Saturday, September 26, 2015

പ്രിയ സുഹൃത്ത് ജോയി കുളനടയോടു ക്ഷമാപണം

വന്‍ കുടല്‍ കാന്‍സറും ആഹാരശീലവും
(മാറ്റുവിന്‍ ശീലങ്ങളെ )
പ്രിയ സുഹൃത്ത് ജോയി കുളനടയോടു ക്ഷമാപണം )
ഏതാനും ദശകം മുമ്പ് വരെ മലയാളികളുടെ ഇടയില്‍ വന്‍ കുടലിനെ ബാധിക്കുന്നു കാന്‍സര്‍ കാണപ്പെട്ടിരുന്നില്ല .കേരളത്തില്‍ അത്തരം കാന്‍സര്‍ ആദ്യം കണ്ടത് ഒരു വന്ദ്യവയോധികനായ പുരോഹിത ശ്രേഷ്ടനില്‍ ആയിരുന്നു എന്നതു ശ്രദ്ധേയമാണ്.
അമിത മാംസപ്രിയനായിരുന്നു പ്രസ്തുത പുരോഹിതന്‍ .
അതിനു ശേഷം നിരവധി മലയാളികളില്‍ കാന്‍സര്‍ കോളന്‍(Ca Colon)
കണ്ടു തുടങ്ങി .എല്ലാം മാംസഭോജികള്‍ .നാരടങ്ങിയ പച്ചക്കറികള്‍/ഇലക്കറികള്‍ /തൊലിയോട് കൂടിയ പഴങ്ങള്‍ എന്നിവ അപൂര്‍വ്വമായി കഴിക്കുന്നവരില്‍ .
ഓര്മ്മിക്കുക, ആദ്യ കാലങ്ങളില്‍ മലയാളികള്‍ മാംസഭക്ഷണം കഴിച്ചിരുന്നത് ആഴ്ചയില്‍ ഒരേ ഒരു ദിവസം . കൂടെ നാരടങ്ങിയ കപ്പയും മറ്റും ഇഷ്ടം പോലെ മൂക്കറ്റം തട്ടിയിരുന്നു ഇന്നു മൃഗ ഇറച്ചി/അല്ലെങ്കില്‍ ബ്രോയിലര്‍ ചിക്കന്‍ എഴുദിവസവും മിക്കപ്പോഴും ദിവസം മൂന്നു നേരവും വേണം . പഴകി പ്രിട്ജില്‍ ദിവസങ്ങളായി ഇരിക്കുന്ന മൃഗ ഇറച്ചി വീണ്ടും ചൂടാക്കി തട്ടുന്നു മിക്കവരും.
ഏറെ മലം (കണ്ടിക്കണക്കിനു എന്ന് പറയുന്നതാവും ശരി) ഉല്പ്പാദിക്കുന്നവരായിരുന്നു നാം മലയാളികള്‍ .ദിവസവും എഴുനേറ്റാലുടനെ “വെളിക്കിറങ്ങിയവര്‍” അല്ലെങ്കില്‍ “കടവിറങ്ങിയിരുന്നവര്‍”.
കിടപ്പുമുറിയില്‍ കക്കൂസ്സ് വരും മുമ്പ് മലയാളി മലവിസ്സര്‍ജ്ന്ജനം ചെയ്തിരുന്നത് ഒന്നുകില്‍ പുരയിടങ്ങളില്‍ അല്ലെങ്കില്‍ ആറ്റുതീരങ്ങളില്‍.
അതായിരുന്നു അത്തരം ശൈലി വരാന്‍ കാരണം .
(മണ്ണില്‍.കൃഷി ഭൂമിയില്‍, ധാരാളം ഫോസ്ഫെറ്റും (NPK യിലെ P) അങ്ങിനെ കിട്ടിയിരുന്നു .വാര്‍ദ്ധാമോഡല്‍ ഗാന്ദ്ധിയന്‍ കക്കൂസ്സുകളിലേക്ക് തിരിച്ചു പോകണമെന്ന് പറയുന്ന വിദഗ്ധര്‍ അങ്ങ് ബ്രിട്ടനിലുണ്ടിപ്പോള്‍ .കാരണം
ഫോസ്ഫേറ്റ്(P) കിട്ടാനില്ലാതെ വന്ന്‌ അടുത്ത യുദ്ധം അതിനു വേണ്ടിയാകു മത്രേ.യൂറോപ്പ്യന്‍ ക്ലോസറ്റ് ചെയ്യുന്ന ദ്രോഹം )
ഇന്ന്, പലര്‍ക്കും ആഴ്ചയില്‍ ഒന്ന് മാത്രം ടോയിലറ്റില്‍ പോയാല്‍ മതി .
അപ്പോള്‍ ഹനുമാനെ പോലെ “രണ്ടും കഴിഞ്ഞ്‌ വെള്ളവും തൊടാതെ” പോരുകയും ചെയ്യാം .സായിപ്പിനെന്നത് പോലെ അല്‍പ്പം ടിഷ്യു മതി കാര്യം സാധിക്കാന്‍ .സായിപ്പിന്റെ നാട്ടില്‍ പണ്ടേ കോളന്‍കാ ന്‍സറിന്റെ ഉത്സവ മേളമായിരുന്നു .കൊളോസ്റ്റമി (colostomy- വന്കുടലില്‍ നല്ലൊരു ഭാഗം എടുത്തു മാറ്റി കൃത്രിമ മലദ്വാരം വയറിന്റെ വലതു ഭാഗത്ത് കൊണ്ടുവന്നു അവിടെ ചിരട്ട പോലെ ഒരു പാത്രം വച്ചു കൊണ്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥ) യ്ക്ക് വിധേയരായവര്‍ നിരവധി. നമ്മുടെ നാട്ടില്‍ ലയണ്‍-റോട്ടറി-ജൂണിയര്‍ കള്ബ്ബുകള്‍ ഉള്ളത് പോലെ സായിപ്പിന്റെ നാട്ടില്‍ ഓസ്റ്റമി (Ostomy) ക്ലബ്ബുകള്‍ ഉണ്ട് .
സമീപഭാവിയില്‍ കേരളത്തിലും നിരവധി ഓസ്റ്റമി ക്ലബ്ബുകള്‍ രൂപമെടുത്തീക്കാം/എടുക്കും സംശയം വേണ്ട .
ഗുണപാഠം
===============
മാറ്റുവിന്‍ ഭക്ഷണ ശീലങ്ങളെ സ്വയം,
അതല്ലെങ്കില്‍, വേണ്ടിവരാം നിങ്ങള്‍ക്കും ഓസ്റ്റ്മിക്രിയ

Friday, September 18, 2015

മനോന്മണീയം സുന്ദരന്‍ പിള്ള (1855 -1897)

