Sunday, March 15, 2015

ജീവിതകാലത്തൊരിക്കലും മറക്കാനാവാത്ത വ്യക്തി


ജീവിതകാലത്തൊരിക്കലും മറക്കാനാവാത്ത വ്യക്തി
അത്തരം നിരവധി വ്യക്തികളുണ്ട്.പക്ഷേ അവരിൽ
മുൻപന്തിയിൽ പ്രൊഫ.നബീസാ ഉമ്മാളുണ്ട്.
1960 ഫെബ്രുവരിയോ മാർച്ചോ എന്നോർമ്മയില്ല.
വാഴൂർ കുതിരവട്ടം ഹൈസ്കൂളിലെ(ഇന്നത് എസ്.വി.ആർ.വി.
എൻ എസ്സ്.എസ്സ് ഹൈസ്കൂൾ) വാർഷികാഘോഷം നടക്കുന്നു.

അദ്ധ്യക്ഷൻ എം.ജി.കോളെജ് പ്രിഞ്ചിപ്പാൾ മന്മഥൻ സാർ.
പ്രസംഗിക്കാൻ എം.കൃഷ്ണൻ നായർ സാറും വിമൻസ് കോളേജിൽ
നിന്നും എ.നബീസാ ഉമ്മാളും.
ഉമ്മാൾ അന്നു പ്രൊഫസ്സർ ആയിട്ടില്ല.അവർ പ്രസംഗിച്ചു തുടങ്ങിയത്
സ്കൂൾ കയ്യെഴുത്ത് മാസികയിലെ ആദ്യ ലേഖനത്തെ പുകഴ്ത്തി കൊണ്ടായിരുന്നു.
അതൊരു ലേഖനമായിരുന്നില്ല.രണ്ടു കുട്ടികൾ തമ്മിലുള്ള സംഭാഷണം.
വിഷയം എഴുത്തഛൻ.
സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ നിരൂപണത്രയങ്ങൾ(തുഞ്ചൻ,കുഞ്ചൻ,പൂന്താനം)
വായിച്ചുള്ളവർക്കു മാത്രം എഴുതാൻ കഴിയുന്ന ഒന്ന് എന്നാണു ഉമ്മാൾ നൂറുകണക്കിനു
വരുന്ന വിദ്യാർഥികളേയും അദ്ധ്യാപകരേയും രക്ഷകർത്താക്കളേയും നാട്ടുകാരേയും സാക്ഷി നിർത്തിപ്രഖ്യാപിച്ചത്

.ലേഖക വിദ്യാർത്ഥിയെ വാനോളും പുകഴ്തി.ഭാവിയിൽ നല്ലൊരു നിരൂകനാകട്ടെ
എന്നും മറ്റും .കുട്ടിയുടെ പേർ അവസാനമാണു വെളിപ്പെടുത്തിയത്.
സദസ്സിൽ നിന്നും കയ്യടിയോടു കയ്യടി.
കുട്ടി മാറ്റാരുമല്ല; കെ.ഏ.ശങ്കരപ്പിള്ള.
നബീസാ ഉമ്മാളെ എങ്ങനെ മറക്കാൻ
പ്രൊഫസ്സറുമായുള്ള സംവാദം "പച്ചക്കുതിര" മാർച്ച് ലക്കത്തിൽ.
സംഭാഷണം നടത്തിയിരിക്കുന്നത് സദ്ർദ്ദീൻ വാഴക്കാട്.
നല്ല ലേഖനം.

No comments:

Post a Comment