Wednesday, April 01, 2015

പാർശ്വവല്ക്കരിക്കപ്പെട്ട കേരളചരിത്രകാരൻമാർ

പാർശ്വവല്ക്കരിക്കപ്പെട്ട കേരളചരിത്രകാരൻമാർ




മാദ്ധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ തന്റെ പിതാവ് അന്തരിച്ച
പി.ഗോവിന്ദപ്പിള്ള എം.എൽ.ഏ ആയിരുന്ന കാലത്ത്, വിഭജനത്തിനു ശേഷം,
വലതു കമൂണീസ്റ്റ് നേതാവ് സാക്ഷാൽ എം.എൻ.ഗോവിന്ദൻ നായർ അസ്സംബ്ലിയിൽ
വച്ചു പരസ്യമായി വാരിയ സംഭവം സരസ്മായി എഴുതി.

' താൻ അല്ലെങ്കിലും പാരമ്പര്യമായി നമ്പൂതിരി കാര്യസ്ഥനല്ലേ?"
എന്നായിരുന്നു ഈ.എം.എസ്സിനെ സപ്പോർട്ട് ചെയ്തതിനു പി.ജിയോടു
ചോദിച്ചത്.
(പി.ജിയുടെ മുത്തഛൻ എതോ മനയിലെ കാര്യസ്ഥൻ ആയിരുന്ന ചരിത്രം എം.എന്നു
മാത്രം അറിയാമായിരുന്നു)
നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാർ നമ്പൂതിരി കാര്യസ്ഥൻ മാരോ അമ്പലവാസികളോ
ആണെന്നു കാണാം.
അവരെഴുതുന്ന ചരിത്രം നമ്പൂതിരി ഗ്രാമങ്ങൾ ,രാജാക്കൾ,നർത്തകികൾ,
വേശ്യകൾ,പടയാളികൾഎന്നിവരിൽ ഒതുങ്ങുന്നു.
അധ്വാന വിഭാഗത്തിന്റെ ചരിത്രം അവരെഴുതുന്നില്ല.
അരിവാളും നെല്ക്കതിരുമേന്തിയ കർഷകരായ വെള്ളാളർ,

നാടാർ,ഈഴവർ, ദളിതർ,മല അരയർ,
വിശ്വകർമ്മജർ,ഗുപ്തർ(മൂത്താന്മാർ) എന്നിവരുടെ ഒന്നും
ചരിത്രം അവരെഴുതുകയില്ല.

അവരെ കുറിച്ചറിയണമെങ്കിൽ താഴെപ്പറയുന്നവരെ വായിക്കണം
പൊന്നപ്പാപിള്ള(ചെങ്ങന്നൂർ),വി.ആർ.പരമേശ്വരൻ പിള്ള-വെള്ളാളചരിത്രം
ഡോ.രാജയ്യൻ(നാടാർ ചരിത്രം)
ദളിതബന്ധു എൻ.കെ ജോസ്,(ആദിമ കേരളക്രൈസ്തവർ)
കണ്ണാട്(മല അരയർ)
ഡി.ദയാനന്ദൻ-(അവർണ്ണ രാജാക്കന്മാർ)
ശശികുമാർ വാകത്താനം(വിശ്വകർമ്മജർ)
ഈ.പി.കേശവഗുപ്തൻ(ഗുപ്തന്മാർ-മൂത്താന്മാർ) "ദേശായനം"
വായില്ലാകുന്നിലപ്പൻ ദേശചരിത്രം

No comments:

Post a Comment