Tuesday, June 30, 2015

എം.ജി.എസ്സും തിരുവനന്തപുരവും (പിന്നെ മാ"പിള്ള”മാരും)

എം.ജി.എസ്സും തിരുവനന്തപുരവും (പിന്നെ മാ"പിള്ള”മാരും)
------------------------------------------------------------------------------------------------------
തിങ്കളാഴ്ച വരാന്‍ കാത്തിരിക്കയാണ് .മാധ് മം ആഴ്ചപ്പതിപ്പ് കിട്ടും .അത് കിട്ടിയാല്‍ എം.ജി.എസ്സിന്റെ ആത്മകഥ ഉണ്ട്. കുറ്റം കണ്ടെത്താനുള്ള വഹ അതിലുണ്ടാവും .
ഒരു പോസ്റ്റിനു വക കിട്ടും.
ഇത്തവണയും കിട്ടി .
തിരുവനന്തപുരത്തെ കുറിച്ചും അവിടുത്തുകാരെ കുറിച്ചുമാണ് ചരിത്രകാരന്റെ സ്മരണകള്‍ .കേരളചരിത്രകാരില്‍ പ്രധാനിയായ ഇളംകുളം കുഞ്ഞന്പിുള്ള . ശിഷ്യര്‍ ഗവേഷകര്‍ തിരുനെല്ലൂര്‍ കരുണാകരന്‍ ,ചെമ്മനം ചാക്കോ, പുതുശ്ശേരി രാമചന്ദ്രന്‍ എല്ലാം 
പരാമര്ശനന വിധേയരാകുന്നു .തമ്പാനൂരിലെ “സത്യനികേതന”ത്തിലെ നിത്യസന്ദര്ശ‍കനായിരുന്ന ഇളംകുളംശിഷ്യന്‍ നാരായണന്‍ ഗുരുസ്മരണ നടത്തുന്നു .
“അരസിക രീതിയില്‍ ക്ലാസ് എടുക്കുന്ന അദ്ധ്യാപകന്‍,മറ്റു പണ്ടിതന്മാരോടു അസഹിഷണത പുലര്ത്തുന്ന ശുംഭന്‍ ,വാശിക്കാരന്‍, സര്വ്വോിപരി പണം പലിശയ്ക്കു കൊടുതു സമ്പാദ്യമുണ്ടാക്കുന്ന പിശുക്കന്‍,സമുദായാഭിമാനമില്ലാത്ത്തവന്‍.
(കുറ്റം പറയരുതല്ലോ തനിക്കു ഈട് കൂടാതെ പലിശ ഇല്ലാതെ പണം കൊടുക്കാമെന്നു ഗുരു പറഞ്ഞെങ്കിലും താനത് നിഷേധിച്ചു എന്ന് ശിഷ്യന്‍നാരായണന്‍ )
തിരുവനന്തപുരത്തും വെളിയിലുമുള്ള നിരവധി പേരുടെ ചിത്രം .എം.ജി.എസ്സിന്റെ മുക്കാല്‍ പേജ് ചിത്രം ഇവയൊക്കെ നല്കിടയിട്ടുണ്ട് പക്ഷെ ഗുരു ഇളംകുളത്തിന്റെ
ചിത്രം ഇല്ല (കുറ്റം എം.ജി.എസ്സിന്റെതാവില്ല .എഡിറ്റരുടെതാവാം എന്ന് നമുക്കാശ്വസിക്കാം.എങ്കിലും അതു ശരിയായില്ല )
എന്‍.വി കൃഷ്ണ വാര്യരുടെ ആവശ്യപ്രകാരം മാതൃഭൂമി ഓണം വിശേഷാല്‍ ല്പ്രതിയില്‍ തിരുവനന്തപുരത്തെ കുറിച്ചു അക്കാലത്ത് എം ജി.എസ് പേര്‍ മരിച്ചിട്ട് (എസ്.ജി.എം ) എഴുതിയ ലേഖനം പരാമര്ശി.ക്കപ്പെടുന്നു .ചില ചീത്ത കാര്യങ്ങളും എഴുതേണ്ടി വന്നതിനാലാണ് പേര്‍ തിരിച്ചിട്ടത് .പക്ഷെ പരസ്യത്തില്‍ ശരിയായ പേര് വന്നതിനാല്‍ പലരും കള്ളത്തരം മനസ്സിലാക്കി .