മനോന്മണീയം സുന്ദരന്‍ പിള്ള
=============================
തിരുവിതാം കൂറില്‍ നിന്നുള്ള ആദ്യ എം.ഏ
ബിരുദധാരിയായിരുന്നതിനാല്‍ എം.ഏ സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട പണ്ഡിതന്‍ തമിഴ് നാട്ടില്‍ തമിഴ് ഷക്സ്പീയ്ര്‍ എന്നറിയപ്പെടുന്നു .തമിഴിലെ അതിപ്രസിദ്ധ നാടകം മനോന്മണീയം രചിച്ചതിനാല്‍ അദ്ദേഹം മനോന്മണീയം സുന്ദരന്‍ പിള്ള എന്നുമറിയപ്പെടുന്നു.
അദ്ദേഹം ജനിച്ചത് ആലപ്പുഴയില്‍ .പ്രവര്‍ത്തനം അനന്തപുരിയില്‍. പക്ഷെ ജയലളിത സര്‍ക്കാര്‍ തിരുനെല്‍ വേലി യില്‍ തുടങ്ങിയ തമിഴ് സര്‍വ്വകലാശാല അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരില്‍ .മനോന്മണീയം സുന്ദരനാര്‍ (M.S) യൂണിവേര്‍സിറ്റി .കാരണം അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ തിരുനെല്‍ വേലി ക്കാര്‍ ആയിരുന്നു എന്നതത്രേ . തമിഴ് നാട്ടിലെ ദേശീയ ഗാനം മനോന്മണീയത്തിലെ അവതരണ ഗാനമാണ് . തിരുക്കൊച്ചിയില്‍
ഭൂനിയമം നടപ്പിലാക്കാന്‍ ആദ്യമായി നാല് ബില്ലുകള്‍ അവതരിപ്പിച്ച ധനകാര്യ മന്ത്രി പി.എസ്. നടരാജപിള്ള (പട്ടം താനുപിള്ളയുടെ പി.എസ്.പി മന്ത്രിസഭ) സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ ആയിരുന്നു .
ആളില്ലാ പുഴ എന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ആലപ്പുഴ എന്ന ചെറിയ കടല്‍ത്തീര ഗ്രാമത്തെ കിഴക്കിന്റെ വെനീസ് എന്ന ലോകമറിയുന്ന തുറമുഖമാക്കി മാറ്റിയത് രാജാ കേശവദാസന്‍ എന്നാ ദിവാന്‍ ആയിരുന്നു .അവിടെ കൊട്ടാരവും ക്ഷേത്രവും പാണ്ടികശാലകളും നിരവധി കച്ചേരികളും നിര്‍മ്മിക്കപ്പെട്ടു .ഏലം.മെഴുകു തേന്‍ ആനക്കൊമ്പ് ,കുരുമുളക് എന്നിവ അവിടെ നിന്നും കപ്പല്‍ വഴി വിദേശങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി .തമിഴ് നാട്ടില്‍ നിന്നും കണക്കു സൂക്ഷിക്കാനരിയാവുന്ന രണ്ടു വര്‍ത്തക ശ്രേഷ്ടരെ രാജാ കേശവദാസന്‍ തിരുനെല്‍ വേലിയില്‍ നിന്നും ക്ഷണിച്ചു വരുത്തി .അവര്‍ വെള്ളാള സമുദായത്തില്‍ പെട്ട “പിള്ള”മാര്‍ ആയിരുന്നു
അക്കാലത്തെ ആലപ്പുഴയിലെ പ്രധാന തോടിന്‍റെ ഇരുകരകളിലായി ആ കണക്കപ്പിള്ള കുടുംബങ്ങള്‍ താമസ്സമുറപ്പിച്ചു .തെക്കേക്കര ,വടക്കെക്കര എന്നിങ്ങനെ രണ്ടു വെള്ളാള വീട്ടുക്കാര്‍ .കണക്കപ്പിള്ളമാര്‍. തെക്കെക്കരയിലെ നാഥന്‍ അര്‍ജുനന്‍ പിള്ള .അദ്ദേഹം ജൌളി വ്യാപാരവും തുടങ്ങി .മകന്‍ പെരുമാള്‍ പിള്ള കച്ചവടം വിപുലമാക്കി. .
വലിയ ശിവഭക്തനായിരുന്നു പെരുമാള്‍ പിള്ള .ഭാര്യ മാടത്തി അമ്മാള്‍ .
വളരെക്കാലം അവര്‍ കുട്ടികളില്ലാതെ വിഷമിച്ചു .മധുരയില്‍ പോയി കുലദൈവമായ സോമസുന്ദരനെ ഭജിച്ചു .തുടര്‍ന്നു 1855-ല്‍ അവര്‍ക്കൊരു മകന്‍ ജനിച്ചു .അവനു “സുന്ദരന്‍” എന്ന പേരിട്ടു.ഈ സുന്ദരനെ അന്വേഷിച്ചാണ് പില്‍ക്കാലത്ത് വിവേകാനന്ദന്‍ തിരുവിതാം കൂറിലെത്തുന്നത്.

ലളിതവും ഭക്തി നിര്ഭാരവുമായ ജീവിതമാണ് പെരുമാള്‍ പിള്ളയും ഭാര്യയും നയിച്ചിരുന്നത് .ഭാവിയില്‍ സുന്ദരന്‍ വലിയ ദാര്ശികന്‍ ആവാന്‍ കാരണമതായിരുന്നു.തമിഴിലെ തേവാരം ,തിരുവാചകം ,തിരുക്കുറല്‍ എന്നിവ ശൈശവത്തില്‍ തന്നെ സുന്ദരന്‍ ഹൃദ്ദിസ്ഥ മാക്കി .
പന്ത്രണ്ടാം വയസ്സില്‍ സുന്ദരന്‍ നല്ലൊരു തമിഴ് പണ്ഡിതനായിക്കഴിഞ്ഞിരുന്നു. പിന്നെ ആലപ്പുഴ ഇംഗ്ലീഷ് സ്കൂളില്‍. അതിനു ശേഷം തിരുവനന്തപുരം സര്‍ക്കാര്‍ വക ആംഗല വിദ്യാലയത്തില്‍ ചേര്‍ന്നു .ബന്സിലി ശേഷയ്യര്‍ ,പിള്ളവീട്ടില്‍ മാതേവന്‍ പിള്ള ,പണ്ഡിതന്‍ സ്വാമിനാഥപിള്ള എന്നിവരായിരുന്നു ഗുരുക്കന്മാര്‍ .മട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസ്സായി എട്ടു രൂപാ പ്രതിമാസം സ്കൊലര്‍ഷിപ് ലഭിച്ചു .സര്‍ ടി.മാധവരായരുടെ മകന്‍ രങ്കരായന്‍ സഹപാഡി ആയിരുന്നു പ്രിന്‍സിപ്പല്‍ ഡോ.റോസ്സിന്റെ പ്രിയശിഷ്യന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പ്രശസ്തമായ നിലയില്‍ ബി.ഏ ജയിച്ച സുന്ദരത്തെ ട്യൂട്ടര്‍ ആയി റോസ് നിയമിച്ചു .ഡോ.ഹാര്‍വി ആയിരുന്നു തത്ത്വശാസ്ത്ര വകുപ്പിവകുപ്പിലെ പ്രഫസ്സര്‍ .അദ്ധ്യാപകന്‍ ആയിരിക്കെ 1880 – ല്‍ അദ്ദേഹം എം.ഏ എഴുതി എടുത്തു ആദ്യ എം.ഏക്കാരനായി.

22 വയസ്സുള്ളപ്പോള്‍  ശിവകാമി അമ്മാളെവിവാഹം കഴിച്ചു .തിരുനെല്‍ വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി .പിന്നെ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി .അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ശിഷ്യനായി .സ്വാമികളുടെ നിജാനന്ദ വിലാസം പ്രസിദ്ധപ്പെടുത്തി .മനോന്മണീയം എഴുതിയതും ഇക്കാലത്തായിരുന്നു .ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു .ഒരു “മാതാവിന്റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി  അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റൊറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട നൂറ്റൊകൈ വിളക്കം എന്നാ തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു റാവു ബഹദൂര്‍  സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍ സുന്ദരം പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു .ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).

ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നുകാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്.”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വി പുറം കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്ല .അതിനാല്‍ പിന്നീടു ധ്യാനത്തിനായി കന്യാകുമാരിക്ക് പോയി.
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള,ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്റെ പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍ ആയിരം ഏക്കര്‍ വരുന്ന കുന്നില്‍ “ഹാര്വ്വിപുരം ബംഗ്ലാവ്” പണിയിച്ചു .ശൈവപ്രകാശ സഭ,പബ്ലിക് ലൈബ്രറി ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭ എന്നിവിടങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്,ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍  അവ ഗുരുവിന്റെ പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി,സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു വേധാധികാര നിരൂപണം ,കൃസ്തുമതച്ചേദനം   എന്നിവ ഉദാഹരണം .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്റെ ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്റെ
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന
സുന്ദരന്‍പിള്ള തന്നെ  ആയിരുന്നു എന്നത് ചരിത്ര സത്യം. അത് തമ്സകരിക്കപ്പെട്ടു .


