വീട്ടു പേരുകൾ ആൾപ്പേരുകൾ ആയ കഥ
മാതാപിതാക്കൾ ഇട്ട പേരുകൾ,(പണ്ടുകാലത്ത് ,മിക്കപ്പോഴും അതു പൂർവ്വികരുടെ
പേരുകളുടെ തനിയാവർത്തനം ആയിരുന്നു.പിതാവിന്റെ പേർ തന്നെ മകനും ഇട്ടിരുന്നു.)പ്രായമാകുമ്പോൾ മക്കൾ പരിഷകരിക്കാറുണ്ട്.
അൻപതുകളിൽ നമ്മുടെ നാട്ടിൽ കുറെയധികം വീട്ടുപേരുകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു
തുടങ്ങി.
കാഞ്ഞിരപ്പള്ളി കിഴക്കേമുറിയിൽ ഡൊമനിക് ചാക്കോ ആണ് ഇതിനു തിരികൊളുത്തിയത്.
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പ്രൈമറിസ്കൂളിൽ ഒന്നാം ക്ലാസ്സിലെ അദ്ധ്യാപകൻ
ആയിരുന്നു കോത്താഴം കരയിൽ(ചിറക്കടവ് എന്നും പറയും) ജനിച്ച ഡോമനിക് ചാക്കൊ.
72വർഷം മുമ്പു ചാക്കൊ ഒരു തീരുമാനമെടുത്തു.ഇനി താൻ അറിയപ്പെടുന്നത് വീട്ടുപേർവഴി.
ചില കൂട്ടുകാരും ഒപ്പം കൂടി
സി.എം.ഏർത്തയിൽ
ഈ.എം.പതാൽ
ആർ.പി.ശങ്കരമംഗലം.
കാഞ്ഞിരപ്പള്ളിയിൽ "സഹൃദയ" വായനശാല തുടങ്ങിയ ചാക്കോപിന്നീട് കോട്ടയം കളരിക്കൽ
ബസാറിലെ നാഷണൽ ബുക്സ്റ്റാൾ മാനേജരായി.മന്നത്തു പദ്മനാഭപിള്ളയും സ്നേഹിതൻ
പി.ആർ.രാജഗോപാലപിള്ളയും പിള്ള വാൽ മുറിച്ച സമയം കിഴക്കേമുറിയും വാൽ മുറിച്ചു
വെറും ഡി.സി ആയി.
ഏ,വി.ജോർജിന്റെ കേരള ഭൂഷണം എന്ന അക്കാലത്തെ പ്രമുഖ ദിനപത്രത്തിൽ കറപ്പും വെളുപ്പും
എന്ന പേരിൽ ഒരു കറുത്തപട്ടിയും മറ്റൊരു വെളുത്ത പട്ടിയും മുഖമുദ്ര ആക്കി ചാക്കോ
ഡി.സി എന്ന പേരിൽ തുടരൻ പംക്തി തുടങ്ങി.വാർത്താ ശകലങ്ങളുടെ ഹാസ്യവിമർശനം.
പിന്നീട് കാരൂരുമായി സഹകരിച്ച് സാഹിത്യപ്രവർത്തക സംഘവും പി.ടി.ചാക്കോയിൽ നിന്നു
വാങ്ങിയ നാഷണൽ ബുക്സ്റ്റാളും സംയോഗിപ്പിച്ച് പുസ്തപ്രസാധനരംഗം കൈയടക്കി.
അവിടെ നിന്നു വിരമിച്ചപ്പോൾ ഡി.സിബുക്സ് എന്ന സ്ഥാപനം തുടങ്ങി ഈ കോത്താഴം കാരൻ.
ഭാഗ്യക്കുറി പണം ഉണ്ടാക്കാനല്ല,നല്ല കാര്യങ്ങൾക്കും ഉപയോഗിക്കാം എന്നു കണ്ടെത്തി കോട്ടയം
പബ്ലിക് ലൈബ്രറിയുടെ നിർമ്മാണത്തിനു ഫണ്ടുണ്ടാകിയത് ഡി.സി.അതു കണ്ട ധനമന്തി പി.കെ
കുഞ്ഞ് സർക്കാർ വക ഭാഗ്യക്കുറി തുടങ്ങിയത് ചരിത്രം.
പ്രീപബ്ലിക്കേഷൻ പരിപാടിയിലൂടെ വായനക്കാരുടെ കാശ്
മുൻ കൂർ വാങ്ങി
പുസ്തകം പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഡി.സി.ആദ്യം കൈവച്ചത് ടി.രാമലിംഗം
പിള്ളയുടെ നിഖണ്ഡു.
തെക്കും കൂർ രാജാവിന്റെ കാഞ്ഞിരപ്പള്ളിയിലെ വാസസ്ഥലം "ഇടം" എന്നറിഞ്ഞു.
തെക്കും കൂറിന്റെ ഇടം ഇന്നു കാഞ്ഞിരപ്പള്ളിയിലെ പോസ്റ്റ് ഓഫീസ്സ്.
ഡി.സിയുടെ ഇടം കിഴക്കേമുറി ഇടം(കോട്ടയത്തെ ഗുഡ്ഷെപ്പേർഡ് റോഡിൽ)
ഇന്നു ലോക പ്രസിദ്ധം.
ഡി.സി യെ അനുഗമിച്ച ചിലർ
എം.ജി.കൊല്ലംകുളം
എൻ.എൻ.കക്കാട്
ആർ.എം.മനക്കലാത്ത്
ജെ.ജെ.കീഴത്ത്
ഫാ.ജെ.സി.കാപ്പൻ
ഫാ.ഏ.ഡി.മറ്റം
കെ.ആർ.ഇലങ്കത്ത്
ഫാ.ഇസഡ്.എം.മൂഴൂർ
സി.ജെ.മണ്ണും മൂട്
ടി.ജെ.കരിമ്പനാൽ
ഡി.എം.കൊച്ചു പറമ്പിൽ
ഡി.എം.പൊറ്റക്കാട്
എസ്.കെ.പൊറ്റക്കാട്
.............

No comments:
Post a Comment