Thursday, June 26, 2014

വിശാഖംതിരുനാളിനെ കയ്യിലെടുത്ത വീട്ടുവേലികുന്നേൽ കുഞ്ഞോപ്പു തോമാ

വിശാഖംതിരുനാളിനെ കയ്യിലെടുത്ത വീട്ടുവേലികുന്നേൽ കുഞ്ഞോപ്പു തോമാ

വീട്ടുവേലികുന്നേൽ ജോസഫ് മകൻ വി.ജെ.ആന്റണി(ജനനം 1936)
കൊട്ടയം മെഡിക്കൽ കോളെജിൽ എന്റെ സഹപാഠി(1962 ബാച്ച്)ആയിരുന്നു.
വളരെ കുറച്ചുംസംസാരം.വളരെ കുറച്ചു കൂട്ടുകാർ.എപ്പോഴും വിരിഞ്ഞു
നിക്കുന്ന പുഞ്ചിരി.ആരെല്ലാം കളിയാക്കിയാലും പുഞ്ചിരി മായില്ല.ചോദ്യങ്ങൾക്ക്
ഉത്തരം യെസ് ഓർ നോ എന്നതിൽ ഒതുങ്ങും.തോൽക്കാതെ പഠിച്ച് പാസായി.
സമയം കിട്ടുമ്പോഴെല്ലാം പകലെന്നോ രാത്രിയെന്നോ നോക്കാതെ ബാസ്കറ്റ് ബോളുമായി
തനിയെ ഗ്രൗണ്ടിലീറങ്ങി കളിച്ചു കൊണ്ടിരിക്കും.
ഹൗസ് സർജൻസി കഴിഞ്ഞപ്പോൾ വാഴൂർ കൊടുങ്ങൂരിൽ ഉഷസ് ക്ലിനിക് തുടങ്ങി.സഹപാഠികളുമായി
ബന്ധമൊന്നുമില്ല.പല തവണ അലുമ്നി മീറ്റിംഗിനു കൂട്ടികൊണ്ടു പോകാൻ ശ്രമിച്ചു.വഴങ്ങിയില്ല.
രണ്ടു വർഷം മുമ്പ് കൂട്ടുകാർക്കായി ഒരുസന്ദേശം റീക്കാർഡ് ചെയ്യാൻ സമ്മതിച്ചു.ഇപ്പോൾ വിഭാര്യൻ.

അന്തോണിചന്റെ മുത്തഛൻ വീട്ടു വേലികുന്നേൽ കുഞ്ഞോപ്പു തോമ രണ്ടു തലമുറകൾക്കു
മുമ്പു പൊന് കുന്നത്തെ അറിയപ്പെടുന്ന നസ്രാണിപ്രമുഖൻ ആയിരുന്നു.കാഞ്ഞിരപ്പള്ളി തേക്കടിയിലേക്കു
വിശാഖം തിരുനാൾ കുതിരപടയാളികളുടെ അകമ്പടിയോട് എഴുന്നെള്ളുന്നു എന്നറിഞ്ഞ കുഞ്ഞോപ്പു
തോമാ പൊങ്കുന്നത്തെവീഥികളിൽ ഒട്ടേറേനിലവിളക്കുകൾ കൊളുത്തി വയ്പ്പിച്ചു.ജനം കുളിച്ചൊരുങ്ങി
റോഡിനിരുവശവും കാത്തു നിന്നു.വീട്ടു വേലികുന്നേൽ വീടിന്റെ മുമ്പിൽ(പിൽക്കാലത്തെ ദാസൻ തീയേറ്റർ
ഇരുന്ന സ്ഥലം) വലിയൊരു പന്തൽ കെട്ടി അലങ്കരിച്ചു.വേനൽക്കാലമായിരുന്നതിനാൽ കുതിരകൾക്കു
കുടിക്കാൻ വാർപ്പുകൾ നിറയെ വെള്ളവും സംഭരിച്ചു വച്ചു
പൊൻ കുന്നം എന്നൊരു സ്ഥലമേ കേട്ടിട്ടില്ലത്ത വിശാഖം തിരുനാൾ പന്തൽ കണ്ട സ്തലത്തിറങ്ങാൻ
നിർബൻദ്ധിതനായി.കുതിരകൾക്കു കുടിക്കാൻ വെള്ളം.എവിടമാണീ സ്ഥലം?ആരാണീ പന്തൽ കെട്ടിയത്
എന്നൊക്കെ ആയി മഹാരാജാവ്.

No comments:

Post a Comment