“പ്രാചീന മലയാളം” എന്ന കൃതി വഴി ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും   ഉള്ളത് ഈ സത്യം അറിയാതെയാണ് .രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രാഹ്മണരുടെ വസ്തുവകകള്‍ ബ്രഹ്മദായങ്ങള്‍  ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതിവിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു .കെരളത്തിലെ കൃഷി ഭൂമിയുടെ യതാരത്ഥ അവകാശി ആരായിരുന്നു  എന്നന്വേഷനമാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ദോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ്  55-58 കാണുക ).തിരുനെല്‍ വേലി യിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുളത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍
എഴുതുന്നു. 1878-ല്‍ പി.ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ  പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു .കേരളചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്റെ സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി .ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു  പിള്ള   എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന്‍ ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലി ഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം  582രൂപാ  14 അണ കൈപ്പറ്റിയതായി കാണുന്നു .തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം  ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി .
1878-ല്‍ പുറത്ത് വന്ന  പി.ശങ്കുണ്ണി മേനോന്റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Soverings of Travancore എന്ന പ്രബന്ധം തയ്യാറാക്കി . വീര രവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ  പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ
ആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം . രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ . തെക്കന്‍ തിരുവിതാം കൂറിലെ മണലി ക്കരയില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന “ഗ്രാമ സമതി”കളുടെ,വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ,  പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ല വര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷമീരിലെ  സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ല വര്ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്പിള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്റെ പ്രഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
ആധുനിക ശാസ്ത്ര പ൦നങ്ങളില്‍  അതീവ തല്പ്പരനായിരുന്ന ദാര്ശി കനും സാഹിത്യനിപുണനും  ആയിരുന്ന പി.സുന്ദരന്‍ പിള്ള ആര്‍ഷ സംസ്കാരത്തിന്റെ ആരാധകനും ആയിരുന്നു എന്ന് പി.ഗോവിന്ദപിള്ള എഴുതുന്നു ചാള്‍സ് ഡാര്‍വിന്‍ ജീവിതവും കാലവും ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2009. പേജ്  2008-2009 മനോന്മണീയം സുന്ദരനാര്‍ .അദ്ദേഹം തോമസ്‌ ഹെന്‍ട്രി ഹക്സിലി യ്ക്കച്ചയച്ച 1888 മാര്‍ച്ച് 4-ലെ കത്ത് പൂര്‍ണ്ണമായി കൊടുത്തിരിക്കുന്നു ,അക്കാലത്ത് പിള്ള പുത്തന്ച്ചന്തയിലെ ലൂക്ക് ലെയിനിലായിരുന്നു താമസം .
“.......കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി പോപ്പുലര്‍ സയന്‍സ് വായിക്കുന്നതില്‍ അതീവ തല്പ്പരനാണ് ഞാന്‍ .അങ്ങനെ നമ്മുടെ ഈ കാലഘട്ടത്തിലെ വിശുദ്ധരും വീരനായകരുമാണ് ശാത്രജ്ഞര്‍ എന്ന് കരുതുക എന്റെ ശീലമാക്കിയിരിക്കുന്നു .സത്യത്തെ തേടിയുള്ള അവരുടെ നിസ്വാര്‍തഥ അദ്ധ്വാനം ,ജനങ്ങളുടെ ഇടയില്‍ നില നില്‍ക്കുന്ന മുന്‍വിധികളെയും സമകാലികത അനുവദിക്കുന്ന പരിധിയോളം എത്തുന്ന പീഡാനുഭവങ്ങളെ യും  നേരിടുന്നതില്‍ അവര്‍ പ്രകടിപ്പിക്കുന്ന സമചിത്തത ...അവരെ ചിന്തയുടെ മാത്രമല്ല ,യാതാര്തഥമായ ആത്മീയ സംസ്കാരത്തിന്റെ  കൂടി നേതാക്കളായി ഉയര്‍ത്തുന്നു ......”
എന്നിങ്ങനെ പോകുന്നു സുന്ദരന്‍ പിള്ള അയച്ച കത്ത് .കേംബ്രിഡ്ജ് സര്‍വ്വകലാശാല ഈ കത്ത് പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .

കവി,നാടകകൃത്ത്, അദ്ധ്യാപകന്‍ ,പുരാവസ്തു ഗവേഷകന്‍,ചരിത്രകാരന്‍.സൈവസദ്ധാന്തകന്‍,പ്രഭാഷകന്‍  എന്നീ നിലകളിലെല്ലാം ജീവിതകാലത്ത് പിള്ള തിളങ്ങി.ദ്രാവിഡ പ്രസ്ഥാനന്തിന്റെ മുങ്ങാമികളില്‍ ഒരാള്‍ എന്നനിലയിലും അദ്ദേഹം അറിയപ്പെടുന്നു .പാണ്ട്യ രാജാവായിരുന്ന ജീവകന്‍ ,മകള്‍ മനോന്മണി, മന്ത്രി കുടിലന്‍ ,മന്ത്രിയുടെ മകന്‍ ബലദേവന്‍ എന്നിവരുടെ കഥ പറയുന്ന നാടകമാണ് മനോന്മാണീയം. തമിഴിലെ ഒരു ക്ലാസ്സിക് .ലിറ്റന്‍ പ്രഭുവിന്റെ രഹസ്യവഴി (Secret Way) എന്ന കൃതിയെ അനുകരിച്ചു രചിച്ച ഈനാടകം അഭിനയിക്കാന്‍ യോജ്യമല്ല .എന്നാല്‍ താത്വികമായി

 ശൈവവൈഷ്ണവ ദര്‍ശനങ്ങളെ സമന്വയിപ്പിക്കുന്ന ഉത്കൃഷ്ട നാടകം എന്ന് നിരൂപകര്‍ പറയുന്നു ഭൌതീകം ,ആത്മീയം ,ജ്ഞാനം എന്നീ പടവുകളില്‍ വച്ച് മനുഷ്യ ജീവിതത്തെ വിശകലനം ചെയ്യുന്ന കൃതി .”വേത” എന്നാ ഈശ്വരപ്രാര്‍തഥനയോടെ നാടകം തുടങ്ങുന്നു .അടുത്ത് പാടുന്ന “നീരാറും കടലുടന്ത നിലമടന്ത കെഴിലോ ഴുകും  എന്ന പന്ത്രണ്ടു വരി പദ്യം തമിഴ്നാട്ടു വണക്കം ആയി അംഗീകരിക്കപ്പെട്ടു . എല്ലാ വേദികളിലും ആ ഗാനം പാടപ്പെടുന്നു 




