Friday, February 13, 2015

മാപ്പിള യും പിന്നെ മുസല്യാരും

മാപ്പിള യും പിന്നെ മുസല്യാരും

യൂറോപ്പിലെ മിക്ക മെട്രോകളിലെ വൻ കിട  ഷോപ്പിംഗ് മാളുകളിൽ
പലതവണ ഷോപ്പിംഗിനു പോയിട്ടുള്ള മകൾ ഒരാഴ്ചത്തെ അവധിക്കു
നാട്ടിൽ വന്നപ്പോൾ ഒരുവെറൈറ്റിക്കു വേണ്ടിയാവണം ഞങ്ങൾ മാതാപിതാക്കളെ
കൂട്ടി കൊച്ചിയിലെ ലുലു മാളിൽ ഷോപ്പിങ്ങിനു പോയി.അമ്മയ്ക്കു എന്തോ വാങ്ങി
നൽകാൻ ഉദ്ദേശിച്ചത് ലുലു വിൽ ലഭ്യമായിരുന്നില്ല.അങ്ങിനെയാണൂ ഗോൾഡ് സൂക്കിൽ
എത്തിയത്.അമ്മയും മകളും മുമ്പു പോയിട്ടുള്ള മാൾ.പക്ഷേ ഞാൻ പോകുന്നതാദ്യം.
ജീവിതത്തിലെ ഏറ്റവും മുഷിപ്പുള്ള സമയമാണു ഷോപ്പിംഗ് സമയം.യൂ.കെ യിൽ
താംസ്സിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടും മക്കളോടും കൊച്ചു മക്കളോടു മൊപ്പം
ഷോപ്പിങ്ങിനു പൊക്കുന്നതാണു താനും.അവർക്കെല്ലാം അതു വലിയ രസവും.
ഗോൾഡ് സൂക്കിലെ കടകളിൽ അമ്മയും മകളും സമയം ചെലവഴിച്ചപ്പോൽ ഞാൻ
ഹാളിൽ കണ്ട ബുക്സ്റ്റാളിൽ സമയം കളഞ്ഞു.അങ്ങിനെയാണു കേരളത്തിലെ
മുസ്ലീമുകളുടെ ചരിത്രം പറയുന്ന ഗ്രന്ഥം കൈയിലെത്തിയത്.
ആദ്യമായാണു ഇത്തരത്തിൽ ഒരു പുസ്തകം കാണുന്നത്.
ഒന്നു വായിച്ചു നോക്കാം.
മാപ്പിള
മുസല്യാർ
എന്നീ പ്രയോഗങ്ങൾ എങ്ങിനെ,എന്നു മുതൽ പ്രചാരത്തിൽ വന്നു?
എന്താണവയുടെ അർത്ഥം?

No comments:

Post a Comment