Thursday, July 03, 2014

കാഞ്ഞിരപ്പള്ളിയുടെ മാതൃകാ സന്തതികൾ

കാഞ്ഞിരപ്പള്ളിയുടെ മാതൃകാ സന്തതികൾ
ഇക്കഴിഞ്ഞ ദിവസമാണു ഷിജോ.കെ തോമസ്സിനെ പരിചയപ്പെടുത്തിയത്.
പരിചയപ്പെടുത്തിയത് കസിന്റെ മകൻ രാജീവ്.
ഇത്രയും നാൾ മക്കൾ തന്നിരുന്ന പഴയ മൊബൈലുകൾ  ആണുപയോഗിച്ചിരുന്നത്.
സ്വന്തം കാശുമുടക്കി ഒരു പുതിയ  മൊബൈല്വാങ്ങണമെന്നൊരാശ.ബെന്നിയോടു ചോദിച്ചപ്പോൾ
സോണി എക്സ്പീരിയാ ടി 12 എന്നൊരു മോഡൽ നല്ലതാണെന്നു പറഞ്ഞിരുന്നു.പിക്ച്ചർ
ക്വാളിറ്റി അത്യുഗ്രൻ.അതൊന്നു കാണാനാണു കോട്ടയം നാഗമ്പടത്ത് മാതൃഭൂമിയുടെ അടുത്ത്
ഈയിടെ ഉൽഘാടനം കഴിഞ്ഞ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ അങ്ങനെയാണു ജൂലൈ ഒന്നാം തീയതി
ശാന്തയുമൊത്തു പോയത്.
ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ ഉടമയാണു കൂവപ്പള്ളിക്കാരൻ ഷിജോ.
കാഞ്ഞിരപ്പള്ളിക്കാരൻ കിഴക്കേമുറി ഡോമനിക്
മാഞ്ഞൂരാൻസിലെ മാഞ്ഞൂരാൻ
ഹോം ഗ്രോൺ ജേക്കബ്
സെയിന്റ് മേരീസ് റബ്ബേർസ് തുടങ്ങിയ വ്യവസായ സംരംഭകരുടെ നിരയിൽ മറ്റൊരു കാഞ്ഞിരപ്പള്ളിക്കാരൻ.
പുസ്തകപ്രസാധന രംഗത്ത് പ്രീ പബ്ലീക്കേഷൻ എന്ന തന്ത്രം ആവിഷ്കരിച്ച ഡി.സി യുടെ രണ്ടാം തലമുറെ
ഏറെ മുന്നിൽ.തിരിയിൽ നിന്നു കൊളുത്തിയ പന്തം എന്നു പറയാം രവിയെ.
മറ്റുള്ളവരെല്ലാം ആദ്യ തലമുറ.തീരീളിയ നിലയിൽ നിന്നുയർന്നു വന്നവർ.
കാൻസർ രോഗ ബാധിതയായ അമ്മയെ(മാതാപിതാക്കൾ അധ്യാപകർ) നോക്കാൻ,ജോലിയ്ക്കു
പോകാതെ വീട്ടിൽ നിന്നിരുന്ന ഷിജോ സുഹൃത്ത് കാഞ്ഞിരപ്പള്ളിയിൽ തുടങ്ങിയ ചെറിയ ഡിജിറ്റൽ
ഷോപ്പിൽ സമയം കൊല്ലാൻ പോയതായിരുന്നു.സുഹൃത്ത് തന്റെ ഓക്സിജൻ എന്ന് അജീവ വായു
പിന്നീട് ഷിജ്ജൊയ്ക്കു കൈമാറി.
പിന്നെ ഷിജോയുടെ കാലമായി.ഒക്സിജൻ ഇന്നു കേരളം മുഴുവൻ അറിയപ്പെടുന്ന ഡിജിറ്റൽ ഷോപ്പായി
മാറി.
അബ്കരിയിലേക്കൊന്നും പോകാതെ പഴക്കച്ചവടത്തിലേക്കു തിരിഞ്ഞ ജേക്കബ് ഹോംഗ്രോൺ എന്ന ബ്രാൻഡ്
പ്രസിദ്ധമാക്കി.റംബൂട്ടാൻ,ഫുലാസാൻ,മാങ്ങോസ്റ്റീൻ,ദൂരിയാൻ എന്നിവ പ്രചരിപ്പിക്കയും അവയുടെ പഴങ്ങൾ
അന്യസംസ്ഥാനങ്ങളിലെ മാളുകളിൽ ലഭ്യമാക്കുകയും ചെയ്യുന്ന കാഡ്ബറി ജ്ജോണിന്റെ യഥാർത്ഥ ശിഷ്യൻ.
ഇംഗ്ലീഷ് ഭാഷ മലയാളി ചെറുപ്പക്കാർക്കു വിറ്റ് അവർക്കു വിദേശജോലി ലഭ്യമാക്കുന്ന മാഞ്ഞൂരാനും
കാഞ്ഞിരപ്പള്ളിയിൽ ചെറിയ നിലയിൽ തുടങ്ങി വലുതായ വ്യവസായി ആണ്.
ജൈവക്കൃഷിയും പ്രകൃതി കൃഷിയും പ്രോൽസാഹിപ്പിക്കുന്ന മാഞ്ഞൂരാൻ കെ.എഫ്.സി യെ കഞ്ഞിക്കുഴിയിൽ
എത്തിച്ചു നമ്മുടെ യുവ തലമുറയെ ഭക്ഷണ കാര്യത്തിൽ വഴിതെറ്റിക്കുന്നു എന്ന പരാതി എനിക്കുണ്ട്.
മിക്കലിൻ ഒബാമയുടെ "മൈ പ്ലേറ്റ് "എന്ന പരിപാടിയുടെ പോസ്റ്റർ കൂടി കെ.എഫ്.സി യിൽകൊടുക്കാൻ
മാഞ്ഞൂരാൻ ശ്രദ്ധിക്കണം.

No comments:

Post a Comment