Wednesday, September 16, 2015

ശ്രീനാരായണചരിതം

ശ്രീനാരായണചരിതം
-------------------------------------
ആരാണ് ശ്രീനാരായണഗുരുവിന്റെ ജീവചരിതം ആദ്യം എഴുതിയത് എന്നതിനെ കുറിച്ചു തര്ക്കി ക്കേണ്ട കാര്യം ഇല്ല .
വാഴമുട്ടത്ത് നാണുവും (പദ്യം)
കണ്ണംകര ഗോപാലപിള്ളയും (ഗദ്യം) തന്നെ.
വാഴവിള മുട്ടത്തു നാണു എന്ന ഒരു അധ്യാപകന്‍ ,
നാണു മുന്ഷി , അല്ലെങ്കില്‍ വിദ്വാന്‍ നാണു കൊല്ലത്ത് മാങ്ങാട് എന്ന സ്ഥലത്തുണ്ടായിരുന്നു .കൊല്ലം റഡ്യാര്‍ പ്രസ്സിലെ കുട്ടിക്കൃഷ്ണ മാരാര്‍ (പ്രൂഫ്‌ റീഡര്‍) ആയും ജോലി നോക്കിയിരുന്നു .
പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്നും വിദ്വാന്‍ പരീക്ഷ പാസായ ആള്‍ .നാരായണ ഗുരുവിന്റെ ആശ്രിതനായിരുന്നു. കുമാരനാശാനെറെ സഹചാരിയും .”ശ്രീനാരായണ ഹംസചരിതം” എന്ന വഞ്ചിപ്പാട്ട് എഴുതിയത് കൊല്ല വര്ഷം 1084 (AD 1909)ല്‍.
“ഷണ്മുഖ പാദം ഭജിച്ചനന്തപുരത്തമര്‍ന്നൊരു
ഷന്മുഖദാസാഹ്വയനാം യോഗിയെക്കണ്ട്
സ്വാഗതോക്തികളും ചൊല്ലിയാഗമാജ്ഞനോടു ചേര്ന്ന്ശ
യോഗവിദയാഭ്യാസവും ചെയ്തമര്ന്നദ്ദേഹം”
എന്നിങ്ങനെ പോകുന്നു വഞ്ചിപ്പാട്ട് .
കൊല്ല വര്ഷം 1087-(AD1912)ല്‍ കണ്ണംകര ഗോപാലപിള്ള (പില്ക്കാ ലത്തു ആയുര്വേങദ ഡയരക്ടര്‍ ആയ ഡോ.കെ ജി ഗോപാല പിള്ള) ചെമ്പഴന്തി സഭയില്‍ എഴുതി വായിച്ചതാണ്ഗു രുവിന്റെ ആദ്യ ഗദ്യ ജീവചരിത്രം.
നാനുവിന്റെ കളിക്കൂട്ടുകാരനായിരുന്നു ഗോപാലന്‍ .കുമാരനാശാന്‍ വിവേകോദയത്തില്‍ പ്രസിദ്ധേകരിക്കാമെന്നു പറഞ്ഞു കയ്യെഴുത്ത് പ്രതി
വാങ്ങും .ഗോപാല പിള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി കല്ക്കംട്ടയ്ക്ക് പോയി
,ഗോപാലപിള്ള യുടെ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍
വരുത്തി ആശാന്‍ മറ്റൊരു ജീവചരിത്രം വിവേകൊദയത്തി തുടരാനായി പ്രസിദ്ധപ്പെടുത്തി .ഗുരുവിന്റെ ശാപം വലിച്ചു വച്ചു പന്മനയാറ്റില്‍
"മുങ്ങിപ്പോയി" .
കൊല്ലവര്ഷം. 1088(AD1913 )-ല്‍ കിഴക്കെകല്ലട ശീവേലിക്കര എം.സി.കുഞ്ഞിരാമന്‍ വൈദ്യന്‍ ശ്രീനാരായണഗുരുചരിതം” താരാട്ട് പാട്ടായി എഴുതി .
നല്ല ഗാനശില്പ്പം എന്ന പേര് നേടി .
ഈഴവസ്ത്രീകള്‍ കുട്ടികളെ ഉറക്കാന്‍ ഈ താരാട്ട് പാടിപ്പോന്നു .
“ഷണ്മുഖദാസനെന്നുള്ള മഹാ-
നിര്മ്മമലനാം യോഗിയേകന്‍
ചെമ്മേയനന്തപുരത്ത് സര്വ്വ-
സമ്മതനായമാര്ന്നാന്‍ .
യോഗതന്ത്രത്തില്‍ സമര്ഥനായ
യോഗിയാമദെഹത്തോടു
ലോകഗുരുസ്വാമിയക്കാലത്ത്
യോഗ്യഭ്യാസാദി പഠിച്ചു”
----------------------------------എന്നിങ്ങനെ
കടപ്പാട്
(Late)കെ .മഹേശ്വരന്‍ നായര്‍
(മുന്‍ ആര്ക്കിയോളജി വിഭാഗം തലവന്‍ )

ഗുരുദേവന്റെ ആദ്യ ജീവചരിത്രം സഹോദരന്‍ അയ്യപ്പന്റെ ഭാര്യാപിതാവ് അയ്യാക്കുട്ടി ജഡ്ജിയാണ്‌ ഗുരുദേവന്റെ ജീവച്രിത്രബന്ധിയായ വിവരങ്ങള്‍ ആദ്യമായി, നൂറുവര്‍ഷം മുമ്പ്(അതായത് കൊ.വ 1087 അഥവാ ഏ.ഡി 1912) ശിവഗിരിയില്‍ വച്ചു വെളിപ്പെടുത്തിയതെന്നും സ്വാമിയുടെ ജീവചരിത്രം ആദ്യമായി കാഴ്ച വച്ചത് 1915 ഏപ്രില്‍-1916 നവം ലക്കം വിവേകോദയം വഴി കുമാരന്‍ ആശാന്‍ ആണെന്നും 2012 ഫെബ്രുവരി ലക്കം പഴമയില്‍ നിന്നു പംക്തിയില്‍ ജി.പ്രിയദര്‍സനന്‍ എഴുതുന്നു.ഈ പ്രസതാവനകള്‍ ശരിയാണോ എന്നു സംശയം. ചെമ്പഴന്തി പിള്ളമാരുടെ കുടുംബത്തില്‍ പെട്ട ഡോ.ഗോപാല പിള്ള(1915-1921 കാലഘട്ടത്തില്‍ കല്‍ക്കട്ടയില്‍ നിന്നും വൈദ്യപഠനം) 1087 ല്‍ ചെമ്പഴന്തിയില്‍ വായിച്ചതാണ്‌ ഗുരുദേവന്റെ ഗദ്യത്തിലുള്ള ആദ്യ ജീവചരിത്രം.മൂന്നു വര്‍ഷം മുമ്പു 1084 ല്‍ തന്നെ വഴവിളമറ്റത്തു നാണു ഗുരു ദേവ ചരിതം വഞ്ചിപ്പാട്ടെഴുതിയിരുന്നു.ഡോ.ഗോപാല പിള്ളയ്ക്കു നേരിട്ടറിയാവുന്നതില്‍ നൂറിലൊരംശം പോലും നാണുവിന്റെ ആദ്യകാല ജീവിതത്തെ കുറിച്ചു അയ്യാക്കുട്ടി ജഡ്ജിക്കോ,കുമാരനാശാനോ അറിയാമായിരുന്നില്ല. കാരണം നാണുവിനെ എഴുത്തിനിരുത്തിയ കണ്ണങ്കര അധികാരിയുടെ അനുജന്റെ മകനും അയല്‍ക്കാരനുമായിരുന്നുചെമ്പഴന്തിയിലെ ഡോ.ഗോപാല പിള്ള. കൂടുതല്‍ വിവരം അറിയാന്‍ അന്തരിച്ച മു ന്‍ആര്‍ക്കിയോളജി വകുപ്പു മേധാവി മലയങ്കീഴ് കെ.മഹേശ്വരന്‍ നായര്‍ എഴുതിയ
ശ്രീമാരായണഗുരുവിന്റെ ഗുരു (1974) പേജ് 116-119 കാണുക. ഡോ.കാനം ശങ്കരപ്പിള്ള, നീലകണ്ഠ നിലയം, പൊന്‍കുന്നം മൊ; 94470 35416

