Wednesday, April 08, 2015

നടുവട്ടം ഗോപാലകൃഷ്ണനും ബൗദ്ധ-ക്രൈസ്തവ ബന്ധവും

നടുവട്ടം ഗോപാലകൃഷ്ണനും
ബൗദ്ധ-ക്രൈസ്തവ ബന്ധവും
=============================

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ "എഴുതുന്ന"
വായനക്കാർക്ക് ഇഷ്ടം പോലെ പ്രതികരിക്കാൻ വഹ നൽകിയ ലേഖനമായിരുന്നു
ബൗദ്ധ-ക്രൈസ്തവ ചിന്തകൾ."സംസ്കാരമുദ്രകൾ"(മാളു ബെൻ പബ്ലിക്കേഷൻസ്
അമരവിള നവംബർ 2009)എന്ന ലേഖനസമാഹാരത്തിൽ ലേഖനം അതേ പടി
നൽകിയിരിക്കുന്നു(പേജ്36-39)
1945-ല് ജറുസലേമിൽ നിന്നു 16 മൈൽ കിഴക്കുള്ള ക്വാരത്നിയ മലഞ്ചെരുവിൽ
ബഡോവിയൻസ് എന്ന പ്രാകൃതവർഗ്ഗ യാദവർ കണ്ടെത്തിയ ഗുഹനിരകളിൽ നിന്നു
സമാഹരിച്ച തുകൽചുരുണകളെ ആധാരമാക്കിയുള്ള രസകരമായ ചരിത്രകഥ.
അലക്സാണ്ഡ്രയൻ-ഗ്രീക് ഭാഷയിലെ കൊയ്നാ  ലിപികളിൽ എഴുതപ്പെട്ട ചുരുളുകൾ.

പ്രാൻസ്-ജർമ്മൻ-സ്വീഡൻ-ഇറ്റാലിയൻ-ഗ്രീക്-ഇംഗ്ലീഷ് പണ്ഡിതരും ലിപി വിദഗ്ധരും
അവ വിശദമായി പഠിച്ചു പുസ്തകങ്ങളാക്കി."ചാവുകടൽ ചുരുളുകൾ","ദ എസ്സനേ
ലൈബ്രറി ഓഫ് ക്വമ്രാൻ" എന്ന പേരുകളിൽ അവ ലഭ്യം.
ക്രിസ്തു ജനിക്കും മുമ്പേ ചാവുകടൽ മേഖലകളിൽ ബുദ്ധ-ധർമ്മ പ്രചരണം നടത്തിയ
ബുദ്ധഭിക്ഷുക്കളായിരുന്നു "എസ്സേൻ".സംസ്കൃതത്തിലെ "ഈശ്വം",ഈശാന,ഐശാനം"
എന്നിവയുമായി ബന്ധമുള്ള പദം.പാലസ്തീനിൽ മിക്കയിടങ്ങളിലും അവർ ഉണ്ടായിരുന്നു.
പക്ഷേ പഴയനിയമത്തിൽ അവരില്ല.
കൃസ്തുമതം ജ്ഞാനസ്നാനം സ്വീകരിച്ചത് എസ്സേൻ കൂട്ടായ്മയിൽ നിന്നു മാണത്രേ.
ചുരുളുകളിലെ മുഖ്യൻ ഈനോക്.ഗുരു-ശിഷ്യ സംവാദ രൂപത്തിൽ ധർമ്മോപദേശം
നൽകുന്നു.ചില ചുരുളുകളിൽ പഴയനിയമം ഹീബ്രൂ-അരാമയ്ക് ഭാഷയിലെ മൊഴിമാറ്റം
വരുത്തി നൽകിയിരിക്കുന്നു.പക്ഷേ അവയിലെ പല അനുബന്ധങ്ങളും ഇന്നത്തെ ബൈബിളിൽ
ഇല്ല.
"തേരപുത്ത(സ്ഥവിര ബുദ്ധ),ഈശ്വാനം,മാണിക്കം,ശ്രാമണികം വിഭാഗങ്ങളിലുള്ള
എസ്സേൻ ഭിക്ഷുക്കൾ ആണു ചാവുകടൽ പ്രദേശങ്ങളിൽ പാർത്തിരുന്നത്.ബുദ്ധമതത്തിലെ
പലാനുഷ്ഠാനുങ്ങളും ക്രൈസ്തവ മതത്തിലനുകരിക്കപ്പെട്ടു.
ക്ലൈമാക്സ് ലേഖനത്തിന്റെ അവസാന വാചകമാണ്.
സ്വാമി വിവേകാനന്ദന്റെ വാചകം.
"ശരിയായ കൃസ്ത്യാനി തനി ഹിന്ദുവാണ്.അതുപോലെ
ശരിയായ  നല്ല ഹിന്ദു യഥാർത്ഥ കൃസ്ത്യാനിയും"(പേജ് 39)

എന്തിനാണ് നടുവട്ടം സ്വാമികളെ ഉദ്ധരിച്ചത്?
ബൗദ്ധൻ എന്നാൽ ഹിന്ദുവോ?
ഹിന്ദു എന്നാൽ ബൗദ്ധനോ?
ഡോ.നടുവട്ടത്തിന്റെ മനസ്സിലിരിപ്പ് മനസ്സിലാകുന്നില്ല.
എഴുതിയ വായനക്കാർ അതു കണ്ടുവോ?

No comments:

Post a Comment