ പോയി .അടുത്തകാലത്ത് ചങ്ങമ്പു ഴ യുടെ
“വാഴക്കുല” വീണ്ടും ചർച്ചാവിഷയമായി .
ഇന്നായിരുന്നു ചങ്ങമ്പുഴ എഴുതുന്നു എങ്കിൽ അതിലെ പേരുകൾ
അതുപോലെ ഉപയോഗിക്കുകില്ലാ .മലയ “ചേരമർ” തൻ മാടം
എന്നോ മറ്റോ എഴുതേണ്ടി വരുമായിരുന്നു .
ഇന്ന് പുലയർ ഇല്ല; ചേരമർ .
പറയർ ഇല്ല; സാംബവർ .
മദിരാശിയിൽ ആദിദ്രാവിഡര്
കുറവർ ഇല്ല; സിദ്ധനർ
കമ്മാളർ ഇല്ല; വിശ്വകർമ്മജർ
ശൂദ്രർ ഇല്ല; നായർ
മുക്കുവർ ഇല്ല; ധീവരർ
കണിയാൻ ഇല്ല; ഗണകൻ
കൊങ്ങിണികൾ ഇല്ല;ഗൗഡ സാരസ്വത ബ്രാഹ്മണർ
പണ്ടാരങ്ങൾ ഇല്ല; വീരശൈവർ .
വന്നിട്ടും പോയിട്ടും പണ്ടത്തെ തരിസാപ്പള്ളി പട്ടയത്തിൽ
(സി ഈ 849)പറഞ്ഞിരുന്ന വെള്ളാളരും (“പൂമിക്കു കരാളർ” )
ഈഴവരും മാത്രം അവരുടെ തനതു പേരുകൾ ഉപയോഗിക്കുന്നു .
ഹാരപ്പ ,മോഹൻജൊദാരോ എന്നീ “മരുതം” തിണകളിൽ
“വെള്ളായ്മ”(കൃഷി ) നടത്തിയിരുന്ന വെള്ളാളർ ഗംഗാതീരം
വഴി തമിഴ് നാട്ടിലെ നദീതടങ്ങളിലും അവിടെ നിന്ന്
പലവഴികളിലൂടെ പല കാലങ്ങളിൽ കേരളത്തിലേക്ക്
കുടിയേറിയ കർഷക- അജഗോ പാലക -വണിക സമൂഹം .
അവർ തങ്ങളുടെ പേരിൽ അഭിമാനം കൊള്ളുന്നു.
അവർ പേര് മാറ്റില്ല .
ഈഴത്തു നാട്ടിൽ നിന്നും പാവഞ്ചി വഴി തേങ്ങയുമായെത്തിയ
ഈഴവരും (സിംഹളരും) അവരുടെ പേരിൽ അഭിമാനിക്കുമ്പോൾ
മറ്റുള്ളവർ, “നവീകരണം വഴി” പേരുകൾ പരിഷകരിച്ചു .
No comments:
Post a Comment