Saturday, September 05, 2015

ചട്ടമ്പി സ്വാമികള്‍ എന്ന ഗ്രന്ഥകാരന്‍

ചട്ടമ്പി സ്വാമികള്‍ എന്ന ഗ്രന്ഥകാരന്‍ 
====================================
ചട്ടമ്പി സ്വാമികളുടെ രചനകള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന
കൃതികള്‍ ഏവ എന്ന് നോക്കാം:
൧.കൃസ്തുമതഛെദനം (ഒന്നാം പതിപ്പ് ) (കൃസ്തുമത നിരൂപണം എന്ന പേരില്‍ രണ്ടാം പതിപ്പ് )
൨.ജീവകാരുന്യ നിരൂപണ൦.
൩.പ്രാചീന മലയാളം
൪.ആദിഭാഷ
൫.വേദാധികാരനിരൂപണം
൬.വേദപ്രമാണ൦
൭.അധികാരനിരൂപണം
൮.പ്രമാണാന്തരവിചാരം
൯.യുക്തിവിചാരം
൧൦.മോക്ഷപ്രദീപഖണ്ടനം
൧൧.സര്വ്വ്മതസാമരസ്യം
൧൨.ശ്രീചക്രപൂജാകല്പ്പംാ
൧൩.വെദാന്തകൃതികള്‍ -ചിദാകാശലയം
ഇതിനു പുറമേ താഴെപ്പറയുന്ന പ്രബന്ധങ്ങളും താരാട്ട് പാട്ടും
പ്രപഞ്ചത്തില്‍ സ്ത്രീപുരുഷര്ക്കു ള്ള സ്ഥാനങ്ങള്‍ ,
തമിഴകം, ശരീര തത്വശാസ്ത്രം ,
മനോനാഥo, ദേശനാമങ്ങള്‍(അഗസ്ത്യര്‍ എന്ന തൂലികാനാമത്തില്‍ ) ,ഭാഷാപദമപുരാണാഭിപ്രായം ,പിള്ളത്താലോലിപ്പ് (താരാട്ട് പാട്ട്),
ഒഴിവിലോടുക്കം
“ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല “പറവൂര്‍ ഗോപാലപിള്ള ൧൯൩൫ ലെഴുതിയ ജീവചരിത്രം പേജ് ൩൧൩ ടി.ആര്‍ അനന്തക്കുറുപ്പ് എഴുതിയ സ്മരണകള്‍ -3 കാണുക
“നേരം കളയുവാന്‍ വല്ലതും എഴുതുക എന്നെ സ്വാമി വച്ചിരുന്നുള്ള്...വല്ല കുട്ടികളും എഴുതിയ പൊട്ടക്കടലാസിന്റെ മറുവശത്ത് തേയാത്ത പെന്സി ല്‍ കൊണ്ടെഴുതി ഓരോ ദിക്കില്‍ ഇട്ടിട്ടു പോക ആയിരുന്നു പതിവ് “ (പറവൂര്‍ ഗോപാലപിള്ള ജീവചരിത്രം ൧൯൩൫ –സ്മരണകള്‍ സാഹിത്യകുശലന്‍ ടി.കെ കൃഷ്ണ മേനോന്‍ പേജ് ൩൦൦-൩൦൧ )
“സ്വാമിക്ക് തമിഴ്,സംസ്കൃതം ,മലയാളം എന്നിവയില്‍ അനിതരസാമാന്യമായ പാണ്ടിത്യമുണ്ടായിരുന്നു “ എന്ന് സദസ്യതിലകന്‍എടുത്തു പറയുന്നു (പേജ് 300.)
ഇംഗ്ലീഷില്‍ പാണ്ടിത്യം ഇല്ലായിരുന്നു എന്ന് പറയാതെ വ്യക്തമാക്കുന്നു സദസ്യതില്കന്‍ എന്നത് ശ്രദ്ധിക്കുക
“ ഇംഗ്ലീഷ് ഒട്ടും പഠിക്കാത്ത സ്വാമി എല്ലിസ്സിന്റെയും (Ellis) കാട്വെല്ലി ന്റെയും (Cadvell) ദ്രാവിഡഭാഷാ പുസ്തകങ്ങള്‍ വായിച്ചിരിക്കാനിടയില്ല “
എസ്.ഗുപ്തന്‍ നായര്‍ -“ആധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പ്പിലകള്‍ 2008)
പക്ഷെ അതിരസകരമായ വസ്തുത ചട്ടമ്പി സ്വാമികളുടെ ആദ്യ കൃതിയായ “കൃസ്തുമത ഛെദ” ത്തില്‍ ആധാരം ആക്കിയത് മുഴുവന്‍ ഇംഗ്ലീഷ് കൃതികളെയും എഴുത്തുകാരെയും Philo ,Seneca, Juvenal, Livy,Ovid ,Lucian,Pontius Pilate ,Acta Pilata,Josepus, Tacitus,Decline and Fall –Gibbon, Spanish Inquisition ,Students History of England എന്നിവയൊക്കെ (പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം 1935/2010 പേജ് 211-220 കാണുക )
കൃസ്തുമത ഛെദനം പോലൊരു കൃതി എഴുതാന്‍ എന്തായിരിക്കാം കാരണം ?ചട്ടമ്പിസ്വാമികളുടെ അടുത്തബന്ധുക്കള്‍ ആരെങ്കിലും മാര്ഗ്ഗംy കൂടി കാണുമോ?
അതിനു തെളിവില്ല.
പക്ഷേ ,മനോന്മണീയം സുന്ദരന്‍ പിള്ളയുടെ അടുത്ത ബന്ധുക്കള്‍ മാര്ഗ്ഗം കൂടി മാര്ഗ്ഗ പ്പിള്ളമാര്‍ ആയി ”മാപ്പിളമാര്‍” ആയി എന്ന് ചരിത്രം പറയുന്നു .അതിനാല്‍ സുന്ദരം പിള്ള കൃസ്തുമതത്തെ അതി ക്രൂരമായി വിമര്ശി്ച്ചു പ്രഭാഷണങ്ങള്‍ നടത്തി കാണണം . അതില്‍ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും എഴുത്തുകാരും അവതരിപ്പിക്കപ്പെട്ടു .
ആ പ്രഭാഷണങ്ങളുടെ നോട്ടാണ് ചട്ടമ്പി സ്വാമികളുടെ ആയി അച്ചടിക്കപ്പെട്ട പുസ്തകം എന്നു കരുതേണ്ടി ഇരിക്കുന്നു .
ചെറുപ്പത്തില്‍ ചുമട്ടുകാരനും (ഹജൂര്‍ കച്ചേരി നിര്മ്മാ ണം ) ആധാര മെഴുത്തുകാരനും പിന്നെ ഗുമസ്ഥ നും ആയിരുന്നു കുഞ്ഞന്‍ ചട്ടമ്പി നല്ല കേട്ടെഴുത്ത് കാരനും(വേദാധികാര നിരൂപണം ,ക്രുസ്തുമതഛെദനം ) മോശമല്ലാത്ത പരിഭാഷകനും (പ്രാചീന മലയാളം ) ആയിരുന്നു എന്ന് അദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകൃതമായ പുസ്തകങ്ങള്‍ വെളിപ്പെടുത്തുന്നു .

Friday, September 04, 2015

ബ്രാഹ്മണപുത്രനായ "കുഞ്ഞന്‍" എങ്ങനെ ബ്രാഹ്മണ വിരോധിയായ "ചട്ടമ്പി" സ്വാമികള്‍ ആയി മാറി?

