Friday, December 20, 2019

അന്ന വിചാരം


പാചകവിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ദിലീപന്‍ മാനന്തവാടി നടത്തിയ സ്വകാര്യ സംഭാഷണം (കലാകൌമുദി 2311/2019 ഡിസംബര്‍ 15-22ലക്കം പുറം 4-6)  താല്‍പ്പര്യ പൂര്‍വ്വം വായിച്ചു .ചോറ് ചൈനയില്‍ നിന്നും എന്ന് പഴയിടം .ചീന വല ,ചീനച്ചട്ടി ,ചീനഭരണി ,ചീനമുളക് എന്നിവയൊക്കെ ചൈനയില്‍ വന്നു എന്നറിയാം .പേരില്‍ നിന്ന് അത് വ്യക്തം .നെല്‍ക്കൃഷി തുടങ്ങിയതും കലപ്പ കണ്ടുപിടിച്ചതും നാഞ്ചില്‍ നാട്ടിലെ കര്‍ഷകര്‍ ആയിരിക്കെ ചോറ് കണ്ടു പിടിച്ചത് ചൈനാക്കാര്‍ എന്നത് ശരിയോ ,അരി അറബികള്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോയി അതിനെ അരശിയും പിന്നീട് റൈസും ആക്കി മാറ്റി എന്ന് കേട്ടിട്ടുണ്ട് .നാഞ്ചില്‍ നാട്ടുകാര്‍ ചോറ് ഉണ്ണാത്തവര്‍ ആയിരുന്നുവോ ? അവര്‍ പിന്നെ എന്തിനാണ് നെല്‍ക്കൃഷി നടത്തിയിരുന്നത് ?
ഏതായാലും പുരാതനകാലത്ത്‌ നമ്മുടെ അമ്മൂമ്മമാര്‍ നമുക്ക് രാവിലെ തന്നിരുന്നത് കഞ്ഞിയും പയറും ആയിരുന്നു ചോറ് ആയിരുന്നില്ല കഞ്ഞിയില്‍ കാര്‍ബോ ഹൈട്രെറ്റ് ,പയറില്‍ പ്രോട്ടീന്‍ .അദ്ധ്വാനിക്കുന്ന ആളെങ്കില്‍ കഞ്ഞി കൂടുതല്‍ കഴിക്കണം .അനങ്ങാപ്പാറ ജീവിതമാണെങ്കില്‍ കഞ്ഞി കുറച്ചു പയര്‍ കൂടുതല്‍ കഴിക്കണം പയറിന്‍റെ മാഹാത്മ്യം ഏതായാലും ലോകം അറിഞ്ഞത് അടുത്ത കാലത്ത് മാത്രം .നമ്മുടെ കുട്ടനാട്ടുകാരന്‍ സ്വാമിനാഥന്‍ അത് ചൂണ്ടിക്കാട്ടിയപ്പോള്‍ യൂനെസ്കോ Internaational year of Pulses   2016 (  http://www.fao.org/pulses-2016/en/  ) ആചരിക്കാന്‍ തീരുമാനിച്ചു.അങ്ങനെയാണ് ലോകം പയര്‍ മാഹാത്മ്യം അറിയുന്നത്
കപ്പ(മരച്ചീനി) പോര്‍ച്ചുഗീസ്കാര്‍ കൊണ്ട് വന്നു എന്നത് ശരിയോ .വിശാഖം തിരുനാള്‍ കൊണ്ടുവന്നു എന്ന് ഏതോ പാഠപുസ്തകത്തില്‍ കണ്ടതായി ഓര്‍മ്മ .എന്തായാലും തിരുവനന്തപുരത്തെ ഇപ്പോഴത്തെ ജവഹര്‍ നഗര്‍ പണ്ട് ,വിശാഖം തിരുനാളിന്‍റെ കാലത്ത് “മരച്ചീനി” വിള ആയിരുന്നു
മദ്ധ്യ തിരുവിതാം കൂറില്‍ ബേക്കറിയും കേയ്ക്കും റൊട്ടിയും കൊണ്ടുവന്നത് റബര്‍ കൃഷി തുടങ്ങാന്‍ വന്ന ജെ ജെ മര്‍ഫി  സായിപ്പ് ആയിരുന്നു .അതിനു മുമ്പ് തലശ്ശേരിയില്‍ മാത്രം ആയിരുന്നു ബേക്കറി യും കേയ്ക്കും .ബിസ്ക്കറ്റ് പില്‍ക്കാലത്ത് കൊച്ചു കുട്ടികളുടെ ആദ്യ ഭക്ഷണം ആയി മാറാന്‍ കാരണം ബേക്കറികളുടെ രംഗ പ്രവേശനം ആയിരുന്നു .ഇന്ന് നമ്മുടെ ഇടയില്‍ രോഗാതുരത കൂടാന്‍ പ്രധാന കാരണം ബേക്കറികള്‍ .ആണ് രണ്ടാം സ്ഥാനം ഹോട്ടലുകള്‍ക്കും .ആരോഗ്യകരമായ ഭക്ഷണ ശീലത്തെ കുറിച്ച് സാമാന്യ ജനത്തെ ബോധവല്‍ക്കരിക്കാന്‍ ഇന്നും സംവിധാനം ഇല്ല എന്നത് കഷ്ടം
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob 9447035416 Email: drkanam@gmail.com


No comments:

Post a Comment