അനന്തപുരിയിലെ നായര്‍ പ്രമാണിമാര്‍ (അന്ന് താക്കോല്‍ സ്ഥാനം സുകുമാരന്‍ നായര്‍ പയ്യന്സ്ാ ആയിരുന്നിരിക്കണം) താക്കോല്‍ കയ്യിലെടുത്തു .കോപ്പികള്‍ കത്തിക്കപ്പെട്ടു .മൂന്നാല് വര്ഷം അനന്തപുരിയില്‍ എങ്ങനെ കഴിയും എന്നുഴലുന്ന എം.ജെ.എസ്സിനെ കണ്ടുകൊണ്ടാണ് ജൂണ്‍ ൨൯ ലക്കം മാധ്യമം വായനക്കാര്‍ അടച്ചു വയ്ക്കുന്നത് (ശേഷം ഭാഗം അടുത്ത ആഴ്ച)
തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ ചൂടായതില്‍ തെറ്റില്ല എന്ന് മനസ്സിലാകണമെങ്കില്‍ എം.ജി.എസ് കൊടുത്ത സാമ്പിള്‍ ഒന്ന് വായിക്കണം .
പേജ് ൭൦ കാണുക
“തിരുവനന്തപുരത്തെ വലിയ വീടുകളില്‍ കിടപ്പറ കളില്‍ പോലും ഓവരയിലൂടെ പുറത്തേക്ക് ഒരു വാതില്‍ ഉണ്ടായിരുന്നത് രാജാവോ പ്രഭുക്കളോ എഴുനെള്ള് പോള്‍ ഭര്ത്താകവിനു ഒളിച്ചു പോകാന്‍ വേണ്ടിയായിരുന്നു എന്ന് ഞങ്ങള്‍ (?മലബാറുകാര്‍) കളിയാക്കി പറയാറുണ്ടായിരുന്നു “
അക്കാലത്ത് അത്തരം ഏതാനും “അമ്മച്ചി വീടുകള്‍” കിഴക്കേ കോട്ടയില്‍ ഉണ്ടായിരുന്നിരിക്കണം .പക്ഷെ വിരലില്‍ എണ്ണാന്‍ മാത്രം.അത് വച്ചു തിരുവനന്തപുരം കാരെ മൊത്തം കളിയാക്കിയത് ശരിയല്ല.ഇനാനെങ്കില്‍ ഒറിജിനല്‍ തിരുവനതപുരം കാര്‍ ഇല്ല എന്ന് പറയാം.എല്ലാം വരത്തന്മാര്‍
ഞങ്ങള്‍ , എന്ന് പറഞ്ഞാല്‍ പഴയ തിരുവിതാംകൂര്‍ കാര്‍ ,അതിനു മുമ്പ് തെക്കും കൂര്‍ കാര്‍, അതിനും മുമ്പ് വെമ്പല്നാട്ടുകാര്‍ ,അതിനും മുമ്പ് കേരളസിംഹവളനാടു എന്ന “മാവേലി” നാട്ടുകാര്‍(ശംഖു അയ്യരുടെ മാവേലിനാട് വായിക്കുക) മലബാരുകാരെ – കോഴിക്കോട് കാരെ- വിളിക്കുന്ന ഒരു പേരുണ്ട്.
രണ്ടു-രണ്ടര അക്ഷരം.
മാവേലി നാടിന്റെ സംസ്കാരം ആ പേര്‍ തുറന്നെഴുതാന്‍ എന്നെ അനുവദിക്കുന്നില്ല .
സദയം ക്ഷമിക്കുക.
“മാപ്പിള” എന്ന് പറഞ്ഞാല്‍ “അറബികള്ക്ക്ക മലയാളി സ്ത്രീകളില്‍ ഉണ്ടാകുന്ന മക്കള്‍” എന്ന് പറയുന്ന എം.ജി.എസ്സിനോട് തിരുവിതാം കൂറിലെ അച്ചായന്മാര്‍ (“തിരുവിതാം കൂര്‍ മാപ്പിള” മാര്‍ -മനോരമ മാപ്പിളമാര്‍- ക്ഷമിച്ചു .അവര്‍ “ന്യൂ ടിവി ചാനല്‍” തകര്ത്തി ല്ല. ഇന്നും കാണുന്നു.
അതും മാവേലി നാടിന്റെ സംസ്കാരം .
പിള്ള- മാ"പ്പിള്ള"-സംസ്കാരം.

No comments:

Post a Comment