ബ്രാഹ്മണപുത്രനായ "കുഞ്ഞന്‍" എങ്ങനെ
ബ്രാഹ്മണ വിരോധിയായ
"ചട്ടമ്പി" സ്വാമികള്‍ ആയി മാറി
?
===============================
“ചട്ടമ്പിസ്വാമികളും വൈദീകനിഷെധവും” എന്ന പേരില്‍ ശാന്തം മാസിക (പാലക്കാട്) ഏപ്രില്‍ ലക്കത്തില്‍ ശാന്തിസ്വരൂപ്‌ ഒരു ലേഖനം എഴുതിയിരുന്നു .”പ്രാചീന മലയാളം”, “വേദാധികാര നിരൂപണം “എന്നീ കൃതികളിലൂടെ ഏതു ജാതിയില്‍ ജനിച്ചവര്ക്കും വേദപ0നത്തിനവകാശമുണ്ടെന്നു പ്രമാണസഹിതം സ്ഥാപിച്ച സന്യാസിവര്യനാണു ചട്ടമ്പിസ്വാമികള്‍ എന്ന് ശാന്തിസ്വരൂപ്‌ തീര്പ്പു കല്പ്പിച്ചു.
പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്ന് വീണ്ടെടുത്ത ഭാര്ഗ്ഗവക്ഷേത്രമാണ് മലയാളനാട് എന്നതും അത് മുഴുവന്‍ ബ്രാഹ്മണര്ക്ക്ര ദാനം ചെയ്തു എന്ന “കേരള മാഹാത്മ്യം “ വെറും കെട്ടുകഥ ആണെന്ന് സ്ഥാപിച്ചതും ചട്ടമ്പി സ്വാമികളാനെന്നു ശാന്തിസ്വരൂപ്‌ വാദിക്കുന്നു .ആര്യദ്രാവിഡ ഭാഷ സംസ്കൃതത്തെക്കാള്‍ പ്രാചീനമാനെന്നും പ്രാചീന കേരളത്തില്‍ (സ്വാമിയുടെ ഭാഷയില്‍ “നാഗന്മാര്‍) സാംസ്കാരികമായി ബ്രാഹ്മണരെക്കാള്‍ ഉയര്ന്നെ പൈത്രുകമുള്ളവര്‍ ആണെന്നും ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ചു എന്ന് ശാന്തിസ്വരൂപ്‌ തുടരുന്നു.
താമരയില്ലത്തെ വാസുദേവശര്മ്മു എന്ന ബ്രാഹ്മണ പുരോഹിതന്റെ മകനായി 1853 ആഗസ്റ്റ്‌ 25-നു (൧൦൨൯ ചിങ്ങം ൧൧) ജനിച്ച കുഞ്ഞന്‍ എങ്ങനെ ബ്രാഹ്മണ മേധാവിത്വത്തെ എതിര്ത്ത “ചട്ടമ്പി” ആയി എന്നത് വളരെ വിശദമായി പഠനമര്ഹി‍ക്കുന്ന വസ്തുതയാണ് .പക്ഷെ അതെക്കുറിച്ച് ലേഖകന്‍ മൌനം പാലിച്ചു .
ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്ഗാതമികളില്‍ പ്രധാനി ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം.ഏക്കാരന്‍ സൃഷ്ടിച്ച വിപ്ലവചിന്ത ഇവടെ സ്മരിക്കുക .മുപ്പത്തി ആറാം വയസ്സില്‍ അന്നത്തെ മദിരാശി സര്വ്വവകലാശാല ഓണററി ഫെലോഷിപ്പ് നല്കി‍ ആദരിച്ച പണ്ഡിതനായിരുന്നു ആലപ്പുഴയില്‍ ഒരു കണക്ക പിള്ളയുടെ പുത്രനായി ജനിച്ച സുന്ദരം പിള്ള .((ആദ്യ എം.ഏകാരനായതിനാല്‍ “എം.ഏ.സുന്ദരന്‍ പിള്ള” എന്നറിയപ്പെട്ട സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പിന്നീട് തിരുക്കൊച്ചി നിയമസഭയില്‍ നാല് ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ചു ചരിത്രത്തില്‍ ഇടം തേടി)യ പി.എസ് നടരാജ പിള്ള ).മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ അദ്ദേഹം തമിഴ് ഷെക്സ്പീയര്‍ എന്ന് വാഴ്ത്തപ്പെടുന്നു .ആനാടകത്ത്തിലെ അവതരണ ഗാനം തമിഴ്നാട്ടിലെ ദേശീയ ഗാനം ആക്കപ്പെട്ടു .ജയലളിത തിരുനെല്വേംലിയില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ സര്വ്വപകലാശാലയും തുടങ്ങി.മനോന്മാണീയം സുന്ദരനാര്‍
(എം.എസ് )യൂണിവേര്സി റ്റി .
1892-ല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ എത്തിയത് തന്നെ തിരുവനന്തപുരം പേരൂര്ക്കതടയിലെ ഹാര്വ്വിപുരം ബംഗ്ലാവില്‍ എത്തി മനോന്മണീയത്തെ നേരില്‍ കാണാനും ധ്യാനത്തിന് പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കാനുമായിരുന്നു ,ബാലനായിരുന്ന പി.എസ്.നടരാജപിള്ളയും കാര്യസ്ഥനുമൊപ്പം അദ്ദേഹം ആയിരം ഏക്കര്‍ വരുന്ന ഹാര്വ്വിപുരം കുന്നിലെ “അടുപ്പുകൂട്ടാന്‍” എന്ന ഉയര്ന്നഹ പാറപ്പുറത്ത് കയറി ധ്യാനമിരിക്കാന്‍ അനുയോജ്യമാണോ എന്ന് പരിശോധിക്കയും ചെയ്തു
എന്ന് നടരാജപിള്ളയുടെ മകന്‍ പ്രൊഫ.സുന്ദരന്‍ പിള്ള എഴുതിയിട്ടുണ്ട് ഹിന്ദു കോളേജ് സോവനീറില്‍ ( ) ”ഞാനൊരു ദ്രാവിഡനും ശൈവനും
അക്കാരണത്താല്‍ അഹൈന്ദവനുമാണ് “ എന്ന് സുന്ദരന്‍ പിള്ള സ്വാമി വിവേകാനണ്ടാനോടു പറഞ്ഞു എന്നെഴുതുന്നു ഡോ.എം.ജി.ശശിഭൂഷന്‍
(പി.എസ് .നടരാജപിള്ള മെമ്മോറിയല്‍ സ്കൂള്‍ ശതാബ്ദി സ്മരണിക 2008
“ആരാണീ പി.സുന്ദരന്‍ പിള്ള”).
കേരളത്തിലെ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരായിരുന്നു എന്ന അന്വേഷണത്തിലായിരുന്നു തിരുവിതാംകൂര്‍ ആര്ക്കി യോളജി വകുപ്പിന്റെ സ്ഥാപകമേധാവി കൂടിയായിരുന്ന സുന്ദരന്‍ പിള്ള. തിരുനെല്‍ വേലിയില്‍ പൂര്വ്വി കരുള്ള സുന്ദരന്‍ പിള്ള, അവിടെയും നാഞ്ചിനാട്ടിലും ഉള്ള ഭൂമിയെ ജലസേചനത്തിലൂടെ കൃഷി യോഗ്യമാക്കുന്നതില്‍ നിര്ണ്ണാ യക പങ്കു വഹിച്ച വെള്ളാള കുലത്തില്‍
ജനിച്ച വ്യക്തി ആയിരുന്നു (ഡോ.എം.ജി ശശി ഭൂഷന്‍, ശതാബ്ദി സ്മാരക സോവനീര്‍ ). അദ്ദേഹത്തിന്റെ ഓര്മ്മ് നിലനിര്ത്താനന്‍ ജയലളിത സര്ക്കാുര്‍ തിരുനെല്വേമലിയില്‍ മനോന്മണീയം സുന്ദരനാര്‍ (എം.എസ് )യൂണിവേര്സിതറ്റി സ്ഥാപിച്ചു .മനോന്മണീയത്തിലെ അവതരണ ഗാനമാണ് തമിഴ്നാട്ടിലെ ദേശീയഗാനം .പക്ഷെ സുന്ദരന്‍ പിള്ള ജനിച്ച ആലപ്പുഴയിലോ ജീവിതകാലം ചെലവഴിച്ച തിരുവനന്തപുരത്തോ അദ്ദേഹത്തിനു സ്മാരകമില്ല .
പ്രശസ്ത ദ്രാവിഡ ഭാഷാ പണ്ഡിതനായിരുന്ന ഡോ.ബര്ണല്‍ ആയിരുന്നു സുന്ദരന്‍ പിള്ളയുടെ ഗൈഡ് . ഡോ.ഹുല്ഷ് ,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു പിള്ള തുടങ്ങിയ പുരാവസ്തു രേഖാ വിദഗ്ദര്‍ അടുത്ത സുഹൃത്തുക്കളും .പരിണാമ സിദ്ധാന്ത വാദം അവതരിപ്പിച്ച ഡാര്വ്വിനുമായി നേരില്‍ കത്തിടപാടുകള്‍ നടത്തിയിരുന്ന പണ്ഡിതനായിരുന്നു സുന്ദരന്‍ പിള്ള (“ഡാര്വ്വിനും ബംഗാളും മലയാള നാടും” –ചാള്സ്ള ഡാര്വ്വിന്‍ ,ജീവിതവും കാലവും , പി.ഗോവിന്ദപ്പിള്ള, കേരള ശാസ്ത്രപരിഷത്ത് പ്രസിദ്ധീകരണം . 2009പേജ് 207-209) കാണുക.
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ,ചെന്തിട്ട ശൈവപ്രകാശ സഭ (1886)തിരുമധുര പേട്ടയിലെ ജ്ഞാനപ്രജാഗരം (1875) എന്നിവിടങ്ങളില്‍ സുന്ദരംപിള്ള തന്റെ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സ്ഥിരമായി അവയുടെ ശ്രോതാവും നോട്ടെഴുത്തുകാരനുമായിരുന്നു കുഞ്ഞന്‍ എന്നറിയപ്പെട്ടിരുന്ന ചട്ടമ്പി (ശശി ഭൂഷന്‍ എഴുതിയ സോവനീര്‍ ലേഖനം കാണുക ).”പ്രാചീന മലയാളം” “വേദാധികാര നിരൂപണം എന്നിവയിലെ വാദമുഖങ്ങള്‍ സുന്ദരംപിള്ളയുടെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നതാണ് വാസ്തവം .
നാല്പ്പ്ത്തി രണ്ടാമത്തെ വയസ്സില്‍ 1897 –ല്‍ അകാലത്തില്‍ അന്തരിച്ച സുന്ദരന്‍ പിള്ളയ്ക്ക് അവ പുസ്തകങ്ങള്‍ ആക്കാന്‍ സാധിച്ചില്ല.ഏക മകന്‍ നടരാജ പെരുമാള്‍ ആകട്ടെ ചെറു ബാലനും-വെറും ആറു വയസ്സ്.സുന്ദരന്‍ പിള്ളക്ക് കിട്ടേണ്ട ബഹുമതി അങ്ങനെ ചട്ടമ്പി സ്വാമികള്ക്ക് നല്ക്പ്പെടുന്നു .
നമ്പൂതിരിമാര്‍ എന്നറിയപ്പെടുന്ന കേരള ബ്രാഹ്മണര്‍ ഉത്തരേന്ത്യയില്‍ നിന്ന് കുടിയേറിയവര്‍ ആണെന്നും മലയാള ഭൂമിയുടെ യതാര്ത്ഥ അവകാശികള്‍ നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്ന കര്ഷമകര്‍ ആയ “വെള്ളാളര്‍” (വേള്= വെള്ളം ,ആളര്‍ = കൈകാര്യം ചെയ്യുന്നവര്‍ ) ആണെന്നും ആദ്യമായി സ്ഥാപിച്ചത് സുന്ദരന്‍പിള്ള അദ്ദേഹത്തിന്റെ പ്രഭാഷനങ്ങളിലെ “വെള്ളാളര്‍” എന്ന പദം “നാഗര്‍ “ എന്നാക്കി കൃത്രിമം കാട്ടിയത് ചട്ടമ്പി സ്വാമികള്‍ .”നാഗര്‍” ആണ് “നായര്‍” ആയത് എന്നവാദവും ചട്ടമ്പി എഴുതി വച്ചു.
കദംബരാജാവായ മയൂരശര്മ്മ്ന്റെ
നേതൃത്വത്തില്‍ കൊങ്കണദേശത്ത് നിന്ന് ബ്രാഹ്മണര്‍ കേരളത്തിലേക്ക് നടത്തിയ കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ വായിച്ചെടുത്തതും പുരാവസ്തു മേധാവി ആയിരുന്ന സുന്ദരന്‍ പിള്ള. അതിലൊന്നിലും ചട്ടമ്പി സ്വാമികള്ക്ക് യാതൊരു പങ്കുമില്ല

