Thursday, May 28, 2015

പ്രൊഫസ്സര്‍ വി.കാര്ത്തി കേയന്‍ നായര്‍ കാണാതെ പോയത്

പ്രൊഫസ്സര്‍ വി.കാര്ത്തി കേയന്‍ നായര്‍ കാണാതെ പോയത്
===========================================

"ഭൂവുടമാ ബന്ധങ്ങളും സാമൂഹ്യ പരിവര്ത്തനവും" (മൈത്രി ബുക്സ് തിരുവനന്തപുരം)എന്ന കൃതിയില്‍ പ്രൊഫസ്സര്‍ വി.കാര്ത്തി കേയന്‍ നായര്‍ ഇങ്ങനെ എഴുതി:

 “ബ്രാഹ്മണമേധാവിത്വത്തെ ചോദ്യം ചെയ്തതും അതിനെ തകര്ക്കുാന്നതിനു തുടക്കം കുറിച്ചതും ചട്ടമ്പി സ്വാമികള്‍ ആയിരുന്നു.”

മറൊരു ഭാഗത്ത് പ്രൊഫസ്സര്‍ ഈ.എച് കാറിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു:

”ചരിത്രം രേഖപ്പെടുത്തുകയല്ല വിലയിരുത്തുകയാണ് ചരിത്രകാരന്റെ മുഖി ജോലി “

വിഷ്ണു ശര്മ്മേ എന്ന ബ്രാഹ്മണ പൂജാരിക്ക് ജനിച്ച കുഞ്ഞന്‍ എങ്ങിനെ ബ്രാഹ്മണ വിരോധിയായ ‘ചട്ടമ്പി” ആയി മാറി എന്നത്‌ പ്രൊഫസ്സര്‍ വ്യക്തമാക്കുന്നില്ല. അതിനു കാരണക്കാരായ മനോന്മാണീയം സുന്ദരന്‍ പിള്ള ,ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍എന്നിവരെയും  അവര്‍ സ്ഥാപിച്ചജ്ഞാനപ്രജാകാരം (൧൮൮൬) ശൈവപ്രകാശ സഭ (ചെന്തിട്ട ൧൮൭൫)എന്നീ വിദ്വല്‍ സഭകളെയും പ്രൊഫസ്സര്‍ തമസ്കരിക്കുന്നു.
പത്തൊന്പ്താം നൂറ്റാണ്ടിന്റെ  അവസാനപാദത്തില്‍ അനന്തപുരിയില്‍. ൧൮൭൬ –ല്‍  തിരുമധുരപേട്ടയില്‍ (ഇന്നത്തെ പേട്ട) ഉടലെടുത്ത ജ്ഞാനപ്രജാഗരം ൧൮൮൫ ല്‍ചെന്തിട്ടയില്‍ ജന്മം കൊണ്ട ശൈവപ്രകാശ സഭ എന്നിവ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്പിൊള്ള, ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, .മനോന്മണീയം സുന്ദരന്‍ പിള്ള എന്നീ ത്രിമൂര്ത്തികളുടെ സംഭാവന ആയിരുന്നു. ഈ  വിദ്വല്സംദഘ ങ്ങളുടെ ആഭിമുഖ്യത്തില്‍  തുടര്ച്ച യായ പ്രഭാഷണ പരമ്പരകള്‍ ,സംവാദങ്ങള്‍ എല്ലാം  അനന്തപുരിയില്‍ അരങ്ങേറി.
കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍ ),നാണു(പിന്നീട് ശ്രീനാരായണ ഗുരു) അയ്യങ്കാളി (പിന്നീട് മഹാത്മാ) തുടങ്ങിയവരെ നവോത്ഥാന നായകരാക്കാന്‍ ഈ സഭകള്‍ വഹിച്ച പങ്ക് പി.ജി മാത്രമല്ല ഗുപ്തന്‍ നായര്‍ വരെയുള്ള മറ്റെഴുത്തുകാരും കണ്ടില്ല, അല്ലെകില്‍ മറച്ചു പിടിച്ചു.
