വിശ്വാസം അതല്ലേ,എല്ലാം?
മനുഷ്യ സ്ത്രീകളെ പോലെ ദേവിമാരും രജസ്വലകൾ ആകാറുണ്ട്.
ഭഗവതി പുറത്താകുന്നതിനു "തൃപ്പൂത്ത്" എന്നു പറയും.
ചെങ്ങന്നൂർ ക്ഷേത്രത്തിൽ അതു വലിയ് ആഘോഷമാണ്.
കൊല്ല വർഷം 987ല് റാണി ലക്ഷീഭായിയുടെ ഭരണകാലത്ത് ക്ഷേത്രത്തിലേക്കു പടിത്തരം
നിശ്ചയിക്കാനെത്തിയ കേണൽ മൺറോ ദേവിയുടെ തൃപ്പൂത്തിൽ അവിശ്വാസം തോന്നി.
അതിനുള്ള ചെലവുകൾ പടിത്തരത്തിൽ നിന്നു കുറച്ചു.
ആ കർക്കിടകത്തിൽ ചെങ്ങന്നൂർ ദേവി തൃപ്പൂത്തായ ദിവസം മൺറോയുടെ ഭാര്യ
മാദാമ്മയ്ക്കു" പീരിയഡ്."
പക്ഷേ ഒപ്പം അവർക്കും കുട്ടികൾക്കും അതിസാരം.
മലദ്വാരത്തിൽ
നിന്നു പോലും രക്തസ്രാവം.
ചിലൗദ്യോഗസ്ഥരുടെ നിർബന്ധപ്രകാരം മൺറോ പ്രശ്നം വയ്പ്പിച്ചു.
പടിത്തരത്തിൽ വെട്ടിക്കുറയ്ക്കൽ
വരുത്തിയതാണു കാരണം എന്നു പ്രശ്നത്തിൽകണ്ടു.
അടുത്ത വർഷത്തേക്ക് മൺറോ 700 പണം കൂടുതൽ
അനുവദിച്ചു.
മാദ്യാമ്മയുടെ രക്തസ്രാവം കുറഞ്ഞു.
മൺറോ പേരു കൊത്തിയ സ്വർണ്ണ വള ദേവിയ്ക്കു സമർപ്പിച്ചു.
പുറമേ ഒരു തുക തന്റെ വകയായി നിക്ഷേപിച്ച്
അതിന്റെ പലിശയ്ക്കു തൃപ്പൂത്താറാട്ടു നടത്താൻ നിർദ്ദേശിച്ചു
.
ഇന്നും ചിങ്ങം കഴിഞ്ഞു വരുന്ന "തൃപ്പൂത്ത്"
മൺറോ സായിപ്പിന്റെ വക.മൺറോ നൽകിയ
സ്വർണ്ണ വള ഇന്നും ഭണ്ഡാരത്തിൽ കിടപ്പുണ്ട്.

No comments:
Post a Comment