നേരറിയാതെ സി.പി നായര്‍

നേരറിയാതെ സി.പി നായര്‍ 
==========================
“രണ്ടു മുണ്ടും ...ഒരു മോതിരവും ഒരു പഴയ കുടയും ..താളും തകരയും ചേര്ത്ത പുളിങ്കറി ..............................."

ചട്ടമ്പി സ്വാമികള്‍ നയിച്ചിരുന്നതു തികച്ചും ലളിതജീവിതം എന്ന് കാട്ടാന്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ മാതൃഭൂമി സെപ്തംബര്‍ 4 ലക്കം ദിനപ്പത്രത്തില്‍ ("ജാതി വ്യവസ്ഥയുടെ അര്ത്ഥ ശൂന്യത തുറന്നു കാട്ടിയ ചട്ടമ്പിസ്വാമികള്‍" എന്ന അനുസ്മരണയില്‍ എഴുതി വിട്ടു.
തനിക്കു യാത്രചെയ്യാന്‍ സ്വന്തം പ്ലഷര്‍ കാര്‍ വാങ്ങിയില്ല എന്നും
തന്റെ പ്രതിമ സ്ഥാപിക്കാന്‍ ശില്പ്പിയുടെ മുന്നില്‍ ഇരുന്നു കൊടുത്തില്ല എന്നും മറ്റും വ്യംഗ്യമായി സൂചിപ്പിക്കാനാവാം സി.പി നായര്‍ ഈ കടന്ന പ്രയോഗം നടത്തിയത് .
ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിത്രം,
നടന്‍ ജനാര്ദ്ദ നന്റെ പിതാവ് പറവൂര്‍ ഗോപാലപിള്ള 1935/1100 KV) എഴുതിയത് .സി.പി നായര്‍ അത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു ,
പഴയ പുസ്തകം കിട്ടില്ല .
പുതിയ എഡീഷന്‍ കരന്റില്‍ കിട്ടും.
അതിലെ പേജ് 295 സമയം കണ്ടെത്തി ഒരാവര്ത്തി് വായിക്കണം
.ഫോട്ടോ ഇതോടൊപ്പം
90 ഏക്കര്‍ പൈതൃക സ്വത്ത് ആയിരുന്നില്ല.
തന്റെ പേരില്‍ പതിപ്പിച്ച് എടുത്തത് .
ആദായം പക്ഷിമൃഗാദികല്ക്കോ
പട്ടിക്കോ പൂച്ചയ്ക്കോ എലിയ്ക്കോ നിര്ദ്ധനര്ക്കോാ കൊടുത്തില്ല.
സ്മാധിയ്ക്ക് ശേഷം പ്രിയ ശിഷ്യനും സ്വന്തം പെങ്ങള്ക്കും അവരുടെ മക്കള്ക്കും അനുഭവിക്കാന്‍ 90 ഏക്കര്സ്ഥതലം സമ്പാദിച്ച ലൈകീക കാര്യങ്ങളില്‍ തല്പ്പരനല്ലാതിരുന്ന സന്യാസിവര്യന്‍ .അതായിരുന്നു ചട്ടമ്പി എന്ന് പറവൂര്‍ ഗോപാല പിള്ള