അത്തരം തമസ്കരണ വിദഗ്ദര്ക്ക്് മറൊരു കൂട്ടാളിയുമായി .പത്തൊന്പരതാം നൂറ്റാണ്ടിന്റെ  അവസാനപാദത്തില്‍ അനന്തപുരിയില്‍. ൧൮൭൬ ള്‍  തിരുമാധുരപേട്ടയില്‍ (ഇന്നത്തെ പേട്ട) ഉടലെടുത്ത ജ്ഞാനപ്രജാഗരം ൧൮൮൫ ല്‍ ചെന്തിട്ടയില്‍ ജന്മം കൊണ്ട ശൈവപ്രകാശ സഭ എന്നിവ.പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്പിരള്ള,ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, .മനോന്മാണീയം സുന്ദരന്‍ പിള്ള എന്നീ ത്രിമൂര്ത്തികലായിരുന്നു ഈ  വിദ്വല്സംമഘ ങ്ങളുടെ പിന്നില്‍. തുടര്ച്ച യായ പ്രഭാഷണ പരമ്പരകള്‍ ,സംവാദങ്ങള്‍ എല്ലാം  അവിടെ അരങ്ങേറി.കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍ ),നാണു (പിന്നീട് ശ്രീനാരായണ ഗുരു) അയ്യങ്കാളി (പിന്നീട് മഹാത്മാ) തുടങ്ങിയവരെ നവോത്ഥാന നായകരാക്കാന്‍ ഈ സഭകള്‍ വഹിച്ച പങ്ക് പി.ജി മാത്രമല്ല ഗുപ്തന്‍ നായര്‍ വരെയുള്ള മറ്റെ ഴുത്തുകാരും കണ്ടില്ല, അല്ലെകില്‍ മറച്ചു പിടിച്ചു.
.”ആരായിരുന്നു പി.സുന്ദരന്‍ പിള്ള? എന്ന തലക്കെട്ടില്‍ ഡോ.എം.ജി ശശിഭൂഷന്‍  “പി.എസ്.നടരാജപിള്ള ശതാബ്ദിപതിപ്പി” ലെ(൨൦൦൮)ഴുതിയ ലേഖനം രസകരമായ പല വിവരങ്ങള്‍ നല്കുലന്നു.
ശൈവസിദ്ധാന്ത പ്രചാരകനായിരുന്ന സുന്ദരന്‍ പിള്ള തന്നെ കാണാന്‍ ഹാര്വ്വി പുരം ബംഗ്ലാവില്‍ എത്തിയസ്വാമി വിവേകാനന്ദ നോടു പറഞ്ഞു :”ഞാനൊരു ദ്രാവിഡനും ശൈവനും അക്കാരണങ്ങളാല്‍ അഹിന്ദുവും ആണ” ൧൮൯൨ ലായിരുന്നു സംഭവം.ഹാര്വ്വിപുരം കുന്നിലെ കാട്ടിന്‍ നടുവിലുള്ള “അടുപ്പുകൂട്ടാന്‍ പാറ”യുടെ മുകളില്‍ കയറി ധ്യാനത്തിന് പറ്റിയ ഇടമോ എന്നും അദ്ദേഹം നിരീക്ഷിച്ചു .
സുന്ദരം പിള്ളയുടെ സ്ഥിരം ശ്രോതാവായിരുന്നു കുഞ്ഞന്‍. ശ്രദ്ധാപൂര്വ്വംട നോട്ടു കുറിക്കും .അവ വിപുലീകരിച്ചതാണ് ചട്ടമ്പി സ്വാമികളുടെ കൃതികള്‍ .അയ്യാസ്വാമികളുടെ താളിയോല്ഗ്രന്ഥത്ത്തിലെ വിവരങ്ങളാണ് പ്രാചീന മലയാളം ചട്ടമ്പി ബ്രാഹ്മണ വിരോധി ആകാന്‍ കാരണം സുന്ദരന്‍ പിള്ളയുടെ പ്രഭാഷണങ്ങള്‍ ആണെന്ന് വ്യക്തം.കേരള ഭൂമിയുടെ യഥാര്ഥ അവകാശികള്‍ കര്ഷരകരായ വെള്ളാളര്‍ ആണെന്ന് സ്ഥാപിച്ചത് പുരാതന ലിപി വായനയിയില്‍ വിദഗ്ദനായ മനോന്മണീയം ആയിരുന്നു. കാദംബരാജാവായ മയൂര ശര്മ്മകന്റെ (പിന്നീട് “വര്മ്മടന്‍”) നേതൃത്വത്തില്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി എന്ന് കണ്ടെത്തിയത് ചില പുരാതന ലിഖിതങ്ങള്‍ വഴി സുന്ദരന്‍ പിള്ള ആയിരുന്നു എന്നതാണ് സത്യം.
“ഇംഗ്ലീഷ് ഒട്ടും പഠിക്കാത്ത സ്വാമി എല്ലിസ്സിന്റെയും കട്വേള്ളിന്റെയും ദ്രാവിഡ ഭാഷാവാദം പുസ്തകങ്ങളില്‍ നിന്ന് വായിക്കാനിടയില്ല “എന്ന് ഗുപ്തനനായര്‍ (പേജ് ൪൨, ആധ്യാത്മിക നവോത്ഥനത്തിനെ ശില്പ്പി കള്‍ മാതൃഭൂമി ൨൦൦൮). ഡാര്വിാന്റെ ആയിടെ കണ്ടു പിടിച്ച തീയറി പോലും ചട്ടമ്പി ഉദ്ധരിക്കുന്നു. ഡാര്വ്വിനുമായി നേരിട്ട് കത്ത്തുകുത്തുകള്‍ നടത്തിയിരുന്ന മനോന്മണീയത്തില്‍ നിന്നും വിവരം ചട്ടമ്പിക്ക്  കിട്ടുക സ്വാഭാവികം.അതിനെന്തിനു ഇംഗ്ലീഷ് പരിജ്ഞാനം? സായിപ്പന്മാരുടെ വാദമുഖങ്ങള്‍ സുന്ദരന്‍ പിള്ളയുടെ മുഖത്ത് നിന്ന് കിട്ടി എന്ന് വ്യക്തം .അദ്ദേഹത്തിന്റെന കണ്ടെത്തലുകള്‍ പുസ്തകമാക്കും മുമ്പ്, നാലപ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അകാലമാരണമടഞ്ഞു .മകന്‍ നടരാജപിള്ള വെറും ബാലന്‍.ആര് വയസ് മാത്രം . സുന്ദരന്‍ പിള്ളയുടെ ആശയം,  വാദം എന്നിവയുടെ അവകാശി പിന്നീട്ച ട്ടമ്പി സ്വാമികളായി. ”വെള്ളാളന്‍” എന്ന് വരേണ്ട പല ഭാഗങ്ങളും സ്വാമികള്‍ “നായര്‍” എന്നാക്കി. പരിഷ്കരിച്ചു . പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ ആ തട്ടിപ്പിനെ കുറിച്ചു സൂചിപ്പിക്കുന്നു: .”നായര്‍ എന്നത് മാറ്റി “കര്ഷ‍കര്‍” എന്നാക്കണ”മെന്ന്‍. ”കര്ഷശകന്‍” എന്നല്ല “വെള്ളാളന്‍” എന്ന് തന്നെയാണ് വേണ്ടത് . മരുതം തിണകളില്‍ താമസിച്ചിരുന്നവര്‍ വെള്ളാളര്‍ എന്ന് സംഘകാല കൃതികള്‍.
അതാണ്‌ ശരിയും.
പ്രാചീനകാലത്ത് എവിടെയാണ് നായര്‍ ? നാഗര്‍ അല്ല നായര്‍ ആയതെന്നും ചാന്നാര്‍ മാരുടെ  മുന്ഗാമികളാ നു നാഗര്‍ എന്നും പി.കെ ബാലകൃഷ്ണന്‍ മുതല്പ്പേ ര്‍.



No comments:

Post a Comment