Thursday, September 03, 2015

ആവര്ത്ത ന വിരസതയും അജ്ഞതയും ഒത്തുചേരുമ്പോള്‍

ആവര്ത്ത ന വിരസതയും അജ്ഞതയും ഒത്തുചേരുമ്പോള്‍ 
===================================================
ശ്രീനാരായണ ഗുരു , ചട്ടമ്പിസ്വാമികള്‍ , അയ്യങ്കാളി 
എന്നിവരുടെ ജയന്തി ദിവസങ്ങളിലും സമാധി/ചരമവാര്ഷിക ദിനങ്ങളിലും മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ അവയുടെ ലീഡര്‍ പേജില്‍ പ്രസ്തുത നവോത്ഥാന നായകരെ കുറിച്ചു സചിത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരുക്കുന്നു . കഴിഞ്ഞ കുറെ വര്ഷ്ങ്ങളായി അത് ഒരനുഷ്ടാനം പോലെ ആവര്ത്തി ക്കുന്നു . പക്ഷെ ഉള്ളടക്കം ഏതാണ്ടൊരു പോലെ . ലേഖകരുടെ പേര്‍ മാറിക്കൊണ്ടേ ഇരിക്കും .
ഇത്തവണ (സെപ്തംബര്‍ ൩,൨൦൧൫) ചട്ടമ്പി ജയന്തി ദിനത്തില്‍ മനോരമ, സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ.പി.വി .കൃഷ്ണന്നായര്ക്ക് അവസരം ഒരുക്കിയിരിക്കുന്നു. മാതൃഭൂമിയ്ക്ക് പ്രമുഖരെ ആരെയും കിട്ടിയില്ല . പത്രാധിപര്‍ തന്നെ ഒരെണ്ണം തല്ലിക്കൂട്ടി മുഖ പേജില്‍ നല്കി.
. അയ്യാവൈകുണ്ടനെയും പണ്ടിറ്റ് കറപ്പനെയും ഇത്തരം സ്മരണകളില്‍ കണ്ടത്, കഴിഞ്ഞ ഇരുപതു വര്ഷറത്തിനിടയില്‍, ഓരോ തവണ മാത്രം . എന്നാല്‍ കേരളത്തിലെ മറ്റു നവോത്ഥാന നായകര്ക്കെതല്ലാം, ഇരിപ്പടം പത്രക്കടലാസ്സിനു വെളിയില്‍, തെമ്മാടിക്കുഴി തന്നെ ശരണം . അവര്ക്ക് പിന്നില്‍ ആരാധകര്‍ കുറവ്. അതാണത്രേ കാരണം. പിന്നെ അങ്ങനെ അവസരം കൊടുത്താല്‍, കഥാവശേഷരായ, കണ്ട അണ്ടനും അടകോടനും എല്ലാം, അവരവരുടെ ജയന്തിനാളില്‍ /പിറന്നാളില് ലീഡര്‍ പേജില്‍ സ്ഥാനം കൊടുക്കേണ്ടി വരുമെന്നും .
ചട്ടമ്പിസ്വാമികളെ കുറിച്ചു വന്ന മനോരമ ലേഖനവും മാതൃഭൂമിയിലെ കുറിപ്പും പഴയതിന്റെ തനി ആവര്ത്തവനം മാത്രം .
൧. ”വേദാധികാര നിരൂപണം” വഴി ചട്ടമ്പി ബ്രാഹ്മണ മേധാവിത്വത്തെ എതിര്ത്തു .
൨.”പ്രാചീനമലയാളം” വഴി ചട്ടമ്പിസ്വാമികള്‍ വിഗ്രഹഭജ്ഞകനായി .ചരിത്ര ഗവേഷണരംഗത്ത് വിസ്പോടനം സൃഷ്ടിച്ചു
൩.മലയാള ബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നില്ല .പരശുരാമന്‍ കേരളത്തെ ബ്രാഹ്മണര്ക്ക്െ ദാനം ചെയ്തില്ല എന്നെല്ലാം സ്ഥാപിച്ചതു ചട്ടമ്പി ,
തുടങ്ങി സ്ഥിരം പല്ലവികള്‍. .
ചട്ടമ്പി എഴുതിയ തീപ്പൊരി കൊണ്ട് കടലാസ്സിന് തീ പിടിക്കാതിരുന്നത് എന്ത് കൊണ്ടെന്നു നടരാജഗുരു അദ്ഭുതം കൂറിയ കഥയും ഒപ്പം .
ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യാവൈകുണ്ടന്‍, അയ്യങ്കാളി എന്നിവരുടെയും പിന്നെ, അന്പതില്പരം പ്രമുഖരുടെയും ഗുരു ആയിരുന്ന “മഹാഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാഗുരു” എന്ന മഹാഗുരുവിനെ കുറിച്ചു ഒന്നും അറിയാത്ത ,കേട്ടിട്ടില്ലാത്ത . ലേഖകരെ പത്രാധിപര്‍ തെരഞ്ഞു പിടിക്കുന്നു ഓരോ വര്ഷിവും ജയന്തി നാളില്‍ . അവര്‍ ചുരുങ്ങിയ പക്ഷം, ഡോ.ശശിഭൂഷന്ന്‍ എഴുതിയ നടരാജപിള്ള മെമ്മോറിയല്‍ സ്കൂള്ശ താബ്ദി സ്മാരക സോവനീറിലെ (2008 )
”ആരാണ് മനോന്മനീയം സുന്ദരന്‍ പിള്ള?”
എന്ന ലേഖനം എങ്കിലും ഒന്ന് വായിക്കണം.
ഒപ്പം അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ എഴുതിയ ലേഖനവും –ഇംഗ്ലീഷ് വശമില്ലാത്ത ചട്ടമ്പിയുടെ ലേഖനത്തില്‍ സായിപ്പിന്റെ വാക്യങ്ങള്‍ എങ്ങിനെ വന്നു എന്നതിനെക്കുറിച്ച് എഴുതിയത് കാണുക
(“ആധ്യാത്മിക നവോഥാനത്തിന്റെ ശില്പ്പി കള്‍”- 2008)
.ചട്ടമ്പി സ്വാമികളുടെ പുസ്തകരചനകളുടെ പിന്നാമ്പുറ കഥകള്‍
(ഗുട്ടന്സ്ക ) പിടികിട്ടും .
ലേഖകര്‍ പറയുന്ന വേദാധികാര നിരുപണം ,പ്രാചീന മലയാളം എന്നിവയൊന്നും ചട്ടമ്പി സ്വാമികളുടെ സ്വന്തം ക്രുതികളല്ല.അദ്ദേഹം അങ്ങനെ ഒരിടത്തും പറയുകയോ എഴുതുകയോ ചെയ്തിട്ടുമില്ല.
ഒരു ബ്രാഹ്മന്റെ പുത്രനായി ജനിച്ച കുഞ്ഞന്‍ എങ്ങനെ ബ്രാഹ്മണ വിരോധിയായി?
എന്തായിരുന്നു കാരണം?
ലേഖകര്‍ അതൊന്നും കണ്ടില്ല.
കേരളത്തില്‍ ബ്രാഹ്മണര്‍ കുടിയേറിയവര്‍ ആണെന്നും അതിനു മുമ്പ് കര്ഷതകരായ വെള്ളാളരുടെ കൈവശമായിരുന്നു ഭൂമി എന്നുമുള്ള കണ്ടെത്തല്‍ മനോന്മനീയം സുന്ദരന്‍ പിള്ളയുടെതായിരുന്നു .അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പേട്ടയിലെ “ജ്ഞാനപ്രജാഗരം”(൧൮൭൬), ചെന്തിട്ടയിലെ “ശൈവപ്രകാശ സഭ” (൧൮൮൫) എന്നിവയില്‍ പ്രഭാഷണം വഴി അവതരിപ്പിച്ചിരുന്നു .അതെല്ലാം ശ്രദ്ധാപൂര്വ്വം കേള്ക്കു ക പതിവാക്കിയ കുഞ്ഞന്‍ അവയുടെ വിശദമായ നോട്ടുകള്‍ എഴുതി സൂക്ഷിച്ചു .നാല്പ്പപതാം വയസ്സില്‍ അകാലത്തില്‍ അന്തരിച്ച മനോന്മനീയം സുന്ദരന്‍ പിള്ളയ്ക്ക് അവ പുസ്തകരൂപത്തില്‍ അച്ചടിച്ചിറക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹം മരിക്കുമ്പോള്‍ ഏക മകന്‍ നടരാജ പെരുമാള്‍ പിള്ള (പില്ക്കാ ലത്തെ തിരുക്കൊച്ചി ധനമന്ത്രി പി.എസ്.നടരാജപിള്ള ) യ്ക്ക് വയസ്സ് കേവലം നാലുമാത്രം .
പ്രാചീന കേരളം തന്റെ പിതാവ് ശിവരാജയോഗി അയ്യാസ്വാമികളുടെ തമിഴിലുള്ള ഓലച്ചുരുള്‍ മൊഴിമാറ്റം നടത്തിയതാണെന്ന് ലോകനാഥപിള്ള പിതാവിന്റെ ജീവചരിത്രത്തില്‍ (൧൯൭൪) എഴുതിവച്ചിട്ടുണ്ട് .
അതും ചട്ടമ്പിയുടെ സ്വന്തം കൃതി അല്ല .
ആരോ ഒരാള്‍ വിഡ്ഢിത്തം വിളമ്പി .പിന്നാലെ വരുന്നവര്‍ അതെറ്റുപാടുന്നു .
ചരിത്രം അങ്ങനെ “സൃഷ്ടിക്കപ്പെടുന്നു” .